ജലസമൃദ്ധി വേസ്റ്റ് മാനേജ്മെൻറ് ക്ലാസ്

ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി മലയിൻകീഴ് ഗ്രാമ പഞ്ചായത്ത് മലയിൻകീഴ് ഗവ.ഗേള്‍സ്‌ എച്ച്.എസില്‍ ജലസമൃദ്ധി വേസ്റ്റ് മാനേജ്മെൻറ് ക്ലാസ് സംഘടിപ്പിച്ചു. ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി കാട്ടാക്കട മണ്ഡലത്തിലെ എല്ലാ സ്കൂളുകളും ഹരിത വിദ്യാലയങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ മണ്ഡലത്തിലെ വിവിധ സ്കൂളുകളിലെ കുട്ടികൾക്ക് ശുചിത്വ മിഷന്‍ റിസോഴ്സ് പേഴ്സണ്‍മാരുടെ സഹായത്തോടെ ബോധവൽക്കരണം നല്‍കുന്നതിന്റെ ഭാഗമായാണ് വേസ്റ്റ് മാനേജ്മെൻറ് ക്ലാസ് സംഘടിപ്പിച്ചത്.         

Read More »

പള്ളിച്ചല്‍ പഞ്ചായത്തിലെ ഭഗവതിനട ഗവൺമെന്റ് യു.പി സ്കൂളില്‍ മഴവെള്ള സംപോക്ഷണി സ്ഥാപിച്ചു

പള്ളിച്ചല്‍ പഞ്ചായത്തിലെ ഭഗവതിനട ഗവൺമെന്റ് യു.പി സ്കൂളില്‍ കിണർ സംപോക്ഷണി സ്ഥാപിച്ചു. കാട്ടാക്കട മണ്ഡലത്തിൽ നടപ്പിലാക്കുന്ന വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായാണ് കാട്ടാക്കട നിയോജക മണ്ഡലത്തിലെ 6 പഞ്ചായത്തുകളിലെയും ഗവൺമെന്റ് സ്കൂളുകളിൽ ഘട്ടം ഘട്ടമായി മഴവെള്ള സംപോഷണ പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടമായി ഗവ. യു.പി.എസ് നേമം, ഗവ. എൽ.പി.എസ് മച്ചേൽ, ഗവ. എച്ച്. എസ്.എസ്. കുളത്തുമ്മൽ, ഗവ. എച്ച്.എസ്.എസ് വിളവൂർക്കൽ, ഗവ.ജി.എച്ച്.എസ്. കണ്ടല എന്നീ സ്കൂളുകളില്‍ മഴവെള്ള സംപോഷണ പദ്ധതി നടപ്പിലാക്കിയിരുന്നു. തുടർന്ന് മണ്ഡലത്തിലെ 10 […]

Read More »