വറ്റാത്ത ഉറവക്കായി ജലസമൃദ്ധി സ്വീകാര്യമായി തുടങ്ങിയത് ഈ കിണറ്റിൻ കരയിലാണ്…

ചരിത്രം കുറിച്ചൊരു കിണറാണിത്…ഉത്തരമായൊരു കിണറും…കുളത്തുമ്മൽ ഹയർ സെക്കണ്ടറി ഹൈ സ്കൂളിന്റെ രണ്ടാം നിലയിൽ നിന്ന് താഴേക്കുള്ള നോട്ടത്തിൽ സുന്ദരിയായ കിണർ…വറ്റാത്ത ഉറവക്കായി ജലസമൃദ്ധി സ്വീകാര്യമായി തുടങ്ങിയത് ഈ കിണറ്റിൻ കരയിലാണ്…വെള്ളം വെള്ളം എന്ന് നിലവിളിച്ചു നടക്കുന്ന എം എൽ എ എന്ന് പരിഹസിച്ചവർ തന്നെ സുസ്ഥിര വികസന മാതൃകയെന്ന് പാടി പുകഴ്ത്തി തുടങ്ങിയതുമിവിടെ വച്ചു തന്നെ…സ്കൂളിന്റെ പുരപ്പുറത്തു പെയ്യുന്ന ഏഴ് ലക്ഷം ലിറ്റർ (വാർഷിക ശരാശരി) ഒഴുകി പാഴായി പോകാതെ പാത്തി വച്ച് ഒഴുക്കി രണ്ടു കിണറുകളുണ്ടാക്കി […]

Read More »