ജല ആഡിറ്റ്‌ റിപ്പോർട്ട് പ്രകാശനം

കാട്ടാക്കട നിയോജകമണ്ഡലത്തിൽ നടപ്പാക്കി വരുന്ന വറ്റാത്ത ഉറവക്കായ്‌ ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി മണ്ഡല പരിധിയിൽ വരുന്ന8പൊതുസ്ഥാപനങ്ങളുടെ ജലവിനിയോഗ രീതി പഠനവിധേയമാക്കി തയ്യാറാക്കിയ ജല ആഡിറ്റ് റിപ്പോർട്ട് ബഹു.ജല വിഭവ വകുപ്പ് മന്ത്രി ശ്രീ.കെ.കൃഷ്ണന്‍കുട്ടി ഇന്ന് നിയമസഭാ മീഡിയ ഹാളില്‍ വച്ച് പ്രകാശനം ചെയ്തു. ഐ.ബി.സതീഷ്‌ എം.എല്‍.എ ആദ്യക്ഷനായ പരിപാടിയില്‍ കോഴിക്കോട് ജലവിഭവ വികസന വിനിയോഗ കേന്ദ്രം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.അനിത.എ.ബി, ഭൂവിനിയോഗ കമ്മീഷണർ എ.നിസ്സാമുദ്ദീന്‍, ജല വിഭവ വകുപ്പ് സുപ്രണ്ടിങ് എഞ്ചിനീയർ എ.ഉദയകുമാർ, ജില്ലാ മണ്ണ് സംരക്ഷണ […]

Read More »

ജലസമൃദ്ധി മാതൃകയില്‍ കേരളത്തിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലും കിണർ റീചാർജിംഗ്

കേരളത്തിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലും കിണർ റീചാർജിംഗ് നടപ്പാക്കുന്നതിനെ കുറിച്ചാലോചിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി നിയമസഭയിൽ ഉറപ്പു നൽകി. ഐ.ബി സതീഷ് MLA യുടെ ചോദ്യത്തിനുത്തരമായാണ് മന്ത്രി മറുപടി നൽകിയത്. കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ ഭൂഗർഭ ജലനിരപ്പ് അപകടകരമാകുന്ന തരത്തിൽ താഴുന്നു. ഭൂഗർഭ ജലനിരപ്പുയർത്തുന്നതിന് കിണർ റീചാർജിംഗ് ആണ് ഏറ്റവും ഫലപ്രദമെന്ന് കാട്ടാക്കടയിലെ അനുഭവങ്ങൾ തെളിയിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ കെട്ടിടങ്ങളുടെ അനുമതി നൽകുമ്പോൾ കിണർ റീചാർജിംഗ് നിർബന്ധിതമാക്കുന്നതിനെ കുറിച്ചാലോചിക്കുമെന്നും മന്ത്രി മറുപടി നൽകി.         

Read More »

കാട്ടാക്കട ജലസമൃദ്ധി ലോകത്തിലെ തന്നെ സംയോജിത നീർത്തട പരിപാലന രംഗത്തെ മികച്ച മാതൃകയെന്ന് ജനീവയില്‍ നടന്ന 4-ാമത് ലോക പുനര്‍നിര്‍മ്മാണ കോൺഫറൻസ്.

ലോക ബാങ്കും ഐക്യ രാഷ്ട്രസഭയും യൂറോപ്യൻ യൂണിയനും സംയുക്തമായി 2019 മെയ് 14 ന് ജനീവയില്‍ സംഘടിപ്പിച്ച 4-ാമത് ലോക പുനര്‍നിര്‍മ്മാണ കോൺഫറൻസിലെ ജലസംരക്ഷണവുമായി ബന്ധപ്പെട്ട സാങ്കേതിക സെഷനില്‍ ഡച്ച് ദുരന്ത ലഘൂകരണ സംഘത്തിലെ വിദഗ്ദ്ധൻ പോൾ വാന്‍ മീല്‍ അവതരിപ്പിച്ച പ്രബന്ധത്തിലാണ് സംയോജിത നീര്‍ത്തട പരിപാലനത്തിന്‍റെ ഉത്തമ മാതകയായി കാട്ടാക്കട ജലസമൃദ്ധി പദ്ധതിയെ ലോകത്തിന് മുമ്പില്‍ പരിചയപ്പെടുത്തിയത്. പ്രളയാനന്തര പുനർനിർമാണത്തിനായി യുഎൻഡിപിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പിഡിഎൻഎ റിപ്പോർട്ടിലെ സംയോജിത ജലവിഭവ മാനേജ്മെൻറ് പ്ലാൻ തയ്യാറാക്കിയ സംഘത്തിലെ […]

