പദ്ധതിപ്രദേശം

കാട്ടാക്കട നിയോജക മണ്ഡലം

തിരുവനന്തപുരം ജില്ലയിലെ രണ്ട് പ്രധാന നദികളായ നെയ്യാറും കരമനയാറും അതിരിടുന്ന കാട്ടാക്കട മണ്ഡലത്തിന്‍റെ വടക്ക് കിഴക്ക് ഭാഗത്തായി അരുവിക്കര, പേപ്പാറ, നെയ്യാര്‍ ജലസംഭരണികള്‍ സ്ഥിതി ചെയ്യുന്നു. കൂടാതെ ഈ തിയോജകണ്ഡലത്തിന്‍റെ 70 ശതമാനത്തോളം പ്രദേശത്തുനിന്നും ഒഴുകിയിറങ്ങുന്ന ജലം കേരളത്തിലെ ശുദ്ധജല തടാകങ്ങളിലൊന്നായ വെളളായണി കായലിലേക്ക് എത്തിച്ചേരുന്നു. 113 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഈ മണ്ഡലത്തില്‍ ഒന്നാം നിര മുതല്‍ അഞ്ചാം നിര വരെയുള്ള തോടുകള്‍ ഏകദേശം 300 കിലോമീറ്ററോളം നീളത്തില്‍ ഒഴുകുന്നു. ഊറ്റുകുഴികളും നീര്‍ക്കുളങ്ങളും ഉള്‍പ്പെടെ 314 ചെറുതും വലുതുമായ കുളങ്ങളും 45000 ത്തിലധികം കിണറുകളുമുണ്ട്. നെയ്യാര്‍ ജലസേചന പദ്ധതിയുടെ 31 കിലോമീറ്ററോളം കനാലും ഈ മണ്ഡലത്തിലൂടെ കടന്നു പോകുന്നു. പ്രദേശത്ത് ലഭിക്കുന്ന മഴയുടെ അളവില്‍ ഉണ്ടായ ഗണ്യമായ കുറവും കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഭൂഗര്‍ഭജല വിതാനത്തില്‍ വന്ന ക്രമാതീതമായ കുറവും നമ്മെ ആശങ്കപ്പെടുത്തുന്നു. പ്രകൃതി വരദാനമായി നല്‍കുന്ന ജലം ഭൂമിയിലേക്കാഴ്ന്നിറ ങ്ങാതെ, കൂടുതല്‍ ചരിവാര്‍ന്ന പ്രദേശങ്ങളിലൂടെ അതിവേഗം ഒഴുകി നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇതെല്ലാം കൊണ്ട് തന്നെ മണ്ഡലത്തിലെ ജലദൗര്‍ലഭ്യത്തിന് അടിയന്തിര പരിഹാരം തേടേണ്ടുന്നത് ഇന്നിന്‍റെ ആവശ്യമായി മാറിക്കഴിഞ്ഞു. ചരിവ് കൂടുതലുളള പ്രദേശങ്ങളി ലൂടെയുളള നീരൊഴുക്ക് ക്രമീകരിച്ച് പരമാവധി ജലം ഭൂമിയില്‍ ആഴ്ന്നിറങ്ങു ന്നതിനും അതിലൂടെ ജലസ്രോതസ്സുകളില്‍ വെള്ളം എത്തിക്കുവാനും ഭൂഗര്‍ഭജല ത്തിന്‍റെ ലഭ്യത മെച്ചപ്പെടുത്തി മണ്ഡലം ജലസമൃദ്ധമാക്കുന്നതിനുമുളള ഒരു സംരംഭമാണ് പദ്ധതി. പദ്ധതിയുടെ ഭാഗമായി ജലസംരക്ഷണത്തോടൊപ്പം ശരിയായ ജല വിനിയോഗത്തിന്‍റെ ആവശ്യകത ജനങ്ങളിലെത്തിക്കുവാനുള്ള ജലസാക്ഷരതാ യജ്ഞത്തിനും മുന്‍തൂക്കം നല്‍കുന്നതാണ്.

കാട്ടാക്കട നിയോജക മണ്ഡലത്തിന്‍റെ മുഖ്യ സാമ്പത്തിക സ്രോതസ്സ് കാര്‍ഷിക മേഖലയാണ്. തെങ്ങ്, റബ്ബര്‍, നെല്‍കൃഷി, വാഴ, മരച്ചീനി, പച്ചക്കറി മുതലായവയാണ് പ്രധാനമായും കൃഷിചെയ്യുന്നത്. സ്ത്രീ തൊഴിലാളികളില്‍ ഭൂരിഭാഗവും കാര്‍ഷിക മേഖലയെ ആശ്രയിച്ചിരിക്കുന്നു. കാര്‍ഷിക ഉല്‍പാദന മേഖലയില്‍ യന്ത്രവല്‍കരണം നിലവില്‍ വന്നിട്ടുണ്ട്. ഈ മേഖലയില്‍ പണി യെടുത്തിരുന്ന തൊഴിലാളികള്‍ മറ്റു മേഖലകളിലേക്ക് മാറിപ്പോകുന്നതിനാല്‍ യഥാസമയം കൃഷിചെയ്യുന്നതിനോ വിളവെടുക്കുന്നതിനോ കഴിയുന്നില്ല. ഭക്ഷ്യോല്‍പാദനത്തില്‍ സ്വയം പര്യാപ്തമല്ലാത്തതിനാല്‍ വിപണിയെ ആശ്രയി ക്കുന്ന ഒരു പ്രവണത ഇവിടെ കണ്ടുവരുന്നു.

കാര്‍ഷികോല്‍പ്പന്നങ്ങളില്‍ പ്രമുഖസ്ഥാനം വഹിച്ചിരുന്ന നെല്ലിന്‍റെ ഉല്‍പാദനം കുറഞ്ഞു പോയിട്ടുണ്ട്. കാലാവസ്ഥയില്‍ വന്നിട്ടുള്ള മാറ്റവും ജലദൗര്‍ലഭ്യവും രാസവളത്തിന്‍റെ അമിതമായ ഉപയോഗവും, മണ്ണിന്‍റെ പ്രകൃതം മാറ്റിയിട്ടുള്ളതും നെല്ലുല്‍പാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. തരിശു നിലങ്ങള്‍ കൃഷിയ്ക്ക് ഉപയുക്തമാക്കിയും ജൈവവളങ്ങള്‍ ഉത്പാദിപ്പിച്ച് ഉപയോഗിച്ചും കൃഷിലെച്ചവ് വര്‍ദ്ധിക്കാത്ത രീതിയില്‍ നടീല്‍ യന്ത്രം, മെതിയന്ത്രം എന്നിവ പ്രചാരത്തില്‍ വരുത്തിയും കൂട്ടുകൃഷി സമ്പ്രദായത്തിലൂടെ മികച്ച ഇനം നെല്‍ വിത്തുകളും ജലസേചന സൗകര്യങ്ങള്‍ ഒരുക്കിയും പ്രകൃതിക്ക് ഇണങ്ങുന്ന വിധത്തില്‍ ശാസ്ത്രീയമായി കൃഷിരീതി നടപ്പാക്കിയാല്‍ നെല്‍കൃഷിയെ പ്രോത്സാഹിപ്പിക്കാവുന്നതാണ്. കാറ്റുവീഴ്ച, മണ്ഡരി തുടങ്ങിയ രോഗങ്ങളാണ് തെങ്ങുകൃഷി നേരിടുന്ന പ്രധാന വെല്ലുവിളി.

ഇവിടെ അധിവസിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന വരെല്ലാം പരമ്പരാഗത കാര്‍ഷിക മേഖലയില്‍ പണിയെടുത്തിരുന്നവരാണ്. കാര്‍ഷികമേഖലയില്‍ ഉണ്ടായ മാറ്റം ഇവരുടെ ജീവിതരീതിയിലും സാരമായമാറ്റം വരുത്തിയിട്ടുണ്ട്. കരിങ്കല്‍ വ്യവസായം, കെട്ടിട നിര്‍മ്മാണം, എന്നീ മേഖലകളി ലേക്ക് ഈ വിഭാഗത്തിലുള്ളവര്‍ തൊഴില്‍ അന്വേഷിച്ച് പോകുന്നുണ്ടെങ്കിലും ഇവരില്‍ ദാരിദ്ര്യം ഇപ്പോഴും പ്രകടമാണ്. ഉന്നത വിദ്യാഭ്യാസം, മെച്ചപ്പെട്ട വാസസൗകര്യങ്ങള്‍, ആരോഗ്യശീലങ്ങള്‍ എന്നിവയില്‍ ഇവരിപ്പോഴും പിന്നോക്ക മാണ്. സ്ത്രീകളോടുള്ള അവഗണന, സ്ത്രീപുരുഷ അസമത്വം, തൊഴിലില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍, ആരോഗ്യകാര്യങ്ങളില്‍ ഉണ്ടാകേണ്ട ബോധവല്‍കരണത്തിന്‍റെ കുറവ് എന്നിവ പ്രശ്നങ്ങളാണ്.

മണ്ണൊലിപ്പും ജലദൗര്‍ലഭ്യവും ഈ പ്രദേശത്തിന്‍റെ ഏറ്റവും വലിയ പാരിസ്ഥിതിക പ്രശ്നമാണ്. പൊതുവേ ചരിഞ്ഞ പ്രദേശങ്ങളുള്‍പ്പെട്ട ഇവിടെ ഉണ്ടാകുന്ന മണ്ണൊലിപ്പ് തടയുന്നതിന് വ്യക്തിഗത നിക്ഷേപങ്ങള്‍ കൊണ്ടു മാത്രം പരിഹരിക്കാന്‍ കഴിയില്ല. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്‍റുകളുടെ മണ്ണുസംരക്ഷണ പദ്ധതികള്‍ മുഖേന മഴക്കുഴികള്‍, കോണ്ടൂര്‍ ബണ്ടിംഗ് എന്നിവ നിര്‍മ്മിച്ചു കൊണ്ട് മണ്ണൊലിപ്പ് തടയുവാനും, മഴവെള്ളം ഭൂമിയിലേക്ക് താഴ്ത്തുന്നതിനും കഴിയുന്നതാണ്. ഗതാഗത സൗകര്യങ്ങളില്ലാത്തതിനാലും നാമമാത്രമായി ഭൂമിയുള്ള ആളുകള്‍ തിങ്ങിപാര്‍ക്കുന്നതിനാലും ജലദൗര്‍ലഭ്യ മുള്ളതിനാലും വൈദ്യുതി എല്ലായിടത്തും എത്താത്തതിനാലും പിന്നാക്കം നില്‍ക്കുന്ന ചില ദരിദ്ര സങ്കേതങ്ങള്‍ ഇവിടെയുണ്ട്.

ജനസംഖ്യ: – 2011 ലെ കാനേഷുമാരി കണക്കുകള്‍ പ്രകാരം നിയോജക മണ്ഡലത്തിലെ ജനസംഖ്യ 227540 ആണ്. ഇതില്‍ 116162 വനിതകളും 111378 പുരുഷന്‍മാരുമാണ്. 25093 പട്ടിക ജാതിക്കാരും, 776 പട്ടികവര്‍ഗ്ഗക്കാരും ഉള്‍പ്പെടുന്നു.

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര താലൂക്കില്‍ സ്ഥിതി ചെയ്യുന്ന മാറനല്ലൂര്‍ ഗ്രാമപഞ്ചായത്ത് 1953 ലാണ് രൂപീകൃതമാവുന്നത്. കുന്നുകളും, കുറ്റി ക്കാടുകളും, തോടുകളും നിറഞ്ഞു നെയ്യാര്‍ നദി തൊട്ടുരുമ്മി ഒഴുകുന്നു. മാറനല്ലൂരിന്‍റെ കിഴക്കു ഭാഗത്ത് കൂടി നെയ്യാര്‍ നദി ഒഴുകുന്ന അരുവിക്കരയെന്ന സ്ഥലം പ്രകൃതി സൗന്ദര്യം നിറഞ്ഞു നില്‍ക്കുന്ന മനോഹരമായ പ്രദേശമാണ്. മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ 4 ചരിവ് വിഭാഗങ്ങളാണ് രേഖപ്പെടുത്തി യിട്ടുള്ളത്. വളരെ ലഘുവായ ചരിവ് (0-3%) 865.43 ഹെ. (34.70%) ഭൂപ്രദേശവും, ലഘുവായ ചരിവ് (3-5%) 1063.70 ഹെ. (42.65%) ഭൂപ്രദേശവും, മിതമായ ചരിവ് (5-10%) 540.38 ഹെ. (21.67%) ഭൂപ്രദേശവും, ശക്തമായ ചരിവ് (10-15%) 24.451 ഹെ. (0.98%) ഭൂപ്രദേശവും ഉള്‍പ്പെടുന്നു. മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ 72.79% പ്രദേശത്ത് (1815.43 ഹെ.) കോണ്ടൊലൈറ്റ് ശിലാവിഭാഗം (1475.72 ഹെ.) കാണപ്പെടുന്നു. ചാര്‍ണകൈറ്റ് വിഭാഗം 84.23 ഹെ. (14.92%) പ്രദേശത്തും, മിഗ്മറ്റൈറ്റ് കോംപ്ലക്സ് 806.54 ഹെ. (12.29%) പ്രദേശത്തും കാണപ്പെടുന്നു. മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ ഭൂവിസ്തൃതിയുടെ 2175.53 ഹെ. (87.23%) പ്രദേശത്ത് പീഠഭൂമി കാണപ്പെടുന്നു. താഴ്വരകള്‍ 269.76 ഹെ. (10.82%) പ്രദേശ ത്തും, മലനിരമുകള്‍ 35.04 ഹെ. (1.41%) പ്രദേശത്തും, ഒറ്റപ്പെട്ട കുന്നുകള്‍ 11.56 ഹെ. (0.46%) പ്രദേശത്തും കാണപ്പെടുന്നു.

മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ ഭൂവിസ്തൃതിയുടെ 9.63% (240.16 ഹെ) പ്രദേശത്ത് നിര്‍മ്മിതി പ്രദേശങ്ങള്‍ കാണപ്പെടുന്നു. വാണിജ്യാവശ്യത്തിനായി 76.61 ഹെ. പ്രദേശത്തും, ഗാര്‍ഹികാവശ്യത്തിനായി 80.62 ഹെ. പ്രദേശത്തും നിര്‍മ്മിതി പ്രദേശങ്ങള്‍ കാണപ്പെടുന്നു. പഞ്ചായത്തിന്‍റെ പ്രധാന ഭൂവിനിയോഗം മിശ്രിത കൃഷിയാണ് (871.90 ഹെ). ഇത് ഭൂവിസ്തൃതിയുടെ 34.96% ആകുന്നു. ഒരേ വളപ്പില്‍ തെങ്ങ്, വാഴ, കവുങ്ങ്, പച്ചക്കറികള്‍, ഫവലൃക്ഷങ്ങള്‍ തുടങ്ങി വ്യത്യസ്ത വിളകള്‍ ഒരുമിച്ച് കൃഷി ചെയ്യുന്നതിനെയാണ് മിശ്രിത കൃഷിയായി രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടാമതായി കാണപ്പെടുന്ന ഭൂവിനിയോഗം 816.71 ഹെ. പ്രദേശത്തെ റബ്ബര്‍ കൃഷിയാകുന്നു (32.78%). മൂന്നാമതായി കാണപ്പെടുന്ന ഭൂവിനിയോഗം നെല്‍വയല്‍ നിലനിന്നിരുന്ന 148.20 ഹെ. പ്രദേശത്ത് കൃഷി ചെയ്തിരിക്കുന്ന വാര്‍ഷിക വിളകളാണ്. പഞ്ചായത്തില്‍ 136.33 ഹെ. പ്രദേശത്ത് തെങ്ങുകൃഷി കാണപ്പെടുന്നു. മാറനല്ലൂര്‍ പഞ്ചായത്തില്‍ 3.63 ഹെക്ടറില്‍ മാത്രമാണ് നിലവില്‍ നെല്‍കൃഷി കാണപ്പെടുന്നത്. മൊത്തം 345.13 ഹെ. നെല്‍കൃഷി പ്രദേശമുണ്ടെങ്കിലും (13.84%) 4.30 ഹെ. തരിശിട്ടിരിക്കു ന്നു. പഞ്ചായത്തില്‍ നിലവിലുളള 78.33 ഹെ. പ്രദേശമാണ് വാഴ, പച്ചക്കറികള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍ മുതലായവ കൃഷി ചെയ്തു വരുന്നത്. കൂടാതെ 21.68 ഹെ. നെല്‍പ്രദേശത്ത് തെങ്ങും, 22.747 ഹെ. പ്രദേശത്ത് റബ്ബര്‍ കൃഷിയും ചെയ്തു വരുന്നു (0.91%). പാടങ്ങള്‍ നികത്തിയ 3.03 ഹെ. പ്രദേശം കെട്ടിടനിര്‍മ്മാണത്തിനും മറ്റു നിര്‍മ്മിതി ആവശ്യങ്ങള്‍ക്കുമായി വിനിയോഗിച്ചി രിക്കുന്നു. പഞ്ചായത്തിന്‍റെ 51.64 ഹെ. പ്രദേശം കൃഷിക്കനുയോജ്യമാ ണെങ്കിലും വിവിധ കാരണങ്ങളാല്‍ തരിശിട്ടിരിക്കുന്നു. പഞ്ചായത്തിന്‍റെ മൊത്തം ഭൂവിസ്തൃതിയുടെ 0.56% ഭൂപ്രദേശം പ്രധാന റോഡുകളായി രേഖപ്പെടുത്തിയിരി ക്കുന്നു (13.87 ഹെ.). 0.19 ഹെ. പാറക്കെട്ട് പ്രദേശങ്ങളായി രേഖപ്പെടുത്തിയിരിക്കു ന്നു. പ്രധാന തോടുകളും നീര്‍ച്ചാലുകളും കുളങ്ങളും മറ്റു ഉപരിതല ജലസ്രോത സ്സുകള്‍ക്കുമായി 18.21 ഹെ. പ്രദേശം (0.73%) വിനിയോഗിച്ചിരിക്കുന്നു.

മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ 3 ചെറുനീര്‍ത്തടങ്ങളാണ് ഉള്‍പ്പെട്ടിരി ക്കുന്നത്. നെയ്യാര്‍ നദീതടത്തിലെ 1ച6മ (954.64 ഹെ.), 1ച7മ (778.09 ഹെ.) എന്നീ ചെറുനീര്‍ത്തടങ്ങളും കരമന നദീതടത്തിലെ 24ഗ27യ (752.77 ഹെ.) എന്ന ചെറുനീര്‍ ത്തടവും ഉള്‍പ്പെടുന്നു. മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ ഒന്നാംനിര മുതല്‍ നാലംനിര വരെയുള്ള നീര്‍ച്ചാലുകള്‍ കാണപ്പെടുന്നു. ഒന്നാംനിര നീര്‍ച്ചാലുകള്‍ 41956.35 മീറ്റര്‍ നീളത്തിലും, രണ്ടാംനിര നീര്‍ച്ചാലുകള്‍ 20486.95 മീറ്റര്‍ നീളത്തിലും, മൂന്നാംനിര നീര്‍ച്ചാലുകള്‍ 8669.84 മീറ്റര്‍ നീളത്തിലും, നാലാംനിര നീര്‍ച്ചാലുകള്‍ 1218.74 മീറ്റര്‍ നീളത്തിലും കാണപ്പെടുന്നു. മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ 9199.76 മീറ്റര്‍ നീളത്തില്‍ നെയ്യാര്‍ ജലസേചനപദ്ധതിയുടെ കനാലുകള്‍ കാണപ്പെടുന്നു.

ജലസ്രോതസ്സുകള്‍

ഭൂമിയിലെ അടിസ്ഥാന ജലസ്രോതസ്സ് ജലചക്രം എന്നറിയപ്പെടുന്ന പ്രക്രിയയിലൂടെ ശുദ്ധീകരിക്കപ്പെടുന്ന ജലമാണ്. ജലചക്രത്തിന്‍റെ ഘനീഭവിക്കല്‍ ഘട്ടത്തില്‍ മണ്ണിന് ലഭിക്കുന്ന ശുദ്ധജലമാണ് മഴ. ഇങ്ങനെ ലഭിക്കുന്ന മഴയെ ആവശ്യമുള്ളത്ര സംഭരിച്ച് ഭാവിയിലേയ്ക്ക് കരുതുന്നതിനും ശേഷിക്കുന്നതിനെ ഒഴുക്കിക്കളയുന്നതിനുമൊക്കെ മണ്ണില്‍ തന്നെ സംവിധാനങ്ങളുണ്ട്. മണ്ണിനടിയിലൂ ടെയും, ഉപരിതലത്തിലൂടെയുമുള്ള ഒഴുക്കും (ഉപരിതലജലസ്രോതസ്സുകള്‍), മണ്ണില്‍ സംഭരിക്കുന്ന വെള്ളവുമെല്ലാം (ഭൂഗര്‍ഭജലസ്രോതസ്സുകള്‍) ജലസ്രോതസ്സു കളാണ്. 72 കിലോമീറ്ററിലേറെ ദൈര്‍ഘ്യമുള്ള ഒന്നു മുതല്‍ നാലു വരെ നിരകളിലായി വിന്യസിച്ചിരിക്കുന്ന നീര്‍ച്ചാലുകളും 9 കിലോമീറ്ററോളം വരുന്ന നെയ്യാര്‍ ജലസേചന പദ്ധതിയുടെ കനാലുകളുമാണ് പഞ്ചായത്തിലെ പ്രധാന ഉപരിതല ജലസ്രോതസ്സുകള്‍. ചെറുതും, വലുതുമായ കുളങ്ങളും, കിണറുകളുമാണ് പഞ്ചായത്തിലെ പ്രധാന ഭൂഗര്‍ഭ ജലസ്രോതസ്സുകള്‍. വളരെ ചുരുങ്ങിയ അളവില്‍ മാത്രമുള്ള കുഴല്‍ക്കിണറുകളും ഭൂഗര്‍ഭജലസ്രോതസ്സു കളായി ഉപയോഗപ്പെടുത്തുന്നു. മാറനല്ലൂര്‍ പഞ്ചായത്തിലെ ജലസ്രോതസ്സുകള്‍ ഇനി പറയുന്നവയാണ്.

തോടുകള്‍:

മാറനല്ലൂര്‍ പഞ്ചായത്തിലെ പ്രധാനപ്പെട്ട തോടുകളിലൊന്നാണ് അണപ്പാട് - കുഴക്കാട് തോട്. ഈ തോട് മാറനല്ലൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലൂടെയും മലയിന്‍കീഴ് പഞ്ചായത്തിലൂടെയും ഒഴുകുന്നു. കൂടാതെ നിരവധി ചെറു കൈത്തോടുകളും ഈ തോടുമായി ബന്ധപ്പെട്ടുകൊണ്ട് ഒഴുകുന്നുണ്ട്.

