കാട്ടാക്കടയുടെ ജലസമൃദ്ധി നേരിട്ട് മനസ്സിലാക്കി ചത്തീസ്ഗഡ് സംഘം മടങ്ങി.

കാട്ടാക്കടയുടെ ജലസമൃദ്ധി പദ്ധതി ചത്തീസ്ഗഡിലെ ദണ്ഡേവാഡ ജില്ലയിൽ നടപ്പാക്കുമെന്ന് ദണ്ഡേവാഡ എം.എൽ.എ. ഛത്തീസ്ഗഡിലെ ദണ്ഡേവാഡ നിയോജകമണ്ഡലം എം.എൽ.എ ചൈത്രം അതാമിയും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും അടങ്ങിയ 10 അംഗ സംഘം കാട്ടാക്കട മണ്ഡലത്തിലെ ജലസമൃദ്ധി പദ്ധതിയെക്കുറിച്ച് പഠിക്കുന്നതിനായി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. ത്രിദിന സന്ദർശനത്തിൻ്റെ ആദ്യ ദിവസമായ ശനിയാഴ്ച്ച തിരുവനന്തപുരം ഐ.എം.ജിയിൽ എത്തിയ സംഘത്തെ ഐ.ബി.സതീഷ് എം.എൽ.എയും ഐ.എം.ജി ഡയറക്ടർ ഡോ. കെ.ജയകുമാർ ഐ.എ.എസും ചേർന്ന് സ്വീകരിച്ചു. തുടർന്ന് ഡോ.കെ.ജയകുമാർ ആമുഖ പ്രഭാഷണവും ഐ.ബി.സതീഷ് എം.എൽ.എ […]

Read More »

ഛത്തീസ്ഗഢ് സംഘത്തിന്റെ സന്ദർശനം: രണ്ടാം ദിനം.

കുളത്തുമ്മൽ ഹയർ സെക്കണ്ടറി സ്കൂളിലെ അമ്മക്കിണർ മുതൽ ജലസമൃദ്ധി പദ്ധതിയുടെ ജീവിക്കുന്ന സ്വയം സംസാരിക്കുന്ന ഇടങ്ങളിലൂടെ ഛത്തീസ്ഗഢ് സംഘം സഞ്ചരിച്ചു. ഇവിടം അവർക്ക് വല്ലാത്തൊരു അനുഭൂതിയെന്ന് വെറുതെ പറയുന്നതല്ലെന്ന് മുഖശരീരഭാഷകൾ പറയുന്നുണ്ടായിരുന്നു അവരുടെ നാട്ടിലെ നീരോഴുക്കുകളിൽ കെട്ടിയുയർത്തുന്ന വലിയ തടയണകളെക്കാൾ എത്രമാത്രം ശാസ്ത്രീയവും പ്രയോജനപ്രദവുമാണ് നമ്മൾ നിർമ്മിച്ച ചെറു തടയണകൾ. ഉപേക്ഷിക്കപ്പെട്ട പാറക്വാറിയിലെ വെള്ളം ഉപയോഗിച്ചുള്ള റീചാർജിംഗ് മറ്റൊരു അത്ഭുതമെന്നവർ.’ സ്കുളുകളിലെയും സർക്കാർ ഓഫീസുകളിലെയും അംഗനവാടികളിലെയും കിണർ റീചാർജ് ഉണ്ടാക്കുന്ന മാറ്റങ്ങൾ അവരെ അതിശയിപ്പിച്ചു. കഴിഞ്ഞ കുറിപ്പിൽ […]

Read More »

ചത്തീസ്ഗഢിലെ ദന്തെവാദ മണ്ഡലം പ്രതിനിധികളുടെ സന്ദർശനം.