Read More »

മാലിന്യ നിക്ഷേപം മൂലം ഒഴുക്ക് നിലച്ച് വിസ്മൃതിയിലാണ്ട് പോയിക്കൊണ്ടിരിക്കുന്ന കുളത്തുമ്മൽ തോട് പുനർജ്ജനിക്കുന്നു

കാട്ടാക്കട ഗ്രാമ പഞ്ചായത്ത്, ജനപ്രതിനിധികൾ, വിവിധ സർക്കാർ വകുപ്പുകൾ, വിവിധ രാഷ്ട്രീയ – യുവജന – സന്നദ്ധ സംഘടനകൾ, മാധ്യമ പ്രവർത്തകർ, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവരുൾപ്പെടുന്ന ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കുളത്തുമ്മൽ തോടിനെ മാലിന്യ മുക്തമാക്കി വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ഇന്ന് ആരംഭിച്ചു… ഐ.ബി.സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് എസ്.അജിത അദ്ധ്യക്ഷയായി. ഭൂവിനിയോഗ ബോർഡ് കമ്മിഷണർ എ.നിസാമുദ്ദീൻ, മണ്ണ് സംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ റോയ് മാത്യു, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ, […]

Read More »

2019 മഴക്കാല പൂർവ്വ ശുചീകരണം: കാട്ടാക്കട മണ്ഡലത്തിനിത് സമ്പൂർണ്ണ മാലിന്യ നിർമ്മാർജ്ജന യജ്ഞം

2019 മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളെ കുറിച്ചാലോചിക്കുന്നതിന് വേണ്ടിയിട്ടുള്ള മണ്ഡലംതല യോഗം ഇന്ന് നേമം ബ്ലോക്ക് ഓഫീസ് ഹാളിൽ ചേർന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ. ശകുന്തള കുമാരി അദ്ധ്യക്ഷയായ യോഗം ഐ.ബി.സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് എസ്.അജിതകുമാരി, വിളപ്പിൽ പഞ്ചായത്ത് പ്രസിഡന്റ് അനിൽകുമാർ, മലയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ നായർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണൻ, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ എ.ഫൈസി, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ […]

Read More »

മാലിന്യ നിക്ഷേപത്തിനെതിരെ കാട്ടാക്കടയിൽ ജനകീയ കൂട്ടായ്മ

കാട്ടാക്കട പഞ്ചായത്തിന്റെ ഹൃദയ ധമനി പോലെ ഒഴുകേണ്ട ഒരു പ്രധാന തോടാണ് കുളത്തുമ്മൽ തോട്. ഒരു കാലത്ത് കാട്ടാക്കട പഞ്ചായത്തിലെ കാർഷിക സമൃദ്ധിക്ക് ജീവനേകിയിരുന്ന 11 കി.മി നീളമുള്ള ഈ തോട് ഇന്ന് മാലിന്യങ്ങൾ നിറഞ്ഞ് ഒഴുക്ക് തടസപ്പെട്ട നിലയിലാണ്. സ്ഥാപനങ്ങളിലേയും വീടുകളിലേയും മാലിന്യങ്ങൾക്ക് പുറമേ നഗരത്തിൽ നിന്നുള്ള ഹോട്ടൽ മാലിന്യങ്ങൾ വരെ ഈ തോടിൽ നിക്ഷേപിച്ചിരിക്കുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്ന് വരുന്നത്. കുളത്തുമ്മൽ തോടിനെ മാലിന്യ മുക്തമാക്കി വീണ്ടെടുക്കുക, അതു വഴി കാർഷിക മേഖലയ്ക്ക് […]

Read More »

നെതര്‍ലന്‍റ്സ് സംഘം ജലസമൃദ്ധി പദ്ധതി പ്രദേശം സന്ദര്‍ശിച്ചു

പ്രളയാനന്തര നവകേരള നിര്‍മ്മിതിയുടെ ഭാഗമായി സംയോജിത ജലവിഭവ മാനേജ്മെന്‍റിന്‍റെ പ്ലാന്‍ തയ്യാറാക്കുന്നതിനായി സംസ്ഥാനത്ത് എത്തിയ നെതര്‍ലന്‍റ്സ് സര്‍ക്കാരിന്‍റെ ദുരന്ത ലഘൂകരണ സംഘത്തിലെ വിദഗ്ദ്ധ അംഗങ്ങള്‍ കാട്ടാക്കട നിയോജക മണ്ഡലത്തിലെ ജലസമൃദ്ധി പദ്ധതിയെക്കുറിച്ച് മനസ്സിലാക്കുന്നതിനും വിലയിരുത്തുന്നതിനുമായി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ദുരന്ത ലഘൂകരണ സംഘത്തിലെ വിദഗ്ദ്ധരായ സൈമന്‍ വാര്‍മര്‍ഡം (ടീം ലീഡര്‍), പോള്‍ വാന്‍മീല്‍, പാസ്കല്‍ വെയ്ഡെമ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിനായി യു.എന്‍.ഡി.പിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പി.ഡി.എന്‍.എ ( (Post Disaster Need Assessment) റിപ്പോര്‍ട്ടിലെ […]

