ജലസമൃദ്ധി അവലോകന യോഗം ചേര്‍ന്നു.

കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ജലസമൃദ്ധി പദ്ധതിയുടെ നാളിതുവരെയുള്ള പ്രവർത്തനങ്ങളുടെ അവലോകനവും തുടർ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനുമായി വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം 2019 നവംബര്‍ 16 ന് എം.എല്‍.എ ഹോസ്റ്റലിലെ നിള കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് ചേര്‍ന്നു. പദ്ധതിയുടെ ഭാഗമായി തുടര്‍ന്ന്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങളെ പറ്റിയും ജൈവ സമൃദ്ധ മണ്ഡലമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനും യോഗത്തില്‍ തീരുമാനിച്ചു.         

Read More »

കൃത്രിമ ഭൂജല പരിപോഷണം പൂര്‍ത്തീകരണ പ്രഖ്യാപനം

കാട്ടാക്കട നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ എല്ലാ പൊതുസ്ഥാപനങ്ങളിലും കൃത്രിമ ഭൂജല പരിപോഷണം നടപ്പിലാക്കുന്നതിന് തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മണ്ഡലത്തിലെ 73 പൊതുസ്ഥാപനങ്ങളില്‍ പദ്ധതി നടപ്പിലാക്കുന്നതിനായി ഭൂജല വകുപ്പ് തിരുവനന്തപുരം ജില്ലാ ഓഫീസിന്റെ നേതൃത്വത്തില്‍ ശാസ്ത്രീയമായ ഫീല്‍ഡ് പഠനം നടത്തുകയും 40 സ്ഥാപനങ്ങള്‍ അനുയോജ്യമാണെന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെയും ഭൂജല വകുപ്പിന്റെയും സഹായത്തോടെ നാല് ഘട്ടങ്ങളിലായി പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ്. കേരളത്തില്‍ ആദ്യമായിട്ടാണ് ഒരു നിയോജക […]

Read More »