പഞ്ചായത്തിലെ മറ്റു പ്രധാനപ്പെട്ട തോടുകള്‍ ഒന്നാം വാര്‍ഡിലെ അന്തിയൂര്‍ക്കോണം - കല്ലുവരമ്പ് തോട്, മരുവത്തൂര്‍കോണം - മുല്ലപ്പള്ളി തോട്, കല്ലുമുക്ക് കൈത്തോട്, ഇലവഞ്ചിമലയ്ക്കല്‍ കൈത്തോട്, ചിലവക്കോട് നീര്‍ച്ചാല്‍, രണ്ടാം വാര്‍ഡിലെ ആനമണ്‍ തോട്, മുണ്ടന്‍ചിറ തോട്, ചിറയില്‍ തോട്, ഉഴുന്നു പാറ തോട്, കൈതയില്‍ തോട്, മൂന്നാം വാര്‍ഡിലെ ഇറയംകോട് - പുത്തന്‍കുളം തോട്, അഞ്ചാം വാര്‍ഡിലെ കോയില്‍കുളം - പുല്ലുവരമ്പ് തോട്, ആറാം വാര്‍ഡിലെ മാവുവിള - ഏറകുന്നം പഠിപ്പുര തോട്, മുളമ്പള്ളിക്കോണം ചാനല്‍ക്കര തോട്, ഏഴാം വാര്‍ഡിലെ കരിക്കകം - അരുവിക്കര തോട്, ഏറകുന്നം പൊട്ടരുവി തോട്, എട്ടാം വാര്‍ഡിലെ നാവക്കോട് - കാട്ടുവിള തോട്, മുടത്തിക്കര - കണ്ണേറ് ചാനല്‍ക്കര തോട്, കണ്ടന്‍കുളങ്ങര - ഇലപ്പാങ്കുഴി തോട്, ഒമ്പതാം വാര്‍ഡിലെ മൂഴിം - വള്ളൂര്‍ തോട്, കൈതയില്‍ തോട്, കൊങ്ങംകോട് - ചിറത്തലയ്ക്കല്‍ തോട്, പാലറത്തല തോട്, പതിനൊന്നാം വാര്‍ഡിലെ ചെല്ലൂര്‍ - കാരോട് തോട്, പന്ത്രണ്ടാം വാര്‍ഡിലെ കുറുക്കന്നാവൂര്‍ - ഇടവന്‍പറമ്പ് തോട്, പതിമൂന്നാം വാര്‍ഡിലെ മണ്ണടിക്കോണം - ചെന്‍ചേരി കാട തോട്, വിലങ്ങറത്തല - ചെന്‍ചേരി കാട തോട്, പതിനാലാം വാര്‍ഡിലെ വണ്ടന്നൂര്‍ - കുക്കുരി തോട്, നരസിംഹത്ത് കുക്കുരുമി തോട്, ഏറെകിളിക്കാട് ചരുവിള തോട്, പുതുക്കാട് വിള തോട്, പതിനേഴാം വാര്‍ഡിലെ പുന്ന തോട്, പതിനെട്ടാം വാര്‍ഡിലെ പിരിയാകോട്-മണ്ണടിക്കോണം തോട്, പത്തൊമ്പതാം വാര്‍ഡിലെ വാണിയംകോട് തോട്, മുണ്ടന്‍ചിറ തോട്, മൈലാട് തോട്, മാണുത്താട്ടം തോട്, ഇരുപതാം വാര്‍ഡിലെ തച്ചമന്‍ തോട്, മൈമോട് തോട്, ഇരുപത്തൊന്നാം വാര്‍ഡിലെ കീഴേവീട് - അണപ്പാട് തോട്, അട്ടറത്തലയ്ക്കല്‍ - കോട്ടറയ്ക്കല്‍ അണപ്പാട് തോട് എന്നിവ.

ഇരുപതാം വാര്‍ഡിലെ മൈലോട് തോടില്‍ കയ്യേറ്റം കാണപ്പെടുന്നു. കൂടാതെ മിക്ക തോടുകള്‍ക്കും പാര്‍ശ്വഭിത്തി കെട്ടി ബലപ്പെടുത്തിയിട്ടില്ല. ചില തോടുകളില്‍ മണ്ണടിച്ചിലും കാണപ്പെടുന്നു. മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ തോടുകള്‍ സംബന്ധിക്കുന്ന വിവരങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു.

വളളുനട - കുറുക്കണ്ണാവൂര്‍ - ചെഞ്ചേരിതോട്: മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കൂവളശ്ശേരി വാര്‍ഡില്‍ കൂടി ഒഴുകി വരുന്ന കടുക്കറ - വളളൂര്‍തോട്, കൊങ്ങംകോട് തോട് എന്നീ തോടുകളും മണ്ണടിക്കോണം വാര്‍ഡില്‍ സര്‍വ്വേ നമ്പര്‍ 207, 224, 223, 222, 231 എന്നീ പ്രദേശങ്ങളില്‍ കൂടി ഒഴുകി വരുന്ന തോടും മണ്ണടിക്കോണം, മേലാരിയോട് വാര്‍ഡുകളുടെ അതിര്‍ത്തി പ്രദേശമായ സര്‍വ്വേ നമ്പര്‍ 249 ല്‍ വച്ച് ലയിക്കുന്നു. ചെറുനീര്‍ത്തടത്തിന്‍റെ കിഴക്കു ദിശയിലേക്ക് ഒഴുകുന്ന തോടിന് ആകെ 1350 മീ നീളവും 2 മീ വീതിയും ഉണ്ട്.

കടുക്കറ-വളളൂര്‍ തോട്: കൂവളശ്ശേരി വാര്‍ഡിലൂടെ ഒഴുകുന്ന വാഴപ്പളളിക്കോണം തോടാണ് സര്‍വ്വേ നമ്പര്‍ 42, 48, 49, 62, 183, 184, 186 എന്നീ ഭാഗങ്ങളില്‍ കൂടി ഒഴുകുമ്പോള്‍ കടുക്കറ-വളളൂര്‍ തോട് എന്നറിയപ്പെടുന്നത്. സര്‍വ്വേ നമ്പര്‍ 42 ല്‍ തുടങ്ങുന്ന തോട് ചെറുനീര്‍ത്തടത്തിന്‍റെ വടക്കുഭാഗത്തു നിന്നും തെക്കുഭാഗത്തേക്ക് ഒഴുകുന്നു. ഈ പ്രദേശങ്ങളില്‍ തോടിന് 825 മീ നീളവും 2 മീ വീതിയുമുണ്ട്.

കൊങ്ങംകോട് തോട്: മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കൂവളശ്ശേരി വാര്‍ഡില്‍ സര്‍വ്വേ നമ്പര്‍ 106 ല്‍, കൊങ്ങംകോട് കുളത്തില്‍ നിന്നും ഉത്ഭവിക്കുന്ന തോട് നീര്‍ത്തടത്തിന്‍റെ തെക്കുപടിഞ്ഞാറു ദിശയില്‍ കൂടി ഒഴുകുന്നു. ഏകദേശം 1275 മീ നീളത്തിലും 3 മീ വീതിയിലും ഒഴുകുന്ന തോട് സര്‍വ്വേ നമ്പര്‍ 62 ല്‍ കടുക്കറ-വളളൂര്‍ തോടുമായി സന്ധിക്കുന്നു.

വാഴപ്പളളിക്കോണം തോട്: കൂവളശ്ശേരി വാര്‍ഡില്‍ സര്‍വ്വേ നമ്പര്‍ 92, 93 ഭാഗങ്ങളില്‍ ചെറിയ നീര്‍ച്ചാലായി ഉത്ഭവിക്കുന്ന തോട് ചെറുനീര്‍ത്തടത്തിന്‍റെ തെക്കു പടിഞ്ഞാറ് ഭാഗത്ത് കൂടി ഒഴുകി സര്‍വ്വേ നമ്പര്‍ 63 ല്‍ കൊങ്ങംകോട് തോടുമായി സംഗമിക്കുന്നു. തോടിന് ഏകദേശം 750 മീ നീളവും 1 മീ വീതിയുമുണ്ട്.

കാവുകുളം തോട്: എരുത്താവൂര്‍ വാര്‍ഡില്‍ സര്‍വ്വേ നമ്പര്‍ 280, 281, 321, 322 ഭാഗങ്ങളില്‍ കൂടി ഒഴുകി കാവുകുളത്തില്‍ അവസാനിക്കുന്ന തോടാണ് കാവുകുളം തോട്. നീര്‍ത്തടത്തിന്‍റെ വടക്കു ഭാഗത്തു നിന്നും തെക്കു പടിഞ്ഞാറ് ഭാഗത്തേക്ക് ഒഴുകുന്ന തോടിന് 750 മീ നീളവും 1 മീ വീതിയുമുണ്ട്.

മാതേരി തോട്: എരുത്താവൂര്‍ വാര്‍ഡില്‍ സര്‍വ്വേ നമ്പര്‍ 302 ല്‍ മാതേരികുളത്തില്‍ നിന്നും ഉത്ഭവിക്കുന്ന തോട് ചെറുനീര്‍ത്തടത്തിന്‍റെ വടക്കു കിഴക്കു ദിശയില്‍ ഒഴുകി സര്‍വ്വേ നമ്പര്‍ 287 ല്‍ പിണങ്ങാട്ടുകുഴി തോടില്‍ സംയോജിക്കുന്നു. പ്രസ്തുത തോടിന് ഏകദേശം 750 മീ നീളവും 2 മീ വീതിയുമുണ്ട്.

പിരിയക്കോട് തോട്: മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ഊരുട്ടമ്പലം വാര്‍ഡിലെ സര്‍വ്വേ നമ്പര്‍ 151 ല്‍ മടവിളാകം കുളത്തില്‍ നിന്നും ഉത്ഭവിക്കുന്ന തോട് ചെറുനീര്‍ത്തടത്തിന്‍റെ വടക്കു പടിഞ്ഞാറ് ദിശയിലൊഴുകി സര്‍വ്വേ നമ്പര്‍ 287 ല്‍, കാവുകുളം തോട്, മാതേരി തോട് എന്നിവയുമായി സംഗമിക്കുന്നു. പ്രസ്തുത തോടിന് 1575 മീ നീളവും 3 മീ വീതിയുമുണ്ട്.

പിണങ്ങാട്ടുകുഴി തോട്: മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ ഊരുട്ടമ്പലം വാര്‍ഡിലെ സര്‍വ്വേ നമ്പര്‍ 151 ല്‍ മടവിളാകം കുളത്തില്‍ നിന്നും ഉത്ഭവിക്കുന്ന പിരിയകോട് തോട് ചെറുനീര്‍ത്തടത്തിന്‍റെ വടക്കു പടിഞ്ഞാറ് ദിശയിലൊഴുകി എരുത്താവൂര്‍ വാര്‍ഡില്‍ സര്‍വ്വേ നമ്പര്‍ 286 മുതല്‍ പിണങ്ങാട്ടുകുഴി തോട് എന്നറിയപ്പെടുന്നു. തോടിന് 1725 മീ നീളവും 4 മീ വീതിയുമുണ്ട്.

മഠത്തില്‍ തോട്: മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വേട്ടമംഗലം വാര്‍ഡിലെ തേവര്‍കോട് കുളത്തില്‍ നിന്നും ഉത്ഭവിച്ചിരുന്ന തോടിന്‍റെ ഭൂരിഭാഗം പ്രദേശങ്ങളും നികത്തപ്പെട്ടിരിക്കുന്നു. നിലവില്‍ എരുത്താവൂര്‍ വാര്‍ഡില്‍ സര്‍വ്വേ നമ്പര്‍ 259 ല്‍ ഏലകളില്‍ നിന്നും തുടങ്ങി ചെറുനീര്‍ത്തടത്തിന്‍റെ കിഴക്കു ദിശയിലേക്ക് ഒഴുകുന്ന തോട് സര്‍വ്വേ നമ്പര്‍ 238 ല്‍ വച്ച് ഏറെകിളിയോട് തോട്, വണ്ടന്നൂര്‍തോട് എന്നിവയില്‍ സംഗമിക്കുന്നു. തോടിന്‍റെ ആകെ നീളം 1350 മീറ്ററും വീതി 2 മീറ്ററുമാണ്.

ഏറെകിളിയോട് തോട്: മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വേട്ടമംഗലം വാര്‍ഡില്‍ സര്‍വ്വേ നമ്പര്‍ 359 ല്‍ കിളിയോടുകുളത്തില്‍ നിന്നും ഉത്ഭവിക്കുന്ന തോട് ചെറുനീര്‍ത്തടത്തിന്‍റെ വടക്കു കിഴക്കു ദിശയിലൊഴുകി സര്‍വ്വേ നമ്പര്‍ 240 ല്‍ വച്ച് മഠത്തില്‍കുളം തോടുമായി സന്ധിക്കുന്നു. ചെറുനീര്‍ത്തടത്തില്‍ തോടിന് 750 മീ നീളവും 1 മീ വീതിയുമുണ്ട്.

വണ്ടന്നൂര്‍ തോട്: മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ മണ്ണടിക്കോണം വണ്ടന്നൂര്‍ തുടങ്ങിയ വാര്‍ഡുകളില്‍ സര്‍വ്വേ നമ്പര്‍ 238, 244 ഭാഗങ്ങളില്‍ കൂടി വണ്ടന്നൂര്‍ തോട് ഒഴുകുന്നു. ഏകദേശം 525 മീ നീളവും 4 മീ വീതിയുമുളള തോട് ചെറുനീര്‍ത്തടത്തിന്‍റെ തെക്കു കിഴക്കു ദിശയില്‍ കൂടി ഒഴുകി നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയിലേക്ക് ഒഴുകുന്നു.

കുറുക്കണ്ണാവൂര്‍ തോട്: മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വെളിയംകോട് വാര്‍ഡിലെ സര്‍വ്വേ നമ്പര്‍ 296 ല്‍ പാലോട്ടുകോണത്ത് കുളത്തില്‍ നിന്നും ഉത്ഭവിച്ചിരുന്ന തോടിന്‍റെ ഒട്ടുമിക്ക ഭാഗങ്ങളും നികത്തി റോഡാക്കി മാറ്റിയിരിക്കുന്നു. നിലവില്‍ സര്‍വ്വേ നമ്പര്‍ 171 ല്‍ തുടങ്ങി ചെറുനീര്‍ത്തടത്തിന്‍റെ തെക്കു കിഴക്കു ദിശയിലേക്കൊഴുകുന്ന തോട് സര്‍വ്വേ നമ്പര്‍ 265 ല്‍ കൂടി നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയിലേക്ക് ഒഴുകുന്നു. പ്രസ്തുത തോടിന് ചെറുനീര്‍ത്തടത്തില്‍ 1800 മീ നീളവും 2 മീ വീതിയുമുണ്ട്.

കണ്ടന്‍കുളങ്ങര തോട്: മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ഓഫീസ് വാര്‍ഡില്‍ സര്‍വ്വേ നമ്പര്‍ 15 ല്‍ കണ്ടന്‍കുളങ്ങര കുളത്തില്‍ നിന്നും ഉത്ഭവിക്കുന്ന തോടിന് ചെറുനീര്‍ത്തടത്തില്‍ ഏകദേശം 525 മീ നീളവും 2 മീ വീതിയുമുണ്ട്. ചെറുനീര്‍ത്തടത്തിന്‍റെ പടിഞ്ഞാറു ഭാഗത്തുനിന്നു തുടങ്ങി കിഴക്കു നെയ്യാര്‍ ഇറിഗേഷന്‍ കനാലില്‍ സന്ധിക്കുന്നു.

ഇലപ്ലാക്കോണത്തു തോട്: മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ഓഫീസ് വാര്‍ഡില്‍ സര്‍വ്വേ നമ്പര്‍ 2 ല്‍ ഇലപ്ലാക്കോണത്തു കുളത്തില്‍ നിന്നും ഉത്ഭവിച്ചിരുന്ന തോടിന് ഏകദേശം 600 മീ നീളവും 2 മീ വീതിയുമുണ്ട്. പ്രസ്തുത തോട് ചെറുനീര്‍ത്തടത്തിന്‍റെ മദ്ധ്യഭാഗത്തായി സര്‍വ്വേ നമ്പര്‍ 8 ല്‍ വച്ച് നെയ്യാര്‍ ഇറിഗേഷന്‍ കനാലില്‍ സംയോജിക്കുന്നു.

വളളുനട - കുറുക്കണ്ണാവൂര്‍ ചെഞ്ചേരി തോട്: മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കൂവളശ്ശേരി വാര്‍ഡില്‍ കൂടി ഒഴുകി വരുന്ന കടുക്കറ - വളളൂര്‍ തോട്, കൊങ്ങംകോട് തോട് എന്നീ തോടുകളും മണ്ണടിക്കോണം വാര്‍ഡില്‍ സര്‍വ്വേ നമ്പര്‍ 207, 224, 223, 222, 231 എന്നിവയില്‍ കൂടി ഒഴുകി വരുന്ന തോടും മണ്ണടിക്കോണം മേലാരിയോട് വാര്‍ഡുകളുടെ അതിര്‍ത്തി പ്രദേശമായ സര്‍വ്വേ നമ്പര്‍ 249 ല്‍ വെച്ച് സംയോജിക്കുമ്പോള്‍ ഈ തോട് വളളുനട - കുറുക്കണ്ണാവൂര്‍ - ചെഞ്ചേരി തോട് എന്ന പേരില്‍ അറിയപ്പെടുന്നു. ചെറുനീര്‍ത്തടത്തിന്‍റെ തെക്കു കിഴക്കു ഭാഗങ്ങളിലായി മണ്ണടിക്കോണം, മേലാരിയോട് വാര്‍ഡുകളിലൂടെ ഒഴുകുന്ന തോടിന് ഏകദേശം 2400 മീ നീളവും 4 മീ വീതിയുമുണ്ട്. പ്രസ്തുത തോട് സര്‍വ്വേ നമ്പര്‍ 235 ല്‍ വച്ച് വണ്ടന്നൂര്‍ തോടില്‍ ചേരുന്നു.

അച്ചത്തുകോണം തോട്: തൂങ്ങാംപാറ ഹരിജന്‍ കോളനിയുടെ താഴ്ഭാഗത്ത് ഏലകളില്‍ നിന്നും ചെറിയ ചാലുകളായി ആരംഭിക്കുന്ന തോടാണിത്. ചെറുനീര്‍ത്തടത്തിന്‍റെ വടക്കു ഭാഗത്തു നിന്നും തുടങ്ങുന്ന തോടിന് ഏകദേശം 2 മീ. വീതിയും 1050 മീ. നീളവുമുണ്ട്. അച്ചത്തുകോണം തോട്, നീര്‍ത്തടത്തിന്‍റെ തെക്കു ഭാഗത്ത് കൊട്ടയില്‍ കുളത്തില്‍ നിന്നും ഉത്ഭവിക്കുന്ന പുല്ലുവരമ്പ് തോടുമായി സംയോജിക്കുന്നു.

ഇണ്ടടിക്കോണം തോട്: ഇണ്ടടിക്കോണം ക്ഷേത്രത്തിന്‍റെ സമീപത്തു നിന്നും ഉത്ഭവിക്കുന്ന തോട്, ഏകദേശം 1350 മീ. നീളത്തിലും 2 മീ വീതിയിലുമായി ഒഴുകുന്നു. തെക്കു - പടിഞ്ഞാറ് ഭാഗത്ത് പുല്ലുവരമ്പ് തോടുമായി സംയോജിക്കുന്നു.

പുല്ലുവരമ്പ് തോട്: പടിഞ്ഞാറ് കണ്ടല കൊട്ടയില്‍ കുളത്തില്‍ നിന്നും ഉത്ഭവിക്കുന്ന തോടാണ് പുല്ലുവരമ്പ് തോട്. വടക്കുകിഴക്കു ഭാഗത്തുനിന്നും ഉത്ഭവിക്കുന്ന അച്ചന്‍കോണം തോടും, ഇണ്ടടിക്കോണം തോടും പുല്ലുവരമ്പ് തോടുമായി ചേര്‍ന്ന് തോട്ടിലെ ജലസമൃദ്ധി കൂട്ടുന്നു. പുല്ലുവരമ്പ് തോടിന് ഏകദേശം 3 മീ വീതിയും 1575 മീ. നീളവും ഉണ്ട്. ഈ തോട് നെയ്യാര്‍ കനാലിനെ മുറിച്ചു കടന്നു ഒഴുകുന്നു. കനാലിന് മറുവശം കൊറ്റംപളളിതോടെന്ന് അറിയപ്പെടുന്നു.

കൊറ്റംപളളി തോട്: പുല്ലുവരമ്പ് തോട് നെയ്യാര്‍ ഇറിഗേഷന്‍ കനാലിന്‍റെ മറുഭാഗത്ത് കൊറ്റംപളളിതോടെന്ന പേരില്‍ ഒഴുകുന്നു. നെയ്യാര്‍ ഇറിഗേഷന്‍ കനാല്‍ മുതല്‍ 2 മീ. വീതിയിലും 1125 മീ. നീളത്തിലും തോട് ഒഴുകുന്നു. കരിങ്ങല്‍ കുളത്തില്‍ നിന്നും വരുന്ന തോട് കൊറ്റംപളളി തോടുമായി ലയിച്ച് തോട്ടിലെ ജലസമ്പത്ത് കൂട്ടുന്നു. ചെറുനീര്‍ത്തടത്തിന്‍റെ പടിഞ്ഞാറ് - മദ്ധ്യഭാഗത്തു കൂടി ഒഴുകുന്ന തോട് കിഴക്ക് പൊട്ടരുവി തോടില്‍ സന്ധിക്കുന്നു.

കരിങ്ങല്‍ തോട്: മാവുവിള ജംഗ്ഷന് താഴെ കരിങ്ങല്‍ കുളത്തിനു സമീപം ഏലകളില്‍ നിന്നും ആരംഭിക്കുന്ന തോട് ഏകദേശം 2 മീ. വീതിയിലും 1125 മീ. നീളത്തിലും ഒഴുകി, നെയ്യാര്‍ കനാലിന്‍റെ ഭാഗത്തു നിന്നും വരുന്ന കൊറ്റംപളളി തോടുമായി സന്ധിക്കുന്നു.

പൊട്ടരുവി തോട്: ചെറുനീര്‍ത്തടത്തിലെ പ്രധാന തോടാണ് പൊട്ടരുവി തോട്. കാട്ടാക്കട പഞ്ചായത്തില്‍ നിന്നും വരുന്ന തോടിന്‍റെ 1200 മീ. നീളത്തിലുളള ഭാഗം മാത്രമേ ചെറുനീര്‍ത്തടത്തില്‍ കൂടി ഒഴുകുന്നുളളൂ. ഏകദേശം 6 മീ. വീതിയില്‍ ഒഴുകുന്ന തോട്ടില്‍ കൊറ്റംപളളി തോട് വന്നു ചേരുന്നു. പൊട്ടരുവിതോട് കരിങ്ങാല നീര്‍ത്തടത്തിന്‍റെ കിഴക്കു വശത്ത് മാറനല്ലൂര്‍ പഞ്ചായത്തിന്‍റെ അതിര്‍ത്തിയില്‍ കൂടി ഒഴുകുന്നു. ഈ വലിയ തോട് നെയ്യാര്‍ നദിയില്‍ അവസാനിക്കുന്നു.

നാമക്കോട് തോട്: മാറനല്ലൂര്‍ പഞ്ചായത്തിലെ ഓഫീസ് വാര്‍ഡിലെ നാമക്കോട് കുളത്തില്‍ നിന്നും ഉത്ഭവിക്കുന്ന തോടിന് ഏകദേശം 900 മീ നിളവും 2 മീ വീതിയും ഉണ്ട്. നെയ്യാര്‍ ഇറിഗേഷന്‍ കനാലില്‍ ചെറുനീര്‍ത്തടത്തിന്‍റെ തെക്കുഭാഗത്തായി നാമക്കോട് തോടുമായി സന്ധിക്കുന്നു.

അരുവിക്കര തോട്: നെയ്യാര്‍ ഇറിഗേഷന്‍ കനാലിന്‍റെ സമീപത്തു നിന്നും തുടങ്ങുന്ന അരുവിക്കര തോട് കരിങ്ങാല ചെറുനീര്‍ത്തടത്തിന്‍റെ തെക്കു കിഴക്കു ഭാഗത്തു കൂടി ഒഴുകി നെയ്യാറില്‍ ചേരുന്നു. അരുവിക്കര തോടിന് ഏകദേശം 1125 മീ. നീളവും 3 മീ. വീതിയും ഉണ്ട്.

കുളങ്ങള്‍:
മാറനല്ലൂര്‍ പഞ്ചായത്തിലെ കുളങ്ങള്‍ സംബന്ധിക്കുന്ന വിവരങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു.

