ജലസമൃദ്ധി “വിദ്യാർത്ഥി ജലപാർലമെന്റ്” റജിസ്‌ട്രേഷൻ ആരംഭിച്ചു

കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷനും മണ്ണ് സംരക്ഷണ വകുപ്പിന്റെ കീഴിൽ ചടയമംഗലത്ത് പ്രവർത്തിക്കുന്ന Institute for Watershed Development and Management – Kerala (IWDMK) യുമായി ചേർന്ന് ത്രിതല പഞ്ചായത്തുകൾ, വിവിധ സർക്കാർ വകുപ്പുകൾ, ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ 2019ആഗസ്റ്റ് രണ്ടാം വാരം കാട്ടാക്കടയിൽ വെച്ച് വിദ്യാർത്ഥി ജലപാർലമെന്റ് സംഘടിപ്പിക്കുന്നു. മണ്ഡലത്തിലെ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗത്തിലെ ഓരോ ഡിവിഷനിൽ […]

Read More »

ജലസമൃദ്ധി കിണറുകളിൽ നിരീക്ഷണ സംവിധാനം നിലവിൽ വരുന്നു.

കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി സംസ്ഥാന ഭൂജല വകുപ്പിന്റെ സഹായത്തോടെ കിണർ സംപോഷണം നടത്തിയ കിണറുകളിൽ ഓരോ മാസത്തെയും ജലനിരപ്പ് രേഖപ്പെടുത്തുന്നതിന് ബോർഡുകൾ സ്ഥാപിക്കുന്നു. ഭൂജല വകുപ്പിന്റെ സാങ്കേതിക മേൽനോട്ടത്തിൽ സ്കൂളുകളിൽ ജലക്ലബ്ബ്കളുടെ സഹായത്തോടെയും മറ്റു സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥരുടെ സഹായത്തോടെയുമാണ് ജലനിരപ്പ് അളന്നു രേഖപ്പെടുത്തുന്നത്. മണ്ഡലത്തിലെ കിണർ സംപോഷണം നടപ്പിലാക്കിയ സ്കൂളുകളും സര്‍ക്കാര്‍ ഓഫീസുകളിലും ഉള്‍പ്പടെയുള്ള 36 പൊതു സ്ഥാപനങ്ങളിലെ കിണറുകളിലാണ് ഈ സംവിധാനം നിലവിൽ വരുന്നത്. ഇത്തരത്തിൽ മണ്ഡലത്തിലെ […]

Read More »

വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി വിളപ്പിൽ കൊല്ലകോണം തോടിൽ നീർത്തട യാത്ര സംഘടിപ്പിച്ചു.

ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുമായി സഹകരിച്ചു വിളപ്പില്‍ പഞ്ചായത്തിലെ വിളപ്പിൽശാല കൊല്ലകോണം തോട് പുനരുജ്ജീവിപ്പിക്കുന്നതിന് മുന്നോടിയായി നീർത്തട സംരക്ഷണ യാത്ര സംഘടിപ്പിച്ചു. ആദ്യ വർഷം കടുവക്കുഴി – കല്ലുവരമ്പു തോട്, രണ്ടാം വർഷം കുളത്തുമ്മൽ തോട് എന്നീ തോടുകളിൽ സമാനമായി നീർത്തട യാത്ര സംഘടിപ്പിച്ചിരുന്നു. ഈ വർഷം ഒരു പഞ്ചായത്തിൽ ഒരു തോട് എന്ന ആശയത്തിന് തുടക്കം കുറിച്ചു കൊണ്ടാണ് ഇന്ന് വിളപ്പിൽ പഞ്ചായത്തിലെ കൊല്ലകോണം തോടിൽ നീർത്തട യാത്ര സംഘടിപ്പിച്ചത്. തോടിന്റെ […]

Read More »

കൊടും വരള്‍ച്ച നേരിടുന്ന തമിഴ്നാടിനും ജലസമൃദ്ധി മാതൃകയാക്കാം – ഐ.ബി.സതീഷ് എം.എല്‍.എ

