വിദ്യാർത്ഥി ജലപാർലമെന്റ്: ഐ.ബി.സതീഷ്‌ MLA യുടെ വാക്കുകളിലൂടെ…

കാട്ടാക്കട മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥി_ജലപാർലമെന്‍റ് എന്ന ഒരു ആശയം രൂപപ്പെട്ട അന്നുമുതല്‍ മനസ്സില്‍ നിറയെ സംശയങ്ങളും സംഘര്‍ഷങ്ങളും ആയിരുന്നു… എന്തായാലും ഇറങ്ങി തിരിച്ചു ആ ആശയം നടപ്പാക്കാന്‍… പക്ഷെ അത് വിദ്യാര്‍ത്ഥി സമൂഹം എങ്ങനെ ഉള്‍ക്കൊള്ളും, എങ്ങനെ സംഘടിപ്പിക്കാനാകും എന്നൊക്കെയുള്ള സംശയങ്ങള്‍… ഒടുവില്‍ ഇന്ന് ജലപാര്‍ലമെന്‍റ് സംഘടിപ്പിക്കപ്പെട്ടു… രാവിലെ 9 മണി മുതൽ കിള്ളി രാജശ്രീ ആഡിറ്റോറിയത്തിലും സമീപത്തെ പങ്കജകസ്തുരി കോളേജിലുമായി ഒഴുകി എത്തി വിദ്യാർത്ഥി സമൂഹം… ഓണപ്പരീക്ഷയുടെ ടെൻഷന്‍റെ വക്കിലായിരുന്നിട്ട് […]

Read More »

വിദ്യാർത്ഥി ജലപാർലമെന്റ് 2019 ആഗസ്റ്റ്‌ 28 ന്

കാട്ടാക്കട നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന ജനകീയ ജലസംരക്ഷണ പദ്ധതിയായ വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിക്ക് ഇന്ന് കാണുന്ന നേട്ടങ്ങള്‍ കൈവരിക്കുന്നതില്‍ മുഖ്യ പങ്ക് വഹി ച്ചത് അധ്യാപകരും വിദ്യാര്‍ത്ഥികളും, ജലക്ലബ്ബുകളും, എന്‍.എസ്.എസ്, എസ്.പി.സി വോളന്റി യര്‍മാരും ആണ്. പദ്ധതിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് വിദ്യാര്‍ത്ഥി സമൂഹത്തിന്റെ പൂര്‍ണ പിന്‍തുണ ഉറപ്പാക്കേണ്ടതുണ്ട്. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി ഹരിത കേരളം മിഷനും മണ്ണ് സംരക്ഷണ വകുപ്പിന്റെ കീഴിൽ ചടയമംഗലത്ത് പ്രവർത്തിക്കുന്നInstitute for Watershed Development and Managementയുമായി ചേർന്ന് ത്രിതല […]

Read More »

ജലസമൃദ്ധി സംവാദ മത്സരത്തിൽ കൊല്ലം എസ്.എൻ കോളേജിന് ഒന്നാം സ്ഥാനം.

കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച സംവാദ മത്സരത്തിൽ കൊല്ലം എസ്.എൻ കോളേജ് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി 2019 ആഗസ്റ്റ് 28 ന് കാട്ടാക്കടയിൽ വച്ച് വിദ്യാർത്ഥി ജലപാർലമെന്റ് സംഘടിപ്പിക്കുന്നതിന്റെ മുന്നോടിയായാണ് ജലസുരക്ഷ, ഭൂവിനിയോഗം, മണ്ണ് സംരക്ഷണം എന്നിവയെ അടിസ്ഥാനപ്പെടുത്തി സംവാദ മത്സരം സംഘടിപ്പിച്ചത്. സംവാദ മത്സരത്തിന്റെ ഉദ്ഘാടനം ബഹു. കാട്ടാക്കട എം.എൽ.എ ഐ.ബി.സതീഷ് നിർവ്വഹിച്ചു. ജില്ലയ്ക്കകത്തും പുറത്തുമുള്ള ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി […]

Read More »

ജലസമൃദ്ധി വിദ്യാർത്ഥി ജലപാർലമെന്റ്: വിദ്യാർത്ഥികൾക്ക് ചിത്ര രചന, ഉപന്യാസ മത്സരങ്ങൾ

