വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി ഇന്റർനാഷണൽ വാട്ടർ കോൺക്ലെവിൽ.

2024 ഫെബ്രുവരി 9, 10 തിയതികളിലായി ഷില്ലോങ്ങിൽ നടന്ന ഇന്റർനാഷണൽ വാട്ടർ കോൺക്ലെവിൽ കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ വിജയഗാഥ അവതരിക്കപ്പെട്ടു. ഷില്ലോങ്ങ് മാരിയാട്ട് ഹോട്ടലിൽ നടക്കുന്ന കോൺക്ലെവ് മേഘാലയ മുഖ്യമന്ത്രി കോൺറാട് കെ സാങ്മ ഉൽഘാടനം ചെയ്തു. കേന്ദ്ര ജലവിഭവ മന്ത്രാലയം സെക്രട്ടറി ശ്രീമതി. ദേബശ്രീ മുഖർജി ഐ.എ.എസ്‌ മുഖ്യപ്രഭാഷണം നടത്തി. ജലസംരക്ഷണത്തിന്റെ മികച്ച മാതൃകകൾ എന്നതായിരുന്നു കോൺക്ലെവിന്റെ പ്ലീനറി സെഷൻ. ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക്, കമ്പോഡിയ, നേപ്പാൾ, കേരളം, ഹിമാചൽ […]

Read More »

അക്കിര മിയ വാക്കിയുടെ ഓർമ്മകളെയും ചിന്തകളെയും ആവിഷ്കരിക്കുന്ന Nature lab

മിയാവാക്കി വനത്തിലൂടവർ നടന്നു…ചിത്രശലഭങ്ങളെ കണ്ടു. കാടിൻ്റെ സംഗീതം കേട്ടു…കുളിർമ്മയും തണലുമവരറിഞ്ഞു…കാട്ടാക്കട മണ്ഡലത്തിലെ സ്കൂളുകളിലെ ജല ക്ലബുകളിലേയും നേച്വർ ക്ലബുകളിലേയും അൻപത് കൺവീനർമാരാണ് വിളപ്പിൽ പഞ്ചായത്തിലെ പുളിയറകോണത്തെ മിയാവാക്കി വനത്തിലെത്തി.ഹൃദയത്തിൽ തൊട്ട അനുഭവമായവർ കൂട്ടുകാരോടും വീട്ടുകാരോടും അധ്യാപകരോടും പങ്കുവച്ചു.പ്രകൃതിയെ വീണ്ടെടുക്കലിന്റെ ലോക മാതൃകകളിലൊന്ന് നമ്മുടെ കേരളത്തിലാണ്…തിരുവനന്തപുരത്താണ്…അത് കാട്ടാക്കട മണ്ഡലത്തിലെ പുളിയറ കോണത്തിനടുത്താണ്…ജപ്പാനിലെ പരിസ്ഥിതി ശാസ്ത്രജ്ഞനെങ്കിലും ലോകമാകെ തണൽ വിരിച്ച വടവൃക്ഷമാണ് അക്കിര മിയ വാക്കി.അദ്ദേഹത്തിന്റെ ഓർമ്മകളെയും ചിന്തകളെയും ആവിഷ്കരിക്കുന്ന Nature lab…മൂന്നര ഏക്കറിൽ സൃഷ്ടിച്ച സ്വാഭാവിക വനം.അതിശയകര കാഴ്ച […]

Read More »