ജലഗുണനിലവാര പരിശോധനക്കുള്ള പരിശീലന ശിൽപശാല

കേരള വാട്ടർ അതോറിറ്റി, ജലനിധി, Kwrsa കുടുംബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മണ്ഡലത്തിലെ 40000 കിണറുകൾ ജല ഗുണ പരിശോധന നടത്തുന്നത്. ആദ്യ ഘട്ടത്തിൽ ഇന്ന് പരിശീലനം നേടിയ കുടുംബശ്രീ പ്രവർത്തകർ 20000 കിണറുകളിൽ നിന്നുള്ള ജലം പരിശോധിക്കും. ഇതിന് മുമ്പ് 2017 ലാണ് ജല ഗുണനിലവാര പരിശോധന നടന്നത്.         

Read More »

ജലസേചന വകുപ്പ് മുഖേന ചെറു പാലം

ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി 2019 ജൂലൈ 11ന് വിളപ്പിൽ പഞ്ചായത്തിലെ ചെക്കിട്ടപ്പാറ മുതൽ വിട്ടിയം വരെയുള്ള കൊല്ലകോണം തോടിൽ ജലസേചന വകുപ്പിലേയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളിലേയും ഉദ്യോഗസ്ഥർക്കും, നാട്ടുകാർക്കുമൊപ്പംഒരു നീർത്തടയാത്ര സംഘടിപ്പിച്ചിരുന്നു…അന്ന് നീർത്തടയാത്ര കാവുനട വൈപ്പറമ്പ് എന്ന സ്ഥലത്ത് എത്തുബോൾ ഭിന്നശേഷിക്കാരായ രണ്ടു പേരെ കാണാനിടയായി…തോടിന്റെ മറുകരയിൽ താമസിക്കുന്ന അവർ തോടിനിപ്പുറമുള്ള റോഡിൽ പ്രവേശിക്കുന്നത് നൂൽപാലം എന്നൊക്കെ പറയാറുള്ള പോലെ രണ്ട് ചെറിയ തെങ്ങിൻതടികൾ കൂട്ടിക്കെട്ടിയ പാലത്തിലൂടെയാണ്…കഴിയുമെങ്കിൽ ഒരു ചെറു പാലം തോടിന് കുറുകേ സാധ്യമാക്കണം… അതായിരുന്നു […]

Read More »

ജലസമൃദ്ധി സുപ്രധാനമായ അടുത്ത ഘട്ടങ്ങളിലേക്ക്…

ജലസമൃദ്ധി സുപ്രധാനമായ അടുത്ത ഘട്ടങ്ങളിലേക്ക്…സ്വാഭാവിക പ്രയാണത്തിലേക്ക്…അപ്രതീക്ഷിത വേഗത്തിലാണ് ഭൂഗർഭ ജലനിരപ്പും ജനങ്ങളുടെ പ്രതികരണവും ആവേശകരമായൂർന്നത്…വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനം വഴി ഉണ്ടായ ഉണർവാണത്…സ്കൂൾ വിദ്യാർത്ഥികൾ മുതൽ വയോജനങ്ങൾ വരെ അറിവും പ്രയോഗവും കൊണ്ടൊരുമിച്ചു…സമ്പൂർണ കിണർ റീചാർജിംഗ് ഉയർത്തിക്കാട്ടിയ ലക്ഷ്യമായിരുന്നു…എന്നാൽ പ്രായോഗിക തടസങ്ങൾ…ഓരോ വ്യക്തികളും അവരുടെ കിണറുകൾ റീചാർജ് ചെയ്യുന്നതിന്റെ പരിമിതി പ്രായോഗിക ബുദ്ധിമുട്ടുകൾ… എന്നാലിപ്പോൾ അതിനൊരു പരിഹാരമായിരിക്കുന്നു…ഒരു വാർഡ് യൂണിറ്റായി പരിഗണിച്ച് തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി സമ്പൂർണ കിണർ റീചാർജ് ലക്ഷ്യം കൈവരിക്കാൻ തുടങുന്നു…ആദ്യ ഘട്ടം മണ്ഡലത്തിലെ […]

Read More »

ഇന്ന് അന്താരാഷ്ട്ര ജലദിനം…

കോയിക്കൽ കുളത്തിന് 76 സെന്റ് വിസ്തീർണമുണ്ടായിരുന്നു… ആമ്പൽ പൂക്കൾ പറിക്കാൻ കുളത്തിലിറങ്ങിയ പഴയ കാലമോർത് കൊണ്ടാണ് പലരും ഗൃഹാതുരത്വമുണർത്തി വർത്തമാനം പറഞ്ഞത്. കാലാന്തരത്തിൽ കളവാഴ കൊണ്ടും എങ്ങനെയോക്കെയോ നികന്നു പോയ കുളമാണ്… ആ കുളം പുനർജനിക്കാൻ പോകയാണ്… ജില്ലാ കളക്റുമൊത്ത് കുളം നിർമ്മാണത്തിന് തുടക്കം കുറിച്ചു… ഒപ്പം ആയിരം വീടുകൾ കിണർ റീചാർജു ചെയ്യുന്നു… വറ്റാത്ത ഉറവക്കായി ജല സമൃദ്ധി പദ്ധതി കൂടുതൽ കൂടുതൽ സ്വീകാര്യമാകയും … കൂടുതൽ പദ്ധതികൾക്ക് തുടക്കം കുറിക്കയും ചെയ്യുന്നു.         

Read More »