കാട്ടാക്കട മണ്ഡലത്തിലെ 65 സ്കൂളുകളിലും ജലക്ലബുകൾ ആരംഭിച്ചു.
കാട്ടാക്കട മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി ലോക തണ്ണീർത്തട ദിനത്തിൽ മണ്ഡലത്തിലെ മുഴുവൻ സ്കൂളുകളിലും ജലക്ലബുകൾ ആരംഭിച്ചു. പേയാട് സെന്റ് സേവിയേഴ്സ് സ്കൂളിൽ വച്ച് ജലക്ലബുകളുടെ മണ്ഡലംതല ഉദ്ഘാടനം എം.എൽ.എ ഐ.ബി സതീഷ് നിർവ്വഹിച്ചു. ജില്ലാ കളക്ടർ ജെറോമിക്ക് ജോർജ്ജ് ഐ.എ.എസ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ വച്ച് വിദ്യാർത്ഥികൾ ജലസംരക്ഷണ പ്രതിജ്ഞ എടുത്തു. പദ്ധതിയുടെ പ്രവർത്തനങ്ങളിൽ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും നാട്ടിലെ ആബാലവൃത്തം ജനങ്ങൾക്കുമൊപ്പം വിദ്യാർത്ഥികളുടെ പങ്കാളത്തവും ശ്രദ്ദേയമായിരുന്നു. പുഴ നടത്തം, ജലസ്രോതസ്സുകളെ അടുത്തറിയൽ, മരങ്ങൾ […]
Read More »