ജലസമൃദ്ധി പദ്ധതി കേരളമാകെ വ്യാപിപ്പിക്കണമെന്ന് അന്താരാഷ്ട്ര ജല ഉപദേശക സംഘം.
കാട്ടാക്കട മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതി കേരളമാകെ വ്യാപിപ്പിക്കുന്നത് ഉചിതമായിരിക്കുമെന്ന് അന്താരാഷ്ട്ര ജല ഉപദേശക ഫെർണാൻഡാ വാൻഡെർവെൽഡ് അഭിപ്രായപ്പെട്ടു. കേരളം സന്ദർശിക്കുന്ന നെതർലാൻഡ് രാജാവിനും രാജ്ഞിക്കുമൊപ്പം കേരളത്തിലെത്തിയ അന്താരാഷ്ട്ര ജല ഉപദേശക സംഘം പ്രതിനിധികൾ ഇന്ന് കാട്ടാക്കട മണ്ഡലത്തിലെ ജലസമൃദ്ധി പദ്ധതി പ്രദേശം നേരിൽ കാണുവാനെത്തിയപ്പോഴാണ് ഇത്തരമൊരു അഭിപ്രായം മുന്നോട്ട് വച്ചത്. ജനകീയ പങ്കാളിത്തത്തോടെയുള്ള നീർത്തടാധിഷ്ഠിത വികസനത്തിന്റെ ഉത്തമ മാതൃകയായി ജലസമൃദ്ധി പദ്ധതിയെ അന്താരാഷ്ട്ര വേദികളിൽ അവതരിപ്പിക്കുകയും മുൻപ് പദ്ധതി പ്രദേശം സന്ദർശിക്കുകയും […]
Read More »