കാട്ടാക്കട നിയോജമണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷൻ മണ്ണ് സംരക്ഷണ വകുപ്പ് ത്രിതല പഞ്ചായത്തുകൾ, വിവിധ സർക്കാർ വകുപ്പുകൾ, ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ 2019 ആഗസ്റ്റ് 28 ന് കാട്ടാക്കട കിള്ളി രാജശ്രീ ആഡിറ്റോറിയത്തില്‍ വെച്ച് രാവിലെ 9:30 മണി മുതല്‍ വിദ്യാർത്ഥി ജലപാർലമെന്റ് സംഘടിപ്പിക്കുന്നു. ബഹു.കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കുന്ന ജലപാർലമെൻറിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്, എം.പി, എം.എൽ.എ, ഉന്നത […]

Read More »

കടുവക്കുഴി – മചേൽ തോടിന്റെ അണപ്പാട് ഭാഗത്ത് നിർമ്മിച്ച തടയണകൾ

കാട്ടാക്കട നിയോജക മണ്ഡലത്തിലെ പ്രധാന ചെറുനീർത്തടമായ 2K27b യിലെ പ്രധാന തോടായ കടുവക്കുഴി കൊല്ലോട് അണപ്പാട് മചേൽ തോടിന്റെ അണപ്പാട് ഭാഗത്തു നിന്ന് ഇന്ന് പകർത്തിയ ചിത്രങ്ങൾ… ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികൾ നിർമ്മിച്ച തടയണകൾ തോടിനെ ജലസമൃദ്ധമാക്കുന്നതിന്റെ ഒരു നേർക്കാഴ്ച… ഈ വർഷം ജലസേചനവകുപ്പിന്റെ സഹായത്തോടെ അനുയോജ്യമായ സ്ഥലങ്ങളിൽ VCB കൾ കൂടി നിർമ്മിക്കുന്നതോടെ തോട് പഴയ പ്രതാപത്തിലേക്കു മടങ്ങും… ഒപ്പം പ്രദേശത്തെ കിണറുകളിലെ ജലനിരപ്പും…         

Read More »

കുളത്തുമ്മല്‍ തോട് നീര്‍ത്തട പദ്ധതിക്ക് തുടക്കമായി.

2019-20 സാമ്പത്തിക വർഷത്തിൽ അനുമതി ലഭിച്ച കേരള സർക്കാരിന്റെ പദ്ധതിയായ സൂക്ഷമ നീർത്തടങ്ങളുടെ വികസനത്തിൽ ഉൾപ്പെടുത്തി കാട്ടാക്കട മണ്ഡലത്തിലെ ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ കുളത്തുമ്മൽ തോട് നീർത്തട പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം ബഹു. കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാർ നിർവ്വഹിച്ചു. കാട്ടാക്കട പഞ്ചായത്തിലെ കിള്ളി, കുളത്തുമ്മൽ, കാട്ടാക്കട, ചെട്ടി കോണം, കാനക്കോട്, പാറച്ചൽ, കൊമ്പാടിക്കൽ, അമ്പലത്തിൻകാല, എട്ടുരുത്തി, തൂങ്ങാംപാറ, പൊന്നറ, വാർഡുകളിലൂടെ ഒഴുക്കുന്ന കുളത്തുമ്മൽ തോടിന്റെ ഇരുവശവുമായി വരുന്ന കൃഷിഭൂമി ഉൾപ്പടെയുള്ള 425 ഹെക്ടർ […]

Read More »

കാട്ടാക്കട ജലസമൃദ്ധി പദ്ധതി അടുത്തറിയാൻ തലശ്ശേരി സർക്കാർ എഞ്ചിനീയറിങ് കോളേജിലെ സിവിൽ എൻജിനീയറിങ് വിദ്യാർത്ഥികൾ

അപ്രതീക്ഷിത അതിഥികളായി തലശ്ശേരി സർക്കാർ എഞ്ചിനീയറിങ് കോളേജിലെ സിവിൽ എൻജിനീയറിങ് വിദ്യാർത്ഥികൾ കാട്ടാക്കട ജലസമൃദ്ധി പദ്ധതി അടുത്തറിയാൻ ഇന്ന് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. ജലസമൃദ്ധിയെ കുറിച്ച് കേട്ടറിഞ്ഞ്… അറിഞ്ഞത് അതിശയോക്തിയാണോ എന്ന സംശയവുമായെത്തിയതാണ്… ആഹ്ലാദഭരിതരായിരുന്നവർ… അവരെ നയിച്ച ബിജു സാറിന്റെ വാക്കുകളിൽ വിലപ്പെട്ട പാഠങ്ങൾ പുസ്തകങ്ങൾക്കപ്പുറം നാട്ടിൻ പുറങ്ങളിൽ നിന്നറിയാനായിയെന്ന അനുഭവ സാക്ഷ്യവുമുണ്ടായി. ഏറ്റവും ലളിതവും ചെലവു കുറഞ്ഞതും, എന്നാൽ ഏറെ ഫലപ്രദവുമായ മണ്ണ് – ജല സംരക്ഷണ പദ്ധതികളെ പരിചയപ്പെടാനുള്ള അവസരം ലഭിച്ചതിലുള്ള സംതൃപ്തിയും […]

