കിണർ റീചാർജ്ജിംഗ് പദ്ധതിയുടെ അവലോകന യോഗം

ജലസമൃദ്ധിയുടെ ഭാഗമായി നടപ്പിലാക്കുന്ന കിണർ റീചാർജ്ജിംഗ് പദ്ധതിയുടെ അവലോകനത്തിനായുള്ള യോഗം കാട്ടാക്കട, മാറനല്ലൂർ, വിളപ്പിൽ പഞ്ചായത്തുകളിൽ നടന്നു.         

Read More »

കാട്ടാക്കടയിലെ സ്കൂളുകള്‍ ഇനി ഹരിതവിദ്യാലയങ്ങൾ

മുഴുവൻ സ്‌കൂളുകളും ഹരിതവിദ്യാലയങ്ങളാകുന്ന സംസ്ഥാനത്തെ ആദ്യ നിയോജകമണ്ഡലം എന്ന ബഹുമതി ഇനി കാട്ടാക്കടയ്ക്ക് സ്വന്തം. കേരളപ്പിറവി ദിനത്തിൽ കൃഷിവകുപ്പു മന്ത്രി വി.എസ്. സുനിൽകുമാർ മണ്ഡലത്തിനു കീഴിലെ സ്‌കൂളുകളെ ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചു. കേരളത്തിന്റെ കാർഷിക സംസ്‌കാരം തിരികെ പിടിക്കാൻ ഏവരും ഒത്തൊരുമിച്ചു പ്രവർത്തിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. വിദ്യാർത്ഥികൾ ഇതിനായി മുൻകൈയെടുക്കണം. കൃഷിയെന്നത് പുതു തലമുറയ്ക്ക് ആവേശമായി മാറണമെന്നും അദ്ദേഹം പറഞ്ഞു. കാട്ടാക്കട നിയോജക മണ്ഡലത്തിൽ ഐ.ബി. സതീഷ് എം.ൽ.എയുടെ നേതൃത്വത്തിൽ നടപ്പാക്കിവരുന്ന ‘വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി’ പദ്ധതിയുടെ […]

Read More »

കാട്ടാക്കട മണ്ഡലത്തിലെ സ്കൂളുകള്‍ ഹരിത വിദ്യാലയങ്ങളാക്കുന്നതിന്റെ ഭാഗമായി ശുചീകരണയജ്ഞം

വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ സ്കൂളുകള്‍ കേരളപ്പിറവി ദിനമായ 2018 നവംബര്‍ 1 നു ഹരിത വിദ്യാലയങ്ങളാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഹരിത കേരളം മിഷന്‍ വിഭാവന ചെയ്യുന്ന വൃത്തി, വെള്ളം, വിളവ് എന്ന ആശയത്തിലധിഷ്ടിതമായാണ് ലക്ഷ്യംകൈവരിക്കുന്നത്. ഹരിത കേരളം മിഷന്‍, സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ്, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ശുചിത്വ മിഷന്‍, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, കൃഷി വകുപ്പ് എന്നിവയുടെ സംയുക്ത സംരംഭമാണ് ഹരിത വിദ്യാലയങ്ങള്‍. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു നിയോജക മണ്ഡലത്തിലെ […]

Read More »

ഹരിതകേരളം മിഷന്‍ സംഘടിപ്പിച്ച നദീ പുനരുജ്ജീവന ശില്പശാലയില്‍ ജലസമൃദ്ധി

ഹരിതകേരളം മിഷന്‍ സംഘടിപ്പിച്ച നദീ പുനരുജ്ജീവന ശില്പശാലയില്‍ കാട്ടാക്കട നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ പ്രവര്‍ത്തന വിശദാംശങ്ങളും ലക്ഷ്യങ്ങളും ഐ.ബി.സതീഷ്‌ എം.എല്‍.എ പങ്കുവച്ചു.         

Read More »

വെള്ളായണി കാർഷിക കോളേജ് വിദ്യാർത്ഥികളും ജലസമൃദ്ധിക്കൊപ്പം…

വെള്ളായണി കാർഷിക കോളേജ് വിദ്യാർത്ഥികളും ജലസമൃദ്ധിക്കൊപ്പം… വെള്ളായണി കാർഷിക കോളേജ് വിദ്യാർത്ഥികൾ RAWE പ്രോഗ്രാമിന്റെ ഭാഗമായി സംസ്ഥാന ഭൂവിനിയോഗ ബോർഡിന്റെ മേൽനോട്ടത്തിൽ പള്ളിച്ചൽ പഞ്ചായത്തിൽ നീർത്തട സർവേ നടത്തുന്നു. പ്രോഗ്രാമിന്റെ ഭാഗമായി ട്രിനിറ്റി കോളേജിൽ നടന്ന ശില്പശാലയിൽ കാട്ടാക്കട മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ജലസമൃദ്ധി പദ്ധതിയുടെ നാൾ വഴികളും ലക്ഷ്യങ്ങളും ഐ.ബി.സതീഷ്‌ എം.എല്‍.എ പങ്കുവച്ചു. സെമിനാറിന്റെ ഭാഗമായി ഭൂവിനിയോഗ കമ്മിഷണര്‍ എ.നിസാമുദ്ദീന്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. പള്ളിച്ചല്‍ പഞ്ചായത്തിലെ കണ്ണങ്കോട് – കുലങ്ങരക്കോണം വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന 2k27b […]

Read More »

കുളത്തുമ്മല്‍ തോട് – നീര്‍ത്തട സംരക്ഷണ യാത്ര

ജലസ്രോതസ്സുകള്‍ മലിനമാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും – ജില്ലാ കളക്ടർ ജലസ്രോതസ്സകുള്‍ മലിനമാക്കുന്നതിലൂടെ മാരകമായ രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്നും ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവർക്കെതിരെ കർശനമായ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അഭിപ്രായപ്പെട്ടു. കാട്ടാക്കട പഞ്ചായത്തിലെ മൈലാടിയില്‍ നിന്ന് ആരംഭിച്ച് മാറനല്ലൂര്‍ പഞ്ചായത്തിലൂടെ നെയ്യാറില്‍ എത്തിച്ചേരുന്ന കുളത്തുമ്മല്‍ തോട് നവീകരിച്ച് മാലിന്യമുക്തമാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.കെ.വാസുകി ഐ.എ.എസ് അഭിപ്രായപ്പെട്ടു. ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച നീര്‍ത്തട സംരക്ഷണ യാത്രയില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ഒരു കാലത്ത് കാട്ടാക്കട പഞ്ചായത്തിലെ നെല്ലറകളായി അറിയപ്പെട്ടിരുന്ന […]

Read More »