കാട്ടാക്കടയുടെ കാർഷികസമൃദ്ധിക്ക്‌ 16 കോടി നബാർഡി(NABARD)ൽ നിന്ന്.

കാട്ടാക്കട മണ്ഡലത്തിലെ വിവിധ ഏലാകളിൽ ജലസേചന സൗകര്യം വർധിപ്പിക്കുന്നതിനായി നബാർഡ്‌ വഴിയുള്ള 16 കോടി രൂപയുടെ പദ്ധതികൾക്ക്‌ ഭരണാനുമതി ലഭിച്ചു. ജലസ്രോതസുകൾ സംരക്ഷിച്ച്‌ അവയുടെ സംഭരണ ശേഷി വർധിപ്പിക്കുകയാണ്‌ പദ്ധതി ലക്ഷ്യം. 14 പദ്ധതികൾക്കായി 16.90 കോടിയാണ്‌ വകയിരുത്തിയത്‌. കൃഷി ആവശ്യത്തിനുള്ള വെള്ളം ലഭ്യമാകുന്നത്‌ കാർഷിക മേഖലക്ക്‌ പുത്തനുണർവ്‌ നൽകും. ജലസമൃദ്ധി, കാർഷിക സമൃദ്ധി പദ്ധതികൾ വേഗത്തിൽ യാഥാർത്ഥ്യമാകുന്നതിന് ഈ സഹായം ഇടയാക്കും കാട്ടാക്കട പഞ്ചായത്തിൽ വാഴൂർ–-ഈരാറ്റുനട ഏലാകളിൽ നെയ്യാർ പദ്ധതി കനാലിൽ നിന്നുള്ള വെള്ളം ലീഡിങ്‌ […]

Read More »

ജലസമൃദ്ധിയെ അറിയാൻ ഫിലാഡൽഫിയയിലെ ഡ്രെക്‌സൽ യൂണിവേഴ്‌സിറ്റിയിലെ പരിസ്ഥിതി വിഭാഗം.

ഫിലാഡൽഫിയയിലെ ഡ്രെക്‌സൽ യൂണിവേഴ്‌സിറ്റിയിലെ പരിസ്ഥിതി വിഭാഗം മേധാവി പ്രൊഫ.പാട്രിക് ഗുറിയന്റെ നേതൃത്വത്തിലുള്ള ഒരു സംഘം വിദഗ്ധർ ഇന്ന് കാട്ടാക്കട മണ്ഡലത്തിലെത്തി. ഐഐടി ഡൽഹിയിലെ സിവിൽ എഞ്ചിനീയറിംഗ് വിഭാഗം പ്രൊഫ. ബാബു ജെ ആലപ്പാട്ട്, ഹൈദ്രബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ദ്രുവാൻഷ് സി.ഇ.ഒ ശ്രീമതി. മധുലികാ ചൗദരി, ടിപിഎൽസി, ജിഇസി ബാർട്ടൺ ഹില്ലിലെ അസോസിയേറ്റ് പ്രൊഫസറും കോർഡിനേറ്ററുമായ ഡോ. സുജ നായർ, എം.ജി.എൻ.ആർ.ഇ.ജി.എസ് മിഷൻ ഡയറക്ടർ നിസാമുദ്ദീൻ സർ എന്നിവരുൾപ്പെടുന്ന സംഘം കാട്ടാക്കട മണ്ഡലത്തിലെ ജലസമൃദ്ധി പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ചു. […]

Read More »

അറിയാം കാട്ടാക്കട Play Storeൽ.

യഥാർത്ഥ കാട്ടാക്കടയെ അറിയാൻ . ആറ് പഞ്ചായത്തുകൾ, 122 വാർഡുകൾ. ആറ് വില്ലേജ് പരിധി പ്രദേശങ്ങൾ. എന്തറിയണോ അതൊക്കെ. ത്രിതല പഞ്ചായത്ത് അതിർത്തികൾ, ജനപ്രതിനിധികളുടെ വിവരങ്ങൾ, ഭൂരേഖ വിവരങ്ങൾ, സ്ഥാപന വിവരങ്ങ, ഭൂമിശാസ്ത്രപരമായ സമ്പൂർണ്ണ വിവരങ്ങൾ, പ്രാദേശിക കാലാവസ്ഥാ വിവരങ്ങൾ, ജലസമൃദ്ധി പദ്ധതി പ്രവർത്തന വിവരങ്ങൾ, നെൽകൃഷി വിവരങ്ങൾ, ഇങ്ങനെ കാട്ടാക്കട നിയോജക മണ്ഡലത്തിന്റെ സമഗ്രമായ ഡിജിറ്റൽ പ്രതിച്ഛായയാണ് “അറിയാം കാട്ടാക്കട”. ഇത് തുടർച്ചയായ പ്രവർത്തനമാണ്. മൂന്ന് ഘട്ടങ്ങളിലൂടെ. ആദ്യ ഘട്ടത്തിൽ അടിസ്ഥാന വിവരങ്ങൾ ഉൾപ്പെടുത്തിയായിരുന്നു അറിയാം […]

Read More »