Read More »

ആമച്ചൽ ഏലായിൽ നെൽകൃഷി പുനരാരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾക്കായി കർഷക യോഗം

കാട്ടാക്കട ഗ്രാമ പഞ്ചായത്തിലെ നാട്ടിൻ പുറമാണ് ആമച്ചലിനടുത്ത് നാഞ്ചല്ലൂർ. മലയാളത്തിന്റെ പ്രിയ കവി മുരുകൻ കാട്ടാക്കടയുടെ നാട് കൂടിയാണ്. ഇവിടെയാണ് ലിഫ്റ്റ് ഇറിഗേഷൻ വഴി നെയ്യാറിൽ നിന്ന് വെള്ളമെത്തിച്ച് അമ്പത് ഏക്കറിൽ നെൽകൃഷി വീണ്ടെടുക്കുന്ന പദ്ധതി നടപ്പാക്കുന്നത്. ലിഫ്റ്റ് ഇറിഗേഷൻ പ്രവർത്തികൾ നടന്നുവരുന്നു. ഇനി നെൽകർഷകരെ പാടത്തിറക്കുക എന്നതിന്റെ ആദ്യപടിയായി ഇന്ന് കർഷകരുടെ യോഗം ചേർന്നു. ഭൂവിനിയോഗ ബോർഡ് കമ്മീഷണർ ശ്രീ.നിസാമുദീൻ, ഇറിഗേഷൻ സൂപ്രണ്ടിംഗ് എഞ്ചിനിയർ ശ്രീ.ഉദയകുമാർ, ജലസേചന വകുപ്പിലെയും മണ്ണു സംരക്ഷണ വകുപ്പിലേയും കൃഷി വകുപ്പിലെയും […]

Read More »

കാട്ടാക്കട ജലസമൃദ്ധി അടുത്തറിയാൻ കേന്ദ്ര സംഘം.

കേന്ദ്ര സർക്കാർ ഗ്രാമ വികസന വകുപ്പിന്റെ നിർദ്ദേശ പ്രകാരം ജലസമൃദ്ധി പദ്ധതിയെക്കുറിച്ച് വിശദമായി മനസ്സിലാക്കുന്നതിനു ഹൈദരാബാദ് ആസ്ഥാനമായുള്ള National Institute for Rural Development പ്രതിനിധി പദ്ധതി പ്രവർത്തനങ്ങൾ സന്ദർശിച്ചു വിലയിരുത്തി. തുടർന്ന് വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ത്രിതല ജനപ്രതിനിധികളുമായി സംവദിക്കുകയും ചെയ്തു.         

Read More »

വിളവൂർക്കൽ പഞ്ചായത്തിൽ മലയം ശിവക്ഷേത്രത്തിന് മുൻവശത്തായി ജലസേചന വകുപ്പ് നിർമ്മിക്കുന്ന തടയണ അവസാനഘട്ടത്തിൽ.

കാട്ടാക്കട നിയോജക മണ്ഡലത്തിലെ വിളവൂർക്കൽ പഞ്ചായത്തിൽ മലയം ശിവക്ഷേത്രത്തിന് മുൻവശത്തായി ജലസേചന വകുപ്പ് നിർമ്മിക്കുന്ന തടയണ അവസാന ഘട്ടത്തിൽ. നിയോജക മണ്ഡലത്തിലെ ഏറ്റവും കൂടുതൽ വിസ്തൃതിയുള്ള ഉപനീർത്തടമായ 2K27 ലെ പ്രധാന തോടിലാണ് ഈ തടയണ. മണ്ഡലത്തിലെ 6 പഞ്ചായത്തുകളിലും നിന്നും ഈ തോടിലേക്കു ജലം ഒഴുകിവരുന്നു എന്ന പ്രത്യേകതയും ഈ തോടിനുണ്ട്. മണ്ഡലത്തിന്റെ ആകെ ഭൂവിസ്തൃതിയുടെ 35 ശതമാനം പ്രദേശവും ഈ ഉപനീർത്തടത്തിലാണ് ഉൾപ്പെടുന്നത്. കാട്ടാക്കട പഞ്ചായത്തിലെ കടുവക്കുഴിയിൽ വെച്ച് നിയോജക മണ്ഡലത്തിൽ പ്രവേശിക്കുന്ന ഈ […]

Read More »