ഞങ്ങൾ കാട്ടാക്കടക്കാർക്ക് തമിഴ്‌നാട് തൊട്ടടുത്താണ്. വാസ്തവത്തിൽ ഞങ്ങളുടെ ബന്ധങ്ങൾ അയൽവാസികളെന്നതിനെക്കാൾ കൂടുതൽ സഹോദര്യത്തിലൂന്നിയുള്ളതാണ്. സംസ്കാരം, അർത്ഥശാസ്ത്രം, ധാർമ്മികത – ഞങ്ങൾ ഒരു പൊതു അസ്ഥിത്വവും വംശവും പങ്കിടുന്നു. എല്ലാത്തിനുമുപരി, കേരളത്തിന്റെ പദോൽപ്പത്തി ചേരയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. നമ്മുടെ ഭൂതകാലം സംയോജിതമാണെന്ന് തോന്നുക മാത്രമല്ല, നമ്മുടെ വർത്തമാനവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ ഡൈനിംഗ് ടേബിളുകൾ അലങ്കരിക്കുന്ന വിഭവങ്ങളിൽ ഏറിയ പങ്കും തമിഴ്‌നാട്ടിലെ ഫലഭൂയിഷ്ഠമായ വയലുകളിൽ നിന്നാണ് ലഭിക്കുന്നത്. അതുകൊണ്ടാണ് തമിഴ്നാട് നേരിടുന്ന അഭൂതപൂർവവും അപ്രതീക്ഷിതവുമായ വരൾച്ച നമ്മെ വൈകാരികമായും […]

Read More »

കാട്ടാക്കട ജലസമൃദ്ധി ഭൂജലം പരിപോഷിപ്പിക്കുന്നുവെന്ന് പഠന റിപ്പോർട്ട്

Ground Water Estimation Committee യുടെ ഏറ്റവും പുതിയ റിപ്പോർട്ട് പുറത്തു വന്നപ്പോൾ തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട നിയോജക മണ്ഡലത്തിലെ നേമം ബ്ലോക്ക് ഭൂഗർഭ ജലത്തിന്റെ ലഭ്യതയിൽ സുരക്ഷിത മേഖലയിലേക്ക് (safe) മാറിയതായി സാക്ഷ്യപ്പെടുത്തുന്നു. തിരുവനന്തപുരം ജില്ലയിൽ ആകെ 11 ബ്ലോക്കുകളിൽ 5 എണ്ണവും semi critical ആയി മാറിയ സാഹചര്യത്തിലാണ് ഇതെന്നതു എടുത്തു പറയേണ്ടതാണ്. Stage of Ground Water Extraction (SOE) 100 ശതമാനത്തിനു മുകളിൽ ആയാൽ over exploited എന്നും, 90 മുതൽ […]

Read More »

ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി ജല ആഡിറ്റ് & ബഡ്ജറ്റ് ശില്പശാല സംഘടിപ്പിച്ചു.

കാട്ടാക്കട നിയോജകമണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന വറ്റാത്ത ഉറവക്കായ്‌ ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ എല്ലാ വാര്‍ഡുകളിലും ജല ആഡിറ്റ് നടത്തുന്നതിന് മുന്നോടിയായി ജല ആഡിറ്റ് & ബഡ്ജറ്റ് ശില്പശാല സംഘടിപ്പിച്ചു. കാട്ടാക്കട മണ്ഡലത്തിലെ ജലത്തിന്റെ ലഭ്യതയും ഉപയോഗവും പഠന വിധേയമാക്കുവാനും, ജലനഷ്ടം പരമാവധി കുറയ്ക്കുവാനും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മണ്ഡലത്തിലെ 8 പൊതു സ്ഥാപനങ്ങളില്‍ രണ്ട് മാസം മുന്‍പ് ജലആഡിറ്റ് നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ബഹു.ജലവിഭവ വകുപ്പ് മന്ത്രി പ്രകാശനം ചെയ്ത പ്രസ്തുത ജല ആഡിറ്റ് റിപ്പോര്‍ട്ടിന്‍ […]

Read More »