ചത്തീസ്ഗഢിലെ ദന്തെവാദ മണ്ഡലം കാട്ടാക്കട പോലെയാണന്നാണ് എം.എൽ.എ ചായിട്ട് റാം അതാമി പറയുന്നത്. വറ്റാത്ത ഉറവക്കായി ജലസമൃദ്ധി സംബന്ധിച്ചു ശ്രീ.നിസാമുദീൻ ഐ.എ.എസ് പവർപോയിൻ്റെ അവതരണത്തിലൂടെ വിശദീകരിച്ചപ്പോൾ ഒരു വഴി തുറന്നുകിട്ടിയ സന്തോഷത്തിലായിരുന്നു പ്രതിനിധി സംഘം.മഴക്കാലം കഴിഞ്ഞാൽ പിന്നെ വറുതിക്കാലം നെൽകൃഷിയാണ് പ്രധാനം. മഴക്കാലത്ത് അസാധ്യം. വേനൽക്കാലത്ത് ജലക്ഷാമം. കുഴൽ കിണറുകളുടെ പരമാവധി ആഴത്തിനുമപ്പുറമത്രെ ഭൂഗർഭ ജലനിരപ്പ്. അതിജീവിക്കാൻ ഉപായങ്ങളന്വേഷിച്ച് അലഞ്ഞ ഒടുവിൽ നമ്മുടെ കാട്ടാക്കടയെ കുറിച്ചറിയാനവർ ഇവിടെത്തി. ഇന്ന് ഐ.എം.ജിയിൽ ഡയറക്ടർ കെ.ജയകുമാർ ഐ.എ.എസും എ.നിസാമുദീൻ ഐഎഎസും […]

Read More »

“ജലസമൃദ്ധി” യുടെ മറ്റൊരു അദ്ധ്യായത്തിന് തുടക്കമാകുന്നു…

കൊറ്റംപള്ളി… ഇവിടെ നിന്നാണ് എല്ലാ യാത്രകളും തുടങ്ങിയത്… ഇവിടെ “ജലസമൃദ്ധി” യുടെ മറ്റൊരു അദ്ധ്യായത്തിന് തുടക്കമാകുന്നു… ആകെ വീടുകൾ 480. അതിൽ കിണറുള്ള വീടുകൾ 292. കിണറുള്ള എല്ലാ വീടുകളും റീചാർജ് ചെയ്യുക എന്ന ലക്ഷ്യത്തിലേക്ക്… (പുരപ്പുറത്ത് പെയ്യുന്ന മഴവെള്ളത്തെ പൈപ്പ് വച്ചും പാത്തി വച്ചും ഒഴുക്കി കിണറിനരുകിലെ കുഞ്ഞു കിണറിൽ എത്തിക്കുക ക്രമേണ മഴവെള്ളം ഭൂമിയിലേക്ക് ആഴ്ന്നിറങ്ങി ഭൂഗർഭ അറകളിൽ ശേഖരിക്കപ്പെടുക എന്നതാണ് Recharging) ഇതോടൊപ്പം ആയിരം മഴക്കുഴികൾ… (1 മീറ്റർ നീളം 1 മീറ്റർ […]

Read More »

ജൂൺ 5: പരിസ്ഥിതി ദിനം

മേഘവിസ്ഘോടനം, ഉഷ്ണതരംഗം… ഈ അടുത്ത കാലത്തായി നമ്മൾ അനുഭവിച്ചറിഞ്ഞ പ്രതിഭാസങ്ങളാണവ. ആദ്യത്തേത് കുറഞ്ഞ സമയത്തിനുള്ള അളവില്ലാത്ത വിധമുള്ള മഴ, രണ്ടാമത്തേത് മനുഷ്യ ശരീരത്തിന് താങ്ങാവുന്നതിനും അപ്പുറമുള്ള കൊടും ചൂട്. ഇതെല്ലാം ഭൂമിയിൽ മനുഷ്യകുലം നേരിടുന്ന ആഗോളതാപനത്തിൻ്റെയും, കാലാവസ്ഥാ വ്യത്യാനത്തിൻ്റെയും വകഭേദങ്ങൾ തന്നെ. മരങ്ങൾ നട്ട് പിടിപ്പിച്ച് ഭൂമിയെ ഹരിതാഭമാക്കുക എന്നതാണ് ഏറ്റവും ലളിതമായ പ്രതിരോധം. നമ്മുടെ വീടുകളിൽ ഓരോ കുഞ്ഞുമക്കൾ പിറക്കുമ്പോഴും അവർക്കൊപ്പം ഓരോ വൃക്ഷച്ചെടികൾ നട്ട് പരിപാലിക്കുന്നൊരു ആശയം പദ്ധതി രൂപത്തിൽ മണ്ഡലത്തിൽ നടപ്പിലാക്കാനുള്ള ശ്രമങ്ങൾ […]