തിരുവനന്തപുരം ജില്ലയില്‍ നേമം അസംബ്ലി മണ്ഡലത്തില്‍ നെയ്യാറ്റിന്‍കര താലൂക്കില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത്. മൂക്കുന്നിമലയുടെ കിഴക്ക് താഴ്വാരത്തുള്ള പ്രദേശമായതു കൊണ്ടാണ് മലയിന്‍കീഴ് എന്ന പേരുവന്നത്. ഉത്തര അക്ഷാംശം വടക്ക് 8028'6"-8031'28" ലും കിഴക്ക് 7702'51" – 7707'32" രേഖാംശത്തിലും ഈ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. തിരുവനന്തപുരം നെയ്യാര്‍ഡാം റൂട്ടില്‍, നഗരത്തില്‍ നിന്നും 12 കി.മീ. മാറിയാണ് ഈ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മലയിന്‍കീഴ് ഗ്രാമപഞ്ചായത്തിന്‍റെ കിഴക്ക് ഭാഗത്ത് കാട്ടാക്കട, മാറനല്ലൂര്‍ എന്നീ പഞ്ചായത്തുകളും തെക്ക് വിളപ്പില്‍ ഗ്രാമപഞ്ചായത്തും വടക്ക് പള്ളിക്കല്‍ ഗ്രാമപഞ്ചായത്തും സ്ഥിതി ചെയ്യുന്നു. 39.48 ച.കി.മീ. വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്‍റെ ജനസംഖ്യ 33996 ആകുന്നു. ഇതില്‍ 16702 പുരുഷډാരും 17294 സ്ത്രീകളും ഉള്‍പ്പെടുന്നു. ഈ പഞ്ചായത്തിന്‍റെ ജനസാന്ദ്രത 609 ഉം സാക്ഷരത നിരക്ക് 92.34 ശതമാനവുമാണ്.

മലയിന്‍കീഴ് ഗ്രാമപഞ്ചായത്തില്‍ 4 ചരിവ് വിഭാഗങ്ങളാണ് രേഖപ്പെടുത്തി യിട്ടുള്ളത്. വളരെ ലഘുവായ ചരിവ് (0-3%) 692.41 ഹെ. (42.21%) ഭൂപ്രദേശവും, ലഘുവായ ചരിവ് (3-5%) 677.32 ഹെ. (41.29%) ഭൂപ്രദേശവും, മിതമായ ചരിവ് (5-10%) 256.38 ഹെ. (15.63%) ഭൂപ്രദേശവും, ശക്തമായ ചരിവ് (10-15%) 14.41 ഹെ. (0.88%) ഭൂപ്രദേശവും ഉള്‍പ്പെടുന്നു.

മലയിന്‍കീഴ് ഗ്രാമപഞ്ചായത്തിന്‍റെ 89.95% പ്രദേശത്ത് കോണ്ടൊലൈറ്റ് ശിലവിഭാഗം (1475.72 ഹെ.) കാണപ്പെടുന്നു. ചാര്‍ണകൈറ്റ് വിഭാഗം 84.23 ഹെ. (5.13%) പ്രദേശത്തും, മിഗ്മറ്റൈറ്റ് കോംപ്ലക്സ് 80.55 ഹെ. (14.91%) പ്രദേശത്തും കാണ പ്പെടുന്നു. മലയിന്‍കീഴ് ഗ്രാമപഞ്ചായത്തിന്‍റെ 1640.51 ഹെ. ഭൂവിസ്തൃതിയുടെ 1402.97 ഹെ. (85.52%) പ്രദേശത്ത് പീഠഭൂമി കണ്ടുവരുന്നു. താഴ്വരകള്‍ 211.48 ഹെ. (12.89%) പ്രദേശത്തും ഒറ്റപ്പെട്ട കുന്നുകള്‍ 26.06 ഹെ. (1.59%) പ്രദേശത്തും കാണപ്പെടുന്നു.

മലയിന്‍കീഴ് ഗ്രാമപഞ്ചായത്തിന്‍റെ ഭൂവിസ്തൃതിയുടെ 14.64% (240.16 ഹെ.) പ്രദേശത്ത് നിര്‍മ്മിതി പ്രദേശങ്ങള്‍ കാണപ്പെടുന്നു. നിര്‍മ്മിതി (വാണിജ്യം) 87.08 ഹെ. പ്രദേശത്ത് കണ്ടുവരുന്നു. മലയിന്‍കീഴ് ഗ്രാമപഞ്ചായത്തിന്‍റെ പ്രധാന ഭൂവിനിയോഗം മിശ്രിത കൃഷിയാണ് (613.73 ഹെ.). ഇത് പഞ്ചായത്തിന്‍റെ ഭൂവിസ്തൃതിയുടെ 37.41% ആകുന്നു. ഒരേ വളപ്പില്‍ തെങ്ങ്, വാഴ, കവുങ്ങ്, പച്ചക്കറികള്‍, ഫവലൃക്ഷങ്ങള്‍ തുടങ്ങി വ്യത്യസ്ത വിളകള്‍ ഒരുമിച്ച് കൃഷി ചെയ്തുവരുന്നതിനെയാണ് മിശ്രിത കൃഷിയായി രേഖപ്പെടുത്തി യിരിക്കുന്നത്. രണ്ടാമത്തെ പ്രധാന ഭൂവിനിയോഗം 310.40 ഹെ. പ്രദേശത്തെ റബ്ബറാണ് (18.92%). മൂന്നാമത്തെ പ്രധാന ഭൂവിനിയോഗം തെങ്ങു കൃഷിയാണ് (184.37 ഹെ.). മലയിന്‍കീഴ് ഗ്രാമപഞ്ചായത്തില്‍ ഇപ്പോള്‍ നെല്‍കൃഷി 60.80 ഹെ. പ്രദേശത്ത് മാത്രമേ കൃഷി ചെയ്യുന്നുള്ളൂ. 168.72 ഹെ. നെല്‍കൃഷി പ്രദേശ മുണ്ടെങ്കിലും ജലസേചന സൗകര്യങ്ങളുടെ അഭാവം, തൊഴിലാളി ദൗര്‍ലഭ്യം തുടങ്ങി നിരവധി കാരണങ്ങള്‍ കൊണ്ട് 7.14 ഹെ. തരിശിട്ടിരിക്കുന്നു. പഞ്ചായ ത്തില്‍ നേരത്തെ നിലനിന്നിരുന്ന 8.64 ഹെ. പ്രദേശത്ത് വാഴ, പച്ചക്കറികള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍ മുതലായ വാര്‍ഷിക വിളകള്‍ കൃഷി ചെയ്തുവരുന്നു. കൂടാതെ 23.63 ഹെ. നെല്‍പ്രദേശം നികത്തി തെങ്ങും കൃഷി ചെയ്തു വരുന്നു. പാടങ്ങള്‍ നികത്തി 2.48 ഹെ. പ്രദേശം കെട്ടിട നിര്‍മ്മാണത്തിനും മറ്റു ആവശ്യങ്ങള്‍ക്കുമായി വിനിയോഗിച്ചിരിക്കുന്നു. മലയിന്‍കീഴ് പഞ്ചായത്തിന്‍റെ 83.42 ഹെ. പ്രദേശം കൃഷിക്ക് അനുയോജ്യമാണെങ്കിലും വിവിധ കാരണങ്ങളാല്‍ തരിശിട്ടിരിക്കുന്നു. മലയിന്‍കീഴ് ഗ്രാമപഞ്ചായത്തിന്‍റെ മൊത്തം ഭൂവിസ്തൃതിയുടെ 0.66% ഭൂപ്രദേശം (17.69 ഹെ) പ്രധാനപ്പെട്ട റോഡുകളായി രേഖപ്പെടുത്തിയിരി ക്കുന്നു. പ്രധാന തോടുകളും നീര്‍ച്ചാലുകളും കുളങ്ങളും മറ്റും ഉപരിതല ജലസ്രോതസ്സുകള്‍ക്കുമായി 11.07 ഹെ. പ്രദേശം (0.67%) വിനിയോഗിച്ചിരി ക്കുന്നു. പാറക്വാറി ഭൂപ്രദേശത്തിന്‍റെ 10.94 ഹെ. പ്രദേശത്ത് കാണപ്പെടുന്നു.

മലയിന്‍കീഴ് ഗ്രാമപഞ്ചായത്തില്‍ കരമന നദീതടത്തിലെ 4 ചെറുനീര്‍ത്തട ങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നു. 2ഗ25മ, 2ഗ27മ, 2ഗ27യ, 2ഗ27ര എന്നിവയാണ്. മലയിന്‍കീഴ് ഗ്രാമപഞ്ചായത്തില്‍ ഒന്നാംനിര മുതല്‍ നാലംനിര വരെയുള്ള നീര്‍ച്ചാലുകള്‍ കാണപ്പെടുന്നു. ഒന്നാംനിര നീര്‍ച്ചാലുകള്‍ 26965.63 മീറ്റര്‍ നീളത്തിലും, രണ്ടാംനിര നീര്‍ച്ചാലുകള്‍ 4424.79 മീറ്റര്‍ നീളത്തിലും, മൂന്നാംനിര നീര്‍ച്ചാലുകള്‍ 8669.84 മീറ്റര്‍ നീളത്തിലും, നാലാംനിര നീര്‍ച്ചാലുകള്‍ 2693.19 മീറ്റര്‍ നീളത്തിലും കാണപ്പെടുന്നു. മലയിന്‍കീഴ് ഗ്രാമപഞ്ചായത്തില്‍ 2364.55 മീറ്റര്‍ നീളത്തില്‍ കനാലുകളും, 42.62 മീറ്റര്‍ നീളത്തില്‍ ടണലുകളും കാണപ്പെടുന്നു.

ജലസ്രോതസ്സുകള്‍

ഭൂമിയിലെ അടിസ്ഥാന ജലസ്രോതസ്സ് ജലചക്രം എന്നറിയപ്പെടുന്ന പ്രക്രിയയിലൂടെ ശുദ്ധീകരിക്കപ്പെടുന്ന ജലമാണ്. ജലചക്രത്തിന്‍റെ ഘനീഭവിക്കല്‍ ഘട്ടത്തില്‍ മണ്ണിന് ലഭിക്കുന്ന ശുദ്ധജലമാണ് മഴ. ഇങ്ങനെ ലഭിക്കുന്ന മഴയെ ആവശ്യമുള്ളത്ര സംഭരിച്ച് ഭാവിയിലേയ്ക്ക് കരുതുന്നതിനും ശേഷിക്കുന്നതിനെ ഒഴുക്കിക്കളയുന്നതിനുമൊക്കെ മണ്ണില്‍ തന്നെ സംവിധാനങ്ങളുണ്ട്. മണ്ണിനടിയിലൂ ടെയും, ഉപരിതലത്തിലൂടെയുമുള്ള ഒഴുക്കും (ഉപരിതലജലസ്രോതസ്സുകള്‍), മണ്ണില്‍ സംഭരിക്കുന്ന വെള്ളവുമെല്ലാം (ഭൂഗര്‍ഭജലസ്രോതസ്സുകള്‍) ജലസ്രോതസ്സു കളാണ്. 40 കിലോമീറ്ററിലേറെ ദൈര്‍ഘ്യമുള്ള ഒന്നു മുതല്‍ നാലു വരെ നിരകളിലായി വിന്യസിച്ചിരിക്കുന്ന നീര്‍ച്ചാലുകളും 2.3 കിലോമീറ്ററോളം വരുന്ന നെയ്യാര്‍ ജലസേചന പദ്ധതിയുടെ കനാലുകളുമാണ് പഞ്ചായത്തിലെ പ്രധാന ഉപരിതല ജലസ്രോതസ്സുകള്‍. ചെറുതും, വലുതുമായ കുളങ്ങളും, കിണറുകളുമാണ് പഞ്ചായത്തിലെ പ്രധാന ഭൂഗര്‍ഭ ജലസ്രോതസ്സുകള്‍. വളരെ ചുരുങ്ങിയ അളവില്‍ മാത്രമുള്ള കുഴല്‍ക്കിണറുകളും ഭൂഗര്‍ഭജലസ്രോതസ്സു കളായി ഉപയോഗപ്പെടുത്തുന്നു. മലയിന്‍കീഴ് പഞ്ചായത്തിലെ ജലസ്രോതസ്സുകള്‍ ഇനി പറയുന്നവയാണ്.

തോടുകള്‍:

മലയിന്‍കീഴ് പഞ്ചായത്തിലെ പ്രധാനപ്പെട്ട തോടുകളിലൊന്നാണ് അണപ്പാട് തോട്, പഞ്ചായത്തിലെ 9, 16, 17 വാര്‍ഡുകളിലൂടെ ഒഴുകുന്ന തോടാണിത്. മറ്റൊരു പ്രധാനപ്പെട്ട തോടായ മച്ചേല്‍ തോട് പഞ്ചായത്തിലെ 14, 15, 17, 12 എന്നീ വാര്‍ഡുകളിലൂടെ ഒഴുകുന്നു. രണ്ടു തോടിന്‍റെയും പലഭാഗങ്ങളിലും കയ്യേറ്റവും മാലിന്യ നിക്ഷേപവും കാണപ്പെടുന്നു. കാട്ടാക്കട, വിളവൂര്‍ക്കല്‍ പഞ്ചായത്തുകളി ലൂടെ ഒഴുകുന്ന കൊമ്പേറ്റി തോടിന്‍റെ ഒരു ഭാഗം മലയിന്‍കീഴ് പഞ്ചായത്തി ലൂടെയും ഒഴുകുന്നു.

പഞ്ചായത്തിലെ മറ്റു പ്രധാന തോടുകള്‍ ഒന്നാം വാര്‍ഡിലെ കരിപ്പൂര് - ഇടനാട് തോട്, ചിറത്തലയ്ക്കല്‍ - മച്ചിനാട് തോട്, രണ്ടാം വാര്‍ഡിലെ കൊമ്പേറ്റി തോട്, മൂന്നാം വാര്‍ഡിലെ അരുവിപ്പാറ തോട്, കൂന്തക്കോട് തോട്, നാലാം വാര്‍ഡിലെ മാവോട്ടുകോണം തോട്, കീഴന്തിയൂര്‍കോണം തോട്, അമ്പലക്കോട് തോട്, ഏഴാം വാര്‍ഡിലെ മേപ്പൂക്കട - കുഴയ്ക്കാട് തോട്, കുറ്റിക്കാട് തോട്, ഒന്‍പതാം വാര്‍ഡിലെ വലിയറത്തല തോട്, പൊയിലൂര്‍ തോട്, പത്താം വാര്‍ഡിലെ തകിടിയില്‍ - വലിയറത്തല തോട്, പതിനൊന്നാം വാര്‍ഡിലെ വലിയറത്തല - മുക്ക്തോട്. തട്ടാണ്‍വിള - നെപ്പേക്കോണം തോട്, പന്ത്രണ്ടാം വാര്‍ഡിലെ മുക്ക് തോട്, കോട്ടിയക്കോണം തോട്, കൈതയില്‍കോണം തോട്, പതിമൂന്നാം വാര്‍ഡിലെ വലിയറത്തല- ചാലശ്ശേരിതോട്, വലിയറത്തല-പിരമിന്‍കോട്ടുകോണം കൈത്തോട്, പതിനാലാം വാര്‍ഡിലെ വലിയറത്തല - പൂവന്നൂര്‍മൂല- മച്ചേല്‍ തോട്, വലിയറത്തല വിളയത്തുവിളാകെ തോട്, പതിനഞ്ചാം വാര്‍ഡിലെ പൂവനി യൂര്‍ മൂല - മുളയ്ക്കല്‍ തോട്, മുളയ്ക്കല്‍ - മൂഴിനട ചെറുതോട്, പതിനാറാം വാര്‍ഡിലെ അണപ്പാട് പാലം - മണപ്പുറം പാലം തോട്, ഇരുപതാം വാര്‍ഡിലെ കരിപ്പൂര്‍ തോട്, ഇരട്ടക്കലുങ്ക് തോട് എന്നിവയാണ്. ഇവ കൂടാതെ മറ്റു ചെറു കൈത്തോടുകളും കാണപ്പെടുന്നു. പല തോടുകളിലും മാലിന്യനിക്ഷേപവും മണ്ണിടിച്ചിലും കാണപ്പെടുന്നു.

അരുവിക്കര തോട്: നെയ്യാര്‍ ഇറിഗേഷന്‍ കനാലിന്‍റെ സമീപത്തു നിന്നും തുടങ്ങുന്ന അരുവിക്കര തോട് കരിങ്ങാല ചെറുനീര്‍ത്തടത്തിന്‍റെ തെക്കു കിഴക്കു ഭാഗത്തു കൂടി ഒഴുകി നെയ്യാറില്‍ ചേരുന്നു. അരുവിക്കര തോടിന് ഏകദേശം 1125 മീ. നീളവും 3 മീ. വീതിയും ഉണ്ട്.

കരിപ്പൂര്‍ - അംഗന്‍വാടി തോട്: കരിപ്പൂര്‍ ഏലയില്‍ നിന്നും ഉളള വെളളം എല്ലാം ഒലിച്ച് 1.5 മീ വീതിയിലും 1120 മീ നീളത്തിലും ഒഴുകി കൊമ്പേറ്റി തോടില്‍ സര്‍വ്വേ നമ്പര്‍ 40 -ല്‍ കൂടി ചേരുന്നു.

അണപ്പാട് - മച്ചേല്‍ തോട്: 8 മീ വീതിയിലും 4320 മീ നീളത്തിലും അന്തിയൂര്‍ക്കോണം - കല്ലുവരമ്പ് തോട് അണപ്പാട് ഭാഗത്ത് വച്ച് അണപ്പാട് - മച്ചേല്‍ തോടെന്ന പേരില്‍ മച്ചേല്‍ വരെ ഒഴുകി വിളവൂര്‍ക്കല്‍ പഞ്ചായത്തിലേക്ക് പോകുന്നു. വേനല്‍ക്കാലത്തും ജലലഭ്യതയുളള തോടാണിത്. മുളയ്ക്കല്‍-മാറഞ്ചക്കോണം തോട്, അന്തിയൂര്‍ക്കോണം - കല്ലുവരമ്പ് തോട്, വാണിയം കോട് തോട്, മുണ്ടന്‍ ചിറ തോട്, പാണൂപ്പാറ തോട്, മൂഴിനട- പരുത്തി - തെക്കേവിളാകം - വേണിയം തോട്, പൂവന്നൂര്‍ - മച്ചേല്‍ തോട് എന്നിവ അണപ്പാട് മച്ചേല്‍ തോടിന്‍റെ കൈവഴിയാണ്. ചെറുനീര്‍ത്തടത്തിന്‍റെ വടക്ക് കിഴക്ക് ഭാഗത്ത് നിന്ന് തുടങ്ങി അണപ്പാട്, മച്ചേല്‍ വഴി വടക്ക് പടിഞ്ഞാറ് ഭാഗത്തേക്കാണ് അണപ്പാട് - മച്ചേല്‍ തോട് ഒഴുകുന്നത്.

അന്തിയൂര്‍ക്കോണം - കല്ലുവരമ്പ് തോട്: അണപ്പാട് - മച്ചേല്‍ തോടിന് അന്തിയൂര്‍ക്കോണം ഭാഗം മുതല്‍ അറിയപ്പെടുന്നത് അന്തിയൂര്‍ക്കോണം - കല്ലുവരമ്പ് തോട് എന്നാണ്. വിളപ്പില്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും തുടങ്ങി 3.5 മീ വീതിയിലും 4545 മീ നീളത്തിലും ഒഴുകി അണപ്പാട് പാലത്തിന്‍റെ ഭാഗത്ത് വച്ച് അണപ്പാട് - മച്ചേല്‍ തോട് എന്ന പേരില്‍ ചെറുനീര്‍ത്തടത്തിന്‍റെ പടിഞ്ഞാറ് ഭാഗത്തേക്ക് ഒഴുകുന്നു.

മുളയ്ക്കല്‍ - മാറഞ്ചക്കോണം തോട്: അണപ്പാട് - മച്ചേല്‍ തോടിന്‍റെ പ്രധാന കൈവഴിയാണ് മുളയ്ക്കല്‍ - മാറഞ്ചക്കോണം തോട്. 3227.5 മീ. നീളത്തിലും 3 മീ. വീതിയിലും അണപ്പാട് തോടില്‍ നിന്നും തുടങ്ങി നരുവാമൂട് കുളത്തില്‍ ചെന്ന് ചേരുന്നു.

മൂഴിനട - പരുത്തി - തെക്കേവിളാകം - വേണിയം തോട്: 1545.5 മീ നീളത്തിലും 1.5 മീ. വീതി അണപ്പാട് തോടിന്‍റെ കൈവഴിയായി തുടങ്ങി കണ്ണംകോട് ഭാഗത്ത് ഏലയില്‍ അവസാനിക്കുന്നു.

പൂവന്നൂര്‍ - മച്ചേല്‍ തോട്: 1955 മീ. നീളത്തിലും 4 മീ. വീതിയിലും അണപ്പാട് തോടിന്‍റെ കൈവഴിയായി തുടങ്ങി പൂവന്നൂര്‍ ഏലാ തോടില്‍ ചേരുന്നു.

പൂക്കോട് തോട്: 945 മീ. നീളത്തിലും 2.5 മീ. വീതിയിലും പൂക്കോട് ഭാഗത്ത് വച്ച് അണപ്പാട് - മച്ചേല്‍ തോടിന്‍റെ കൈവഴിയായി തുടങ്ങി അന്തിയൂര്‍ക്കോണം ഏലായില്‍ ചെന്ന് ചേരുന്നു.

പൂവന്നൂര്‍ ഏലാതോട് : 1407.5 മീ. നീളത്തിലും 1.5 മീ വീതിയിലും മച്ചേല്‍ - പൂവന്നൂര്‍ തോടിന്‍റെ കൈവഴിയായി തുടങ്ങി വലിയറത്തല - തോടില്‍ ചെന്ന് ചേരുന്നു.

വലിയറത്തല - ചെമ്മണ്ണിക്കുഴി - വെള്ളേറ്റി തോട്: 10930 മീ നീളത്തിലും 2 മീ വീതിയിലും പളളിച്ചല്‍ - മറീന്‍ കനാലില്‍ തുടങ്ങി പൂവന്നൂര്‍ - മച്ചേല്‍ തോടില്‍ വന്ന് ചേരുന്നു.

ചിറ്റിയൂര്‍ക്കോട് തോട്: മലയിന്‍കീഴ് പഞ്ചായത്തിലെ സര്‍വ്വേ നമ്പര്‍ 243 - ലെ പാറക്കൂട്ടത്തില്‍ നിന്നും തുടങ്ങി അരുവിപ്പാറ പാലത്തിന്‍റെ ഭാഗത്ത് വച്ച് കൊമ്പേറ്റി തോടില്‍ ചേരുന്നു. ഒരു കൈവഴി പുരയിടത്തിലെ കൃഷിയിടങ്ങളിലേക്ക് ഉള്‍ച്ചാലായി പോകുന്നു. 2345 മീ നീളത്തിലും 2 മീ വീതിയിലും ചെറുനീര്‍ത്തട പ്രദേശത്ത് കൂടി ഒഴുകുന്നു.

മുക്കുതോട്: 2170 മീ. നീളത്തിലും 2 മീ. വീതിയിലും മാര്‍ത്തണ്ഡേശ്വരം ഏലയില്‍ തുടങ്ങി വലിയറത്തല തോടില്‍ വന്ന് ചേരുന്നു.

വലിയറത്തല - താമരശ്ശേരിക്കോണം തോട്: 2685 മീ നീളത്തിലും 2 മീ. വീതിയിലും രാമരശ്ശേരികുളത്തില്‍ തുടങ്ങി പൂവന്നൂര്‍ ഏലാ തോടില്‍ വന്ന് ചേരുന്നു.

ചെറുകോണത്ത് കൈതോട്: 1211 മീ. നീളത്തിലും 2 മീ. വീതിയിലും വലിയറത്തല തോടിന്‍റെ കൈവഴിയായി തുടങ്ങി ചിറക്കോണത്ത് കുളത്തിന്‍റെ ഭാഗത്ത് വച്ച് ചെറുകോണത്ത് ഏലായിലെ ഉള്‍ച്ചാലുകളായി മാറുന്നു.

