ഊര്‍ജ്ജ സംരക്ഷണത്തിനൊരുങ്ങി കാട്ടാക്കട മണ്ഡലം. ലക്ഷ്യം കാര്‍ബണ്‍ ന്യൂട്രല്‍ നിയോജകമണ്ഡലം.
കാട്ടാക്കട നിയോജകമണ്ഡലം പരിസ്ഥിതി സൗഹൃദ മണ്ഡലമാക്കുന്നതിന്റെ ഭാഗമായുള്ള ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഇതിന് മുന്നോടിയായി എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെ (ഇ.എം.സി) നേതൃത്വത്തില്‍ എല്ലാ സ്കൂളുകളിലും ഊര്‍ജ്ജ ആഡിറ്റ് നടത്തിയിരുന്നു. നിലവിലെ ഊര്‍ജ്ജ ഉപഭോഗവും ഊര്‍ജ്ജ നഷ്ടവും പഠിക്കുന്നതിനായാണ് ഇത്തരമൊരു ആഡിറ്റ് നടത്തിയത്. പ്രസ്തുത ആഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം പല പൊതുസ്ഥാപനങ്ങളിലും ഊര്‍ജ്ജ നഷ്ടം ഉണ്ടാകുന്നതായി കണ്ടെത്തിയിരുന്നു. ഊര്‍ജ്ജ നഷ്ടത്തിന്റെ വിവിധ കാരണങ്ങളില്‍ ഒരു പ്രധാന കാരണമായി കണ്ടെത്തിയത് ആധുനിക ഊര്‍ജ്ജ സൗഹൃദ വൈദ്യുതോപകരണങ്ങളുടെ ഉപയോഗം ഇന്നും […]
Read More »