Read More »

ജലക്ലബ്ബുകളുടെ ഉദ്ഘാടനം

മണ്ഡലത്തിലെ 57 സ്കുകളിൽ ജലക്ലബിൻ്റെയും കാർബൺ ന്യൂട്രൽ കാട്ടാക്കട ക്ലബിൻ്റെയും ഉത്ഘാടനം നടന്നു. മണ്ഡലതല ഉത്ഘാടനം നേമം ഗവ.യുപിഎസിൽ ഐ.ബി.സതീഷ് എം.എൽ.എ നിർവഹിച്ചു. ജനീവയിൽ നടന്ന ഐക്യരാഷ്ട്ര സഭയുടെ പുനർനിർമ്മാണ സെഷനിൽ ഡച്ച് ഡിസാസ്റ്റർ ഡിഡക്ഷൻ ടീം ലീഡർ ഡോ.പോൾ വാൻ മീൽ അവതരിപ്പിച പ്രബന്ധത്തിൽ പറഞ്ഞതിങ്ങനെയാണ്. “ലോകത്തെ മികച്ച ജലസംരക്ഷണ മാതൃക ഇന്ത്യയിലാണ് കണ്ടത്. ഇന്ത്യയിൽ അത് കേരളത്തിലാണ്, കേരളത്തിൽ തലസ്ഥാന നഗരത്തോട് ചേർന്നു കിടക്കുന്ന കാട്ടാക്കടയിലാണ്” വറ്റാത്ത ഉറവക്കായി ജലസമൃദ്ധി പദ്ധതിയെയാണ് അദ്ദേഹം പരാമർശിച്ചത്. […]

Read More »

ജലസമൃദ്ധി യോഗം

കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ജലസമൃദ്ധി പദ്ധതിയുടെ 2024-2025 വർഷത്തെ പ്രവർത്തനങ്ങൾ ആലോചിക്കുന്നതിനായി യോഗം ചേർന്നു. ജലസമൃദ്ധി പദ്ധതിയുടെ നിർവ്വഹണ ചുമതലയുള്ള വിവിധ വകുപ്പുകളെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പങ്കെടുത്തു. പദ്ധതിയുടെ നാളിതുവരെയുള്ള പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും അടുത്ത ഒരു വർഷ കാലത്തിൽ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ തീരുമാനിക്കുകയും ചെയ്തു.         

Read More »

മാർച്ച് 22: ലോക ജലദിനം

“സഹ്യ ഗിരീന്ദ്രപ്പടിക്കൽ വന്നിങ്ങനെ. ശങ്കിച്ചു നിൽക്കൊല്ല മേഘങ്ങളെ ആവിയായാധികളുള്ളിലുയർന്നാലു – മാന മലകൾ നിരന്നു നിൽപ്പൂ.. പ്രീത രായ് കേറിയെഴുന്നള്ളിയാലുടൻ ഭൂതാനുകമ്പത്തിടമ്പുകളേ…” മഹാകവി പി കുഞ്ഞിരാമൻ എഴുതിയ ഈ വരികളുടെ പ്രസക്തി ഇന്ന് യേറി വരുന്നു…. ചൂട് കൂടി വരുന്നു 39.7 ഡിഗ്രിയിൽ എത്തി നിൽക്കുന്നു.. എവിടെയും ചൂടിനെ കുറിച്ചുള്ള വേവലാതികൾ… എരിപൊരിചൂടിൽ നട്ടം തിരിയുന്നു….. വേനൽ കനക്കുന്നതോടു കൂടി കുടിവെള്ളത്തിന് ക്ഷാമം ഏറി വരുന്നു…. നാടിൻ്റെ കവി ശ്രീമുരുകൻ കാട്ടാക്കട പറഞ്ഞത് പോലെ “ജലമാണ് ജീവൻ […]

