മാർച്ച് 22: ലോക ജലദിനം

434160688_950441493117410_6313819996193611313_n

Image 1 of 1

“സഹ്യ ഗിരീന്ദ്രപ്പടിക്കൽ വന്നിങ്ങനെ. ശങ്കിച്ചു നിൽക്കൊല്ല മേഘങ്ങളെ ആവിയായാധികളുള്ളിലുയർന്നാലു – മാന മലകൾ നിരന്നു നിൽപ്പൂ.. പ്രീത രായ് കേറിയെഴുന്നള്ളിയാലുടൻ ഭൂതാനുകമ്പത്തിടമ്പുകളേ…”

മഹാകവി പി കുഞ്ഞിരാമൻ എഴുതിയ ഈ വരികളുടെ പ്രസക്തി ഇന്ന് യേറി വരുന്നു….
ചൂട് കൂടി വരുന്നു 39.7 ഡിഗ്രിയിൽ എത്തി നിൽക്കുന്നു..
എവിടെയും ചൂടിനെ കുറിച്ചുള്ള വേവലാതികൾ… എരിപൊരിചൂടിൽ നട്ടം തിരിയുന്നു…..
വേനൽ കനക്കുന്നതോടു കൂടി കുടിവെള്ളത്തിന് ക്ഷാമം ഏറി വരുന്നു….
നാടിൻ്റെ കവി ശ്രീമുരുകൻ കാട്ടാക്കട പറഞ്ഞത് പോലെ “ജലമാണ് ജീവൻ “
2024ലെ ജല പ്രമേയ തീം” സമാധാനത്തിനായി ജലo പ്രയോജനപ്പെടുത്തുക “
മാമലകൾക്കപ്പുറത്തുളള മലയാളമെന്നൊരു നാടിനെ വ്യാമോഹിപ്പിക്കുന്നത് പുഴകളും നീരുറവകളും, കുളങ്ങളും, പാടങ്ങളുമൊക്കെ കൂടിയാണ്…..
ഭൂമിയിലെ ജീവന്റെ കണികയായവെള്ളത്തെ പാഴാക്കാതെ വിവേകത്തോടെ സംരക്ഷിച്ചേ മതിയാകൂ…
നാളയുടെ ഉത്തരവാദിത്വമുളള വ്യക്‌തികളായി നമ്മൾ മാറിയേ മതിയാകൂ..
അത് സർക്കാരിൻ്റെ മാത്രം ഉത്തരവാദിത്വമല്ല പ്രകൃതിയുടെ മടിത്തട്ടിൽ പിച്ചവച്ച് വളർന്ന ഓരോ മനുഷ്യൻ്റെയും കർത്തവ്യവും കടപ്പാടുമാണ്.

ആധുനിക രീതിയിലുള്ള സംരക്ഷണസൗകര്യങ്ങൾ ഇല്ലാത്തകാലത്ത് നാട്ടിലെ കർഷകരും, വീട്ടിലെ മുതിർന്നവരും മഴ പെയ്യുന്ന സമയത്ത് നമ്മുടെ പറമ്പിലെ മഴവെള്ളം നമ്മുടെ പറമ്പിൽ തന്നെ ആവുംവിധംസoരക്ഷിക്കുമായിരുന്നു. നമ്മുടെ പറമ്പിൽ വീഴുന്ന വെള്ളം സാധ്യമായ രീതിയിൽ തടഞ്ഞു നിർത്തി ഭൂഗർഭജലവിതാനത്തെ ഉയർത്തി കൊണ്ടുവരും. ഇങ്ങനെ ചെയ്താൻ വിട്ടിലെ കിണറുകളിൽ യഥേഷ്ടം വെള്ളം കിട്ടും….
ഈ പഴയ അറിവ് നമ്മൾപ്രയോഗത്തിൽ വരുത്തണം…എല്ലാവർഷവും കേരളത്തിൽ 3000 മില്ലി മിറ്റർ മഴ ഒരു വർഷം കിട്ടുന്നു…..
ഇതല്ലാതെ മലയാളി ജീവിതങ്ങൾക്കു മുന്നിൽ മറ്റൊരു വഴിയും തുറക്കുന്നില്ല. ബാംഗ്ലൂരിലെ മലയാളി ജീവിതങ്ങൾ വെള്ളത്തിന് വേണ്ടി പരക്കംപായുന്നത് നമ്മളറിയുന്നില്ലേ…….
വരാൻ പോകുന്ന മഴക്കാലത്തെ കാത്തില്ലെങ്കിൽ……..
ഭാവി ചുട്ടുപൊള്ളുന്നതെന്നോർക്കുക.
വാട്ടർ അതോറിറ്റിയുടെ വാട്ടർ ടാപ്പിലുടെ കിട്ടുന്ന വെള്ളവും വരളുന്ന കിണറുകളും കുളങ്ങളും ബാങ്ക് ബാലൻസ് കൊണ്ട് ജീവിക്കാനാകില്ലെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു…
പരാതികളും പരിദേവനങ്ങളുമല്ല ഓരോ മലയാളികളുടെയും പ്രവർത്തിയാണ് ഭാവിയെ കാക്കുക….
ജലദിനമോർമ്മിപ്പിക്കുന്നതൊക്കെയാണ്