വലിയറത്തല കൈത്തോട്: 1260 മീ. നീളത്തിലും 2 മീ വീതിയിലും പളളിച്ചല്‍ - മറീന്‍ കനാലില്‍ തുടങ്ങി മച്ചേല്‍ - പൂവന്നൂര്‍ തോടില്‍ ചെന്ന് ചേരുന്നു. പല ഭാഗത്തും ഏലായില്‍ കൂടിയുളള കൈതോട് പോലെയാണ് തോട് പോകുന്നത്.

കുളങ്ങള്‍:
മലയിന്‍കീഴ് പഞ്ചായത്തിലെ കുളങ്ങള്‍ സംബന്ധിക്കുന്ന വിവരങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു.

മലകളും, കുന്നുകളും, ചരിവ് പ്രദേശങ്ങളും, താഴ്വരളും, സമതല പ്രദേശങ്ങളും ചെറിയ ജലാശയങ്ങളും നിറഞ്ഞ ഒരു ഭൂപ്രദേശമാണ് പള്ളിച്ചല്‍ ഗ്രാമപഞ്ചായത്ത്. തിരുവനന്തപുരം ജില്ലയിലെ പ്രധാന മലകളില്‍ ഒന്നായ മൂക്കുന്നിമല ഈ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തിന്‍റെ കിഴക്കുവശം ബാലരാമപുരം ഗ്രാമപഞ്ചായത്തും, തെക്കുവശം കല്ലിയൂര്‍ പഞ്ചായ ത്തും, വെങ്ങാനൂര്‍ പഞ്ചായത്തും, വടക്കുവശം മലയിന്‍കീഴ്, വിളവൂര്‍ക്കല്‍ ഗ്രാമപഞ്ചായത്തുകളും പടിഞ്ഞാറ് നേമം ഗ്രാമപഞ്ചായത്തുമാണ്. മൂക്കുന്നിമല യുടെയും വെള്ളായണി കായലിന്‍റെയും സാമിപ്യമേറ്റു കിടക്കുന്ന പഞ്ചായത്തിന് തിരുവിതാംകൂര്‍ ചരിത്രവുമായി അഭേദ്യമായ ബന്ധമുണ്ട്. പള്ളിച്ചല്‍ പഞ്ചായ ത്തിന്‍റെ മറ്റൊരു പ്രധാന ഭാഗമായിരുന്നു വെങ്ങാനൂര്‍ പ്രദേശം. ഇന്നത്തെ പള്ളിച്ചല്‍ ഉള്‍പ്പെടുന്ന പ്രദേശം ബുദ്ധഭിക്ഷുക്കളുടെ കേന്ദ്രമായിരുന്നു. ബുദ്ധഭിക്ഷുക്കളുടെ ആശ്രമങ്ങള്‍ പള്ളികള് എന്നാണറിയപ്പെട്ടിരുന്നത്. പള്ളികള് എന്ന വാക്ക് കാലക്രമത്തില്‍ പള്ളിച്ചലായി മാറി എന്നാണ് ഐതിഹ്യം. പ്രാവച്ചമ്പലം, പള്ളിച്ചല്‍, താന്നിവിള, വെടിവെച്ചാന്‍ കോവില്‍, പുന്നമൂട് എന്നിവയാണ് പഞ്ചായത്തിലെ പ്രധാന ഗ്രാമീണ കേന്ദ്രങ്ങള്‍.

പഞ്ചായത്തിന്‍റെ മൊത്തം വിസ്തീര്‍ണ്ണം 21.7 ച.കി.മീ. ആണ്. ഭൂപ്രകൃതി യനുസരിച്ച് പഞ്ചായത്തിനെ 6 മേഖലകളായി തിരിക്കാം. കുന്നിന്‍മുകള്‍, താഴ്വര, ചരിവ്, ചെറിയ ചരിവ്, സമതലം, നെല്‍പ്പാടങ്ങള്‍ എന്നിവയാണ്. മൂക്കുന്നിമല പ്രദേശത്ത് ബലമുള്ള ചരല്‍ കലര്‍ന്ന ചെമ്മണ്ണും വെട്ടുകല്ലും പാറയും ഇടകലര്‍ന്നു കാണുന്നു. പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ചരല്‍ കലര്‍ന്ന ചെമ്മണ്ണാണുള്ളത്. ചരിഞ്ഞ പ്രദേശങ്ങളില്‍ തെങ്ങ്, മാവ്, ഫവലൃക്ഷങ്ങള്‍ എന്നിവ കാണുന്നു. സമതലങ്ങളില്‍ തെങ്ങ്, വാഴ, മരച്ചീനി എന്നിവയ്ക്കുപുറമേ അങ്ങിങ്ങായി മറ്റു നാണ്യവിളകളും കൃഷി ചെയ്യുന്നു. നെല്‍പ്പാടങ്ങളില്‍ അധികവും വാഴ, പച്ചക്കറി എന്നിവ കൃഷി ചെയ്യുന്നു.

പള്ളിച്ചല്‍ ഗ്രാമപഞ്ചായത്തില്‍ 4 ചരിവ് വിഭാഗങ്ങളാണ് രേഖപ്പെടുത്തി യിട്ടുള്ളത്. വളരെ ലഘുവായ ചരിവ് (0-3%) 581.41 ഹെ. (31.48%) ഭൂപ്രദേശവും, ലഘുവായ ചരിവ് (3-5%) 682.32 ഹെ. (36.94%) ഭൂപ്രദേശവും, മിതമായ ചരിവ് (5-10%) 499.63 ഹെ. (27.05%) ഭൂപ്രദേശവും, ശക്തമായ ചരിവ് (10-15%) 83.47ഹെ. (4.52%) ഭൂപ്രദേശവും ഉള്‍പ്പെടുന്നു.

പള്ളിച്ചല്‍ ഗ്രാമപഞ്ചായത്തിന്‍റെ 73.86% പ്രദേശത്ത് (1364.10 ഹെ.) കോണ്ടൊലൈറ്റ് ശിലാവിഭാഗം കാണപ്പെടുന്നു. ചാര്‍ണകൈറ്റ് വിഭാഗം 440.86 ഹെ. (23.87%) പ്രദേശത്തും, മണലും സില്‍റ്റും 41.87 ഹെ. (2.27%) പ്രദേശത്തും കാണപ്പെടുന്നു. പള്ളിച്ചല്‍ ഗ്രാമപഞ്ചായത്തിന്‍റെ ഭൂവിസ്തൃതിയുടെ (1360.87 ഹെ.) 73.69% പ്രദേശത്ത് പീഠഭൂമി കാണപ്പെടുന്നു. ഇതില്‍ താഴ്വരകള്‍ 281.62 ഹെ. (15.25%) പ്രദേശത്തും, ഒറ്റപ്പെട്ട മലകള്‍ 177.77ഹെ. (9.63%) പ്രദേശത്തും, ഒറ്റപ്പെട്ട കുന്നുകള്‍ 23.89 ഹെ.(1.29%) പ്രദേശത്തും കാണപ്പെടുന്നു. ജലാശയ ങ്ങള്‍ 2.67 ഹെ. (0.14%) പ്രദേശത്തും കാണപ്പെടുന്നു.

പള്ളിച്ചല്‍ ഗ്രാമപഞ്ചായത്തിന്‍റെ ഭൂവിസ്തൃതിയുടെ 19.51% (360.22 ഹെ) പ്രദേശത്ത് നിര്‍മ്മിതി പ്രദേശങ്ങള്‍ കാണപ്പെടുന്നു. നിര്‍മ്മിതി (വാണിജ്യം) 117.53 ഹെ. പ്രദേശത്തും, നിര്‍മ്മിതി (ഗാര്‍ഹികം) 51.282 ഹെ. പ്രദേശത്തും നിര്‍മ്മിതി (വ്യവസായം) 4.83 ഹെ. പ്രദേശത്തും, മറ്റുള്ളവ 5.75 ഹെ. പ്രദേശത്തും കാണ പ്പെടുന്നു. നിര്‍മ്മിതി (മിശ്രിതം) 180.83 ഹെ. (9.79%) പ്രദേശത്ത് കണ്ടു വരുന്നു. പള്ളിച്ചല്‍ ഗ്രാമപഞ്ചായത്തിന്‍റെ പ്രധാന ഭൂവിനിയോഗം മിശ്രിത കൃഷിയാണ് (634.70 ഹെ). ഇത് പഞ്ചായത്തിന്‍റെ ഭൂവിസ്തൃതിയുടെ 34.37% ആകുന്നു. ഒരേ വളപ്പില്‍ തെങ്ങ്, വാഴ, കവുങ്ങ്, പച്ചക്കറികള്‍, ഫവലൃക്ഷങ്ങള്‍ തുടങ്ങി വ്യത്യസ്ത വിളകള്‍ ഒരുമിച്ച് കൃഷി ചെയ്യുന്നതിനെയാണ് മിശ്രിത കൃഷിയായി രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടാമത്തെ പ്രധാന ഭൂവിനിയോഗം 299 ഹെ. പ്രദേശത്തെ (16.19%) റബ്ബര്‍ കൃഷിയാകുന്നു. മൂന്നാമത്തെ പ്രധാന ഭൂവിനിയോഗമായി കാണപ്പെടുന്നത് തെങ്ങ് കൃഷിയാണ് (139.35 ഹെ.). ഇത് മൊത്തം ഭൂവിസ്തൃതിയുടെ 7.54% ആകുന്നു. പള്ളിച്ചല്‍ ഗ്രാമപഞ്ചായത്തിന്‍റെ 22.36 ഹെക്ടറില്‍ മാത്രമാണ് നിലവില്‍ നെല്‍കൃഷി കാണപ്പെടുന്നത്. 249.49 ഹെ. (13.51%) നെല്‍കൃഷി പ്രദേശമുണ്ടെങ്കിലും ജലസേചന സൗകര്യങ്ങളുടെ അഭാവം, തൊഴിലാളി ദൗര്‍ലഭ്യം തുടങ്ങി നിരവധി കാരണങ്ങള്‍കൊണ്ട് 2.31 ഹെ. തരിശിട്ടി രിക്കുന്നു. പഞ്ചായത്തില്‍ നേരത്തെ നിലനിന്നിരുന്ന 78.83 ഹെ. നെല്‍കൃഷി പ്രദേശത്ത് വാഴ, പച്ചക്കറികള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍ മുതലായവ കൃഷി ചെയ്തു വരുന്നു. കൂടാതെ 20.63 ഹെ. നെല്‍കൃഷി പ്രദേശം നികത്തി തെങ്ങും, 9.12 ഹെ. പ്രദേശത്ത് റബ്ബറും, 104.33 ഹെ. പ്രദേശത്ത് മിശ്രിതവിളകളും കണ്ടു വരുന്നു. പാടങ്ങള്‍ നികത്തിയ 11.91 ഹെ. പ്രദേശം കെട്ടിട നിര്‍മ്മാണത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി വിനിയോഗിച്ചിരിക്കുന്നു. പള്ളിച്ചല്‍ ഗ്രാമപഞ്ചായത്തിന്‍റെ 38.68 ഹെ. (0.02%) കരഭൂമി കൃഷിക്കനുയോജ്യമാണെങ്കിലും വിവിധ കാരണ ങ്ങളാല്‍ തരിശിട്ടിരിക്കുന്നു. പഞ്ചായത്തിന്‍റെ മൊത്തം ഭൂവിസ്തൃതി യുടെ 1.01% ഭൂപ്രദേശം (18.70 ഹെ.) പ്രധാന റോഡുകളായി രേഖപ്പെടുത്തിയിരിക്കുന്നു 81.27 ഹെ. പ്രദേശം (4.4%) പാറക്വാറി പ്രദേശങ്ങളായി രേഖപ്പെടുത്തിയിരിക്കുന്നു. പ്രധാന തോടുകളും, നീര്‍ച്ചാലുകളും, കുളങ്ങളും മറ്റു ഉപരിതല ജലസ്രോതസു കള്‍ക്കുമായി 16.74 ഹെ. പ്രദേശം (0.91%) വിനിയോഗിച്ചിരിക്കുന്നു.

പള്ളിച്ചല്‍ പഞ്ചായത്തില്‍ 5 ചെറുനീര്‍ത്തടങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. നെയ്യാര്‍ നദീതടത്തിലെ 1ച4യ (51.34 ഹെ.) ഉം, കരമന നദീതടത്തിലെ 2ഗ27യ (379.91 ഹെ.), 2ഗ27ര (95.79 ഹെ.), 2ഗ28മ (483.66 ഹെ.), 2ഗ29മ (599.80 ഹെ.), 2ഗ31യ (236.18 ഹെ.) എന്നീ ചെറുനീര്‍ത്തടങ്ങളും. ഗ്രാമപഞ്ചായത്തില്‍ ഒന്നാംനിര മുതല്‍ നാലാംനിര വരെയുള്ള നീര്‍ച്ചാലുകള്‍ കാണപ്പെടുന്നു ഒന്നാംനിര നീര്‍ച്ചാലുകള്‍ 32258.99 മീറ്റര്‍ നീളത്തിലും, രണ്ടാംനിര നീര്‍ച്ചാലുകള്‍ 12172.61 മീറ്റര്‍ നീളത്തിലും, മൂന്നാംനിര നീര്‍ച്ചാലുകള്‍ 6614.86 മീറ്റര്‍ നീളത്തിലും, നാലാംനിര നീര്‍ച്ചാലുകള്‍ 2540.96 മീറ്റര്‍ നീളത്തിലും കാണപ്പെടുന്നു. പള്ളിച്ചല്‍ ഗ്രാമപഞ്ചായത്തില്‍ 17145.18 മീ. നീളത്തില്‍ കനാലുകളും 342.55 മീറ്റര്‍ നീളത്തില്‍ ടണലുകളും കാണപ്പെടുന്നു.

ജലസ്രോതസ്സുകള്‍

ഭൂമിയിലെ അടിസ്ഥാന ജലസ്രോതസ്സ് ജലചക്രം എന്നറിയപ്പെടുന്ന പ്രക്രിയയിലൂടെ ശുദ്ധീകരിക്കപ്പെടുന്ന ജലമാണ്. ജലചക്രത്തിന്‍റെ ഘനീഭവിക്കല്‍ ഘട്ടത്തില്‍ മണ്ണിന് ലഭിക്കുന്ന ശുദ്ധജലമാണ് മഴ. ഇങ്ങനെ ലഭിക്കുന്ന മഴയെ ആവശ്യമുള്ളത്ര സംഭരിച്ച് ഭാവിയിലേയ്ക്ക് കരുതുന്നതിനും ശേഷിക്കുന്നതിനെ ഒഴുക്കിക്കളയുന്നതിനുമൊക്കെ മണ്ണില്‍ തന്നെ സംവിധാനങ്ങളുണ്ട്. മണ്ണിനടിയിലൂ ടെയും, ഉപരിതലത്തിലൂടെയുമുള്ള ഒഴുക്കും (ഉപരിതലജലസ്രോതസ്സുകള്‍), മണ്ണില്‍ സംഭരിക്കുന്ന വെള്ളവുമെല്ലാം (ഭൂഗര്‍ഭജലസ്രോതസ്സുകള്‍) ജലസ്രോതസ്സു കളാണ്. 53 കിലോമീറ്ററിലേറെ ദൈര്‍ഘ്യമുള്ള ഒന്നു മുതല്‍ നാലു വരെ നിരകളിലായി വിന്യസിച്ചിരിക്കുന്ന നീര്‍ച്ചാലുകളും 17 കിലോമീറ്ററോളം വരുന്ന നെയ്യാര്‍ ജലസേചന പദ്ധതിയുടെ കനാലുകളുമാണ് പഞ്ചായത്തിലെ പ്രധാന ഉപരിതല ജലസ്രോതസ്സുകള്‍. ചെറുതും, വലുതുമായ കുളങ്ങളും, കിണറുകളുമാണ് പഞ്ചായത്തിലെ പ്രധാന ഭൂഗര്‍ഭ ജലസ്രോതസ്സുകള്‍. വളരെ ചുരുങ്ങിയ അളവില്‍ മാത്രമുള്ള കുഴല്‍ക്കിണറുകളും ഭൂഗര്‍ഭജലസ്രോതസ്സു കളായി ഉപയോഗപ്പെടുത്തുന്നു. പള്ളിച്ചല്‍ പഞ്ചായത്തിലെ ജലസ്രോതസ്സുകള്‍ ഇനി പറയുന്നവയാണ്.

തോടുകള്‍:

പള്ളിച്ചല്‍ പഞ്ചായത്തിലെ പ്രധാന തോടുകളില്‍പെട്ടതാണ് രണ്ട് മൂന്ന് വാര്‍ഡുകളിലൂടെ ഒഴുകുന്ന മുക്കുന്നിമലയില്‍ നിന്നും വരുന്ന ചാണി തോട്. കൂടാതെ ഒന്‍പതാം വാര്‍ഡിലെ തലയല്‍ തോടും ഈ പഞ്ചായത്തിലെ പ്രധാന തോടാണ്. ഈ തോടിലേക്ക് വന്നുചേരുന്ന പ്രധാന കൈതോടുകളാണ് ഈഞ്ചക്കര - തലയല്‍ തോട്, തകിടിയില്‍ - തലയല്‍ തോട്, നയനാംകോണം - തലയല്‍ തോടുകള്‍ എന്നിവ.

പഞ്ചായത്തിലെ മറ്റു പ്രധാനപ്പെട്ട തോടുകള്‍ ഒന്നാം വാര്‍ഡിലെ ഇടവന്‍തോട്, അണ്ടുമ്മൂല തോട്, മൂന്നാം വാര്‍ഡിലെ പറമ്പില്‍ തോട്, വേണിയത്ത് തോട്, നാലാം വാര്‍ഡിലെ മാറഞ്ചല്‍കോണം തോട്, നരുവാമൂട് തോട്, പുലരിയോട് തോട്, മുളയ്ക്കല്‍ തോട്, അഞ്ചാം വാര്‍ഡിലെ പുല്ലോട്ടുകോണം തോട്, കടിഞ്ചിയില്‍ തോട്, പന്ത്രണ്ടാം വാര്‍ഡിലെ ശിവാലയക്കോണം തോട്, വഴിത്തൊലി തോട്, പതിനഞ്ചാം വാര്‍ഡിലെ ചാത്തലമ്പാട്ടുകോണം - വെമ്പന്നൂര്‍ തോട്, ഊറ്റുകുഴി - മൈങ്കല്ലിയൂര്‍ തോട്, പതിനാറാം വാര്‍ഡിലെ ചിറ്റിക്കോട് പള്ളിച്ചല്‍ തോട്, പതിനേഴാം വാര്‍ഡിലെ ശാസ്താംകോവില്‍ തോട്, പത്തൊമ്പതാം വാര്‍ഡിലെ പഴഞ്ഞിവിള നട - തുമ്പോട് തോട്, ഇരുപതാം വാര്‍ഡിലെ മഴവഞ്ചേരി - കക്കലാംപറമ്പ് തോട്, ഇടത്തറ - കണ്ണാടിക്കുളം തോട്, ഇരുപത്തി രണ്ടാം വാര്‍ഡിലെ കൈതറ തോട്, ഇരുപത്തി മൂന്നാം വാര്‍ഡിലെ ഇടപുഴക്കാട്- മരുതറയ്ക്കല്‍ തോട്, മുളയ്ക്കല്‍ വിളാകം തോട്, പുലിക്ക വിളാകം തോട് എന്നിവ. പള്ളിച്ചല്‍ പഞ്ചായത്തിലെ ഏറ്റവും വലിയ തോടായ പള്ളിച്ചല്‍ തോട് ഒഴുകുന്നത് 8, 16, 17, 22 എന്നീ വാര്‍ഡുകളിലൂടെയാണ്. ഈ തോടിന്‍റെ പാര്‍ശ്വ ഭിത്തി പലഭാഗത്തും ഇടിഞ്ഞ നിലയിലാണ്. കൂടാതെ പല ഭാഗങ്ങളിലും മാലിന്യ നിക്ഷേപവും കാണപ്പെടുന്നുണ്ട്.

നാലാം വാര്‍ഡിലെ തോടുകള്‍, പതിനഞ്ചാം വാര്‍ഡിലെ ഊറ്റുകുഴി - മൈങ്കല്ലിയൂര്‍ തോട്, പതിനേഴാം വാര്‍ഡിലെ ശാസ്താംകോവില്‍ തോട്, പത്തൊ മ്പതാം വാര്‍ഡിലെ വഴഞ്ഞി വിളനട - തുമ്പോട് തോട് എന്നിവയുടെ പാര്‍ശ്വ ഭിത്തിയുടെ മണ്ണിടിച്ചില്‍ കൂടുതലാണ്. ഇവയുടെ പാര്‍ശ്വഭിത്തി ബലപ്പെടുത്തേ ണ്ടത് അത്യാവശ്യമാണ്. ഇവ കൂടാതെ നിരവധി ചെറു കൈത്തോടു കളും പഞ്ചായത്തില്‍ കാണപ്പെടുന്നു.

അരുവിക്കര തോട്: നെയ്യാര്‍ ഇറിഗേഷന്‍ കനാലിന്‍റെ സമീപത്തു നിന്നും തുടങ്ങുന്ന അരുവിക്കര തോട് കരിങ്ങാല ചെറുനീര്‍ത്തടത്തിന്‍റെ തെക്കു കിഴക്കു ഭാഗത്തു കൂടി ഒഴുകി നെയ്യാറില്‍ ചേരുന്നു. അരുവിക്കര തോടിന് ഏകദേശം 1125 മീ. നീളവും 3 മീ. വീതിയും ഉണ്ട്.

വലിയവിള കണേറ്റി തോട്: താന്നിവിള വാര്‍ഡില്‍ സര്‍വ്വേ നമ്പര്‍ 466 ലെ കനാലില്‍ നിന്നും തുടങ്ങി പളളിയറ കുളത്തില്‍ അവസാനിക്കുന്നു. വലിയവിള കണേറ്റി തോടിന്‍റെ നീളം 520 മീ, വിതി 4.5 മീ. ആണ്.

ഭഗവതിയമ്മന്‍ തോട്: താന്നിവിള വാര്‍ഡില്‍ സര്‍വ്വേ നമ്പര്‍ 471 ല്‍ ഉള്‍പ്പെട്ട കനാലില്‍ നിന്നും തുടങ്ങി നൈനാഗുണം തോടുമായി കൂടി ചേരുന്നു. ഈ തോടിന് 409.5 മീ നീളവും 3 മീ. വീതിയുമാണുളളത്.

നൈനാഗുണം തോട്: താന്നിവിള വാര്‍ഡില്‍ സര്‍വ്വേ നമ്പര്‍ 491 ല്‍ കാണപ്പെടുന്ന കനാലില്‍ നിന്നും തുടങ്ങി ബാലരാമപുരം പഞ്ചായത്തിലേക്ക് ഒഴുകുന്നു. ഈ തോടിന് 383.5 മീ. നീളവും 3 മീ. വിതിയുമാണുളളത്.

വലിയറത്തല കൈത്തോട്: 1260 മീ. നീളത്തിലും 2 മീ വീതിയിലും പളളിച്ചല്‍ - മറീന്‍ കനാലില്‍ തുടങ്ങി മച്ചേല്‍ - പൂവന്നൂര്‍ തോടില്‍ ചെന്ന് ചേരുന്നു. പല ഭാഗത്തും ഏലായില്‍ കൂടിയുളള കൈതോട് പോലെയാണ് തോട് പോകുന്നത്.

