പള്ളിച്ചൽ പഞ്ചായത്തിലെ പാമാംകോട് വാർഡിൽ ഭൂജലാധിഷ്ടിത കുടിവെള്ള പദ്ധതി

ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി പള്ളിച്ചൽ പഞ്ചായത്തിലെ പാമാംകോട് വാർഡിൽ സ്ഥാപിച്ച ഭൂജലാധിഷ്ടിത കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഐ.ബി.സതീഷ്‌ എം.എല്‍.എ നിര്‍വ്വഹിച്ചു. താരതമ്യേന ഉയർന്ന പ്രദേശമായ ഇവിടം ഭൂമിശാസ്ത്രപരമായി ജലലഭ്യത കുറവുള്ള പ്രദേശമാണ്. അതിനാൽ തന്നെ പ്രകൃതിദത്തമായ ജലസ്രോതസുകളും കിണറുകളും ഇവിടെ കുറവാണ്. ദീർഘകാലമായി ഇവിടുത്തെ ജനങ്ങൾ അനുഭവിക്കുന്ന കുടിവെള്ള ക്ഷാമത്തിന് സ്ഥായിയായ പരിഹാരം കണ്ടെത്തുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഭൂജല വകുപ്പിന്റെ നേതൃത്വത്തിൽ ഭൂജലാധിഷ്ഠിത കുടിവെള്ള പദ്ധതി സ്ഥാപിച്ചത്. ഇതോടു കൂടി ഇവിടുത്തെ 22 കുടുംബങ്ങൾ കാലങ്ങളായി അനുഭവിക്കുന്ന […]

Read More »

കുളത്തുമ്മൽ തോട് നീർത്തട പദ്ധതി ഗുണഭോക്തൃ സെമിനാർ നടത്തി

കാട്ടാക്കട നിയോജക മണ്ഡലത്തിലെ ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി മണ്ണു പര്യവേക്ഷണ മണ്ണു സംരക്ഷണ വകുപ്പ് മുഖാന്തിരം നടപ്പിലാക്കുന്ന കുളത്തുമ്മൽ തോട് നീർത്തട പദ്ധതിയുടെ ഗുണഭോക്താക്കൾക്കുള്ള ഏകദിന പരിശീലന പരിപാടി 28.12.2019 ശനിയാഴ്ച രാവിലെ 10.30 ന് കാട്ടാക്കട ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് നടന്നു. ബഹു. കാട്ടാക്കട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശരത്ചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പരിശീലന പരിപാടിയുടെ ഉദ്ഘാടനം ബഹു. കാട്ടാക്കട എം.എൽ.എ. ശ്രീ ഐ.ബി.സതീഷ് നിർവഹിച്ചു. മണ്ണുസംരക്ഷണ വകുപ്പ് അസി.ഡയറക്ടർ […]

Read More »

ജലസാക്ഷരതാ സന്ദേശവുമായി വിളവൂർക്കൽ പഞ്ചായത്തിൽ വിദ്യാർത്ഥി ജലഅസംബ്ലി

കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി വിളവൂർക്കൽ പഞ്ചായത്തിൽ വിദ്യാർത്ഥി ജലഅസംബ്ലി സംഘടിപ്പിച്ചു.  പഞ്ചായത്തിലെ കുടുംബശ്രീ ബാലസഭ കുട്ടികളുടെ ഏകദിന കൂടിച്ചേരലാണ്  വിദ്യാര്‍ത്ഥി ജലഅസംബ്ലിയായി സംഘടിപ്പിച്ചത്. ജലസമൃദ്ധി പദ്ധതിക്ക് ഇന്ന് കാണുന്ന നേട്ടങ്ങള്‍ കൈവരിക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിച്ചത് വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷകര്‍ത്താക്കളുമാണ്. പദ്ധതിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് വിദ്യാര്‍ത്ഥി സമൂഹത്തിന്റെ പൂര്‍ണ്ണ പിന്തുണ ഉറപ്പാക്കേണ്ടതുണ്ട്. ഇതിന് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിനായി 2019 ആഗസ്റ്റ് 28 ന് കാട്ടാക്കട കിള്ളിയിൽ വച്ച് മണ്ഡലംതലത്തിൽ വിദ്യാര്‍ത്ഥി […]

Read More »

മാറനല്ലൂര്‍ കുക്കിരിപ്പാറയില്‍ ജൈവവൈവിധ്യ പാര്‍ക്കിനായുള്ള വിഭവ സര്‍വ്വേ ആരംഭിച്ചു.

കാട്ടാക്കട മണ്ഡലത്തിലെ മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ കുക്കിരിപ്പാറയില്‍ വൃക്ഷ – ആയുര്‍വേദ മാതൃകയില്‍ ജൈവ വൈവിധ്യ പാര്‍ക്ക് നിര്‍മ്മിക്കുന്നതിന് മുന്നോടിയായി പദ്ധതി പ്രദേശത്തെ ജൈവ വൈവിദ്യ ശേഖരങ്ങളുടെ വിഭവ രൂപരേഖ തയ്യാറാക്കുന്നതിനുള്ള സര്‍വ്വേ ആരംഭിച്ചു. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ ബോട്ടണി, സൂവോളജി അദ്ധ്യാപക – വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പദ്ധതി പ്രദേശത്തെ ജൈവ വിഭവങ്ങളുടെ ഇന്ഡക്സ് റജിസ്റ്റര്‍ തയ്യാറാക്കുന്നതിനായാണ് സര്‍വ്വേ നടത്തുന്നത്. വരുന്ന തിങ്കളാഴ്ച്ച മുതല്‍ ഒരാഴ്ച്ചക്കാലം ഇവരുടെ നേതൃത്വത്തില്‍ ഇവിടുത്തെ ജീവജാലങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കും. തുടര്‍ന്ന്  സസ്യങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍  ഒരു മാസത്തിനുള്ളില്‍ സമഗ്രമായ […]

Read More »