കുളത്തുമ്മല്‍ തോട് നീര്‍ത്തട പദ്ധതി തുടങ്ങി.

കാട്ടാക്കട ഗ്രാമ പഞ്ചായത്തില്‍ ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന കുളത്തുമ്മല്‍ തോടിന്റെ നവീകരണത്തിനായുള്ള കുളത്തുമ്മല്‍ നീര്‍ത്തട പദ്ധതി ഇന്ന് അമ്പലത്തിന്‍കാലയില്‍ ഐ.ബി.സതീഷ്‌ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്.അജിത, മണ്ണ് സംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ അനിത, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശരത്ചന്ദ്രന്‍ നായര്‍, പഞ്ചായത്ത്‌ ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ 49 ലക്ഷം രൂപ ചിലവിട്ടാണ് കുളത്തുമ്മല്‍ നീര്‍ത്തട പദ്ധതി നടപ്പിലാക്കുന്നത്. തോടിനെ വീണ്ടെടുത്ത് ജലസമൃദ്ധമാക്കുന്നതോടൊപ്പം […]

Read More »

പള്ളിച്ചൽ പഞ്ചായത്തിലും വിദ്യാർത്ഥി ജലഅസംബ്ലി സംഘടിപ്പിച്ചു.

കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി പള്ളിച്ചൽ പഞ്ചായത്തിൽ വിദ്യാർത്ഥി ജലഅസംബ്ലി സംഘടിപ്പിച്ചു. പഞ്ചായത്തിലെ കുടുംബശ്രീ ബാലസഭ കുട്ടികളുടെ ഏകദിന കൂടിച്ചേരലാണ് വിദ്യാര്‍ത്ഥി ജലഅസംബ്ലിയായി സംഘടിപ്പിച്ചത്. ജലസമൃദ്ധി പദ്ധതിക്ക് ഇന്ന് കാണുന്ന നേട്ടങ്ങള്‍ കൈവരിക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിച്ചത് വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷകര്‍ത്താക്കളുമാണ്. പദ്ധതിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് വിദ്യാര്‍ത്ഥി സമൂഹത്തിന്റെ പൂര്‍ണ്ണ പിന്തുണ ഉറപ്പാക്കേണ്ടതുണ്ട്. ഇതിന് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിനായി 2019 ആഗസ്റ്റ് 28 ന് കാട്ടാക്കട കിള്ളിയിൽ വച്ച് മണ്ഡലംതലത്തിൽ വിദ്യാര്‍ത്ഥി […]

Read More »

ദേശീയ അംഗീകാരം നേടി ജലസമൃദ്ധി പദ്ധതി

കാട്ടാക്കട മണ്ഡലത്തിൽ ശ്രീ.ഐ.ബി.സതീഷ് എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന ജനകീയ ജലസംരക്ഷണ പദ്ധതിയായ വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിക്ക് ഈ വർഷത്തെ സ്കോച്ച് അവാർഡ് (skoch award) ലഭിച്ചു. ശനിയാഴ്ച ന്യൂഡൽഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിൽ നടന്ന ചടങ്ങിൽ വെച്ച് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതി ചെയർമാൻ (Chairman, Economic Advisory Council) ഡോ.ബിബേക്ക് ദെബ്രോയ് (Dr. Bibek Debroy) യിൽ നിന്നു ഭൂവിനിയോഗ കമ്മീഷണർ എ.നിസാമുദ്ദീൻ അവാർഡ് ഏറ്റുവാങ്ങി. ചുരുങ്ങിയ കാലയളവിൽ സംയോജിത ജലവിഭവ പരിപാലനത്തിലൂടെ പദ്ധതി […]

Read More »