ഇരട്ടക്കുളം - ശിവാലയകോണം - ഭഗവതിനട തോട്: കേളേശ്വരം (13) വാര്‍ഡില്‍ സര്‍വ്വെ നം. 596-ലെ ഇരട്ടക്കുളത്തില്‍ നിന്നും ഉത്ഭവിച്ച് 2 മീ. വീതിയിലും 1573 മീ. നീളത്തിലും ഐത്തിയൂര്‍ തോടിന് സമാന്തരമായി തെക്കു ദിശയിലൂടെ വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിലേക്ക് ഒഴുകി പോകുന്നു. കേളേശ്വരം വാര്‍ഡിലെ പ്രധാന ഏലകളിലെ കൃഷികളെ വളരെയധികം സ്വാധീനിക്കുന്ന ഒരു തോടാണിത്.

കാട്ടുകുളം - ഏല - ഭഗവതിനട കൈതോട്: കേളേശ്വരം (13) വാര്‍ഡില്‍ സര്‍വ്വെ നം. 644-ലെ കാട്ടുകുളത്തില്‍ നിന്നും തുടങ്ങി സര്‍വ്വെ നം. 633-ല്‍ ഇരട്ടക്കുളം-ശിവായലകോണം-ഭഗവതിനട തോടില്‍ പതിക്കുന്ന ഈ തോടിന് 1 മീ. വീതിയും 247 മീ. നീളവുമാണുള്ളത്.

കൈരൂര്‍കോണം - കക്കലമ്പാട് - കടലാമ്പ്ര - തുമ്പൊടിമുക്ക് - ഇടവന്‍തോട്: ഒട്ടനവധി ചെറു കൈതോടുകള്‍ വന്നു ചേരുന്ന ഈ തോട് ഓരോ വാര്‍ഡിലും കടന്നു പോകുന്ന സ്ഥലത്തിന്‍റെ പേരിലാണ് അറിയപ്പെടുന്നത്. കെരൂര്‍ക്കോണം കുളത്തില്‍ നിന്നും ഉത്ഭവിക്കുന്ന ഈ തോട് പളളിച്ചല്‍ പഞ്ചായത്തിലെ പെരിങ്ങോട് (19), ഇടക്കോട് (20), മൂക്കുന്നിമല (2), പാമാംകോട് (1) എന്നീ വാര്‍ഡുകളിലൂടെ വടക്കു - പടിഞ്ഞാറു ദിശയിലൂടെ ഒഴുകി വിളവൂര്‍ക്കല്‍ പഞ്ചായത്തിലൂടെ കരമനയാറില്‍ പതിക്കുന്നു. 2 മീ. റോളം വീതിയും, 3770 മീ. നീള വുമുളള ഈ തോട് സമീപത്തുളള ക്യഷിയിടങ്ങളെ വളരെയധികം സ്വാധീനിക്കുന്നു. ഇതിലേക്ക് വന്നു ചേരുന്ന മറ്റു പ്രധാന കൈതോടുകള്‍ താഴെ ചേര്‍ക്കുന്നു.

പറമ്പില്‍ - പഴിഞ്ഞിനട - തേമാവറത്തല്‍ തോട്: കണ്ണന്‍കോട് വാര്‍ഡിലെ സര്‍വ്വേ നമ്പര്‍. 255 ലെ പറമ്പില്‍ കുളത്തില്‍ നിന്നും ഉത്ഭവിച്ച് തോമാവറത്തല്‍ ഭാഗത്തു നിന്നും ഏലയിലൂടെ കടന്ന് സര്‍വ്വേ നമ്പര്‍. 190 ല്‍ ഇടവന്‍ തോടുമായി ചേരുന്ന പറമ്പില്‍ - തേമാവറത്തല്‍ തോടിന് 1.5 മീ വീതിയും 1410.5 മീ നീളവുമാണുളളത്.

നെയ്യാറച്ചല്‍ തോട്: സര്‍വ്വേ നമ്പര്‍. 208-ല്‍ നെയ്യാറച്ചല്‍ കുളത്തില്‍ നിന്നും തുടങ്ങുന്ന നെയ്യാറച്ചല്‍ തോട് സര്‍വ്വേ നമ്പര്‍. 187-ല്‍ പറമ്പില്‍ തോടുമായി ചേരുന്നു. ഇതിന്‍റെ നീളം 253.5 മീറ്ററും വീതി 1 മീറ്ററും ആണ്.

തേവരക്കണ്ണേറ് - കടലാമ്പ്ര തോട്: ഇടവന്‍ തോടിലേക്കു വന്നു പതിക്കുന്ന മറ്റൊരു വലിയ കൈ തോടാണ് തേവരക്കണ്ണേറ് - കടലാമ്പ്ര തോട്. ഒഴുകുന്ന സ്ഥലങ്ങള്‍ക്കനുസരിച്ച് ഈ തോടിനെ വലിയ തോട്, താന്നിക്കാവിള - കടലാമ്പ്ര തോട്, കടലാമ്പ്ര - തുമ്പൊടിമുക്ക് തോട്, തേവരക്കണ്ണേറ് - കടലാമ്പ്ര തോട് തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്നു. നിരവധി കൈതോടുകളുള്ള ഈ തോടിനു 1358.5 മീറ്റര്‍ നീളവും 1.5 മീറ്റര്‍ വീതിയുമാണുള്ളത്. വലിയ കുളത്തില്‍ നിന്നും ഉത്ഭവിച്ച് കൈരൂര്‍കോണം തോടിനു സമാന്തരമായി ഒഴുകി കടലാമ്പ്ര ഭാഗത്തു സര്‍വ്വേ നമ്പര്‍ 95 ല്‍ കൈരൂര്‍കോണം തോടുമായി ചേരുന്ന ഈ തോട് ഏലകളിലെ കൃഷികളെ വളരെയധികം സ്വാധീനിക്കുന്നു.

മാങ്കോട്ട്കോണം തോട്: മങ്കോട്ടുകുളത്തില്‍ നിന്നും തുടങ്ങി 1 മീറ്റര്‍ വീതിയും, 247 മീറ്റര്‍ നീളത്തിലുമായി ഒഴുകി സര്‍വ്വേ നം. 109-ല്‍ തേവരക്കണ്ണേറ്- കടലാമ്പ്ര തോടുമായി ചേരുന്നു.

തുമ്പോടിമുക്ക് തോട്: സെന്‍ട്രല്‍ ഗവണ്‍മെന്‍റിന്‍റെ ഫയറിംഗ് പ്രാക്ടീസ് സെന്‍ററില്‍ നിന്നു ം 1 മീ. വീതിയില്‍ ഒഴുകി വന്ന് തേവരക്കണ്ണേറ് - കടലാമ്പ്ര തോടില്‍ വന്നു പതിക്കുന്നു.

അണ്ടംമൂല തോട്: സര്‍വ്വേ നമ്പര്‍. 154-ല്‍ പൂങ്കോട്ടു കുളത്തില്‍ നിന്നും തുടങ്ങി വടക്കു-പടിഞ്ഞാറു ദിശയില്‍ ഒഴുകുന്ന അണ്ടംമൂല തോട് ഓരോ വാര്‍ഡിലും വ്യത്യസ്ത പേരിലാണ് അറിയപ്പെടുന്നത്. 20-ാം വാര്‍ഡില്‍ പൂങ്കോട്ട്-റെയില്‍വേ തോട് എന്നും 23-ാം വാര്‍ഡില്‍ വയലരികത്ത്-കോണ്ടാത്തറ തോട്, 1-ാം വാര്‍ഡില്‍ അണ്ടംമൂല തോട് എന്നുമാണ് ഇതിനെ അറിയപ്പെടുന്നത്.

പളളിച്ചല്‍ തോട്: 7528 മീ. നീളവും 3.50 മീ. വീതിയുമുളള ഈ തോട് പളളി ച്ചല്‍ പഞ്ചായത്തിലെ വെടിവച്ചാന്‍ കോവില്‍ വാര്‍ഡിലെ കിഴക്കു ഭാഗത്തുകൂടെ ഒഴുകുന്ന നെയ്യാര്‍ - വിഴിഞ്ഞം ചാനലില്‍ (സര്‍വ്വേ നമ്പര്‍ 535) നിന്നും ഉത്ഭവിച്ച് തെക്കു - കിഴക്കു ദിശയില്‍ നിന്നും വടക്കു - പടിഞ്ഞാറു ദിശയില്‍ പളളിച്ചല്‍, കല്ലിയൂര്‍ എന്നീ ഗ്രാമ പഞ്ചായത്തിലൂടെ ഒഴുകി മധു തോടിലൂടെ കരമന യാറ്റില്‍ പതിക്കുന്നു. ചെറുനീര്‍ത്തടത്തിലെ പ്രധാന ഏലകളിലൂടെ ഒഴുകുന്ന ഈ തോട് ഈ ഭാഗത്തെ കൃഷികളെ വളരെയധികം സ്വാധീനിക്കുന്നു. നീര്‍ത്തട ത്തില്‍ നിന്നും നേരിട്ട് ധാരാളം കൈതോടുകള്‍ പളളിച്ചല്‍ തോട്ടില്‍ വന്നു പതി ക്കുന്നു. ഇവയില്‍ മിക്കതും വേനല്‍ക്കാലങ്ങളില്‍ വറ്റി പോകാറാണ് പതിവ്. വിസ്തൃതമായി പരന്നൊഴുകുന്ന പളളിച്ചല്‍ തോടും, കൈവഴികളും, നീര്‍ച്ചാലുകളും, കുളങ്ങളും, ഊറ്റുകുഴികളും ഉള്‍പ്പെടുന്ന പളളിച്ചല്‍ ചെറുനീര്‍ത്തടം ഏറെക്കുറെ ജലസമൃദ്ധമാണ്. പളളിച്ചല്‍ തോട്ടിലേക്ക് പതിക്കുന്ന കൈതോടുകള്‍ താഴെ പറയുന്നവയാണ്.

കൈതറ മേലെ തോട്: 1 മീ. വീതിയും 533 മീ. നീളവുമുളള കൈതറ മേലെ തോട് സര്‍വ്വേ നമ്പര്‍. 21 ലെ പളളിച്ചല്‍ ചിറകുളത്തില്‍ നിന്നും ഉത്ഭവിച്ച് സര്‍വ്വേ നമ്പര്‍ 13 ല്‍ കുണ്ടറത്തേറി കോളനിക്കു സമീപം പളളിച്ചല്‍ തോടില്‍ വന്നു പതിക്കുന്നു.

കട്ടച്ചല്‍ - വിരുത്തിച്ചല്‍ - അയണിമൂട്: 14-ാം വാര്‍ഡായ ഓഫീസ് വാര്‍ഡില്‍ സ.നം. 120-ലെ കട്ടച്ചല്‍ കുളത്തില്‍ നിന്നും ഉത്ഭവിച്ച് വടക്കു പടിഞ്ഞാറു ദിശയില്‍ ഏകദേശം 1111.5 (1.11 കി.മി) നീളത്തില്‍ ഒഴുകി 21-ാം വാര്‍ഡായ പളളിച്ചല്‍ വാര്‍ഡില്‍ സ.നം.102 ല്‍ പളളിച്ചല്‍ തോട്ടില്‍ വന്നു പതിക്കുന്നു. 2 മീ വീതിയുളള ഈ തോടിന്‍റെ നീരൊഴുക്ക് അയണിമൂട്-കട്ടച്ചല്‍-വിരുത്തിച്ചല്‍ ഭാഗങ്ങളിലെ ഏലകളിലെ കൃഷിയെ വളരെയധികം സ്വാധീനിക്കുന്നു. 21-ാം വാര്‍ഡില്‍ ഈ തോടിനെ കോതര തോട് എന്നാണറിയപ്പെടുന്നത്.

പെരിങ്ങോട് കൈതോട്: പളളിച്ചല്‍ തോടിനോടു ചേരുന്ന മറ്റൊരു ചെറിയ തോടാണ് പെരിങ്ങോട് തോട്. 715 മീ. നീളവും 1 മീ. വീതിയുമാണ് തോടിനുളളത്. സര്‍വ്വേ നമ്പര്‍ 82 പെരിങ്ങോട്ടുകുളത്തില്‍ നിന്നാണ് ഈ തോട് ഉത്ഭവിക്കുന്നത്.

ഊറ്റുകുഴി റെയില്‍വേ തോട്: പെരിങ്ങോട്ടു കൈതോടിനു സമാന്തരമായി പളളിച്ചല്‍ തോടില്‍ വന്നു പതിക്കുന്ന മറ്റൊരുതോടാണ് ഊറ്റുകുഴി റെയില്‍വേ തോട്. മൊട്ടമൂട് വാര്‍ഡിലെ (18) സര്‍വ്വേ നമ്പര്‍ 52 ലെ ഊറ്റുകുഴിയില്‍ നിന്നും ഉത്ഭവിക്കുന്ന ഈ ചെറിയ തോടിന് 357.5 മീ. നീളവും 1 മീ വീതിയുമാണുളളത്.

ചിറ്റിക്കോട്ട് തോട്: പളളിച്ചല്‍ തോടിലേക്ക് വന്നു ചേരുന്ന പ്രധാനപ്പെട്ട ഒരു കൈതോടാണ് ചിറ്റിക്കോട് തോട്. നെടുങ്ങോട്ട്കോണം കുളത്തില്‍ നിന്നും ഉത്ഭവിക്കുന്ന ഈ തോട് ഒഴുകുന്ന പ്രദേശത്തിനനുസരിച്ച് നെടുങ്ങോട്ട്കോണം തോട്, ചിറ്റിക്കോട് തോട്, ചിറ്റിക്കോട്ട്കോണം തോട്, റെയില്‍വേ തോട് എന്നിങ്ങനെ അറിയപ്പെടുന്നു. 2080 മീ. നീളത്തിലൊഴുകുന്ന ചിറ്റിക്കോട് തോട് സര്‍വ്വേ നമ്പര്‍ 181 ല്‍ വെമ്പന്നൂര്‍ തോടുമായി കൂടിച്ചേര്‍ന്ന് അത്തിയറ ഭാഗത്തു സര്‍വ്വേ നമ്പര്‍ 186 ല്‍ പളളിച്ചല്‍ തോടില്‍ പതിക്കുന്നു. 2 മീ ഓളം വീതിയുളള ചിറ്റിക്കോട് തോട് ചെറുനീര്‍ത്തടത്തിലെ വയലുകളെ സ്വാധീനിക്കുന്ന പ്രധാന തോടാണ്. ചിറ്റിക്കോടു തോട്ടില്‍ വന്നു പതിക്കുന്ന പ്രധാന തോടുകളുടെ പേര് ചുവടെ ചേര്‍ക്കുന്നു.

നീലഞ്ചല്‍ തോട: ് പളളിച്ചല്‍ പഞ്ചായത്തില്‍ വെളളാപ്പളളി വാര്‍ഡിലെ (7) സര്‍വ്വേ നമ്പര്‍ 212 ലെ നീലഞ്ചല്‍ കുളത്തില്‍ നിന്നും ഉത്ഭവിച്ച് സര്‍വ്വേ നമ്പര്‍.98 ല്‍ റെയില്‍വേ തോട്ടില്‍ പതിക്കുന്ന നീലഞ്ചല്‍ തോടിന് 793 മീ. നീളവും 1 മീ. വീതിയുമാണുളളത്.

ആറുംകാല്‍കോണം തോട: ് ചിറ്റിക്കോട് തോടിലേക്ക് ഒഴുകുന്ന മറ്റൊരു തോടാണ് ആറുകാല്‍കോണം തോട്. നരുവാമൂടിനു സമീപം നെയ്യാര്‍ - വിഴിഞ്ഞം ചാനലില്‍ നിന്നും ഉത്ഭവിക്കുന്ന ഈ തോടിനു 1066 മീ. നീളവും 1.50 മീ. വീതിയുമാണുളളത്.

തട്ടാറച്ചല്‍ - ചിറ്റിക്കോട് തോട്: പളളിച്ചല്‍ കുണ്ടറത്തേറി (16) വാര്‍ഡിലെ ഏലകളിലുളള കൃഷികളെ പ്രധാനമായും സ്വാധീനിക്കുന്ന ഒരു ചെറു തോടാണ് തട്ടാറച്ചല്‍ - ചിറ്റിക്കോട് തോട്. നെയ്യാര്‍ - വിഴിഞ്ഞം ചാനലില്‍ നിന്നും ഉത്ഭവിക്കുന്ന ഈ തോടിനു 642 മീ നീളവും 2 മീ. വീതിയുമാണുളളത്.

നെടുങ്ങോട്ട്കോണം തോട്: മുക്കംപാല ജംഗ്ഷനു സമീപം സര്‍വ്വേ നമ്പര്‍ 337 ല്‍ സ്ഥിതി ചെയ്യുന്ന നെടുങ്ങോട്ട്കോണം കുളത്തില്‍ നിന്നും ഉത്ഭവിക്കുന്ന നെടുങ്ങോട്ട് കോണം തോട് തൂക്കുപാലത്തിന്‍റെ അടിവശത്തുകൂടെ വെളളാപ്പളളി വാര്‍ഡിലേക്കു കടക്കുകയും തുടര്‍ന്ന് ചിറ്റിക്കോട് ക്ഷേത്രത്തിനു സമിപത്തു നിന്ന് ചിറ്റിക്കോട് തോട് എന്ന പേരില്‍ അറിയപ്പെടുകയും ചെയ്യുന്നു. വളരെ ചെറിയ തോടായ നെടുങ്ങോട്ടുകോണം തോടിനു 422.5 മീ. നീളവും 1.50 മീ. വീതിയുമാണുളളത്.

വെമ്പന്നൂര്‍ തോട്: പളളിച്ചല്‍ തോടിനു സമാന്തരമായി ഏകദേശം 1378 മീ. നീളത്തില്‍ ഒഴുകുന്ന വെമ്പന്നൂര്‍ തോട് ചെറുനീര്‍ത്തടത്തിലെ ഏലകളിലെ കൃഷിയെ സ്വാധീനിക്കുന്ന പ്രധാന തോടുകളിലൊന്നാണ്. ഏകദേശം 1.50 മീ. വീതിയുളള വെമ്പന്നൂര്‍ തോട് നെയ്യാര്‍ - വിഴിഞ്ഞം ചാനലില്‍ നിന്നും ഉത്ഭവിച്ച് ചിറ്റിക്കോട് തോടുമായി ചേര്‍ന്ന് പളളിച്ചല്‍ തോട്ടില്‍ ചെന്നു പതിക്കുന്നു.

തേരിക്കാവിള തോട്: പളളിച്ചല്‍ തോടിനോടു ചേരുന്ന മറ്റൊരു ചെറിയ തോടാണ് തേരിക്കാവിള തോട്. സര്‍വ്വേ നമ്പര്‍ 90 - ലെ ഊറ്റുകുഴിയില്‍ നിന്നും ഉത്ഭവിക്കുന്ന, ഏറെ കുറെ നികന്ന അവസ്ഥയിലുളള തോടിനു 1 മീ. വീതിയും 565.5 മീ. നീളവുമാണുളളത്.

പെരുമ്പറോഡു തോട്: പളളിച്ചല്‍ - വിഴിഞ്ഞം കനാലില്‍ നിന്നും ഉത്ഭവിച്ച് ഒടുപ്പറത്തല കുളത്തില്‍ അവസാനിക്കുന്ന പെരുമ്പറോഡ് തോടിനു 325 മീ. നീളവും 1 മീ. വീതിയുമാണുളളത്

അണ്ടംമൂല തോട്: പാമാംകോട് വാര്‍ഡിലെ സര്‍വ്വേ നമ്പര്‍. 130-ല്‍ ഏലയുടെ സമീപത്തായി അണ്ടംമൂല തോട് ഇടവന്‍ തോടുമായി ചേരുന്നു. 1911 മീ. നീളത്തിലും 1.5 മീ. വീതിയിലുമുള്ള ഒഴുകുന്ന തോട് പ്രാവച്ചമ്പലം വാര്‍ഡിലെ ഏലകളിലെ കൃഷികളെ വളരെയധികം സ്വാധീനിക്കുന്നു.

കുളങ്ങള്‍:
പളളിച്ചല്‍ പഞ്ചായത്തിലെ കുളങ്ങള്‍ സംബന്ധിക്കുന്ന വിവരങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു.

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര താലൂക്കില്‍ വിളപ്പില്‍ വില്ലേജ് ഉള്‍പ്പെടുന്ന പ്രദേശമാണ് വിളപ്പില്‍ ഗ്രാമപഞ്ചായത്ത്. 1953 ലാണ് വിളപ്പില്‍ ഗ്രാമപഞ്ചായത്ത് രൂപീകൃതമാകുന്നത്. പഞ്ചായത്തിന്‍റെ പടിഞ്ഞാറു ഭാഗമായ കുണ്ടമണ്‍ ഭാഗവും തിരുവനന്തപുരം നഗരവുമായി ബന്ധപ്പെടുത്തി പാലം പണിതുയര്‍ത്തിയതോടയൊണ് വിളപ്പില്‍ ഗ്രാമപഞ്ചായത്തിന്‍റെ വാണിജ്യ ഗതാഗത പ്രാധാന്യം വര്‍ദ്ധിച്ചത്.

വിളപ്പില്‍ ഗ്രാമപഞ്ചായത്തില്‍ 5 ചരിവ് വിഭാഗങ്ങളാണ് രേഖപ്പെടുത്തി യിട്ടുള്ളത്. പഞ്ചായത്തിന്‍റെ 851.18 ഹെ. (40.16%) പ്രദേശത്ത് മിതമായ ചരിവ് കാണപ്പെടുന്നു. വളരെ ലഘുവായ ചരിവ് (0-3%) 530.57 ഹെ. (25.41%) ഭൂപ്രദേശവും, ലഘുവായ ചരിവ് 621.56 ഹെ. (29.77%) ഭൂപ്രദേശവും, ശക്തമായ ചരിവ് (10-15%) 80.83 ഹെ. (3.85%) ഭൂപ്രദേശവും, മിതമായ കുത്തനെയുള്ള ചരിവ് 4.88 ഹെ. (0.21%) ഭൂപ്രദേശവും ഉള്‍പ്പെടുന്നു. വിളപ്പില്‍ ഗ്രാമപഞ്ചായത്തിന്‍റെ 89.92% പ്രദേശത്ത് (1863.12ഹെ.) കോണ്ടൊലൈറ്റ് ശിലാവിഭാഗം കാണപ്പെടുന്നു. ചാര്‍ണകൈറ്റ് വിഭാഗം 61.08 ഹെ. (2.93%) പ്രദേശത്തും, മിഗ്മറ്റൈറ്റ് കോംപ്ലക്സ് 163.92 ഹെ. (7.85%) പ്രദേശത്തും കാണപ്പെടുന്നു. വിളപ്പില്‍ ഗ്രാമപഞ്ചായത്തിന്‍റെ ഭൂവിസ്തൃതിയുടെ 764.64 ഹെ. (84.51%) പ്രദേശത്ത് പീഠഭൂമി കാണപ്പെടുന്നു. താഴ്വരകള്‍ 61.04 ഹെ.(2.92%) പ്രദേശത്തും, മലനിരമുകള്‍ 32.74 ഹെ. (1.571%) പ്രദേശത്തും, ഒറ്റപ്പെട്ട മലകള്‍ 128.09 ഹെ. (6.13%) പ്രദേശത്തും, ഒറ്റപ്പെട്ട കുന്നുകള്‍ 101.33 ഹെ. (4.85%) പ്രദേശത്തും കാണപ്പെടുന്നു. ജലാശയങ്ങള്‍ 0.01% പ്രദേശത്ത് മാത്രം കാണപ്പെടുന്നു.

