ജലസമൃദ്ധി പദ്ധതി – ഓസോണ്‍ ദിനാചരണം – നെയ്യാറിന്‍റെ തീരത്ത് മുളത്തൈകള്‍ നട്ടു.

വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ കാട്ടാക്കട പഞ്ചായത്തിന്‍റെ അതിര്‍ത്തിയിലൂടെ ഒഴുകുന്ന നെയ്യാറിന്‍റെ തീരത്ത് മുളതൈകള്‍ നട്ടു. കീഴാറൂര്‍ പാലത്തിന് സമീപം തൈകള്‍ നട്ട് ശ്രീ.ഐ.ബി സതീഷ്.എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ്. അജിത, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. ആര്‍. സുനില്‍കുമാര്‍, ക്രൈസ്റ്റ് നഗര്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഫാദര്‍ റവ. ബിനോയ് പട്ടാര്‍ക്കളം, അദ്ധ്യാപിക ബീന, സോഷ്യല്‍ ഫോറസ്റ്ററി ഓഫീസര്‍ ശ്രീ.അജിത്ത് എന്നിവര്‍ പങ്കെടുത്തു. തൊഴിലുറപ്പ് […]

Read More »

ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി കുളങ്ങളില്‍ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

കാട്ടാക്കട നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി കുളങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും മത്സ്യ സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുത്ത കുളങ്ങളില്‍ സംസ്ഥാന ഫിഷറീസ് വകുപ്പുമായി ചേര്‍ന്ന് ഉള്‍നാടന്‍ മത്സ്യ കൃഷി വ്യാപിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം മണ്ഡലത്തിലെ 5 കുളങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കി വിജയം കൈവരിച്ച ഉള്‍നാടന്‍ മത്സ്യകൃഷി ഈ വര്‍ഷം 50 കുളങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുന്നതിനാണ് ജലസമൃദ്ധി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഈ വര്‍ഷത്തെ ഉള്‍നാടന്‍ മത്സ്യകൃഷിയുടെ ഉദ്ഘാടനം മാറനല്ലൂര്‍ […]

Read More »

കാട്ടാക്കട നിയോജക മണ്ഡലത്തില്‍ ജല ഗുണനിലവാര പരിശോധന ലാബുകള്‍ സജ്ജമാകുന്നു…

കാട്ടാക്കട നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി സി.സി.ഡി.യുമായി ചേര്‍ന്ന് നിയോജക മണ്ഡലത്തിലെ ആറ് സ്കൂളുകളില്‍ ജല ഗുണനിലവാര പരിശോധന ലാബുകള്‍ ആരംഭിക്കുന്നു. 6 പഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുത്ത കുളത്തുമ്മല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ (കാട്ടാക്കട), മലയിന്‍കീഴ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ (മലയിന്‍കീഴ്), വിളവൂര്‍ക്കല്‍ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ (വിളവൂര്‍ക്കല്‍), ഡി.വി.എന്‍.എം ഹൈസ്കൂള്‍ (മാറനല്ലൂര്‍), പേയാട് സെന്‍റ് സേവിയേഴ്സ് (വിളപ്പില്‍), നേമം വിക്ടറി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ (പള്ളിച്ചല്‍) എന്നിവിടങ്ങളിലാണ് ജല […]

Read More »