Read More »

നഷ്ടപ്പെട്ട ഏലാകൾ വീണ്ടെടുക്കുക എന്ന സാഹസത്തിൻ്റെ പിറകെയാണ് ടീം ജലസമൃദ്ധി

അവരെന്തൊരു ആഹ്ലാദത്തിലായിരുന്നെന്നോ…ചേറിൻ്റെ മണവും തണുപ്പു മറിഞ്ഞ നിമിഷങ്ങളിലവരുടെ മുഖമൊന്നു കാണേണ്ടതായിരുന്നു.തലമുറകളിവിടെ ഒരുമിച്ചിറങ്ങി ഞാറു നട്ടു…അതേ ചൊവ്വള്ളൂർ ഏലായിലെ ഇന്നതെ പ്രഭാതം അവിസ്മരണീയാനുഭവമായിരുന്നു…ഭൂമി ചുട്ടുപൊള്ളുന്നു… അസഹനീയമാകുന്ന ചൂട്… വരളുന്ന ജലാശയങ്ങൾ നീർചാലുകൾ…വറ്റാത്ത ഉറവക്കായി ജലസമൃദ്ധി എന്നൊരാശയം 2016 ൽ ഉറവയെടുക്കുമ്പോൾ ഞങ്ങൾ പറഞ്ഞിരുന്നതാണ്… ഓർമ്മിപ്പിച്ചിരുന്നതാണ്, നഷ്ടമായി മാഞ്ഞു മാഞ്ഞുപോകുന്ന നെൽവയലുകൾ നാടിനെ ജല ദാരിദ്യത്തിലെത്തിക്കുമെന്ന് …നഷ്ടമെന്ന കാരണത്താൽ നെൽകൃഷി ഒഴിവായപ്പോൾ പത്തായങ്ങൾ മാത്രമല്ല ജലസാന്നിദ്ധ്യവുമില്ലാതാകുന്നു. നെൽപാടങ്ങൾ കൃഷിയിടങ്ങൾ മാത്രമല്ല ഭൂമിക്ക് നനവേകുന്ന ജലസംഭരണികൾ കൂടിയാണെന്ന്…നഷ്ടപ്പെട്ട ഏലാകൾ വീണ്ടെടുക്കുക എന്ന […]

Read More »

വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി ഇന്റർനാഷണൽ വാട്ടർ കോൺക്ലെവിൽ.

2024 ഫെബ്രുവരി 9, 10 തിയതികളിലായി ഷില്ലോങ്ങിൽ നടന്ന ഇന്റർനാഷണൽ വാട്ടർ കോൺക്ലെവിൽ കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ വിജയഗാഥ അവതരിക്കപ്പെട്ടു. ഷില്ലോങ്ങ് മാരിയാട്ട് ഹോട്ടലിൽ നടക്കുന്ന കോൺക്ലെവ് മേഘാലയ മുഖ്യമന്ത്രി കോൺറാട് കെ സാങ്മ ഉൽഘാടനം ചെയ്തു. കേന്ദ്ര ജലവിഭവ മന്ത്രാലയം സെക്രട്ടറി ശ്രീമതി. ദേബശ്രീ മുഖർജി ഐ.എ.എസ്‌ മുഖ്യപ്രഭാഷണം നടത്തി. ജലസംരക്ഷണത്തിന്റെ മികച്ച മാതൃകകൾ എന്നതായിരുന്നു കോൺക്ലെവിന്റെ പ്ലീനറി സെഷൻ. ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക്, കമ്പോഡിയ, നേപ്പാൾ, കേരളം, ഹിമാചൽ […]

Read More »