വിളപ്പില്‍ ഗ്രാമപഞ്ചായത്തിന്‍റെ ഭൂവിസ്തൃതിയുടെ 11.63% (243.05 ഹെ.) പ്രദേശത്ത് നിര്‍മ്മിതി പ്രദേശം കാണപ്പെടുന്നു. നിര്‍മ്മിതി (വാണിജ്യം) 38.32 ഹെ. പ്രദേശത്തും, നിര്‍മ്മിതി (ഗാര്‍ഹികം) 111.95 ഹെ. പ്രദേശത്തും കണ്ടുവരുന്നു. വിളപ്പില്‍ ഗ്രാമപഞ്ചായത്തിന്‍റെ പ്രധാന ഭൂവിനിയോഗം മിശ്രിത കൃഷിയാണ് (760.92 ഹെ.). ഇത് പഞ്ചായത്തിന്‍റെ മൊത്തം ഭൂവിസ്തൃതിയുടെ 36.44% ആകുന്നു. ഒരേ വളപ്പില്‍ തെങ്ങ്, വാഴ, കവുങ്ങ്, പച്ചക്കറികള്‍, ഫവലൃക്ഷങ്ങള്‍ തുടങ്ങി വ്യത്യസ്ത വിളകള്‍ ഒരുമിച്ച് കൃഷി ചെയ്യുന്നതിനെയാണ് മിശ്രിത കൃഷിയായി രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടാമത്തെ പ്രധാന ഭൂവിനിയോഗം 494.77 ഹെ. പ്രദേശത്തെ റബ്ബറാണ് (23.69%). മൂന്നാമതായി കാണപ്പെടുന്ന ഭൂവനിയോഗം തെങ്ങ് കൃഷിയാണ്. ഇത് പഞ്ചായത്തിന്‍റെ 210.65 ഹെ. (10.09%) പ്രദേശത്ത് കാണപ്പെടുന്നു. നെല്‍കൃഷി പഞ്ചായത്തില്‍ 1.17 ഹെ. പ്രദേശത്ത് മാത്രമേ കൃഷി ചെയ്യുന്നുള്ളൂ. 192.28 ഹെ. നെല്‍കൃഷി പ്രദേശമുണ്ടെങ്കിലും ജലസേചന സൗകര്യ ങ്ങളുടെ അഭാവം, തൊഴിലാളി ദൗര്‍ലഭ്യം തുടങ്ങി നിരവധി കാരണങ്ങള്‍കൊണ്ട് 4.98 ഹെ. തരിശായിട്ടിരിക്കുന്നു. പഞ്ചായത്തില്‍ നിലവില്‍ നെല്‍വയലില്‍ 71.03 ഹെ. നെല്‍പ്രദേശത്ത് തെങ്ങും, 102.05 ഹെ. പ്രദേശത്ത് മിശ്രിതവിളകളും കൃഷി ചെയ്തുവരുന്നു. നെല്‍പ്പാടങ്ങള്‍ നികത്തി 5.52 ഹെ. പ്രദേശം കെട്ടിട നിര്‍മ്മാണത്തിനും മറ്റ് നിര്‍മ്മിതി ആവശ്യങ്ങള്‍ക്കുമായി ഉപയോഗിച്ചിരിക്കുന്നു. വിളപ്പില്‍ പഞ്ചായത്തിന്‍റെ 144.27 ഹെ. പ്രദേശം കൃഷിക്ക് അനുയോജ്യമാണെങ്കിലും വിവിധ കാരണങ്ങളാല്‍ തരിശിട്ടിരിക്കുന്നു. വിളപ്പില്‍ ഗ്രാമപഞ്ചായത്തിന്‍റെ മൊത്തം ഭൂവിസ്തൃതിയുടെ 0.77% ഭൂപ്രദേശം (16.12 ഹെ.) പ്രധാനപ്പെട്ട റോഡുകളായി രേഖപ്പെടുത്തിയിരിക്കുന്നു. പ്രധാന തോടുകളും, നീര്‍ച്ചാലുകളും, കുളങ്ങളും മറ്റ് ഉപരിതല ജലസ്രോതസ്സുകള്‍ക്കുമായി 15.75 ഹെ. പ്രദേശം (0.75%) വിനിയോഗി ച്ചിരിക്കുന്നു. 8.15 ഹെ. പ്രദേശം പാറക്കെട്ടു പ്രദേശങ്ങളായി രേഖപ്പെടുത്തിയിരി ക്കുന്നു. 0.19 ഹെ. പ്രദേശം ചതുപ്പായി കാണപ്പെടുന്നു.

വിളപ്പില്‍ ഗ്രാമപഞ്ചായത്തില്‍ കരമന നദി തടത്തിലെ 5 ചെറുനീര്‍ത്തടങ്ങ ളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. 2K24a (642.60 ഹെ.), 2K25a (1215.26 ഹെ.), 2K26a(153.61 ഹെ.), 2K27a (13.37 ഹെ.), 2K27b (49.84 ഹെ.) എന്നീ ചെറുനീര്‍ത്തടങ്ങള്‍ പഞ്ചായ ത്തില്‍ ഉള്‍പ്പെടുന്നു. വിളപ്പില്‍ ഗ്രാമപഞ്ചായത്തില്‍ ഒന്നാംനിര മുതല്‍ നാലാംനിര വരെയുള്ള നീര്‍ച്ചാലുകള്‍ കാണപ്പെടുന്നു. ഒന്നാം നിര നീര്‍ച്ചാലുകള്‍ 31528.11 മീറ്റര്‍ നീളത്തിലും, രണ്ടാം നിര നീര്‍ച്ചാലുകള്‍ 11998.22 മീറ്റര്‍ നീളത്തിലും, മൂന്നാം നിര നീര്‍ച്ചാലുകള്‍ 5722.61 മീറ്റര്‍ നീളത്തിലും, നാലാം നിര നീര്‍ച്ചാലുകള്‍ 5061.81 മീറ്റര്‍ നീളത്തിലും കാണപ്പെടുന്നു.

ജലസ്രോതസ്സുകള്‍

ഭൂമിയിലെ അടിസ്ഥാന ജലസ്രോതസ്സ് ജലചക്രം എന്നറിയപ്പെടുന്ന പ്രക്രിയയിലൂടെ ശുദ്ധീകരിക്കപ്പെടുന്ന ജലമാണ്. ജലചക്രത്തിന്‍റെ ഘനീഭവിക്കല്‍ ഘട്ടത്തില്‍ മണ്ണിന് ലഭിക്കുന്ന ശുദ്ധജലമാണ് മഴ. ഇങ്ങനെ ലഭിക്കുന്ന മഴയെ ആവശ്യമുള്ളത്ര സംഭരിച്ച് ഭാവിയിലേയ്ക്ക് കരുതുന്നതിനും ശേഷിക്കുന്നതിനെ ഒഴുക്കിക്കളയുന്നതിനുമൊക്കെ മണ്ണില്‍ തന്നെ സംവിധാനങ്ങളുണ്ട്. മണ്ണിനടിയിലൂ ടെയും, ഉപരിതലത്തിലൂടെയുമുള്ള ഒഴുക്കും (ഉപരിതലജലസ്രോതസ്സുകള്‍), മണ്ണില്‍ സംഭരിക്കുന്ന വെള്ളവുമെല്ലാം (ഭൂഗര്‍ഭജലസ്രോതസ്സുകള്‍) ജലസ്രോതസ്സു കളാണ്. 54 കിലോമീറ്ററിലേറെ ദൈര്‍ഘ്യമുള്ള ഒന്നു മുതല്‍ നാലു വരെ നിരകളിലായി വിന്യസിച്ചിരിക്കുന്ന നീര്‍ച്ചാലുകളാണ് പഞ്ചായത്തിലെ പ്രധാന ഉപരിതല ജലസ്രോ തസ്സുകള്‍. ചെറുതും, വലുതുമായ കുളങ്ങളും, കിണറുകളുമാണ് പഞ്ചായത്തിലെ പ്രധാന ഭൂഗര്‍ഭ ജലസ്രോതസ്സുകള്‍. വളരെ ചുരുങ്ങിയ അളവില്‍ മാത്രമുള്ള കുഴല്‍ക്കിണറുകളും ഭൂഗര്‍ഭജലസ്രോതസ്സുകളായി ഉപയോഗപ്പെടുത്തുന്നു. വിളപ്പില്‍ പഞ്ചായത്തിലെ ജലസ്രോതസ്സുകള്‍ ഇനി പറയുന്നവയാണ്.

തോടുകള്‍:

വിളപ്പില്‍ പഞ്ചായത്തിലെ പ്രധാന തോടുകളിലൊന്നാണ് മീനമ്പള്ളി തോട്. ഈ തോട് വാര്‍ഡ് 1, 2, 3 എന്നിവയിലൂടെയാണ് ഒഴുകുന്നത്. പഞ്ചായത്തിലെ മറ്റു പ്രധാന തോടുകള്‍ നാലാം വാര്‍ഡിലെ പ്ലാവിളക്കുന്ന് - പാറതോട്, മാങ്കോട്ടുകോണം - ഒറ്റതെങ്ങ് തോട്, ഊറ്റുകുഴി - ചെറുതലയ്ക്കല്‍ തോട്, ആറാം വാര്‍ഡിലെ പള്ളിച്ചല്‍ പാറ തോട്, ഋങട അക്കാദമി - തോപ്പില്‍ തോട്, യാത്രാമൂല - ഇടവിളാകം തോട്, എട്ടാം വാര്‍ഡിലെ അരുവിക്കുഴി തോട്, മാങ്കോട്ടുകോണം തോട്, പത്താം വാര്‍ഡിലെ കൊല്ലങ്കോണം - ചിറ്റയില്‍ - അണമുഖം തോട്, ഒന്‍പതാം വാര്‍ഡിലെ കൊല്ലഹ്കോണം ടചഉജ തോട്, ഇടയ്ക്കോട്ടുകോണം - കൊല്ലങ്കോണം തോട്, മുല്ലശ്ശേരി വാഴവിളാകം തോട്, പതിനൊന്നാം വാര്‍ഡിലെ കുണ്ടാമുഴി - കൊല്ലങ്കോണം തോട്, കീഴതില്‍ നട - കുണ്ടാമുഴി തോട്, വലിയകോണം - ചെറുതേരി തോട്, ഇമിത്തോണി തോട്, പന്ത്രണ്ടാം വാര്‍ഡിലെ കൊല്ലങ്കോണം - ചെറുതേരി - മുക്കംപാലമൂട് തോട്, പതിമൂന്നാം വാര്‍ഡിലെ കൊല്ലങ്കോണം - തോപ്പില്‍ വിള പാലം തോട്, പതിനാലാം വാര്‍ഡിലെ ചിറത്തല തോട്, അലകുന്നം - ചെറുകോട് തോട്, പതിനഞ്ചാം വാര്‍ഡിലെ കാക്കുളം കൈത്തോട്, പതിനെട്ടാം വാര്‍ഡിലെ അലകുന്നം തോട്, പത്തൊമ്പതാം വാര്‍ഡിലെ വിട്ടിയം അരുവിപ്പുറം തോട്, അലകുന്നം വിട്ടിയെ തോട്, ഇരുപതാം വാര്‍ഡിലെ വെള്ളൈക്കടവ് - പുളിമൂട് തോട്, അല്ലേറ്റി - പാറയില്‍ തോട് എന്നിവ.

മുകളില്‍ പറഞ്ഞവയില്‍ അലകുന്നം തോട്, വിട്ടിയം- അരുവിപ്പുറം തോട്, അലകുന്നം - വിട്ടിയം തോട്, അല്ലേറ്റി - പാറയില്‍ തോട്, വെള്ളേക്കടവ് - പുളിമൂട് തോട് എന്നിവയില്‍ മാലിന്യവും മണ്ണിടിച്ചിലും കൂടുതലാണ്. പല തോടുകളി ലും പാര്‍ശ്വഭിത്തി ബലപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

വെള്ളൈത്തോട്: കരമനയാറിലേക്ക് നേരിട്ട് നീരൊഴുക്കുള്ള തോടാണ് വെള്ളൈത്തോട്. സര്‍വ്വേ നം. 92 ലെ ഊറ്റുകുഴയില്‍ നിന്നും തുടങ്ങുന്ന ഈ തോടിന്‍റെ പല ഭാഗങ്ങളും നികത്തിക്കഴിഞ്ഞു. ശേഷിക്കുന്ന ഭാഗത്തിന് 200 മീറ്റര്‍ നീളവും 1 മീറ്റര്‍ വീതിയുമുണ്ട്. തോട് ഒഴുകുന്ന ഭാഗത്തെ കാര്‍ഷിക വൃത്തിയെ ഈ തോട് വളരെയധികം സ്വാധീനിക്കുന്നു.

മാഞ്ചിനാട് തോട്: പുളിയറക്കോണം വാര്‍ഡിലെ പ്രധാന തോടാണ് മാഞ്ചിനാട് തോട്. മാഞ്ചിനാട് തോട് പുളിയറക്കോണം ഭാഗത്തെ കൃഷികളെ വളരെയധികം സ്വാധീനിക്കുന്നു. മാഞ്ചിനാട് തോടിന് 750 മീറ്റര്‍ നീളവും 1.5 മീറ്റര്‍ വീതിയുമുണ്ട്.

ചെല്ലാട്ട്കോണം തോട്: മാഞ്ചിനാട് തോടിലേക്ക് വന്നുചേരുന്ന കൈതോടാണ് ചെല്ലാട്ട്കോണം തോട്. ഈ തോടിന് 350 മീറ്റര്‍ നീളവും 1.5 മീറ്റര്‍ വീതിയുമുണ്ട്.

പാറത്തോട്: മാഞ്ചിനാട് തോടിലേക്ക് വന്നുചേരുന്ന മറ്റൊരു കൈതോടാണ് പാറത്തോട്. തോടില്‍ നിറയെ പാറകള്‍ കാണപ്പെടുന്നതു കൊണ്ടാണ് ഈ തോടിന് പാറത്തോട് എന്നുപേരുവന്നതെന്ന് പറയപ്പെടുന്നു. ഈനീര്‍ക്കോണം കുളത്തില്‍ നിന്നും വരുന്ന നീര്‍ച്ചാലും അലൈറ്റിക്കുകളത്തില്‍ നിന്നും വരുന്ന നീര്‍ച്ചാലും പാറത്തോടിനോടു ചേരുന്നു. പാറത്തോട് മാഞ്ചിനാട് തോടിനോടു ചേര്‍ന്ന് കരമനയാറില്‍ ചെന്നുചേരുന്നു. പാറത്തോടിന് 750 മീറ്റര്‍ നീളവും 1.5 മീറ്റര്‍ വീതിയുമുണ്ട്.

അലൈറ്റി നീര്‍ച്ചാല്‍: സര്‍വ്വേ നം. 282-ലെ അലൈറ്റിക്കുളത്തില്‍ നിന്നും ഈ നീര്‍ച്ചാലിന് 150 മീറ്റര്‍ നീളവും 1 മീറ്റര്‍ വീതിയുമുണ്ട്. അലൈറ്റി നീര്‍ച്ചാല്‍ പാറത്തോടുമായി ചേരുന്നു.

മീനംപള്ളി തോട്: സര്‍വ്വേ നം. 477, 211 എന്നീ സര്‍വ്വേ നമ്പറുകളിലെ ഇരട്ടക്കുളത്തില്‍ നിന്ന് തുടങ്ങിയിരുന്ന ഈ തോടിന്‍റെ ഏറിയ പങ്കും ഇപ്പോള്‍ നികത്തി റോഡാക്കിയിരിക്കുന്നു. മീനംപള്ളി തോട് നികത്തിയതു കാരണം ഈ പ്രദേശങ്ങളിലെ നെല്‍കൃഷി മറ്റു മിശ്രിത വിളകള്‍ക്കു വഴി മാറിയിരിക്കുന്നു. മീനംപള്ളി തോടിന് 1450 മീറ്റര്‍ നീളവും 2 മീറ്റര്‍ വീതിയുമുണ്ട്.

ചൊവ്വള്ളൂര്‍ മുക്കുംപാല തോട്: വിളപ്പില്‍ശാല ചവര്‍ ഫാക്ടറിയില്‍ നിന്നും വരുന്ന തോടാണ് ചൊവ്വള്ളൂര്‍ മുക്കുംപാല തോട്. മുക്കുംപാല തോട് മീനംപള്ളി തോടിനോട് ചേരുന്നു. ചവര്‍ ഫാക്ടറിയിലെ മലിനജലം ഒഴുകി വന്നിരുന്ന തോടിലെ വെളളം ഇപ്പോഴും ആളുകള്‍ ഒന്നിനും ഉപയോഗിക്കുന്നില്ല. മുക്കുംപാല തോടിന് 825 മീറ്റര്‍ നീളവും 2 മീറ്റര്‍ വീതിയുമുണ്ട്.

കുറ്റ്യേത്തുകോണം തോട്: മഴക്കാലങ്ങളില്‍ ഒലിച്ചുവരുന്ന വെള്ളം ഒഴുകുന്ന തോടാണ് കുറ്റ്യേത്തുകോണം തോട്. ഈ തോടിന് 900 മീറ്റര്‍ നീളവും 1.5 മീറ്റര്‍ വീതിയുമുണ്ട്. കുറ്റ്യേത്തുകോണം തോട് മുക്കുംപാല തോടുമായി ചേരുന്നു.

ഇടക്കിണര്‍ തോട്: ഊറ്റുകുഴിയില്‍ നിന്നും തുടങ്ങുന്ന ഈ തോടിന് 1000 മീറ്റര്‍ നീളവും 1.5 മീറ്റര്‍ വീതിയുമുണ്ട്. ഇടക്കിണര്‍ തോട് മീനംപള്ളി തോടുമായി ചേരുന്നു.

വിട്ടിയം തോട്: കരമനയാറിലേക്ക് നേരിട്ട് നീരൊഴുക്കുളള തോടാണ് വിട്ടിയം തോട്. 1150 മീ നീളവും 3 മീ വീതിയുമുളള ഈ തോട് സര്‍വ്വേ നമ്പര്‍ 300, 299, 297, 306, 308, 309, 377, 393, 394, 395, 266 എന്നീ സര്‍വ്വേ നമ്പറുകളിലൂടെ ഒഴുകുന്നു. വിട്ടിയം തോടിന്‍റെ നീരൊഴുക്ക് കാര്‍ഷികമേഖലയെ വളരെയധികം സ്വാധീനിക്കുന്നു.

ചിറത്തല തോട്: 275, 267, 266 എന്നീ സര്‍വ്വേ നമ്പറുകളിലൂടെ ഒഴുകുന്ന ഈ തോടിന് 400 മീ നീളവും 2 മീ വീതിയുമുണ്ട്. സര്‍വ്വേ നമ്പര്‍ 274 ലെ ചിറത്തല കുളത്തില്‍ നിന്നാണ് ഈ തോട് ആരംഭിക്കുന്നത്.

അലകുന്നം തോട്: സര്‍വ്വേ നമ്പര്‍ 290 ലെ ചെന്നിക്കുളത്തില്‍ നിന്നാണ് അലകുന്നം തോട് തുടങ്ങുന്നത്. 285, 281, 278, 264, 265 എന്നീ സര്‍വ്വേ നമ്പറുകളിലൂടെ ഒഴുകുന്ന ഈ തോടിന് 850 മീ നീളവും 2 മീ വീതിയുമുണ്ട്.

ചാമവിള തോട്: തുരുത്തുംമൂല (13-ാം വാര്‍ഡ്) വാര്‍ഡിലെ 265, 414, 267, 273, 294, 296 എന്നീ സര്‍വ്വേ നമ്പറുകളിലൂടെ ഒഴുകുന്ന ചാമവിള തോടിന് 1000 മീ നീളവും 1 മീ വീതിയുമുണ്ട്. ചാമവിള തോട് വിട്ടിയം തോടുമായി ചേര്‍ന്ന് കരമനയാറില്‍ ചേരുന്നു.

പെരികോണം തോട്: 431, 432, 44, 443 എന്നീ സര്‍വ്വേ നമ്പറുകളിലൂടെ ഒഴുകുന്ന ഈ തോടിന് 550 മീ നീളവും 1 മീ വീതിയുമുണ്ട്. വിളപ്പില്‍ ഗ്രാമപഞ്ചായത്തിലെ കാവിന്‍പുറം വാര്‍ഡിലൂടെയാണ് ഈ തോട് ഒഴുകുന്നത്. മഴക്കാലങ്ങളില്‍ ഒലിച്ചു വരുന്ന വെളളമാണ് ഈ തോടിന്‍റെ പ്രധാന ജലസ്രോതസ്സ്.

പുന്നശ്ശേരി തോട്: സര്‍വ്വേ നമ്പര്‍ 429, 436, 447, 450, 451 എന്നിവയിലൂടെ ഒഴുകുന്ന പുന്നശ്ശേരി തോടിന് 900 മീ നീളവും 1 മീ വീതിയുമുണ്ട്.

കൊല്ലംകോണം പുല്ലുതാനം തോട്: 12-ാം വാര്‍ഡിലെ 238, 241, 233, 226, 225 എന്നീ സര്‍വ്വേ നമ്പറുകളിലൂടെ ഒഴുകുന്ന കൊല്ലംകോണം പുല്ലുതാനം തോടിന് 1533 മീ നീളവും 2.5 മീ വീതിയുമുണ്ട്. കൊല്ലംകോണം തോടിന്‍റെ നീരൊഴുക്ക് കൊല്ലംകോണം ചെറുനീര്‍ത്തടത്തിലെ കാര്‍ഷിക മേഖലയെ വളരെയധികം സ്വാധീനിക്കുന്നു.

മുക്കംപാലമൂട് തോട്: 12-ാം വാര്‍ഡിലെ 212, 245, 300, 303, 308, 307, 306, 317, 316, 352, 347 എന്നീ സര്‍വ്വേ നമ്പറുകളിലൂടെ ഒഴുകുന്ന മുക്കംപാലമൂട് തോടിന് 2200 മീ നീളവും 2 മീ വീതിയുമുണ്ട്.

പനയറവിള കൊല്ലംകോണം തോട്: 12-ാം വാര്‍ഡിലൂടെ ഒഴുകുന്ന പനയറവിള കൊല്ലംകോണം തോട് 255, 254, 247, 297 298, 299, 309 എന്നീ സര്‍വ്വേ നമ്പറുകളിലൂടെ ഒഴുകുന്നു. പനയറവിള കൊല്ലംകോണം തോടിന് 1260 മീ നീളവും 2 മീ വീതിയുമുണ്ട്.

വാഴവിളാകം തോട്: സര്‍വ്വേ നമ്പര്‍ 229 ലെ ചെറുവളളൂര്‍ കുളത്തില്‍ നിന്നും ആരംഭിക്കുന്ന വാഴവിളാകം തോട് 223, 222, 221, 220 എന്നീ സര്‍വ്വേ നമ്പറുകളില്‍ കൂടി ഒഴുകി കുണ്ടാമൂഴി കൊച്ചു മണ്ണയം ചിറയില്‍ തോടുമായി ചേരുന്നു. വാഴവിളാകം തോടിന് 700 മീ നീളവും വീതിയുമുണ്ട്.

കുണ്ടാമൂഴി കൊച്ചുമണ്ണയം ചിറയില്‍ തോട്: 1050 മീ നീളവും 3 മീ വീതിയുമുളള ഈ തോട് വിളപ്പില്‍ ഗ്രാമപഞ്ചായത്തിലെ 7-ാം വാര്‍ഡിലെ 218, 219, 220, 171, 172 എന്നീ സര്‍വ്വേ നമ്പറുകളിലൂടെ ഒഴുകുന്നു. കുണ്ടാമൂഴി കൊച്ചുമണ്ണയം തോട് കൊല്ലംകോണം നീര്‍ത്തടത്തിലെ കാര്‍ഷികമേഖലയെ വളരെയധികം സ്വാധീനിക്കുന്നു.

വലിയകോണം പറയാട് തോട്: 11-ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന വലിയകോണം പറയാട് തോട് ഏലക്കോട് പാറയില്‍ നിന്നും ആരംഭിക്കുന്നു. 910 മീ നീളവും 2 മീ വീതിയുമുളള ഈ തോട് 217, 325, 323 എന്നീ സര്‍വ്വേ നമ്പറുകളിലൂടെ ഒഴുകുന്നു.

