ചെമ്പനാകോട് നീർത്തട പദ്ധതിയുടെ നിർമ്മാണോത്ഘാടനം.

2021-22 സാമ്പത്തിക വർഷത്തിൽ അനുവദിച്ച ചെമ്പനാകോട് നീർത്തട പദ്ധതിയുടെ നിർമ്മാണോത്ഘാടനം നിർവഹിച്ചു… ശാസ്ത്രീയമായ മണ്ണ് ജലസംരക്ഷണം, ഭൂഗർഭജലനിരപ്പ് ഉയർത്തൽ, ജൈവ വൈവിധ്യവും പരിസ്ഥിതി സന്തുലിതാവസ്ഥയും കാത്തുസൂക്ഷിക്കുക, കാർഷികോത്പാദനം വർദ്ധിപ്പിക്കുക, മൂല്യവർദ്ധിത ഉത്പനങ്ങൾ വഴി തൊഴിൽ സംരംങ്ങൾക്ക് തുടക്കമിടുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം… 360 ഹെക്ടർ വരുന്ന ഈ സൂക്ഷ്മ നീർത്തട പദ്ധതിയിൽ ഫലവൃക്ഷ തൈ നടീൽ, മൺകുളങ്ങൾ, കിണർ നിർമ്മാണം, കിണർ റീചാർജിംഗ് ഉൾപ്പെടെയുള്ള പ്രവർത്തികളുമുണ്ട്. 6 മാസം കൊണ്ട് പദ്ധതി പൂർത്തിയാക്കാനുണുദ്ദേശിക്കുന്നത്.         

Read More »

കരുതിവെയ്ക്കാം മഴവെള്ളം

വരും വേനൽ മഴ…. ഒരുക്കാം മഴക്കുഴികൾ….. ഒരു മഴക്കുഴിചലഞ്ച്… നിങ്ങൾ തയ്യാറാണോ??? ചുട്ടുപൊള്ളുകയാണ് നമ്മുടെ ഭൂമിയും കാലവും… വരും…. വരാതിരിക്കില്ല….. വേനലിൽ കുളിരായി വേനൽമഴ… വീണു കിട്ടുന്ന വേനൽ മഴ തുള്ളികൾ ഒഴുകി പാഴായി കടലിലൊടുങ്ങാതിരുന്നാൽ അതാണ്… വരും കാലത്തെ ദാഹജലം… മഴ പെയ്തു കിട്ടുന്ന വെള്ളത്തിന്റെ മുക്കാൽ ഭാഗവും ഉപയോഗിക്കപ്പെടാതെ നമ്മുടെ കൺമുൻപിലൂടെ ഒഴുകി കടലിലേക്ക് പോകുകയാണ്… കേരളത്തിന്റെ ഭൂപ്രകൃതിയുടെ പ്രത്യേകത കൊണ്ടും മറ്റു നിരവധി കാരണങ്ങൾ കൊണ്ടും ലഭിക്കുന്ന മഴവെള്ളത്തെ പരമാവധി മണ്ണിലാഴ്ത്തി ഭൂഗർഭ […]

Read More »

കേരഗ്രാമത്തിനായി…

മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി, കൃഷി വകുപ്പ്, തെങ്ങു ഗവേഷണ കേന്ദ്രം ഇവ സംയുക്തമായി നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിക്ക് ഇന്ന് തുടക്കമായി. ഒരു വർഷം 20000 തൈകൾ ഉത്പാദിപ്പിക്കുന്നു. മാറനല്ലൂർ പഞ്ചായത്തിൽ മാത്രം പ്രതിവർഷം 10,000 തൈകൾ. മണ്ഡലത്തിലുടനീളം 5 വർഷം കൊണ്ട് 1 ലക്ഷം തെങ്ങിൻ തൈകൾ. തൊഴിലുറപ്പ് തൊഴിലാളികൾ പുരയിടങ്ങളിൽ നട്ടുപിടിപ്പിക്കുന്നു. ഒരു ലക്ഷം തെങ്ങുകൾ തലനിവർത്തി നിൽക്കുന്ന നാട്ടിൻപുറങ്ങൾ. ബഹു.കൃഷി വകുപ്പ് മന്ത്രി ശ്രീ.പി.പ്രസാദ് ഇന്ന് മാറനല്ലൂർ കൊറ്റംപള്ളിയിൽ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. […]

Read More »