Read More »

ഹരിത കേരള മിഷന്‍റെ നേതൃത്വത്തില്‍ കുളങ്ങളിലെ ജലത്തിന്‍റെ അളവ് തിട്ടപ്പെടുത്തല്‍ ആരംഭിച്ചു.

വരുന്ന വേനല്‍ക്കാലത്തെ നേരിടുന്നതിന്‍റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ബഹു.മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല അവലോകനത്തിലെ ഒരു പ്രധാന തീരുമാനമായിരുന്നു ജലസ്രോതസ്സുകളില്‍ ലഭ്യമായ ജലത്തിന്‍റെ അളവ് തിട്ടപ്പെടുത്തുകയെന്നത്. ഇതിന്‍റെ തുടക്കമെന്ന നിലയില്‍ കാട്ടാക്കടയില്‍ നടപ്പിലാക്കി വരുന്ന ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി ഹരിത കേരള മിഷന്‍റെ നേതൃത്വത്തില്‍ നിയോജകമണ്ഡലത്തിലെ 100 കുളങ്ങളില്‍ സ്കെയിലും ബോര്‍ഡും സ്ഥാപിക്കുന്നതിന് തീരുമാനമായിട്ടുണ്ട്. കുളങ്ങളിലെ സ്കെയിലില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഹരിതകേരള മിഷന്‍ IIITMK യുമായി ചേര്‍ന്ന് ഹരിത സമൃദ്ധി എന്ന മൊബൈല്‍ ആപ്പും വികസിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് […]

Read More »

ആമച്ചൽ ഏലായെ കതിരണിയിക്കാനായി വിഭാവനം ചെയ്ത ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം

കാട്ടാക്കടയിൽ നടപ്പിലാക്കി വരുന്ന ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി ആമച്ചൽ ഏലായെ കതിരണിയിക്കാനായി വിഭാവനം ചെയ്ത ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ബഹു. ഭരണ പരിഷ്കാര കമ്മിഷൻ ചെയർമാൻ സ:വി.എസ്.അച്ച്യൂതാനന്ദൻ ഇന്ന് നിർവ്വഹിച്ചു. ഭക്ഷ്യ ഉൽപ്പാദനത്തിൽ കേരളം സ്വയം പര്യാപ്തത കൈവരിക്കണം എന്നത് അത്യന്തിക ലക്ഷ്യമാണ്. കേരളത്തിന് വേണ്ട അരിയുടെ നാല്പതു ശതമാനം ഉത്പാദനത്തിലാണ് നമ്മൾ നിൽക്കുന്നത്. അത് വർധിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. അതോടൊപ്പം പച്ചക്കറിയുടെ കാര്യത്തിൽ നമ്മൾ വിചാരിച്ചാൽ സമീപ കാലത്തു തന്നെ സ്വയം പര്യാപ്തത കൈവരിക്കാൻ […]

Read More »

2019-20 ലെ ബഡ്ജറ്റില്‍ ജലസമൃദ്ധി പദ്ധതിയുടെ ശാക്തീകരണത്തിന് 2 കോടി രൂപയും നീര്‍ത്തട വികസന ഘടകത്തില്‍ 1 കോടി രൂപയും അനുവദിച്ചു

ജലസമൃദ്ധി പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ കേവലം താല്കാലികമായി ജലക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയല്ല. നമുക്കും വരും തലമുറയ്ക്കും ജലക്ഷമമെന്ന മഹാ വിപത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കാനുള്ള ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഉള്ള പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കി വരുന്നത്. അതില്‍ പ്രധാനം ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്തുക എന്നത് തന്നെയാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി ജലസമൃദ്ധി പദ്ധതിയുടെ പ്രവര്‍ത്തനങ്ങളിലൂടെ മണ്ഡലത്തിലെ ഭൂഗര്‍ഭ ജലനിരപ്പിന്റെ തോത് ഉയര്‍ന്നതായി വിവിധ പഠനങ്ങള്‍ വെളിവാക്കുന്നു. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നതിന് മുന്‍പുള്ള വര്‍ഷങ്ങളില്‍ ജനുവരി മാസത്തില്‍ തന്നെ വറ്റിയിരുന്ന പല […]

Read More »