ചെക്കിട്ടപ്പാറ തോട്: 5-ാം വാര്‍ഡിലൂടെ ഒഴുകുന്ന ചെക്കിട്ടപ്പാറ തോടിന് 1260 മീ നീളവും 2 മീ വീതിയുമുണ്ട്. 21, 20, 17, 15, 6, 8, 117 എന്നീ സര്‍വ്വേ നമ്പറുകളിലൂടെ ഒഴുകുന്ന ഈ തോട് പൂവച്ചല്‍ ഗ്രാമപഞ്ചായത്തില്‍ നിന്നുമാണ് ഉത്ഭവിക്കുന്നത്.

ചെറുകോട് - കുണ്ടാമൂഴി തോട്: 5-ാം വാര്‍ഡിലൂടെ ഒഴുകുന്ന ചെറുകോട് കുണ്ടാമൂഴിതോട് സര്‍വ്വേ നമ്പര്‍ 78 ലെ ഊറ്റുകുഴിയില്‍ നിന്നും ഉത്ഭവിക്കുന്ന 115, 28, 31, 333, 80, 45, 50 എന്നീ സര്‍വ്വേ നമ്പറുകളിലൂടെ ഒഴുകുന്ന ഈ തോടിന് 1330 മീ നീളവും 2 മീ വീതിയുമുണ്ട്.

ചെറുകോട് പാലേകോണം തോട്: ചെറുകോട് വാര്‍ഡില്‍ ഉള്‍പ്പെടുന്ന തോടാണ് ചെറുകോട് പാലേകോണം തോട്. സര്‍വ്വേ നമ്പര്‍ 44, 45, 50 എന്നിവയിലൂടെ ഒഴുകുന്ന ഈ തോടിന് 500 മീ നീളവും 1 മീ വീതിയുമുണ്ട്. പാലേകോണം തോട് ചെറുകോട് - കുണ്ടാമുഴി തോടുമായി ചേരുന്നു.

കടുമ്പു തോട്: പുറ്റുമേല്‍കോണം വാര്‍ഡില്‍ ഉള്‍പ്പെടുന്ന തോടാണ് കടുമ്പുതോട്. 200 മീ മാത്രം നീളമുളള ഈ തോടിന് 0.5 മീ വീതിയുണ്ട്. മഴക്കാലങ്ങളില്‍ ഒലിച്ചു വരുന്ന വെളളമാണ് തോടിന്‍റെ പ്രധാന ജലസ്രോതസ്സ്.

ഗാന്ധിമിഷന്‍ തോട്: പുറ്റുമേല്‍ക്കോണം വാര്‍ഡില്‍ ഉള്‍പ്പെടുന്ന തോടാണ് ഗാന്ധിമിഷന്‍ തോട് 200 മീ നീളമുളള ഈ തോടിന് 1 മീ വീതിയുണ്ട്.

കടുമ്പുതോട് - 2: പുറ്റുമേല്‍ക്കോണം വാര്‍ഡില്‍ ഉള്‍പ്പെടുന്ന തോടാണ് കടുമ്പുതോട്. 99, 98, 95 എന്നീ സര്‍വ്വേ നമ്പറുകളിലൂടെ ഒഴുകുന്ന ഈ തോടിന് 910 മീ നീളവും 1 മീ വീതിയുമുണ്ട്

കീഴതില്‍നട കല്ലുപാലം തോട്: കരുവിലാഞ്ചി വാര്‍ഡില്‍ ഉള്‍പ്പെടുന്ന കീഴതില്‍ നട കല്ലുപാലം തോടിന് 1575 മീ നീളവും 2 മീ വീതിയുമുണ്ട്. 214, 210, 207, 206, 204, 203, 201, 200, 199, 198 എന്നീ സര്‍വ്വേ നമ്പറുകളിലൂടെ ഒഴുകുന്ന ഈ തോട് മലയിന്‍കീഴ് ഗ്രാമപഞ്ചായത്തില്‍ നിന്നുമാണ് ആരംഭിയ്ക്കുന്നത്.

കുണ്ടാമൂഴി തോട്: 4, 7 എന്നീ വാര്‍ഡുകളിലൂടെ ഒഴുകുന്ന കുണ്ടാമൂഴി തോടിന് 950 മീ നീളവും 2 മീ വീതിയുമുണ്ട്. 113, 112, 142, 146, 147, 149 എന്നീ സര്‍വ്വേ നമ്പറുകളിലൂടെ തോട് ഒഴുകുന്നു.

പിണവൂര്‍കോണം തോട്: സര്‍വ്വേ നമ്പര്‍ 396 ലെ പിണവൂര്‍ കുളത്തില്‍ നിന്നും ആരംഭിച്ച് കരമനയാറില്‍ ചേരുന്ന തോടാണ് പിണവൂര്‍കോണം തോട്.

കുളങ്ങള്‍:
വിളപ്പില്‍ പഞ്ചായത്തിലെ കുളങ്ങള്‍ സംബന്ധിക്കുന്ന വിവരങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു.

മൂക്കുന്നിമലയുടെയും വെള്ളായണി കായലിന്‍റെയും സാമിപ്യം ഏറ്റുകിട ക്കുന്ന ഒരു പഞ്ചായത്താണ് വിളവൂര്‍ക്കല്‍. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര താലൂക്കില്‍ വിളവൂര്‍ക്കല്‍ വില്ലേജില്‍ ഉള്‍പ്പെടുന്ന വിളവൂര്‍ക്കല്‍ ഗ്രാമപഞ്ചായത്ത് 1979 ലാണ് രൂപീകൃതമായത്. വിളവൂര്‍ക്കല്‍ പഞ്ചായത്ത് തിരുവനന്തപുരം നഗരസഭയോടു ചേര്‍ന്ന് കിടക്കുന്നു. വിളപ്പില്‍, മലയിന്‍കീഴ്, പള്ളിച്ചല്‍ എന്നീ പഞ്ചായത്തുകളും വിളവൂര്‍ക്കലിന്‍റെ അതിര്‍ ത്തി പങ്കിടുന്നു. കുന്നുകളും, സമതലങ്ങളും, പാടശേഖരങ്ങളും, പാറക്കൂട്ടങ്ങളും ചേര്‍ന്ന ഭൂപ്രകൃതിയാണ് പഞ്ചായത്തിന്‍റേത്. കരമനയാറ് ഈ പഞ്ചായത്തിലൂടെ യാണ് ഒഴുകുന്നത്. സമതലങ്ങളും താഴ്വരകളും ഫലഭൂയിഷ്ഠമായ മണ്ണും നെല്‍പ്പാടങ്ങളിലെ മണല്‍കലര്‍ന്ന കളിമണ്ണുമാണുള്ളത്. കുന്നിന്‍ പ്രദേശങ്ങളില്‍ റബ്ബര്‍ കൃഷി ചെയ്യുന്നു. കൂടാതെ തരിശായി കിടക്കുന്ന പ്രദേശവുമുണ്ട്. ചരിഞ്ഞ പ്രദേശങ്ങളില്‍ തെങ്ങ്, മാവ്, ഫവലൃക്ഷങ്ങള്‍ എന്നിവ കാണുന്നു. സമതലങ്ങളില്‍ തെങ്ങ്, വാഴ്, മരിച്ചീനി എന്നിവയ്ക്കു പുറമേ നാണ്യവിളകളും കൃഷി ചെയ്യുന്നു. പാടങ്ങളില്‍ വാഴ, പച്ചക്കറികള്‍ എന്നിവ കൃഷി ചെയ്യുന്നു. ശക്തിയായ കാലവര്‍ഷവും നീണ്ട വരള്‍ച്ചയും അനുഭവപ്പെടുന്ന ഈ പഞ്ചായത്തില്‍ ഏറ്റവും അധികം മഴ ലഭിക്കുന്നത് ജൂണ്‍-ജൂലൈ മാസങ്ങളിലാണ്.

വിളവൂര്‍ക്കല്‍ ഗ്രാമപഞ്ചായത്തില്‍ 4 ചരിവ് വിഭാഗങ്ങളാണ് രേഖപ്പെടുത്തി യിട്ടുള്ളത്. വളരെ ലഘുവായ ചരിവ് (0-3%) 462.86 ഹെ. (44.09%) ഭൂപ്രദേശവും, ലഘുവായ ചരിവ് (3-5%) 355.18 ഹെ. (33.83%) ഭൂപ്രദേശവും, മിതമായ ചരിവ് (5-10%) 230.43 ഹെ. (21.95%) ഭൂപ്രദേശവും, ശക്തമായ ചരിവ് (10-15%) തുലോം 1.44 ഹെ. (0.14%) ഭൂപ്രദേശവും ഉള്‍പ്പെടുന്നു. വിളവൂര്‍ക്കല്‍ ഗ്രാമപഞ്ചായത്തിന്‍റെ 72.02% പ്രദേശത്ത് (756.14ഹെ.) കോണ്ടൊലൈറ്റ് ശിലാവിഭാഗം കാണപ്പെടുന്നു. ചാര്‍ണകൈറ്റ് വിഭാഗം 22.98 ഹെ. (2.19%) പ്രദേശത്തും, മിഗ്മറ്റൈറ്റ് കോംപ്ലക്സ് 270.81 ഹെ. (25.79%) പ്രദേശത്തും കാണപ്പെടുന്നു. വിളവൂര്‍ക്കല്‍ ഗ്രാമപഞ്ചായത്തിന്‍റെ 1049.92 ഹെ. ഭൂവിസ്തൃതി യുടെ 88.64% പ്രദേശത്ത് പീഠഭൂമി കാണപ്പെടുന്നു. താഴ്വരകള്‍ 118.54 ഹെ. (11.29%) പ്രദേശത്തും, ജലാശയങ്ങള്‍ 0.69 ഹെ. (0.07%) പ്രദേശത്ത് മാത്രം കാണപ്പെടുന്നു.

വിളവൂര്‍ക്കല്‍ ഗ്രാമപഞ്ചായത്തിന്‍റെ ഭൂവിസ്തൃതിയുടെ 22.34% (243.55 ഹെ.) പ്രദേശത്ത് നിര്‍മ്മിത പ്രദേശം കാണപ്പെടുന്നു. നിര്‍മ്മിത (വാണിജ്യം) 43.40 ഹെ. പ്രദേശത്തും, നിര്‍മ്മിത (ഗാര്‍ഹികം) 57.02 ഹെ. പ്രദേശത്തും കണ്ടുവരുന്നു. വിളവൂര്‍ക്കല്‍ ഗ്രാമപഞ്ചായത്തിന്‍റെ പ്രധാന ഭൂവിനിയോഗം മിശ്രിത കൃഷിയാണ്. (405.89 ഹെ.) ഇത് പഞ്ചായത്തിന്‍റെ മൊത്തം ഭൂവിസ്തൃതിയുടെ 38.66% ആകുന്നു. രണ്ടാമതായി കാണപ്പെടുന്നത് 88.50 ഹെ. പ്രദേശത്ത് റബ്ബറാണ് (8.43%). പഞ്ചായ ത്തിലെ മറ്റൊരു പ്രധാന ഭൂവിനിയോഗം തെങ്ങ് കൃഷിയാണ്. ഇത് 84.92 ഹെ. പ്രദേശത്ത് കാണപ്പെടുന്നു.

നെല്‍കൃഷി പഞ്ചായത്തില്‍ 0.37 ഹെ. പ്രദേശത്ത് മാത്രമേ ചെയ്യുന്നുള്ളൂ. 134.08 ഹെ. നെല്‍കൃഷി പ്രദേശമുണ്ടെങ്കിലും ജലസേചന സൗകര്യങ്ങളുടെ അഭാവം, തൊഴിലാളി ദൗര്‍ലഭ്യം തുടങ്ങി നിരവധി കാരണങ്ങള്‍ കൊണ്ട് 1.74 ഹെ. തരിശിട്ടിരിക്കുന്നു. പഞ്ചായത്തില്‍ നേരത്തെ നിലനിന്നിരുന്ന 25.86 ഹെ. പ്രദേശത്ത് വാഴ, പച്ചക്കറി, കിഴങ്ങുവര്‍ഗ്ഗങ്ങള്‍ എന്നിവ കൃഷി ചെയ്തുവരുന്നു. കൂടാതെ 15.74 ഹെ. പ്രദേശത്ത് തെങ്ങും 78.40 ഹെ. പ്രദേശത്ത് മറ്റ് മിശ്രിത വിളകളും കൃഷി ചെയ്തുവരുന്നു. നെല്‍പ്രദേശങ്ങള്‍ നികത്തി 6.88 ഹെ. പ്രദേശം കെട്ടിടനിര്‍മ്മാണ ത്തിനും മറ്റ് നിര്‍മ്മിതി ആവശ്യങ്ങള്‍ക്കുമായി വിനിയോഗിച്ചിരിക്കുന്നു. വിളവൂര്‍ക്കല്‍ പഞ്ചായത്തിന്‍റെ 67.42 ഹെ. പ്രദേശം കൃഷിക്ക് അനുയോജ്യ മാണെങ്കിലും വിവിധ കാരണങ്ങളാല്‍ തരിശായിട്ടിരിക്കുന്നു.

വിളവൂര്‍ക്കല്‍ ഗ്രാമപഞ്ചായത്തിന്‍റെ മൊത്തം ഭൂവിസ്തൃതിയുടെ 0.85% ഭൂപ്രദേശം (8.90 ഹെ.) പ്രധാനപ്പെട്ട റോഡുകളായി രേഖപ്പെടുത്തിയിരിക്കുന്നു. പ്രധാന തോടുകളും, നീര്‍ച്ചാലുകളും, കുളങ്ങളും മറ്റ് ഉപരിതല ജലസ്രോതസുകള്‍ ക്കുമായി 20.91 ഹെ. പ്രദേശം (1.99%) വിനിയോഗിച്ചിരിക്കുന്നു. 4.79 ഹെ. പ്രദേശം പാറക്കെട്ടു പ്രദേശമായി രേഖപ്പെടുത്തിയിരിക്കുന്നു. അതില്‍ 2.03 ഹെ. ഭൂപ്രദേശം പാറക്വാറി പ്രദേശമായി പഞ്ചായത്തില്‍ കാണപ്പെടുന്നു. വിളവൂര്‍ക്കല്‍ ഗ്രാമപഞ്ചായത്തില്‍ കരമന നദീതടത്തിലെ 4 ചെറുനീര്‍ത്തട ങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. 2ഗ26മ (540.08 ഹെ.), 2ഗ27മ (397.08 ഹെ.), 2ഗ27ര (38.35 ഹെ.), 2ഗ28മ (532.26 ഹെ.) എന്നീ ചെറുനീര്‍ത്തടങ്ങള്‍ ഉള്‍പ്പെടുന്നു. വിളവൂര്‍ക്കല്‍ ഗ്രാമപഞ്ചായത്തില്‍ ഒന്നാംനിര മുതല്‍ മൂന്നാംനിര വരെയുള്ള നീര്‍ച്ചാലുകള്‍ കാണപ്പെടുന്നു. ഒന്നാംനിര നീര്‍ച്ചാലുകള്‍ 12917.69 മീറ്റര്‍ നീളത്തിലും, രണ്ടാംനിര നീര്‍ച്ചാലുകള്‍ 5138.72 മീറ്റര്‍ നീളത്തിലും, മൂന്നാംനിര നീര്‍ച്ചാലുകള്‍ 4170.41 മീറ്റര്‍ നീളത്തിലും കാണപ്പെടുന്നു.

ജലസ്രോതസ്സുകള്‍

ഭൂമിയിലെ അടിസ്ഥാന ജലസ്രോതസ്സ് ജലചക്രം എന്നറിയപ്പെടുന്ന പ്രക്രിയയിലൂടെ ശുദ്ധീകരിക്കപ്പെടുന്ന ജലമാണ്. ജലചക്രത്തിന്‍റെ ഘനീഭവിക്കല്‍ ഘട്ടത്തില്‍ മണ്ണിന് ലഭിക്കുന്ന ശുദ്ധജലമാണ് മഴ. ഇങ്ങനെ ലഭിക്കുന്ന മഴയെ ആവശ്യമുള്ളത്ര സംഭരിച്ച് ഭാവിയിലേയ്ക്ക് കരുതുന്നതിനും ശേഷിക്കുന്നതിനെ ഒഴുക്കിക്കളയുന്നതിനുമൊക്കെ മണ്ണില്‍ തന്നെ സംവിധാനങ്ങളുണ്ട്. മണ്ണിനടിയിലൂ ടെയും, ഉപരിതലത്തിലൂടെയുമുള്ള ഒഴുക്കും (ഉപരിതലജലസ്രോതസ്സുകള്‍), മണ്ണില്‍ സംഭരിക്കുന്ന വെള്ളവുമെല്ലാം (ഭൂഗര്‍ഭജലസ്രോതസ്സുകള്‍) ജലസ്രോതസ്സു കളാണ്. 22 കിലോമീറ്ററിലേറെ ദൈര്‍ഘ്യമുള്ള ഒന്നു മുതല്‍ മൂന്നു വരെ നിരകളിലായി വിന്യസിച്ചിരിക്കുന്ന നീര്‍ച്ചാലുകളാണ് പഞ്ചായത്തിലെ പ്രധാന ഉപരിതല ജലസ്രോതസ്സുകള്‍. ചെറുതും, വലുതുമായ കുളങ്ങളും, കിണറുകളുമാണ് പഞ്ചായ ത്തിലെ പ്രധാന ഭൂഗര്‍ഭ ജലസ്രോതസ്സുകള്‍. വളരെ ചുരുങ്ങിയ അളവില്‍ മാത്രമുള്ള കുഴല്‍ക്കിണറുകളും ഭൂഗര്‍ഭജലസ്രോതസ്സുകളായി ഉപയോഗപ്പെടുത്തുന്നു. വിളവൂര്‍ക്കല്‍ പഞ്ചായത്തിലെ ജലസ്രോതസ്സുകള്‍ ഇനി പറയുന്നവയാണ്.

തോടുകള്‍:

വിളവൂര്‍ക്കല്‍ പഞ്ചായത്തില്‍ നിരവധി തോടുകളും ചെറു കൈത്തോടുകളും കാണപ്പെടുന്നു. പഞ്ചായത്തിലെ പ്രധാന തോടുകളാണ് മൂന്നാം വാര്‍ഡിലെ താഴെചിറക്കല്‍ തോട്, വാലിയോട്ടുകോണം തോട്, ഏഴാം വാര്‍ഡിലെ മൈലാട്ടുകോണം തോട്, കൊമ്പേറ്റി തോട്, അഞ്ചാം വാര്‍ഡിലെ റാക്കോണത്തു തോട്, ചിറക്കോണം - പുല്ലുവിള തോട്, പെരിങ്ങോട്ടുകോണം തോട്, പത്താം വാര്‍ഡിലെ വിളവൂര്‍ക്കല്‍ തോട്, പന്ത്രണ്ടാം വാര്‍ഡിലെ കൊന്നത്തലയ്ക്കല്‍ തോട്, പതിനാറാം വാര്‍ഡിലെ പെരുകാവ് -പുളിയറത്തല - പഴവീട്ടുനട - പാവച്ചക്കുഴി തോട്, പെരുകാവ് പെനപ്പൂക്കാവ് വേലന്‍വിളാകം തോട് എന്നിവ.

നാലാം വാര്‍ഡിലെ കൈത്തോടുകള്‍, ഏഴാം വാര്‍ഡിലെ കൊമ്പേറ്റി തോട്, അഞ്ചാം വാര്‍ഡിലെ റാക്കോണത്തു തോട്, പതിനാറാം വാര്‍ഡിലെ പെരുകാവ് - പെനപ്പൂക്കാവ് വേലന്‍വിളാകം തോട് എന്നിവയില്‍ മാലിന്യ നിക്ഷേപം കാണപ്പെടുന്നു. ഇതുകൂടാതെ പല തോടുകളുടെയും പാര്‍ശ്വഭിത്തി ഇടിഞ്ഞ നിലയിലാണ്. ഇവയെ ബലപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

മലയം തോട്/കല്ലുപാലം തോട്: വിളവൂര്‍ക്കല്‍ പഞ്ചായത്തില്‍ മൂക്കുന്നിമല നീര്‍ത്തടത്തിലെ പ്രധാനപ്പെട്ട ജലസ്രോതസ്സാണ് മലയം തോട്. തോട് ഒഴുകുന്ന പ്രദേശങ്ങള്‍ക്കനുസരിച്ച് തോടിന്‍റെ പേര് കല്ലുപാലം തോട്, മലയം തോട്, ചൂഴാറ്റുകോട്ട തോട് എന്നിങ്ങനെ അറിയപ്പെടുന്നു. വിളവൂര്‍ക്കല്‍ ഗ്രാമപഞ്ചായത്തിലെ കാര്‍ഷിക മേഖലയെ വളരെയധികം സ്വാധീനിക്കുന്ന തോടിന് 2450 മീ നീളവും 4 മീ വീതിയുമുണ്ട്.

അണപ്പാട് മച്ചേല്‍ തോട്: മലയിന്‍കീഴ് പഞ്ചായത്തില്‍ അണപ്പാട് ചെറുനീര്‍ത്തടത്തിന്‍റെ വടക്ക് കിഴക്ക് ഭാഗത്തു നിന്നും തുടങ്ങി അണപ്പാട്, മച്ചേല്‍ വഴി വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് ഒഴുകുന്നു. 8 മീ വീതിയും 4.320 കിമി നീളത്തിലും ഒഴുകി വിളവൂര്‍ക്കല്‍ പഞ്ചായത്തിലൂടെ കരമനയാറ്റില്‍ പതിക്കുന്നു.

കൊമ്പേറ്റി തോട്: കൊമ്പേറ്റി ചെറുനീര്‍ത്തടത്തിലെ പ്രധാന തോടാണ് കൊമ്പേറ്റി തോട്. വിളവൂര്‍ക്കല്‍ പഞ്ചായത്തില്‍ വിളവൂര്‍ക്കല്‍ തോട് എന്നാണറിയപ്പെടുന്നത്. ഇരട്ടക്കലുങ്ക് ഭാഗത്തുവച്ച് ഇരട്ടക്കലുങ്ക് - കൊമ്പേറ്റി തോട് എന്നറിയപ്പെടുന്നു. ധാരാളം വലുതും ചെറുതുമായ തോടുകള്‍ കൊമ്പേറ്റി തോടില്‍ വന്നു ചേരുന്നുണ്ട്. തോടിന് 3.699 മീ നീളവും 4 മീ വീതിയുമുണ്ട്.

ചിറകോണത്ത് ഏല കുണ്ടമണ്‍ ഭാഗം തോട്: കരമനയാറിലേക്ക് നേരിട്ട് നീരൊഴുക്കുളള തോടാണ് ചിറകോണത്ത് ഏല കൈതോട്. 2000 മീറ്റര്‍ നീളവും 3 മീറ്റര്‍ വീതിയുമുളള ഈ തോട് സര്‍വ്വേ നം. 69 ലെ ചിറകോണത്തു കുളത്തില്‍ നിന്ന് ഉത്ഭവിച്ച് പനച്ചോട്ടുകടവില്‍ വെച്ച് കരമനയാറിനോടു ചേരുന്നു. ചിറകോണത്ത് ഏല കുണ്ടമണ്‍ഭാഗം തോടിന്‍റെ നീരൊഴുക്ക് കുണ്ടമണ്‍ഭാഗം ചെറുനീര്‍ത്തടത്തിലെ കൃഷിയെ വളരെയധികം സ്വാധീനിക്കുന്നു.

ആലന്തറക്കോണം തോട്: സര്‍വ്വേ നം. 93 ലെ ആലന്തറക്കോണം കുളത്തില്‍ നിന്നും തുടങ്ങുന്ന ആലന്തറക്കോണം തോടിന് 700 മീറ്റര്‍ നീളവും 1.5 മീറ്റര്‍ വീതിയുമുണ്ട്.

