സ്റ്റുഡന്റ് കോൺക്ലേവ് : ഡിസംബർ 2 ന്

നവകേരള സൃഷ്ടിക്കായി കാട്ടാക്കടയിൽ വിദ്യാർത്ഥികളുടെ നിയമസഭ ചേരുന്നു. കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ജലസമൃദ്ധി, ഒപ്പം, കൂട്ട്, കാർബൺ ന്യൂട്രൽ കാട്ടാക്കട, കെ.ഐ.ഡി.സി, കാട്ടാൽ എഡ്യൂകേയർ എന്നീ പദ്ധതികളുടെ ഭാഗമായി 2023 ഡിസംബർ 2 ന് മണ്ഡലത്തിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി “സ്റ്റുഡന്റ് കോൺക്ലേവ്” സംഘടിപ്പിക്കുന്നു. നിയമസഭാ പ്രവർത്തനത്തിന്റെ മാതൃകയിൽ പൂർണ്ണമായും വിദ്യാർത്ഥികൾ മന്ത്രിമാരും എം.എൽ.എമാരുമായി സഭാ ചുമതല നിർവ്വഹിക്കുന്ന തരത്തിലാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. ഭാവി കേരളം രൂപപ്പെടുത്തുന്നതിന് സഹായകരമാകുന്ന പദ്ധതികളും അതിന് ശക്തി പകരുന്ന മണ്ഡലത്തിൽ […]

Read More »