പെരിങ്ങോട്ട്കോണം തോട്: സര്‍വ്വേ നം. 84 ലെ പെരിങ്ങോട്ട്കോണത്തു കുളത്തില്‍ നിന്നും തുടങ്ങുന്ന പെരിങ്ങോട്ട്കോണം തോട് കുണ്ടമണ്‍ഭാഗം ചെറുനീര്‍ത്തടത്തിലെ വയലുകളെ സ്വാധീനിക്കുന്ന പ്രധാന ജലസ്രോതസ്സാണ്. 915 മീറ്റര്‍ നീളമുളള ഈ തോടിന് 3 മീറ്റര്‍ വീതിയുണ്ട്.

വരാത്തുംകോണം തോട്: സര്‍വ്വേ നം. 64 ലെ വരാത്തുംകോണം കുളത്തില്‍ നിന്നും ഉത്ഭവിക്കുന്ന വരാത്തുംകോണം തോടിന് 275 മീറ്റര്‍ നീളവും 1.5 മീറ്റര്‍ വീതിയുമുണ്ട്. ചിറകോണത്തു തോട്ടിലേക്ക് വന്നു ചേരുന്ന തോടാണ് വരാത്തുംകോണം തോട്.

മങ്കാട്ട്കടവ് ഏലാ തോട്: കരമനയാറിലേക്ക് നേരിട്ട് നീരൊഴുക്കുളള തോടാണ് മങ്കാട്ട്കടവ് ഏലാതോട്. സര്‍വ്വേ നം. 162 ലെ കീനയില്‍ കുളത്തില്‍ നിന്നും ഉത്ഭവിക്കുന്ന ഈ തോടിന് 800 മീറ്റര്‍ നീളവും 1 മീറ്റര്‍ വീതിയുമുണ്ട്.

തുറവൂര്‍ തോട്: സര്‍വ്വേ നം. 213 ലെ തുറവൂര്‍ കുളത്തില്‍ നിന്നും തുടങ്ങി കരമനയാറില്‍ ചേരുന്ന തോടാണ് തുറവൂര്‍ തോട്. തുറവൂര്‍ തോടിന് 725 മീറ്റര്‍ നീളവും 2 മീറ്റര്‍ വീതിയുമുളള ഈ തോട് പ്രദേശത്തെ കാര്‍ഷികവൃത്തിയെ വളരെയധികം സ്വാധീനിക്കുന്നു.

പെരുകാവ് തോട് -1: പെരുകാവ് (17-ാം വാര്‍ഡ്) വാര്‍ഡിലൂടെ ഒഴുകുന്ന തോടാണിത്. 1450 മീ നീളവും 2 മീ വീതിയുമുളള ഈ തോട് കരമനയാറില്‍ ചെന്നുചേരുന്നു.

പെരുകാവ് തോട് - 2: പെരുകാവ് (17-ാം വാര്‍ഡ്) ലൂടെ ഒഴുകുന്ന തോടാണിത്. 1450 മീ നീളവും 2 മീ വീതിയുമുളള ഈ തോട് കരമനയാറില്‍ ചെന്നു ചേരുന്നു.

ഓണയമ്പാടു തോട്: ഈഴക്കോട് വാര്‍ഡിലൂടെ ഒഴുകുന്ന തോടാണിത്. 750 മീ നീളവും 2 മീ വീതിയുമുണ്ട് ഈ തോടിന്.

വിഴവൂര്‍ ഏലാ തോട്: സര്‍വ്വേ നമ്പര്‍ 424 ലെ വിഴവൂര്‍ കുളത്തില്‍നിന്നും ആരംഭിക്കുന്ന തോടാണ് വിഴവൂര്‍ ഏലാ തോട്. 468,467,466,465,464,462,461,460,458 എന്നീ സര്‍വ്വേ നമ്പറുകളിലൂടെ ഒഴുകി കല്ലുപാലം തോട്ടില്‍ ചേരുന്നു.

വിഴവൂര്‍ ഏലാ കൈതോട്: സര്‍വ്വേ നമ്പര്‍ 472 ലെ പ്ലീച്ചോട്ടു കോണത്തുകുളത്തില്‍ നിന്നു തുടങ്ങുന്ന കൈ തോടാണ് വിഴവൂര്‍ ഏലാ കൈ തോട്. 472,471,698,459,460 എന്നീ സര്‍വ്വേ നമ്പറുകളിലൂടെ ഒഴുകി വിഴവൂര്‍ ഏലാ തോടുമായി ചേരുന്നു.

വഴുതോട്ട്കോണത്ത് തോട്: സര്‍വ്വേ നമ്പര്‍ 503 ലെ വലുതോട്ട് കുളത്തില്‍ നിന്നും ആരംഭിക്കുന്ന തോടാണ് വഴുതോട്ട് കോണത്ത് തോട്. 503,498,497,513,672 എന്നീ സര്‍വ്വേ നമ്പറുകളിലൂടെ ഒഴുകി കല്ലുപാലം തോട്ടില്‍ ചേരുന്നു.

ചിറയില്‍ക്കുളം തോട്: സര്‍വ്വേ നമ്പര്‍ 523 ലെ ചിറയില്‍ കുളത്തില്‍ നിന്നും ആരംഭിക്കുന്ന തോടാണ് ചിറയില്‍ കുളം തോട്. 496,497,513,672 എന്നീ സര്‍വ്വേ നമ്പറുകളിലൂടെ ഒഴുകി കല്ലുപാലം തോട്ടില്‍ ചേരുന്നു.

കരിപ്പൂര്‍ - അംഗന്‍വാടി തോട്: കരിപ്പൂര്‍ ഏലയില്‍ നിന്നും ഉളള വെളളം എല്ലാം ഒലിച്ച് 1.5 മീ വീതിയിലും 1120 മീ നീളത്തിലും ഒഴുകി കൊമ്പേറ്റി തോടില്‍ സര്‍വ്വേ നമ്പര്‍ 40 -ല്‍ കൂടി ചേരുന്നു.

കുളങ്ങള്‍:
വിളവൂര്‍ക്കല്‍ പഞ്ചായത്തിലെ കുളങ്ങള്‍ സംബന്ധിക്കുന്ന വിവരങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു.

തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കര താലൂക്കില്‍ വെള്ളനാട് ബ്ലോക്ക് പരിധിയില്‍ കളത്തുമ്മല്‍ വില്ലേജ് ഉള്‍പ്പെടുന്ന പ്രദേശമാണ് കാട്ടാക്കട ഗ്രാമപഞ്ചായത്ത്. അഗസ്ത്യ, സഹ്യപര്‍വ്വത സാനുക്കളോട് തൊട്ടുരുമ്മി പ്രകൃതി മനോഹരമായ കുന്നുകളും ചരിവുകളും ഉള്‍പ്പെടുന്ന ഒരു മലയോര ഗ്രാമപ്രദേശമാണ് കാട്ടാക്കട. സമതലങ്ങളും പാടങ്ങളും അങ്ങിങ്ങ് പാറക്കെട്ടുകളും ഉള്‍പ്പെട്ട ഹരിതാഭമായ ഭൂപ്രദേശമാണ് കാട്ടാക്കട. പണ്ടുമുതലേ സുഗന്ധ വിളകളുടെയും മലഞ്ചരക്കുകളുടെയും ജില്ലയിലെ പ്രസിദ്ധ വാണിജ്യകേന്ദ്രമായ കാട്ടാക്കട, ആയൂര്‍വ്വേദ യോഗാകേന്ദ്രങ്ങളുടെ കൂടി നാടാണ്. 1953 ലാണ് കാട്ടാക്കട പഞ്ചായത്ത് രൂപീകൃതമാവുന്നത്. തുടക്കത്തില്‍ കുളത്തുമ്മല്‍ എന്നായിരുന്നു ഈ പഞ്ചായത്തിന്‍റെ പേര്. 1963-79 കാലഘട്ടത്തിലാണ് കാട്ടാക്കട എന്ന് പുനര്‍നാമകരണം ചെയ്തത്.

കാട്ടാക്കട ഗ്രാമപഞ്ചായത്തില്‍ 4 ചരിവ് വിഭാഗങ്ങളാണ് രേഖപ്പെടുത്തിയി ട്ടുള്ളത്. വളരെ ലഘുവായ ചരിവ് (0-3%) 540.46 ഹെ. (23.90%) ഭൂപ്രദേശവും, ലഘുവായ ചരിവ് 1375.98 ഹെ. (60.85%) ഭൂപ്രദേശവും, മിതമായ ചരിവ് (5-10%) 306.22 ഹെ. (13.54%) ഭൂപ്രദേശവും, ശക്തമായ ചരിവ് (10-15%) 38.49 ഹെ. (1.70%) ഭൂപ്രദേശവും ഉള്‍പ്പെടുന്നു.

കാട്ടാക്കട ഗ്രാമപഞ്ചായത്തിന്‍റെ 82.47% പ്രദേശത്ത് (1864.25ഹെ.) കോണ്ടൊലൈറ്റ് ശിലാവിഭാഗം കണ്ടുവരുന്നു. ബാക്കി 396.90 ഹെ. പ്രദേശത്ത് (17.55%) മിഗ്മറ്റൈറ്റ് കോംപ്ലക്സ് കാണപ്പെടുന്നു. ഗ്രാമപഞ്ചായത്തിന്‍റെ ഭൂവിസ്തൃതിയുടെ 1985.69 ഹെ. (87.82%) പ്രദേശത്ത് പീഠഭൂമി കണ്ടുവരുന്നു. താഴ്വരകള്‍ 214.57 ഹെ. (9.49%) പ്രദേശത്തും മലനിരമുകള്‍ 13.26 ഹെ. (0.59%) പ്രദേശത്തും റെസഡ്യൂല്‍ ഹില്‍ 17.52 ഹെ. (0.77%) ഒറ്റപ്പെട്ട കുന്നുകള്‍ 28.73 ഹെ (1.27%) പ്രദേശത്തും കാണപ്പെടുന്നു. ജലാശയങ്ങള്‍ ഭൂവിസ്തൃതിയുടെ 1.38 ഹെ. (0.06%) മാത്രമാകുന്നു.

കാട്ടാക്കട ഗ്രാമപഞ്ചായത്തിന്‍റെ ഭൂവിസ്തൃതിയുടെ (12.31%) പ്രദേശത്ത് 278.41 ഹെ. നിര്‍മ്മിതി പ്രദേശങ്ങള്‍ കാണപ്പെടുന്നു. നിര്‍മ്മിതി (വാണിജ്യം) 40.22 ഹെ. പ്രദേശത്തും, നിര്‍മ്മിതി (ഗാര്‍ഹികം 83.54 ഹെ. പ്രദേശത്തും കാണപ്പെടുന്നു. 142.42 ഹെ. പ്രദേശത്ത് നിര്‍മ്മിതി (മിശ്രിതം) വും 1.23 ഹെ. പ്രദേശത്ത് നിര്‍മ്മിതി വ്യവസായവും കാണപ്പെടുന്നു. കാട്ടാക്കട പഞ്ചായത്തിന്‍റെ പ്രധാന ഭൂവിനിയോഗം റബ്ബര്‍ കൃഷിയാണ് (895.03 ഹെ.) ഇത് പഞ്ചായത്തിന്‍റെ ഭൂവിസ്തൃതിയുടെ 39.58% ആകുന്നു. രണ്ടാമതായി കാണപ്പെടുന്ന ഭൂവിനിയോഗം 588.81 ഹെ. പ്രദേശത്തെ മിശ്രിത കൃഷിയാണ് (26.04%). ഒരേ വളപ്പില്‍ തെങ്ങ്, വാഴ, കവുങ്ങ്, പച്ചക്കറികള്‍, ഫവലൃക്ഷങ്ങള്‍ തുടങ്ങി വ്യത്യസ്ത വിളകള്‍ ഒരുമിച്ച് കൃഷി ചെയ്യുന്നതിനെയാണ് മിശ്രിത കൃഷിയായി രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്നാമതായി കാണപ്പെടുന്ന ഭൂവനിയോഗം വയല്‍ നികത്തിയ റബ്ബര്‍ കൃഷിയാണ് (77.08 ഹെ.). കാട്ടാക്കട ഗ്രാമപഞ്ചായത്തില്‍ 16.35 ഹെ. പ്രദേശത്ത് മാത്രമേ നെല്‍കൃഷി ചെയ്യുന്നുള്ളൂ. 326.9 ഹെ. പ്രദേശം (14.46%) വയല്‍ പ്രദേശമുണ്ടെണ്‍ങ്കിലും, ജലസേചന സൗകര്യ ങ്ങളുടെ അഭാവം, തൊഴിലാളി ദൗര്‍ലഭ്യം തുടങ്ങി നിരവധി കാരണങ്ങള്‍കൊണ്ട് 0.15 ഹെ. തരിശ്ശായി കിടക്കുന്നു. പഞ്ചായത്തില്‍ നിലനിന്നിരുന്ന 91.59 ഹെ. നെല്‍പ്രദേശത്ത് (40.5%) വാര്‍ഷിക വിളകളായ വാഴ, പച്ചക്കറികള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍ എന്നിവ കൃഷി ചെയ്തു വരുന്നു. വയല്‍ പ്രദേശത്തിന്‍റെ 42.21 ഹെ. പ്രദേശത്ത് തെങ്ങും 97.23 ഹെ. പ്രദേശത്ത് മിശ്രിത വിളകളും, 77.08 ഹെ. പ്രദേശത്ത് റബ്ബറും കാണപ്പെടുന്നു. പാടങ്ങള്‍ നികത്തിയ 2.29 ഹെ. പ്രദേശം കെട്ടിട നിര്‍മ്മാണത്തിനും മറ്റു ആവശ്യങ്ങള്‍ക്കുമായി വിനിയോഗിച്ചിരിക്കുന്നു (0.10%). കാട്ടാക്കട പഞ്ചായത്തിന്‍റെ കൃഷിക്കനുയോജ്യമായ 55.90 ഹെ. കരഭൂമി പ്രദേശം വിവിധ കാരണങ്ങളായല്‍ തരിശ്ശിട്ടിരിക്കുന്നു (2.52%). മൊത്തം ഭൂവിസ്തൃതിയുടെ 0.66% ഭൂപ്രദേശം (14.98 ഹെ.) പ്രധാന റോഡുകളായി രേഖപ്പെടുത്തിയിരിക്കുന്നു. 2.01 ഹെ. പ്രദേശം പാറക്കെട്ടായി കണ്ടുവരുന്നു. പാറ ക്വാറി പഞ്ചായത്ത് ഭൂപ്രദേശത്തിന്‍റെ 7.9 ഹെക്ടറില്‍ കാണപ്പെടുന്നു. പ്രധാന നീര്‍ച്ചാലുകളും, കുളങ്ങളും, മറ്റു ഉപരിതല ജലസ്രോതസ്സുകള്‍ക്കുമായി 28.17 ഹെ. പ്രദേശം (1.25%) വിനിയോഗിച്ചിരിക്കുന്നു. പഞ്ചായത്തിന്‍റെ മൊത്തം ഭൂവിസ്തൃതി യുടെ 0.41% പ്രദേശം (9.16 ഹെ.) തരിശ് ഭൂമിയായി കാണപ്പെടുന്നു.

കാട്ടാക്കട ഗ്രാമപഞ്ചായത്തില്‍ 5 ചെറുനീര്‍ത്തടങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. നെയ്യാര്‍ നദീതടത്തിലെ കച7മ, കച8മ, കച8ര എന്നിവയും കരമന നദീതടത്തിലെ 2ഗ25മ, 2ഗ27യ എന്നിവയുമാണ്. കാട്ടാക്കടപഞ്ചായത്തില്‍ ഒന്നാംനിര മുതല്‍ അഞ്ചാംനിര വരെയുള്ള നീര്‍ച്ചാലുകള്‍ കാണപ്പെടുന്നു. ഒന്നാംനിര നീര്‍ച്ചാലുകള്‍ 25831.33 മീറ്റര്‍ നീളത്തിലും, രണ്ടാംനിര നീര്‍ച്ചാലുകള്‍ 12002.59 മീറ്റര്‍ നീളത്തിലും, മൂന്നാംനിര നീര്‍ച്ചാലുകള്‍ 2765.22 മീറ്റര്‍ നീളത്തിലും, നാലാംനിര നീര്‍ച്ചാലുകള്‍ 1546.35 മീറ്റര്‍ നീളത്തിലും, അഞ്ചാംനിര നീര്‍ച്ചാലുകള്‍ 2685.47 മീറ്റര്‍ നീളത്തിലും കാണപ്പെടുന്നു. കാട്ടാക്കട ഗ്രാമപഞ്ചയത്തില്‍ 28383.23 മീറ്റര്‍ നീളത്തില്‍ കനാലുകളും 413.37 മീറ്റര്‍ നീളത്തില്‍ ടണലുകളും കാണപ്പെടുന്നു.

ജലസ്രോതസ്സുകള്‍

ഭൂമിയിലെ അടിസ്ഥാന ജലസ്രോതസ്സ് ജലചക്രം എന്നറിയപ്പെടുന്ന പ്രക്രിയയിലൂടെ ശുദ്ധീകരിക്കപ്പെടുന്ന ജലമാണ്. ജലചക്രത്തിന്‍റെ ഘനീഭവിക്കല്‍ ഘട്ടത്തില്‍ മണ്ണിന് ലഭിക്കുന്ന ശുദ്ധജലമാണ് മഴ. ഇങ്ങനെ ലഭിക്കുന്ന മഴയെ ആവശ്യമുള്ളത്ര സംഭരിച്ച് ഭാവിയിലേയ്ക്ക് കരുതുന്നതിനും ശേഷിക്കുന്നതിനെ ഒഴുക്കിക്കളയുന്നതിനുമൊക്കെ മണ്ണില്‍ തന്നെ സംവിധാനങ്ങളുണ്ട്. മണ്ണിനടിയിലൂ ടെയും, ഉപരിതലത്തിലൂടെയുമുള്ള ഒഴുക്കും (ഉപരിതലജലസ്രോതസ്സുകള്‍), മണ്ണില്‍ സംഭരിക്കുന്ന വെള്ളവുമെല്ലാം (ഭൂഗര്‍ഭജലസ്രോതസ്സുകള്‍) ജലസ്രോതസ്സു കളാണ്. 45 കിലോമീറ്ററിലേറെ ദൈര്‍ഘ്യമുള്ള ഒന്നു മുതല്‍ അഞ്ച് വരെ നിരകളിലായി വിന്യസിച്ചിരിക്കുന്ന നീര്‍ച്ചാലുകളും 28 കിലോമീറ്ററോളം വരുന്ന നെയ്യാര്‍ ജലസേചന പദ്ധതിയുടെ കനാലുകളുമാണ് പഞ്ചായത്തിലെ പ്രധാന ഉപരിതല ജലസ്രോതസ്സുകള്‍. ചെറുതും, വലുതുമായ കുളങ്ങളും, കിണറുകളുമാണ് പഞ്ചായ ത്തിലെ പ്രധാന ഭൂഗര്‍ഭ ജലസ്രോതസ്സുകള്‍. വളരെ ചുരുങ്ങിയ അളവില്‍ മാത്രമുള്ള കുഴല്‍ക്കിണറുകളും ഭൂഗര്‍ഭജലസ്രോതസ്സുകളായി ഉപയോഗപ്പെടു ത്തുന്നു. കാട്ടാക്കട പഞ്ചായത്തിലെ ജലസ്രോതസ്സുകള്‍ ഇനി പറയുന്നവയാണ്.

തോടുകള്‍:

കാട്ടാക്കട പഞ്ചായത്തിലെ പ്രധാനപ്പെട്ട തോടുകളിലൊന്നാണ് ഒന്നാം വാര്‍ഡിലെ കടുവാക്കുഴിയില്‍ നിന്നും ആരംഭിച്ച് മലയിന്‍കീഴ് പഞ്ചായത്തിലേക്ക് പോകുന്ന തോട്. പഞ്ചായത്തിലെ മറ്റു പ്രധാനപ്പെട്ട തോടുകള്‍ ഒന്നാം വാര്‍ഡിലെ വരയിടിഞ്ഞാംകുഴി കൈത്തോട്, കീഴതില്‍ നട കൈത്തോട്, രണ്ടാം വാര്‍ഡിലെ മൊഴവന്‍കോട് തോട്, ശാസ്താംകോണം - മൊഴവന്‍കോട് തോട്, കൊറ്റുകുഴി- മാങ്കോട്ടുകോണം കൈത്തോട്, മൂന്നാം വാര്‍ഡിലെ കുളത്തുമ്മല്‍ തോട്, കുറ്റിക്കാട് തോട്, കുളത്തുമ്മല്‍ ഇടത്തോട്, നാലാം വാര്‍ഡിലെ മുള്ളിലവിന്‍മൂട് തോട്, അഞ്ചാം വാര്‍ഡിലെ ചെമ്പകത്തിന്‍മൂട് - ആമച്ചല്‍ തോട്, ഉടയന്‍ കുഴി - ചെമ്പകത്തിന്‍മൂട് തോട് എട്ടാം വാര്‍ഡിലെ പായിത്തലതോട്, പത്താം വാര്‍ഡിലെ കൊല്ലകോണ്ണം - മാടത്താന്നി തോട്, പതിനൊന്നാം വാര്‍ഡിലെ വലിയതോട്, പന്ത്രണ്ടാം വാര്‍ഡിലെ കുളത്തുമ്മല്‍ - കീഴാര്‍ തോട്, പതിമൂന്നാം വാര്‍ഡിലെ മംഗലക്കല്‍ - വലിയതോട്, പറണ്ടോട് ഏല തോട്, കൊറ്റമ്പള്ളി സ്റ്റേഡിയം ഇടത്തോട്, പതിനാറാം വാര്‍ഡിലെ തൂങ്ങാംപാറ -വെട്ടിക്കാട് തോട്, മണ്ണാംകോണം - പാലന്തല തോട്, കുളത്തുമ്മല്‍ തോട്, പതിനെട്ടാം വാര്‍ഡിലെ നെല്ലിക്കാട് തോട്, പുന്നോട്ടുകോണം- കോട്ടപ്പുറം തോട്, ചുരയ്ക്കാട് തോട്, മുതയില്‍ എള്ളുവിള തോട്, ഇരുപതാം വാര്‍ഡിലെ അലുമ്പാറ - അയത്തില്‍ തോട്, കോട്ടപ്പുറം - പൊട്ടന്‍കാവ് തോട്, നേത്രത്തോട്, ഇരുപത്തിയൊന്നാം വാര്‍ഡിലെ ഇലഞ്ഞിമൂട് തോട്, വാണിയമ്പാറ കൈത്തോട് എന്നിവയാണ്.

മുകളില്‍ പറഞ്ഞവ കൂടാതെ നിരവധി ചെറു തോടുകളും ഇറിഗേഷന്‍ കനാലുകളും പഞ്ചായത്തില്‍ കാണപ്പെടുന്നു. ഇവയില്‍ രണ്ടാം വാര്‍ഡിലെ മൊഴവന്‍കോട് തോടില്‍ രണ്ടു വാല്‍ക്കുളങ്ങളും കാണപ്പെടുന്നു. മിക്ക തോടുകളിലും പാര്‍ശ്വഭിത്തി സംരക്ഷിച്ചിട്ടില്ലാത്ത നിലയിലാണുള്ളത്. ഈ തോടു കളുടെ പാര്‍ശ്വഭിത്തി കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് മണ്‍ ബണ്ട് ബലപ്പെടുത്തുക യോ ചെയ്യേണ്ടത് അനിവാര്യമാണ്. നാലാം വാര്‍ഡിലെ മുള്ളിലവിന്‍മൂട് തോട് ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ കീഴിലാണുള്ളത്. കൂടാതെ പതിനാലാം വാര്‍ഡിന്‍റെ സാല്‍വേഷന്‍ ആര്‍മി ചര്‍ച്ചിന്‍റെ പുറകുവശത്തായുള്ള നീരുറവയില്‍ നിന്നു തുടങ്ങുന്ന ഒരു ചെറുതോടും കാണപ്പെടുന്നു.

കുളങ്ങള്‍:
വിളവൂര്‍ക്കല്‍ പഞ്ചായത്തിലെ കുളങ്ങള്‍ സംബന്ധിക്കുന്ന വിവരങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു.