ജലസമൃദ്ധി

വരാന്‍ പോകുന്ന നാളുകളില്‍ നാം അഭിമുഖീകരിക്കുവാന്‍ പോകുന്നത് ജലക്ഷാമമെന്ന വലിയ ദുരന്തത്തെയാണ്. കാലാവസ്ഥ വ്യതിയാനം, ആഗോളതാപനം, തുടങ്ങിയ കാരണങ്ങളാല്‍ മഴയുടെ ലഭ്യതയിലും, വിതരണത്തിലും കാര്യമായ ഏറ്റക്കുറച്ചിലുകള്‍ കേരളത്തിലും സംഭവിക്കുകയാണ്. മഴയുടെ സമയം, സ്ഥലം, തീവ്രത എന്നിവയിലുണ്‍ണ്ടാകുന്ന മാറ്റമനുസരിച്ച് മഴക്കാലത്ത് വെളളപ്പൊക്കവും, തുടര്‍ന്ന് മഴമാറിയാല്‍ വരള്‍ച്ചയുമെന്നതാണ് സ്ഥിതി. വനനശീകരണം, ജലസ്ത്രോതസ്സുകളുടെ നാശം, അശാസ്ത്രീയമായ നിര്‍മ്മാണ രീതികള്‍ തുടങ്ങിയ വിവിധകാരണങ്ങളാല്‍ ജലസമൃദ്ധിയും ജലശുദ്ധിയും കുറഞ്ഞുവരികയാണ്. മഴയെ കരുതിയും, ജലം മലിനമാക്കാതെ സൂക്ഷിക്കുകയും ചെയ്തുമാത്രമേ ജലസുരക്ഷ നേടാനാകുകയുളളൂ.

മേല്‍പറഞ്ഞ വസ്തുതകള്‍ തിരിച്ചറിഞ്ഞ് കാട്ടാക്കട അസംബ്ലി നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ആറുപഞ്ചായത്തുകളിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുമായി എം.എല്‍.എ.യുടെ നേതൃത്വത്തില്‍ 05/07/2016 തീയതി മലയിന്‍കീഴ് ദ്വാരക ഓഡിറ്റോറിയത്തില്‍ ഒത്തുകൂടിയിരുന്നു. അന്നു ജലസമൃദ്ധ കാട്ടാക്കട നിയോജകമണ്ഡലം എന്ന ആശയം ചര്‍ച്ചചെയ്യുകയും, മണ്ഡലമാകെ ജലസമൃദ്ധിയും ജലശുദ്ധിയും ഉറപ്പുവരുത്തുന്നതിനുളള ഒരു പദ്ധതി വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി – കാട്ടാക്കട മണ്ഡലംതയ്യാറാക്കി നടപ്പിലാക്കുന്നതിനും തീരുമാനിച്ചര. അതിന്‍റെ അടിസ്ഥാനത്തില്‍ ബഹുമാനപ്പെട്ട തിരുവനന്തപുരം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ജലസംരക്ഷണവുമായി ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുകയും വിവിധ വകുപ്പുകള്‍ വഴി നടത്തിവരുന്ന നിലവിലുളള പദ്ധതികളുടെ സംയോജനം വഴി ടി പദ്ധതി നടപ്പിലാക്കുന്നതിനു തീരുമാനിക്കുകയും അതിനുളള രൂപരേഖ തയ്യാറാക്കുകയും ചെയ്തിട്ടുണ്ടണ്‍്.

ജലസമൃദ്ധമായ കാട്ടാക്കട മണ്ഡലം, ജലസുരക്ഷ-ജീവസുരക്ഷ, ജലസ്രോതസ്സുകളുടെ സംരക്ഷണം, ജലഗുണനിലവാര പരിശോധന, ജനകീയ ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവ ലക്ഷ്യമാക്കിക്കൊണ്‍ുളള പ്രസ്തുത പദ്ധതി 2016 ഒക്ടോബറില്‍ ആരംഭിച്ച് 3 വര്‍ഷ കാലാവധിയില്‍ പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. പ്രചരണ അവബോധപരിപാടികള്‍, ഫീല്‍ഡ് സര്‍വ്വെ, പരിശീലനപരിപാടികള്‍, നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍, തുടര്‍പരിപാലനപരിപാടികള്‍ എന്നിവയാണ് കര്‍മ്മപരിപാടിയില്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ജനപങ്കാളിത്ത പ്രചരണ നിര്‍മ്മാണപരിപാടികളായിരിക്കും നടപ്പാക്കുക. കുളങ്ങള്‍ വൃത്തിയാക്കല്‍, തോട്, നദി, കനാല്‍, ശുചീകരണം, കിണറുകളിലെ ജലഗുണനിലവാര പരിശോധന എന്നിവയായിരിക്കും ആദ്യം നടപ്പിലാക്കുക. തുടര്‍ന്ന് രണ്ടണ്‍ാം ഘട്ടമായി ജലസ്രോതസ്സുകളുടെ സംരക്ഷണവും നവീകരണവും, കിണര്‍ റീചാര്‍ജ്ജ്, തടയണനിര്‍മ്മാണം, മണ്ണുജലസംരക്ഷണ പരിപാടികള്‍, മഴവെളളക്കൊയ്ത്ത് എന്നീ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായിരിക്കും. ഈ പ്രവര്‍ത്തനങ്ങള്‍ ഗ്രാമ വികസന വകുപ്പ്, തദ്ദേശസ്വയംഭരണവകുപ്പ്, ജലവിഭവ വകുപ്പ്, കൃഷി വകുപ്പ്, വനം വകുപ്പ്, മണ്ണുപര്യവേഷണ സംരക്ഷണ വകുപ്പ്, മറ്റുസ്ഥാപനങ്ങള്‍ എന്നിവയുടെ നിലവിലുളള പദ്ധതികളുടെ സംയോജനം, ജനകീയപ്രവര്‍ത്തനങ്ങള്‍, സ്പോണ്‍സറിങ് എന്നിവ വഴി നടത്തുന്നതായിരിക്കും. പ്രസ്തുത പദ്ധതിയില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കി പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ മാത്രമേ പ്രവര്‍ത്തനങ്ങള്‍ നടപ്പില്‍ വരുത്തുകയുള്ളൂ. തയ്യാറാക്കിയിട്ടുള്ള രൂപരേഖ അനുസരിച്ച് 2016 ഒക്ടോബര്‍ മാസത്തില്‍ വിവിധ സംഘടനാ സംവിധാനങ്ങള്‍ ഒരുക്കുന്നതിനും നവംബര്‍ മാസത്തില്‍ വിവരശേഖരണത്തിനുള്ള വോളണ്‍ന്‍റിയര്‍മാരുടെ പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനും, ഡിസംബര്‍ മാസത്തില്‍ ഫീല്‍ഡ് സര്‍വ്വെ നടത്തി നീര്‍ത്തടാധിഷ്ടിത കര്‍മ്മ പദ്ധതി തയ്യാറാക്കുന്നതിനും, 2017 ജനുവരി, ഫെബ്രുവരി മാസത്തില്‍ പ്രവര്‍ത്തന അവബോധന പരിപാടികളും, പ്രവര്‍ത്തന പരിശീലന പരിപാടികളും സംഘടിപ്പിക്കുന്നതിനും 2017 മാര്‍ച്ച് മാസം വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി – കാട്ടാക്കട മണ്ഡലം എന്ന പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിനുമാണ് ഉദ്ദേശിക്കുന്നത്.

പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് വിപുലമായ സംഘടനാ സംവിധാനം രൂപീകരിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ടണ്‍്. ജലജാഗ്രത നിയോജകമണ്ഡലം നിര്‍വാഹക സമിതി, ജലജാഗ്രത നിയോജകമണ്ഡലം ഏകോപനസമിതി, ജലജാഗ്രത സാങ്കേതിക കോര്‍ ഗ്രൂപ്പ്, ജലജാഗ്രത പഞ്ചായത്ത് സഭ, ജലജാഗ്രത വാര്‍ഡ് സഭ, ജലജാഗ്രത അയല്‍സഭ എന്നിവ തിരഞ്ഞെടുക്കുന്നതായിരിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിവിധ തലത്തില്‍ നടപ്പിലാക്കുന്നതു ബന്ധപ്പെട്ട സംഘടനാ സംവിധാനങ്ങള്‍ വഴി തീരുമാനിക്കുന്നതായിരിക്കും.

ഗവണ്‍മെന്‍റ് രൂപം കൊടുത്തിട്ടുള്ള ഹരിത കേരളം കണ്‍സോര്‍ഷ്യം മിഷന്‍ ഊന്നല്‍ നല്‍കുന്ന ജല സംരക്ഷണ മേഖലയില്‍ ഒരു മോഡല്‍ പ്രോജക്ട് ആകുമെന്നു പ്രതീക്ഷിക്കുന്ന പദ്ധതിയാണ് വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി – കാട്ടാക്കട മണ്ഡലം.

സമൃദ്ധമായ മഴയും 44 നദികളും കായലുകളും തടാകങ്ങളും തണ്ണീര്‍ത്തട ങ്ങളും കുളങ്ങളും അരുവികളും പച്ചപ്പുപുതച്ച വയലേലകളും മലകളും കൊണ്ട് സുന്ദരവും ജലസമൃദ്ധവുമായ ദൈവത്തിന്‍റെ സ്വന്തം നാടായ കേരളം ഇന്ന് ഒരു നിര്‍ണ്ണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കാര്‍ഷിക വിളകളും സസ്യങ്ങളും ഉണങ്ങുന്നു. തോടുകളും കുളങ്ങളും വറ്റി വരളുന്നു. അന്തരീക്ഷ ഊഷ്മാവ് കൂടുന്നു. വന്യമൃഗങ്ങള്‍ കാടിറങ്ങുന്നു. വരണ്ട ആവാസ സ്ഥലത്തുള്ള പക്ഷികള്‍ കേരളത്തിലേക്ക് വന്നിറങ്ങുന്നു. കാട്ടുതീ മണ്ണിനും സസ്യങ്ങള്‍ക്കും മൃഗങ്ങള്‍ക്കും ആഘാതമേല്‍പ്പിക്കുന്നു. മണ്ണിന്‍റെ ജൈവസ്വഭാവം നഷ്ടപ്പെടുന്നു.

വൈവിധ്യത്താല്‍ സമ്പന്നമാണെങ്കിലും ഒട്ടും വിഭവസമ്പന്നമല്ല കേരളവും ഭാരതവും. ഇന്ത്യയില്‍ ലോകത്തിലെ 4% ജലസമ്പത്തും, 2% ഭൂസമ്പത്തും, 1.5% വനസമ്പത്തും മാത്രമേയുള്ളൂ. ലോകരാജ്യങ്ങളില്‍ ജലസമ്പത്തില്‍ 7-ാം സ്ഥാനത്തും, മഴലഭ്യതയില്‍ 9-ാം സ്ഥാനത്തും നില്‍ക്കുന്ന ഇന്ത്യ ആളോഹരി ജലലഭ്യതയില്‍ 93-ാം സ്ഥാനത്താണ്. കേരളത്തിന്‍റെ ജനസാന്ദ്രത 850 ആണെന്നത് നമ്മുടെ വിഭവശേഷിയുടെ പരിമിതിയും അപകടാവസ്ഥയും വെളിപ്പെടുത്തുന്നു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ശരാശരിയിലും കൂടുതല്‍ (3000 മി.മീ.) മഴ കേരളത്തില്‍ ലഭിക്കുന്നുണ്ടെങ്കിലും അതിന്‍റെ ഗുണം അനുഭവിക്കുവാന്‍ നമുക്ക് കഴിയുന്നില്ല. മണ്ണിന്‍റെ ഭൗതിക രാസഘടന, ഉപരിതല പ്ലവനത, ഭൂമിയുടെ ഭൗതിക സ്വഭാവം തുടങ്ങിയവ അനുകൂലമായിട്ടുപോലും ഭൂഗര്‍ഭജലവിതാനം ഉയര്‍ത്തുവാനും ജലക്ഷാമം പരിഹരിക്കുവാനും സാധിച്ചിട്ടില്ല. ഇതിന്‍റെ കാരണങ്ങള്‍ പരിശോധിക്കപ്പെടേണ്ടതാണ്. ഭൂമിയില്‍ ജലം ഒരു സ്ഥിരമായ പാളിയായോ നിക്ഷേപമായോ നിലനില്‍ ക്കുന്നില്ല. മഴയായി വന്ന് മണ്ണിലൂടെ കിനിഞ്ഞിറങ്ങി മണ്ണിന്‍റെയും പാറയുടെയും ഉള്ളറകള്‍ നിറയുന്നതാണ് ഭൂഗര്‍ഭജലം. ജലം ഉപയോഗിക്കുമ്പോള്‍ ജലസ്രോത സുകള്‍ക്ക് പരിഗണന നല്‍കണം. അതായത് മഴ, പുഴ, കുളം, കിണര്‍, ഏറ്റവുമൊ ടുവില്‍ മാത്രം കുഴല്‍ക്കിണര്‍ എന്നതാവണം മുന്‍ഗണനാക്രമം.

കേരളത്തില്‍ പശ്ചിമഘട്ടത്തില്‍ നിന്നും ഉത്ഭവിച്ച് പടിഞ്ഞാറോട്ട് ഒഴുകുന്ന 41 നദികളും കിഴക്കോട്ട് ഒഴുകുന്ന 3 നദികളിലും കൂടി മൊത്തം 78.041 മില്യണ്‍ ക്യുബിക്ക് മീറ്ററോളം (എംസിഎം) ജലം ഒഴുകുന്നുണ്ട്. അതില്‍ 71.23 എം.സി.എം. ജലം കേരളത്തിലൂടെയാണ് ഒഴുകുന്നത്. പശ്ചിമഘട്ട നിരകളില്‍ പെയ്തിറങ്ങുന്ന മഴയുടെ മൂന്നില്‍ രണ്ടുഭാഗവും ഭൂഗര്‍ഭ അറകളില്‍ എത്തിച്ചേരുന്നതിനു പകരം കടലില്‍ എത്തിച്ചേരുകയും നമ്മുടെ ശുദ്ധജലം സ്ഥിരമായി നഷ്ടപ്പെട്ട് പോകുന്നതിന് ഇടവരുത്തുകയും ചെയ്യുന്നു. കേരളത്തിലെ ഭൂജലവിതാനം പല പ്പോഴും ഉപരിതലത്തില്‍ നിന്നും 0-20 മീറ്റര്‍ (എം.ബി.ജി.എല്‍) വരെ താഴുന്നു. എന്നാല്‍ 655 മി.മീ. മാത്രം മഴ ലഭിക്കുന്ന ചൈനയില്‍ ജലനിരപ്പ് 10 മീറ്ററില്‍ കൂടുതല്‍ താഴ്ന്നിട്ടില്ല. അതുപോലെ തന്നെ ഇറാക്കില്‍ 214 മി.മീ. മാത്രമാണ് ശരാശരി മഴ ലഭിക്കുന്നതെങ്കിലും ഭൂജലനിരപ്പ് 7 മീറ്ററില്‍ കൂടുതല്‍ താഴ്ന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കേരളത്തിന്‍റെ ജലസമ്പത്തിന്‍റെ മുദ്രയായി പരാമര്‍ശിക്കുന്ന 44 നദികള്‍ യഥാര്‍ത്ഥത്തില്‍ ജലം സംരക്ഷിക്കുന്നില്ല. ഇവിടെ പെയ്യുന്ന മഴയെയും ഉറവകളെയും ഒഴുക്കി കടലിലെത്തിക്കുകയാണ് നദികള്‍ ചെയ്യുന്നത്. കുറഞ്ഞ ഭൂവിസ്തൃതിയില്‍ കൂടുതല്‍ എണ്ണം നദികള്‍ എന്നതുതന്നെ ജലസുരക്ഷയ്ക്കുള്ള ഭീഷണിയാണ്. വളരെ നീളം കുറഞ്ഞ ചരിവു കൂടിയ നദികള്‍ ആണെന്നത് ഗൗരവം പിന്നെയും വര്‍ദ്ധിപ്പിക്കുന്നു. കേരളത്തില്‍ മഴ പെയ്താല്‍ മാത്രമേ നദികളില്‍ വെള്ളമുണ്ടാകൂ. അതായത് കേരളത്തിന് പുറത്ത് പെയ്യുന്ന മഴവെള്ളം ഇവിടേക്കെത്തിക്കാന്‍ കഴിയുന്ന ഒരു നദിപോലും നമുക്കില്ല. എന്നാല്‍ കേരളത്തില്‍ പെയ്യുന്ന മഴ കബനിയും, ഭവാനിയും, പാമ്പാറും കര്‍ണാടക ത്തിലേക്കും, തമിഴ്നാട്ടിലേക്കും ഒഴുക്കി കൊണ്ടുപോകുന്നു. നമ്മുടെ 44 നദികളിലും ഒഴുകുന്ന മുഴുവന്‍ വെള്ളവും ചേര്‍ന്നാലും ഗോദാവരി യിലൊഴുകുന്ന വെള്ളത്തിന്‍റെ മൂന്നിലൊന്നും പോലും വരില്ല. കേരളത്തിന് മഹാനദികളില്ല. ചെറിയ പുഴകള്‍ മാത്രമേയുള്ളൂ. കേരളത്തിലെ മിക്കവാറും നദികളിലെ നീരൊഴുക്ക് കുറഞ്ഞുവരുന്നതായി പഠനങ്ങള്‍ സൂചന നല്‍കുന്നു. ഇത് ഉപരിതല ഭൂഗര്‍ഭ ജലസ്രോതസുകളിലേക്ക് കടലില്‍ നിന്നും ഉപ്പ് വെള്ളം കയറുന്നതും ത്വരിതപ്പെടുത്തുന്നു.

കേരളത്തില്‍ ഒരു ചതുരശ്ര കി.മീറ്ററില്‍ ശരാശരി 848 പേര്‍ വസിക്കുന്നു. ദേശീയ ശരാശരിയേക്കാള്‍ (1190 മി.മീ.) മൂന്നിരട്ടി മഴ ലഭിക്കുന്നുവെങ്കിലും, ആളോഹരി ജലലഭ്യത കേരളത്തില്‍ ദേശീയ ശരാശരിയേക്കാള്‍ കുറവാണ്. കേരളത്തിന്‍റെ സമ്പന്നമായ ജൈവവൈവിധ്യത്തിന്‍റെ ഉപയോഗത്തിനും ജലം ആവശ്യമാണ്.

1940 കളില്‍ കേരളത്തില്‍ 9 ലക്ഷം ഹെക്ടര്‍ വനഭൂമിയുണ്ടായിരുന്നത് 1970 ആയപ്പോഴേക്കും 7.5 ലക്ഷത്തോളം ഹെക്ടറായി. 1971 ലെ വനദേശസാല്‍ ക്കരണവും തുടര്‍ന്ന് കാലാകാലങ്ങളില്‍ വന്ന വനനിയമങ്ങളും കാരണം വനവിസ്തൃതി 9.4 ലക്ഷം ഹെക്ടറെത്തുകയും കുറച്ചു ദശകങ്ങളായി 10.8 ലക്ഷം ഹെക്ടര്‍ എന്ന സ്ഥിതി കൈവരിക്കുകയും ചെയ്തു. എന്നാല്‍ നിബിഡ വനങ്ങളടെ ശോഷണം ഒരു വര്‍ഷം ശരാശരി 1.2% എന്ന തോതില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. ജീവജാലങ്ങളെയും കാര്‍ബണ്‍ ആഗിരണത്തെയും കാലാവസ്ഥയെയും ജലലഭ്യതയെയുമെല്ലാം ബാധിക്കുന്ന പ്രശ്നമാണിത്.

തണ്ണീര്‍ത്തടങ്ങളുടെയും നെല്‍വയലുകളുടെയും വിസ്തൃതി കുറഞ്ഞു വരുന്നത് ജലലഭ്യതയെ കാര്യമായി ബാധിക്കുന്നു. കേരളത്തില്‍ 1974 ല്‍ 8.75 ലക്ഷം ഹെക്ടര്‍ നെല്‍വയലുണ്ടായിരുന്നത് 77% കുറഞ്ഞ് 2016 ല്‍ 1.98 ലക്ഷം ഹെക്ടറായി ചുരുങ്ങി.

കേരളത്തിലെ ശരാശരി അന്തരീക്ഷ ഊഷ്മാവില്‍ കഴിഞ്ഞ 50 വര്‍ഷം കൊണ്ട് 0.6 ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധനയുണ്ടായി. ഇതിനനുസൃതമായി ഉപരിതല മണ്ണിന്‍റെ താപനില വര്‍ദ്ധിച്ച് ബാഷ്പീകരണവും സസ്യസ്വേദനവും ത്വരഗതി യിലാവും. അന്തിമമായി മണ്ണ് ഉണങ്ങുകയും ഭൂഗര്‍ഭജലം വറ്റുകയും ചെയ്യുന്നു. വേനല്‍ക്കാത്ത് അന്തരീക്ഷ താപനിലയെക്കാള്‍ 8-100ര വരെ കൂടിയ താപനില ഉപരിതല മണ്ണിനുണ്ടാകും. ശരാശരി 0.010ര എന്ന തോതില്‍ ചൂട് കൂടിക്കൊണ്ടി രിക്കുമ്പോള്‍ മഴക്കാലത്തെ താപനില കൊല്ലം തോറും ശരാശരി 0.020ര എന്ന ഇരട്ടി തോതില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.

കാലാവസ്ഥ വ്യതിയാനം ജലസുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണ്. ഇന്ത്യന്‍ കാലാവസ്ഥ വകുപ്പിന്‍റെ കണക്കുപ്രകാരം കേരളത്തില്‍ കാലവര്‍ഷത്തില്‍ കൊല്ലം തോറും ശരാശരി 2.12 മി.മീറ്റര്‍ എന്ന തോതിലും തുലാവര്‍ഷത്തില്‍ ശരാശരി 1.68 മി.മീറ്റര്‍ എന്ന തോതിലും, വേനല്‍ മഴയില്‍ 0.8 മി.മീറ്റര്‍ എന്ന തോതിലും കുറവ് വന്നുകൊണ്ടിരിക്കുന്നു. ഏറ്റവും രൂക്ഷമായ കാലാവസ്ഥ വ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുന്നത് വയനാട്, കാസര്‍ഗോഡ്, പാലക്കാട് ജില്ലകളിലാണ്. വയനാട് ജില്ലയില്‍ 2001 മുതലുള്ള 16 വര്‍ഷത്തിലും കാലവര്‍ഷ വും മൊത്തത്തിലുള്ള വാര്‍ഷിക മഴയും ക്രമാനുസരണ അളവിനേക്കാള്‍ വളരെ കുറവാണ് ലഭിച്ചത്. 2016 ല്‍ കേരളത്തില്‍ കാലവര്‍ഷം 34% വും തുലാവര്‍ഷം 62% വും കുറവ് രേഖപ്പെടുത്തി. കേരളത്തില്‍ കാലവര്‍ഷ മഴയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് വയനാട് ജില്ലയിലാണ് (69%). തുലാവര്‍ഷത്തില്‍ ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയത് കോഴിക്കോട് ജില്ലയിലാണ് (82%). മറ്റെല്ലാ ജില്ലയിലും തുലാവര്‍ഷത്തിന്‍റെ കുറവ് 32-79% വരെയാണ്. ഇതിന്‍റെയെല്ലാം ഫലമായി ഭക്ഷ്യോല്‍പാദന മേഖലയില്‍ പ്രതിസന്ധി അനുഭവപ്പെട്ടുകൊണ്ടി രിക്കുന്നു. ക്രമാതീതമായി വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന അന്തരീക്ഷ താപനില ജലദൗര്‍ലഭ്യം വര്‍ദ്ധിപ്പിക്കുന്നു.

കാലാവസ്ഥാവ്യതിയാനത്തില്‍ മഴയുടെ അളവിലും തീവ്രതയിലും വിതരണ ത്തിലും മാറ്റങ്ങള്‍ സഭവിക്കുന്നതിനാല്‍ ചില സ്ഥലങ്ങളില്‍ വെള്ളപ്പൊക്കവും എന്നാല്‍ മറ്റു പ്രദേശങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും വരള്‍ച്ചയും അനുഭവ പ്പെടുന്നു. കൂടാതെ മിക്കവാറും നദികളിലെ നീരൊഴുക്കും കുറഞ്ഞുവരുന്ന തായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കാലാവസ്ഥ വ്യതിയാനത്തിന്‍റെ പരിണിത ഫലമായി കടല്‍ ജലത്തിന്‍റെ നിലയുയരുന്നതും ശുദ്ധജല സ്രോതസ്സുകളിലേക്ക് കടലില്‍ നിന്ന് ഉപ്പുവെള്ളം കയറുന്നതും ത്വരിതപ്പെടുന്നു. കുടിവെള്ള വിതരണ പദ്ധതികളെ ഇത് ബാധിക്കും.

കാര്‍ഷികാവശ്യത്തിനായി പ്രതിവര്‍ഷം വന്‍തോതില്‍ ഉപയോഗിക്കുന്ന കീടനാശിനികളുടെയും രാസവളങ്ങളുടെയും അവശിഷ്ടങ്ങള്‍ ജലസ്രോതസ്സുകളി ലേക്ക് ഒഴുകിയെത്തി നേരിട്ടും ഭക്ഷ്യശൃംഖല യിലൂടെയും മനുഷ്യനിലെത്തുന്നു. മറ്റു മാലിന്യങ്ങളും വിസര്‍ജ്യങ്ങളും കായലിലേക്ക് പുറംതള്ളുന്നതിനാല്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം വര്‍ദ്ധിച്ചുവരുന്നു. ശുദ്ധജലതടാക ങ്ങളിലും ജലത്തിന്‍റെ ഗുണനിലവാരം മോശമായിക്കൊണ്ടിരിക്കുന്നു എന്ന് പഠന ങ്ങള്‍ വ്യക്തമാക്കുന്നു. കാലാവസ്ഥ വ്യതിയാനത്തിന്‍റെ പ്രത്യാഘാതങ്ങള്‍ കേരളമുള്‍പ്പെട്ട ആര്‍ദ്രത കൂടിയ ഉഷ്ണമേഖല പ്രദേശങ്ങളെയാണ് കൂടുതല്‍ പ്രതികൂലമായി ബാധിക്കു ന്നത്. മാറി മാറി വന്ന ശൈലികളും ശീലങ്ങളുമാണ് ഇതിന് കാരണം. ആഡംബരങ്ങള്‍ മാറി വന്നപ്പോള്‍ പുല്ലുമേഞ്ഞ വീട്ടില്‍ നിന്നും ഓടിലേക്കും അവിടെ നിന്ന് കോണ്‍ക്രീറ്റിന്‍റെ ബഹുനില മന്ദിരങ്ങളിലേക്കും മാറി. കൂടാതെ അവയ്ക്ക് അലുമിനിയത്തിന്‍റെയും തകരത്തിന്‍റെയും മേലാപ്പുമുണ്ടായി. ഇവയൊക്കെ ഭൂമിക്ക് ഉണ്ടാക്കുന്ന താപത്തിന്‍റെ തീവ്രത നമ്മുടെ പരിഗണനാ വിഷയമല്ലാതായി.

കേരളത്തിന്‍റെ ഭൂപ്രകൃതി ചരിവുകളും കുന്നുകളും നിറഞ്ഞതും മറുവശം കടലും ചേര്‍ന്നതാണ്. കൂടിയ തീവ്രതയില്‍ കുറവു സമയം പെയ്യുന്ന മഴ മണ്ണിലിറങ്ങാന്‍ നമ്മുടെ പരമ്പരാഗത കര്‍ഷകര്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. തുലാവര്‍ഷക്കാലത്തിന്‍റെയും കര്‍ക്കിടകത്തിന്‍റെയും ആരംഭത്തില്‍ ഇടനാട്ടില്‍ മണ്ണ് കിളച്ച് മഴവെള്ളത്തെ കിനിച്ചിറക്കുകയും മഴ കഴിയുമ്പോള്‍ കട്ടകള്‍ ഉടച്ച് പൊടിച്ചു നിരത്തി ബാഷ്പീകരണം തടഞ്ഞും ജലം സംരക്ഷിച്ചിരുന്നു. ഇന്നത്തെ മഴക്കുഴികളേക്കാളും പല മടങ്ങ് ഫലവത്തായിരുന്നു ഈ പാരമ്പര്യ രീതികള്‍. മലനാട്ടില്‍, ചരിവുകളില്‍ മരങ്ങള്‍ വച്ചും കയ്യാല കെട്ടിയും നെല്‍പ്പാടത്ത് വെള്ളം കെട്ടിനിര്‍ത്തിയും ഭൂമിയില്‍ മഴവെള്ളമിറക്കാന്‍ വഴിയൊരുക്കി. അന്നത്തെ തലമുറയാല്‍ സംരക്ഷിക്കപ്പെട്ട അമൂല്യമായ, അമൃതിന് സമമായ ജലമാണ് നാമിന്ന് യാതൊരു സങ്കോചവും കൂടാതെ ഊറ്റിയെടുത്ത് ഉപയോഗിക്കുന്നത്.

സാമാന്യം നല്ല തോതില്‍ മഴ ലഭിച്ചിരുന്ന കേരളത്തില്‍ ഭൂഗര്‍ഭജലവിതാനം അധികമായി കുറഞ്ഞ് തുടങ്ങിയതിന് മറ്റ് കാരണങ്ങളുമുണ്ട്. ജലത്തെ വിവിധ ഭൂഗര്‍ഭജല അറകളിലേയ്ക്ക് എത്തിച്ച് സംരക്ഷിക്കുന്ന ചെറു ചാനലുകള്‍, നാം അശ്രദ്ധമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് കവറുകള്‍, പ്ലാസ്റ്റിക് സ്ട്രാപ്പുകള്‍ തുടങ്ങിയവകൊണ്ട് അടഞ്ഞുപോകുകയും ജലം കിനിഞ്ഞിറങ്ങുന്നതിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു. തډൂലം മഴവെള്ളം കിനിഞ്ഞിറങ്ങലിന് വിധേയമാ കാതെ അതിവേഗം കുത്തിയൊലിച്ച് കടലില്‍ പതിക്കുന്നതിനും ശുദ്ധജലം എന്നന്നേക്കുമായി നഷ്ടപ്പെടുത്തുന്നതിനും ഇടവരുന്നു. മറ്റൊരു കാരണം, ബാഷ്പീകരണം വഴി നഷ്ടപ്പെട്ടു പോകുന്ന ഉപരിതല ജലത്തിന്‍റെ അളവ് തിട്ടപ്പെടുത്താനോ, അതിന് പരിഹാരം കാണാനോ നമുക്ക് കഴിഞ്ഞിട്ടില്ല എന്നതാണ്. കേരളത്തില്‍ പെയ്യുന്ന മഴയുടെ പകുതിഭാഗവും ഭൂഗര്‍ഭജല അറകളിലേയ്ക്ക് എത്തിപ്പെടുന്നതിനു മുമ്പേതന്നെ ബാഷ്പമായി പോകുന്നു. ബാഷ്പീകരണ നിരക്ക് പ്രധാനമായും ജലത്തിന്‍റെ ഉപരിതല വിസ്തൃതിയും ജലത്തിന്‍റെ അളവിനെയും ആശ്രയിച്ചാണ് നില്‍ക്കുന്നത്. ജലസേചനത്തിന് കൃഷിയിടത്തിലേയ്ക്ക് ജലം തുറന്നുവിടുമ്പോള്‍ ഉപരിതല വിസ്തൃതി വര്‍ദ്ധിക്കു കയും ജലത്തിന്‍റെ അളവ് കുറയുകയും ചെയ്യുന്നതുമൂലം ബാഷ്പീകരണം ത്വരിതഗതിയിലാകുന്നു. ഇതിനു പരിഹാരമായി അനേകം ന്യൂറോണ്‍ പൈപ്പുകള്‍ വഴി കൃഷിയിടത്തിലേയ്ക്ക് ജലമെത്തിച്ച് ബാഷ്പീകരണ നഷ്ടം കുറയ്ക്കാം. നമ്മുടെ വീടുകളില്‍ നിന്ന് ആവശ്യം കഴിഞ്ഞ് പോകുന്ന ജലം കിണറുകളി ലേയ്ക്കോ ജലഅറകളിലേയ്ക്കോ റീചാര്‍ജ് ചെയ്യുക വഴി നമുക്ക് ബാഷ്പീകരണ നഷ്ടം ഒരുപരിധി വരെ നികത്താം. അപ്പോഴാണ് ജലം ഒരു പുനരുല്‍പ്പാദന വിഭവമായി മാറുന്നത്.

വരള്‍ച്ചയും കൊടുംചൂടും കാര്‍ഷികവിളകളുടെ ഉല്പാദനത്തെ നന്നായി ബാധിച്ചു. കുരുമുളക് വള്ളികള്‍ ഉണക്കിന്‍റെ വക്കിലെത്തിയിരിക്കുന്നു. പാലക്കാട് ആയിരക്കണക്കിന് ഹെക്ടര്‍ നെല്‍കൃഷി നശിച്ചുകഴിഞ്ഞു. വരള്‍ച്ച ഇനിയും എല്ലാ കാര്‍ഷികവിളകളെയും അതീവ ഗുരുതരമായി ബാധിക്കും.

ഉപരിതല-ഭൂഗര്‍ഭജല ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിലൂടെയും, ജലമലിനീകരണം തടയുന്നതിലൂടെയും, ജലസുരക്ഷാ ബോധവത്ക്കരണത്തിലൂടെയും ഈ പ്രശ്നങ്ങള്‍ പരിഹരിക്കാവുന്നതാണ്. വിവിധ ആവശ്യങ്ങള്‍ക്കുള്ള ജലോപ യോഗവും ജലനഷ്ടവും കഴിയുന്നത്ര കുറയ്ക്കുന്നതിനുള്ള വ്യാപകമായ ബോധവത്ക്കരണവും അനിവാര്യമാണ്. ജലമലിനീകരണം തടയുന്നതിനും ജലസംരക്ഷണത്തിനുമുള്ള നിലവിലെ നിയമങ്ങളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തി അവ കര്‍ക്കശമായി നടപ്പാക്കേണ്ടതും അത്യാവശ്യമാണ്.

പരിസ്ഥിതിയിലുണ്ടായ മാറ്റങ്ങളാണ് കാലാവസ്ഥ വ്യതിയാനത്തിന് കാരണമാകുന്നത്. തണ്ണീര്‍ത്തടങ്ങളും, നെല്‍വയലുകളും, കാവുകളും, കണ്ടല്‍ ക്കാടുകളും സംരക്ഷിക്കുന്നതും പാറയുടെയും ചെങ്കല്ലിന്‍റെയും ഖനനം നിയന്ത്രി ക്കുന്നതും നെല്‍വയലുകള്‍ നികത്തുന്നത് ഒഴിവാക്കുന്നതുമെല്ലാം പരിസ്ഥിതി സംരക്ഷണത്തിന്‍റെ ഭാഗമാണ്.

പൂര്‍വ്വികര്‍ നമ്മെ ഏല്‍പ്പിച്ച ഈ ഭൂമി ഇതുപോലെ വരും തലമുറയെ ഏല്‍പ്പിക്കണമെങ്കില്‍ പ്രകൃതിയോടിണങ്ങിയ വികസനം പ്രാവര്‍ത്തികമാക്കിയേ തീരൂ. പ്രകൃതി വിഭവങ്ങളുടെ സംരക്ഷണത്തിനും, പരിപാലനത്തിനും അതിന്‍റെ സ്വഭാവവിശേഷം മനസ്സിലാക്കി പ്രവര്‍ത്തിക്കണം. പശ്ചിമഘട്ടത്തിന്‍റെ പടിഞ്ഞാ റുള്ള കേരളമെന്ന പ്രത്യേക പാരിസ്ഥിതിക മേഖല സ്വയമേ ദുര്‍ബലമാണ്. അതീവ ഗുരുതരമായ പ്രതിസന്ധി നിലനില്‍ക്കുന്ന ഇവിടെ ഉയര്‍ന്ന ജനസാന്ദ്രത യുള്ളതിനാല്‍ പരിസ്ഥിതി ശോഷണത്തിന്‍റെ പ്രത്യാഘാതം ഗൗരവതരമായിരിക്കും. കേരളത്തിന്‍റെ സ്ഥായിയായ വികസനത്തിന് 44 നീര്‍ത്തടങ്ങളെ അടിസ്ഥാനമാക്കി യുള്ള വികസനതന്ത്രം അനിവാര്യമാണ്.

നീര്‍ത്തടാധിഷ്ഠിത വികസനം:

ഒരു പ്രദേശത്തിന്‍റെ സുസ്ഥിരമായ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അടിസ്ഥാന വിഭവങ്ങളായ മണ്ണ്, ജലം, സസ്യസമ്പത്ത് എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയവും സൂക്ഷ്മതലത്തിലുള്ളതുമായ അറിവ് ഒരു അവിഭാജ്യ ഘടകമാണ്. പരസ്പര പൂരകങ്ങളായ ഈ അടിസ്ഥാന വിഭവങ്ങളുടെ സാധ്യതകളും പരിമിതികളും മനസ്സിലാക്കി അതാതു പ്രദേശത്തെ പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കി സമഗ്രവും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്ഥായിയുമായ വിഭവ വികസന പദ്ധതികള്‍ സൂക്ഷ്മതലത്തില്‍ ആവിഷ്കരിക്കുന്നതിലൂടെ മാത്രമേ ആ പ്രദേശത്തിന്‍റെ യഥാര്‍ത്ഥ വികസനം സാധ്യമാകൂ.

കാലാവസ്ഥാ വ്യതിയാനവും, ആഗോള താപനവും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന കാലഘട്ടത്തില്‍ നീര്‍ത്തടാധിഷ്ഠിത ആസൂത്രണത്തിന്‍റേയും വികസനത്തിന്‍റേയും പ്രസക്തി കൂടുതല്‍ ബോധ്യപ്പെട്ടു വരികയാണ്. മാനവ സമൂഹത്തിന്‍റെ പുരോഗതിയുടെ ആദ്യകാലങ്ങളില്‍ പ്രകൃതിയുടെ താളക്രമവും സംരക്ഷണവും ജൈവവൈവിധ്യവും പരിസ്ഥിതിയുമൊക്കെ നിലനിര്‍ത്തു വാന്‍ പരമാവധി ശ്രദ്ധിച്ചിരുന്നു.

അനിയന്ത്രിതമായ പ്രകൃതിവിഭവചൂഷണം, ലാഭം നേടുന്നതിനു വേണ്ടി മാത്രം ഉല്‍പാദന വര്‍ദ്ധനവിനായി നടത്തുന്ന ഇടപെടല്‍ ഇവയെല്ലാം മണ്ണ്, ജലം,ജൈവസമ്പത്ത് എന്നിവയുടെ പരസ്പര ബന്ധിതമായ ചലനാത്മകതയെ തടസ്സപ്പെടുത്തുന്നു. അടിസ്ഥാന വിഭവങ്ങളായ മണ്ണ്, ജലം, ജൈവസമ്പത്ത് എന്നിവയുടെ പരസ്പര ബന്ധവും വികസനവും തമ്മില്‍ സംയോജിപ്പിക്കുന്ന പ്രക്രിയയാണ് ഏറ്റവും ശാസ്ത്രീയമായി ലോകം അംഗീകരിക്കുന്ന നീര്‍ത്തടാധിഷ്ഠിതവികസനം.

ഇത്തരത്തില്‍ ശാസ്ത്രീയ കാഴ്ചപ്പാടിന്‍റെ ഭാഗമായി നമ്മുടെ വികസന പ്രവര്‍ത്തനങ്ങളെ സംയോജിപ്പിക്കുന്നതിനും മറ്റും നിരവധി ശ്രമങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ഇപ്പോഴും പല പദ്ധതികളും പരസ്പരം കൂട്ടിമുട്ടാതെ പോവുകയാണ്. 7-ാം പഞ്ച വത്സര പദ്ധതി മുതല്‍ നമ്മുടെ നിരവധി പദ്ധതികള്‍ നീര്‍ത്തടാധിഷ്ഠിത കാഴ്ചപ്പാടിലാണ് നടപ്പിലാക്കിവരുന്നത്. പക്ഷെ ഇപ്പോഴും നമുക്ക് നമ്മുടെ വികസന പദ്ധതികളെ നീര്‍ത്തടാധിഷ്ഠിത കാഴ്ചപ്പാടിനനുസൃത മായി മാറ്റുന്നതിന് കഴിഞ്ഞിട്ടില്ല.

പ്രകൃതിവിഭവങ്ങളുടെ സംരക്ഷണം ഉറപ്പാക്കിക്കൊണ്ടുള്ള സുസ്ഥിര വികസനത്തിന് നീര്‍ത്തടാധിഷ്ഠിത വികസനസമീപനമാണ് ഏറ്റവും അഭികാമ്യം എന്ന തത്വം സാര്‍വത്രികമായി അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. വര്‍ധിച്ച തോതിലുള്ള മണ്ണൊലിപ്പും ജലക്ഷാമവും ഉത്പാദനക്ഷമതയിലെ ശോഷണവും സസ്യജന്തുജാലങ്ങളുടെ വൈവിധ്യത്തിലെ നഷ്ടവും തുടങ്ങി ഒന്നിനോട് ഒന്നു ബന്ധപ്പെട്ട നിരവധി പാരിസ്ഥിതിക പ്രശ്നങ്ങള്‍ തലപൊക്കാന്‍ തുടങ്ങി. സമയോചിതമായ ശാസ്ത്രീയ ഇടപെടല്‍ നടത്തേണ്ടതിന്‍റെ അനിവാര്യത തിരിച്ചറിഞ്ഞുകൊണ്ട്, പ്രകൃതിവിഭവങ്ങളും സംരക്ഷണവും ഒപ്പം വികസന വും പരിസ്ഥിതി സംരക്ഷണവും പുന:സ്ഥാപനവും എന്ന ലക്ഷ്യ പ്രാപ്തിക്കായി നീര്‍ത്തടാധിഷ്ഠിത വികസന പദ്ധതികള്‍ക്ക് രൂപം കൊടുത്തു.

ഭൂവിഭവങ്ങളുടെ ഭൗതിക രാസപരിണാമ പ്രക്രിയ സുഗമമാക്കുകയും അവയെ സംരക്ഷിക്കുകയും സമ്പുഷ്ടമാക്കുകയും അവയുടെ സന്തുലനം നിലനിര്‍ത്തുകയും ചെയ്തുകൊണ്ടുളള ഒരു വികസനമാണ് ഇന്ന് വേണ്ടത്. ഇതിലൂടെ സ്ഥായിയായ കാര്‍ഷികോല്പാദനം സാധ്യമാവുകയും കുടിവെളള ഭൗര്‍ലഭ്യം, വരള്‍ച്ച, വെളളപ്പൊക്കം, പരിസ്ഥിതി പ്രശ്നങ്ങള്‍ എന്നീ പ്രതിസന്ധി കള്‍ക്ക് പരിഹാരമുണ്ടാവുകയും ചെയ്യും. ഇപ്രകാരമുളള ഒരു സമഗ്രവികസനം രൂപപ്പെടുത്താന്‍ നീര്‍ത്തടാധിഷ്ഠിത കര്‍മ്മപരിപാടികളാണ് ഏറെ അഭികാമ്യം എന്ന് ആഗോളമായി തന്നെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

പ്രകൃതി വിഭവങ്ങളുടെ പ്രാധാന്യം:

പ്രകൃതി വിഭവങ്ങളായ മണ്ണ്, ജലം, സസ്യസമ്പത്ത് എന്നിവ യുടെ പരസ്പര പൂരകവും പ്രത്യേക അനുപാതത്തിലുമുള്ള പ്രവര്‍ത്തനവും ഭൗതിക രാസപരിണാമ പ്രക്രിയയുമാണ് പ്രപഞ്ചത്തില്‍ ജീവന്‍റെ നിലനില്പിന് സഹായകരമായിരിക്കുന്നത്. പ്രകൃതി വിഭവങ്ങളുടെ അശാസ്ത്രീയമായ വിനിയോഗമോ സ്ഥാനമാറ്റമോ സംഭവിക്കുമ്പോഴെല്ലാം പരിസ്ഥിതി പ്രശ്നങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. പ്രകൃതി നിയമങ്ങളെ ദീര്‍ഘവീക്ഷണമില്ലാതെ ലംഘി ക്കുന്ന പ്രവണത സമസ്ത ജീവജാലങ്ങളുടെയും നിലനില്പിനെ പ്രതികൂലമായി ബാധിക്കുന്നു.

ജലം സംഭരിച്ച് നിര്‍ത്തുവാനുള്ള ഭൂമിയിലെ ഏറ്റവും വലിയ ജലസംഭരണിയാണ് മണ്ണ്. കൃഷിയ്ക്ക് ഏറ്റവും ഉപയുക്തമായ മണ്ണിലടങ്ങിയിട്ടുള്ള പ്രധാന ഘടകങ്ങള്‍ ധാതുക്കള്‍, ജൈവാംശം, ഈര്‍പ്പം, വായു എന്നിവയാണ്. ഇവയോടൊപ്പം പോഷക ഘടകങ്ങളും സൂഷ്മ ജീവികളും ചേര്‍ന്ന് മണ്ണിന് സവിശേഷ ഗുണങ്ങളുണ്ടാക്കുന്നു. എന്നാല്‍ ഇന്ന് മണ്ണ് രൂക്ഷമായ നാശത്തിനും നഷ്ടത്തിനും വിധേയമാവുകയാണ്. അസാധാരണമാം വിധം മേല്‍മണ്ണ് നീക്കം ചെയ്യപ്പെടുന്നതുകൊണ്ട് ഭൂമിയുടെ ജലാഗിരണ ശേഷി നഷ്ടപ്പെടുകയും, സസ്യങ്ങളുടെ നിലനില്‍പ്പ് അപകടത്തിലാവുകയും ചെയ്യുന്നു.

3000 മില്ലീമീറ്ററിനു മുകളില്‍ ശരാശരി വര്‍ഷപാതം നമുക്ക് ലഭിക്കുന്നുണ്ടെങ്കിലും ഈ വെളളത്തിന്‍റെ ഭൂരിഭാഗവും ഉപയോഗിക്കാനാവാതെ സമുദ്രത്തിലേയ്ക്കും മറ്റ് ജലാശയങ്ങളിലേയ്ക്കും ഒഴുകിപ്പോവുകയാണ്. മഴവെളളം ഭൂമിയില്‍ പതിച്ച് ഉപരിതല പ്രവാഹമായി ഒഴുകി ജലാശയങ്ങളില്‍ എത്തിച്ചേരുന്നതിനുളള സമയദൈര്‍ഘ്യം വര്‍ദ്ധിപ്പിച്ച്, വേണ്ടത്ര വെളളം ഭൂമിയില്‍ ആഗിരണം ചെയ്യപ്പെടാന്‍ അവസരമൊരുക്കിയാല്‍ ഭൂഗര്‍ഭപാളികളിലും ഉറവകളിലും ജലലഭ്യത വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കും. ജലസംരക്ഷണത്തിലെ അശ്രദ്ധമൂലം അമൂല്യമായ ജലം നഷ്ടമാവുകയും, കാര്‍ഷികമേഖലയെ മാത്രമല്ല കുടിവെളള ലഭ്യതയേയും വ്യവസായ പാരിസ്ഥിതിക മേഖലയെയും പ്രതികൂല മായി ബാധിക്കുകയും ചെയ്യുന്നു.. സസ്യസമ്പത്ത് മണ്ണിനെ പരിപോഷിപ്പിക്കുകയും ആഹാരം, ജലം, പ്രാണ വായു, ഇന്ധനം തുടങ്ങി ജീവന്‍റെ നിലനില്പിനാവശ്യമായ എല്ലാ ഘടകങ്ങളെയും ലഭ്യമാക്കുകയും ചെയ്യുന്നു. എന്നാല്‍ അശാസ്ത്രീയമായ കൃഷിരീതികളിലൂടെ ഈ സസ്യസമ്പത്തിന് ശോഷണം സംഭവിക്കുന്നു. സമസ്ത ജീവജാലങ്ങളുടെയും നിലനില്പ്പിനും പരിസ്ഥിതിയുടെ സന്തുലനത്തിനും വൈവിധ്യമാര്‍ന്ന സസ്യ സമ്പത്ത് നിലനിര്‍ത്തിയേ തീരൂ.

സംയോജന സാധ്യതകള്‍:

ഒരു നിയോജക മണ്ഡലത്തിന്‍റെ സമഗ്രവികസനത്തിനുള്ള പദ്ധതി തയ്യാറാക്കുമ്പോള്‍ ഓരോ തുണ്ട് ഭൂമിയിലും ഏറ്റെടുക്കേണ്ട പ്രവൃത്തി കളുടെ പട്ടിക തയ്യാറാക്കുകയും അത്തരത്തില്‍ തയ്യാറാക്കുന്ന പട്ടികയില്‍ ഓരോ പദ്ധതി മുഖാന്തരം ഏറ്റെടുക്കാന്‍ സാധിക്കുന്ന പ്രവൃത്തികള്‍ വേര്‍തിരിച്ചു കാണിച്ചിട്ടുണ്ടാവും. അവിദഗ്ധ തൊഴില്‍ ഏറെക്കുറെ പൂര്‍ണമായും തൊഴിലുറപ്പു പദ്ധതിയിലും, വിദഗ്ധ തൊഴിലുകളും സാധനസാമഗ്രികളും നിര്‍മിതികളും മറ്റു പദ്ധതികളിലും ഏറ്റെടുക്കുന്ന തരത്തില്‍ സമഗ്രവികസനത്തി നുള്ള മാസ്റ്റര്‍പ്ലാനിന്‍റെ ഭാഗമായി മാറുന്നു.

കേന്ദ്ര പദ്ധതിയായ സംയോജിത നീര്‍ത്തടവികസന പരിപാടി, പശ്ചിമഘട്ട വികസന പദ്ധതി, നബാര്‍ഡിന്‍റെ നീര്‍ത്തട പദ്ധതികള്‍ തുടങ്ങിയവ ഇത്തരത്തില്‍ സംയോജിപ്പിക്കേണ്ടതാണ്. അതുപോലെ തന്നെ കൃഷി, ഫിഷറീസ്, മൃഗ സംരക്ഷണം, ക്ഷീരവികസനം, വനം, ചെറുകിടജലസേചനം, ഭൂജലം തുടങ്ങിയ വകുപ്പുകളുടെ പദ്ധതികള്‍ മാസ്റ്റര്‍ പ്ലാനില്‍ സംയോജിപ്പിക്കേണ്ടതാണ്. തൊഴിലുറപ്പു പദ്ധതിയിലൂടെ ഉണ്ടായി വരുന്ന പുതിയ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനുതകുന്ന തുടര്‍പ്രവര്‍ത്തനങ്ങളാണ് മറ്റു വകുപ്പുകളുടെ പദ്ധതികളുടെ സംയോജനത്തിലൂടെ ലക്ഷ്യമിടുന്നത്. ഉദാഹരണത്തിന്, തൊഴിലുറപ്പു പദ്ധതിയില്‍ ചെളി നീക്കി ആഴം കൂട്ടി വൃത്തിയാക്കിയ ഒരു കുളത്തില്‍ ഫിഷറീസ് വകുപ്പിന്‍റെ മത്സ്യം വളര്‍ത്തല്‍ പദ്ധതി സംയോജിപ്പിക്കാം. ഭൂമി നിരപ്പാക്കല്‍, തട്ടുതിരിക്കല്‍, ട്രെഞ്ചുകള്‍, കോണ്ടൂര്‍ ബണ്ടുകള്‍ എന്നിവ തൊഴിലുറപ്പു പദ്ധതിയില്‍ നിര്‍വ്വഹിക്കുമ്പോള്‍ത്തന്നെ അവിടെ അനിവാര്യമായി വരാവുന്ന സാധനസാമഗ്രികള്‍ ഉപയോഗിച്ചുള്ള നിര്‍മാണ പ്രവൃത്തികള്‍ (കല്ലുകയ്യാല, കോണ്‍ക്രീറ്റ് ചെക്കുഡാമുകള്‍, കല്ലുവച്ചുള്ള തോടിന്‍റെ പാര്‍ശ്വ ഭിത്തി സംരക്ഷണം തുടങ്ങിയവ ഉദാഹരണം) മറ്റു നീര്‍ത്തട പദ്ധതികളിലും ഉള്‍പ്പെടുത്താം.

വ്യത്യസ്ത ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ ഉള്‍കൊളളുന്ന സംസ്ഥാനമാണ് കേരളം. ഭൂമിയും ജലവും അവയുടെ വികസനവുമായി ബന്ധപ്പെട്ട പരിസ്ഥിതി ഘടകങ്ങളും ഏറ്റവും കൂടുതല്‍ പ്രാമാണ്യം നേടുന്നത് പ്രാദേശിക തലത്തിലാണ്. എന്നാല്‍ ഇവയുടെ ലഭ്യത, വിതരണം എന്നിവയെക്കുറിച്ചുളള ആധികാരിക വിവരശേഖരങ്ങളുടെ അഭാവം നമ്മുടെ വികസന രംഗത്ത് കാണാവുന്നതാണ്. നിലവിലുള്ള സ്ഥിതിവിവര കണക്കുകളുടെ വിശകലനത്തെ മാത്രമായിരുന്നു ഈ ആവശ്യങ്ങള്‍ക്ക് നാം ഇതുവരെ ആശ്രയിച്ചു പോന്നത്. ഒരു പ്രദേശത്തിന്‍റെ അര്‍ത്ഥവത്തായ ആസൂത്രണ പരിപാടിയുടെ അടിസ്ഥാന ആവശ്യമാണ് വിഭവങ്ങളെ മനസ്സിലാക്കുക എന്നുളളത്. അര്‍ത്ഥവത്തായി ഒരു വികസന പരിപാടി തയ്യാറാക്കുവാനാവശ്യമായ സൂക്ഷ്മതല വിവരങ്ങളുടെ അഭാവം ഇന്നും പ്രത്യേകം ശ്രദ്ധേയമാണ്. പ്രാദേശിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഗ്രാമതല വികസന പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ കഴിയൂ. ഇതിന് സൂക്ഷ്മതല വിവരങ്ങളും മാനചിത്രങ്ങളും കൂടിയേ തീരൂ.

പ്രാദേശിക വിഭവങ്ങളെ വേര്‍തിരിച്ചറിയുവാനും അവയുടെ സ്ഥല-മാന വ്യാപനം മനസ്സിലാക്കുവാനും സഹായകരമായ രീതിയില്‍ ജനപങ്കാളിത്തത്തോടെ വിഭവ വിശകലനവും കര്‍മ്മപദ്ധതി തയ്യാറാക്കുകയും ചെയ്യുന്ന പദ്ധതിയാണിത്. വിഭവങ്ങളുടെ ചിത്രീകരണം, വേര്‍തിരിച്ചറിയല്‍, പ്രാദേശിക സവിശേഷതകള്‍ കണ്ടെത്തല്‍, കാര്‍ഷിക ഭൂവിനിയോഗ രീതികള്‍, പരിസ്ഥിതി പ്രശ്നങ്ങള്‍, എന്നിവയെ കുറിച്ചുളള പഠനം ഇതിലൂടെ സാധ്യമാകുന്നു.

സംഘാടനം:

കാട്ടാക്കട അസംബ്ലി നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ആറുപഞ്ചായത്തുകളിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ ശ്രീ. ഐ. ബി. സതീഷ് എം.എല്‍.എ.യുടെ നേതൃത്വത്തില്‍ 05.07.2016 ന് മലയിന്‍കീഴ് ദ്വാരക ഓഡിറ്റോറിയത്തില്‍ ഒത്തുകൂടി, ജലസമൃദ്ധി കാട്ടാക്കട നിയോജകമണ്ഡലം എന്ന ആശയം ചര്‍ച്ചചെയ്തു. മണ്ഡലമാകെ ജലസമൃദ്ധിയും ജലശുദ്ധിയും ഉറപ്പുവരുത്തുന്നതിനുളള ഒരു പദ്ധതി വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി - കാട്ടാക്കട നിയോജക മണ്ഡലം തയ്യാറാക്കി നടപ്പിലാക്കുന്നതിനും തീരുമാനിച്ചു. അതിന്‍റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുകയും വകുപ്പുകള്‍ വഴി നടത്തിവരുന്ന നിലവിലുളള പദ്ധതികളുടെ സംയോജനം വഴി പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനു തീരുമാനിച്ചു.

20.09.2016 ല്‍ തിരുവനന്തപുരം ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വച്ച് ജലസ്രോതസ്സുകളെ സംബന്ധിച്ച സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ഭൂവിനിയോഗ ബോര്‍ഡിനോട് ആവശ്യപ്പെട്ടു. 05.10.2016 ല്‍ നേമം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വച്ച് മണ്ഡലത്തിലെ തിരഞ്ഞെടുത്ത സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി ഏകദിന ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. 03.11.2016 ല്‍ നേമം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വച്ച് മണ്ഡലത്തിലെ തിരഞ്ഞെടുത്ത ഉദ്യോഗസ്ഥര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കുമായി ഏകദിന പരിശീലന പരിപാടി നടത്തി. മണ്ഡലത്തിലെ എല്ലാ വില്ലേജുകളുടെയും കഡസ്ട്രല്‍ ഭൂപടങ്ങള്‍ ശേഖരിച്ച് അവയെ ഡിജിറ്റൈസ് ചെയ്ത് ഉപഗ്രഹ ചിത്രവുമായി സംയോജിപ്പിച്ചു ജലവിഭവങ്ങളെ സംബന്ധിച്ച വിവര ശേഖരണം നടത്തുന്നതിനായി പഞ്ചായത്തുതല പരിശീലനങ്ങള്‍ സംഘടിപ്പിച്ചു. 2016 ഡിസംബറില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാദ്ധ്യക്ഷന്‍റെ ചേമ്പറില്‍ കൂടിയ യോഗത്തില്‍ വച്ച് പദ്ധതി നടത്തിപ്പിനായി ഒരു പദ്ധതിരേഖ തയ്യാറാക്കുവാനായി നിര്‍ദ്ദേശിച്ചു.

വാര്‍ഡുകളില്‍ ജലസ്രോതസ്സുകളെ സംബന്ധിച്ച സര്‍വ്വേ പൂര്‍ത്തിയാക്കി. ഓരോ വാര്‍ഡിലും ഏറ്റെടുക്കുവാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനായി നിശ്ചിത പ്രൊഫോര്‍മ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ക്ക് നല്‍കി. ഭൂവിനിയോഗ ബോര്‍ഡിലെ ഉദ്ദ്യോഗസ്ഥര്‍ ഫീല്‍ഡ് സന്ദര്‍ശനം നടത്തി വിവരങ്ങള്‍ ആരായുകയും ജലസ്രോതസ്സുകളുടെ ചിത്രങ്ങള്‍ ശേഖരിക്കുകയും ചെയ്തു. സര്‍വ്വേയില്‍ ലഭ്യമായ വിവരങ്ങളും, ഫീല്‍ഡ് വിവരങ്ങളും ഗ്രാമപഞ്ചാ യത്ത് അംഗങ്ങള്‍ നല്‍കിയ നിര്‍ദ്ദേശങ്ങളും ക്രോഡീകരിക്കുന്നതിനും ലഭ്യമായ പ്രാഥമിക വിവരങ്ങളുടെ വിശകലനത്തിനും തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി മണ്ഡലതലത്തില്‍ ഒരു ഏകദിന ശില്പശാല തിരുവനന്തപുരം പഞ്ചായത്ത് അസോസിയേഷന്‍ ഹാളില്‍ 2017 മാര്‍ച്ച് 6 ന് സംഘടിപ്പിച്ചു.

പ്രവര്‍ത്തന സമ്പ്രദായങ്ങള്‍:

  • നിയോജക മണ്ഡലത്തിന്‍റെ കെടസ്ട്രല്‍ ഭൂപടം തയ്യാറാക്കി.
  • സൂക്ഷ്മതലത്തിലുള്ള വിഭവ ഭൂപടങ്ങള്‍ (ആസ്തി, ഭൂവിനിയോഗം, ജലവിഭവം) ജനപങ്കാളിത്തത്തോടെ തയ്യാറാക്കി.
  • അയല്‍ക്കൂട്ടങ്ങള്‍ ഉള്‍പ്പെടെ വിവിധ തലത്തിലുള്ള സംഘടനാ സംവിധാനങ്ങളുടെ രൂപീകരണം.
  • നിയോജക മണ്ഡലത്തിന്‍റെ ഭൂപടം ഉപയോഗിച്ച് കെടസ്ട്രല്‍ ഭൂപടത്തില്‍ ചെറു നീര്‍ത്തടങ്ങളെ രേഖപ്പെടുത്തി.
  • ട്രാന്‍സെക്റ്റ് നടത്തത്തിലൂടെ ഫീല്‍ഡ് തല കൃത്യത ഉറപ്പുവരുത്തി.
  • സര്‍വ്വേ ഓഫ് ഇന്ത്യയുടെ ടോപ്പോ ഷീറ്റുകള്‍ ഉപയോഗപ്പെടുത്തി ഭൂരൂപ ഭൂപടം, ഉന്നതി ഭൂപടം, നീരൊഴുക്ക് ഭൂപടം തുടങ്ങിയ പ്രമേയ ഭൂപടങ്ങള്‍ തയ്യാറാക്കി.
  • ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ ഭൂവിനിയോഗ ഭൂപടം, ജിയോമോര്‍ഫോളജി ഭൂപടം തുടങ്ങിയ പ്രമേയ ഭൂപടങ്ങള്‍ തയ്യാറാക്കി.
  • ഫീല്‍ഡ് സര്‍വ്വേ, പ്രാദേശിക അറിവുകള്‍ എന്നിവയിലൂടെ പ്രമേയ ഭൂപടങ്ങളുടെ കൃത്യത തീര്‍ച്ചപ്പെടുത്തി.
  • വിവിധ പ്രമേയ ഭൂപടങ്ങളുടെ സ്വാംശീകരണവും സമഗ്ര വിഭവ അപഗ്രഥനവും നടത്തി ഓരോ പ്രദേശത്തിന്‍റെയും വിഭവ സാധ്യതകളും വിഭവ പരിമിതികളും ജനപങ്കാളിത്തത്തോടെ നിശ്ചയിച്ചു.
  • പ്രകൃതി വിഭവങ്ങളുടെ വിതരണം, വ്യാപനം, അവയുടെ പരിമിതികള്‍ എന്നിവ മനസ്സിലാക്കി പരിസ്ഥിതി പ്രശ്നങ്ങള്‍ ലഘൂകരിക്കുന്നതിനും വിഭവവികസനത്തിനും വേണ്‍ണ്ട സാങ്കേതിക നിര്‍ദ്ദേശങ്ങള്‍/പരിഹാരമാര്‍ഗ്ഗങ്ങള്‍ തയ്യാറാക്കി.
  • ത്രിതല പഞ്ചായത്ത് മെമ്പര്‍മാര്‍, കര്‍ഷക പ്രതിനിധികള്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന നിയോജക മണ്ഡല തല വിദഗ്ദ്ധ സമിതിക്കു മുമ്പാകെ പ്രമേയ ഭൂപടങ്ങളും അനുബന്ധ കര്‍മ്മ പദ്ധതികളും അവതരിപ്പിച്ചു.
  • ചര്‍ച്ചയിലൂടെയും സാങ്കേതിക സൂക്ഷ്മ പരിശോധനയിലൂടെയും കര്‍മ്മ പദ്ധതികള്‍ക്ക് ഉചിതമായ മാറ്റങ്ങള്‍ വരുത്തി നിയോജക മണ്ഡല തല വിദഗ്ധ സമിതിയുടെ അംഗീകാരം നേടി.
  • അസ്സല്‍ ഭൂപടങ്ങളും റിപ്പോര്‍ട്ടും പൂര്‍ത്തീകരിച്ചു.


ഉപയോഗങ്ങള്‍:

ഈ പദ്ധതിരേഖയിലൂടെ നിയോജക മണ്ഡലത്തിന്‍റെ ചെറുനീര്‍ത്തടങ്ങള്‍ സര്‍വ്വെ നമ്പര്‍ അടിസ്ഥാനത്തില്‍ തിരിച്ചറിയുന്നതിനും വിഭവ വിശകലനത്തിന് വിധേയമാക്കുവാനും സാധിക്കുന്നു. നിയോജക മണ്ഡലത്തിന്‍റെ ജല സംബന്ധിയായ പ്രശ്നങ്ങള്‍ ലഘൂകരിക്കുന്നതിന് മുന്‍ഗണനാ ക്രമത്തില്‍ പദ്ധതികള്‍ തിരഞ്ഞെടുക്കുവാന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളെ ഈ പദ്ധതിരേഖ പ്രാപ്തരാക്കുന്നു.

  • നിയോജക മണ്ഡലത്തിലെ ചെറുനീര്‍ത്തടങ്ങളെ തിരിച്ചറിയുന്നതിനും വിഭവ വിശകലനത്തിനും.
  • പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ അവലംബിക്കേണ്ട ജലസ്രോതസ്സുകള്‍.
  • തീരസംരക്ഷണമാവശ്യമായ നീര്‍ച്ചാലുകള്‍, തീരസംരക്ഷണ കര്‍മ്മ പദ്ധതികള്‍.
  • പുതിയ ജലസ്രോതസ്സുകളും, ജല സംഭരണികളും നിര്‍മ്മിക്കുവാനനുയോജ്യമായ പ്രദേശങ്ങള്‍.
  • മണ്ണ്/ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കേണ്ട പ്രദേശങ്ങള്‍, ഓരോ പ്രദേശത്തും നടപ്പിലാക്കേണ്ട മണ്ണ് / ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍.
  • കുടിവെള്ള വിതരണം/ജലസേചനം എന്നിവയ്ക്കായുള്ള പദ്ധതികള്‍.
  • വിള തീവ്രത വര്‍ദ്ധിപ്പിക്കേണ്ട പ്രദേശങ്ങള്‍.
  • വെള്ളക്കെട്ട്/വെള്ളപ്പൊക്ക നിവാരണ കര്‍മ്മ പദ്ധതികള്‍.
  • നീര്‍ത്തടത്തിനകത്തെ കുടുംബങ്ങള്‍ക്ക് തൊഴില്‍ കണ്ടെത്തല്‍.

ഏതൊരു പദ്ധതിയുടേയും ശാസ്ത്രീയവും സുതാര്യവുമായ നടത്തിപ്പ് അതിന്‍റെ പദ്ധതി രേഖയെ ആശ്രയിച്ചാണ്. അതുകൊണ്ടുതന്നെ പരമപ്രധാന്യം അര്‍ഹിക്കുന്ന ഒന്നാണ് പദ്ധതി രേഖ. പദ്ധതി പ്രദേശത്ത് നിര്‍ദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏതൊക്കെ, അവ ആര്, എപ്പോള്‍, എവിടെ, എങ്ങിനെ നടപ്പിലാക്കും തുടങ്ങിയ വിവരങ്ങള്‍ ഇതിലുണ്ടെങ്കില്‍ മാത്രമെ അവ സമയ ബന്ധിതമായും സമഗ്രമായും നടപ്പിലാക്കുവാന്‍ പദ്ധതി നിര്‍വ്വഹണ ഏജന്‍സി കള്‍ക്ക് കഴിയൂ.

ജനകീയ സമിതികള്‍ പദ്ധതിയുടെ നടത്തിപ്പുകാരായി വരുമ്പോഴാകട്ടെ, ഈ പദ്ധതി രേഖയുടെ പ്രാധാന്യം വീണ്ടും വര്‍ദ്ധിക്കുന്നു. ഓരോ ഇടപെടല്‍ പ്രവര്‍ത്തനവും എങ്ങിനെ, എവിടെ, ആര്, എപ്പോള്‍ നടത്തുമെന്ന് വ്യക്തമായ ധാരണ നല്‍കാന്‍ പദ്ധതി രേഖയ്ക്ക് കഴിയണം. അതുകൊണ്ടുതന്നെ തികച്ചും പങ്കാളിത്തപരമായ രീതിയില്‍ ജനങ്ങളുടെ ആശയാഭിലാഷങ്ങള്‍ തിരിച്ചറിഞ്ഞ് അവരുടെ ശേഷിയും കഴിവും വിഭവങ്ങളും അവസരങ്ങളും തിട്ടപ്പെടുത്തി, കഴിയാവുന്ന ഇടങ്ങളില്‍ ഇവയെ പരിപോഷിപ്പിച്ച്, പരിമിതികളെയും കുറവുകളെയും കണക്കിലെടുത്ത് അതിലേയ്ക്ക് ആധുനികവും ശാസ്ത്രീയവുമായ പുതിയ അറിവുകള്‍ കൂട്ടിച്ചേര്‍ത്താണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ നിശ്ചയിച്ചതും, പിന്നീടത് ഒരു രേഖയാക്കി മാറ്റിയതും.

അതായത് പദ്ധതി രേഖ തയ്യാറാക്കിയത് ജനകീയ സമിതികളെ സംഘടിപ്പിച്ച്, അവര്‍ക്കാവശ്യമായ പരിശീലനങ്ങള്‍ നല്‍കി, പങ്കാളിത്തപഠനങ്ങള്‍ നടത്തി, ഓരോ കുടുംബത്തിന്‍റേയും, പ്രദേശത്തിന്‍റേയും പ്രശ്നങ്ങളും ആവശ്യങ്ങളും മനസ്സിലാക്കിയിട്ടാണ്.

കാട്ടാക്കട ജലസമൃദ്ധി പദ്ധതിയിലൂടെ 3 വര്‍ഷം കൊണ്ട് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളുടെ സംഗ്രഹമാണ് പദ്ധതി രേഖ. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതിക്കള്‍ക്കനുയോജ്യമായ വിധത്തില്‍ ജനകീയ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ടും പ്രദേശത്തിന്‍റെ സമഗ്രവും സന്തുലിതവുമായ വികസനത്തിന് മുന്‍ഗണനാ ക്രമം നിശ്ചയിച്ച് തയ്യാറാക്കിയിരിക്കുന്ന രേഖയാണിത്. പദ്ധതി പ്രദേശത്തെക്കുറിച്ചുള്ള പൊതു വിവരണം, വിഭവാവസ്ഥയുടെ സമഗ്രമായ അവലോകനം, തദ്ദേശവാസികളുടെ ആവശ്യങ്ങളുടെ മുന്‍ഗണനാ ക്രമങ്ങള്‍ തുടങ്ങി ഓരോ വര്‍ഷവും വിവിധ മേഖലകളില്‍ നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുന്ന രേഖയാണിത്. മണ്ണ്-ജല സംരക്ഷണത്തിനും ജൈവ കൃഷി ക്കും പരിസ്ഥിതിയക്ക് അനുയോജ്യമായ പ്രവര്‍ത്തനങ്ങളാണ് പ്രധാനമായും ഈ രേഖയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

ഉദ്ദേശലക്ഷ്യങ്ങള്‍:

  • നിയോജക മണ്ഡലത്തിലെ മുഴുവന്‍ ജനങ്ങളുടെയും ആശയ അഭിലാഷങ്ങള്‍ ഉള്‍ക്കൊണ്ട് പരിസ്ഥിതി സൗഹൃദവും, യുക്തിസഹവും സമഗ്രവുമായ ഒരു ജലവിഭവ പരിപാലന രേഖ തയ്യാറാക്കുക.
  • പ്രദേശത്ത് നിലനില്‍ക്കുന്ന ജലസംബന്ധമായ പ്രശ്നങ്ങള്‍ പരിഗണിച്ച് ജലസ്രോതസ്സുകളുടെ വിവരശേഖരണം നടത്തി അവയെ പരിപോഷിപ്പിക്കുക യും പുതിയ ജലസ്രോതസ്സുകള്‍ കൂടി നിര്‍മ്മിച്ച് സമഗ്രമായ ഒരു ജലവിഭവ പ്ലാന്‍ തയ്യാറാക്കുക.
  • പ്രദേശത്തെ കാര്‍ഷിക വികസനത്തിനും ഉത്പാദന വര്‍ദ്ധനവിനും കൂടി ഉതകുന്ന തരത്തില്‍ ജലവിഭവ വിനിയോഗം മെച്ചപ്പെടുത്തുന്ന പ്രവര്‍ത്ത നങ്ങള്‍ നിര്‍ദ്ദേശിക്കുക.
  • പദ്ധതി പ്രദേശത്ത് നിലനില്‍ക്കുന്നതും നടപ്പിലാക്കുന്നതുമായ പദ്ധതികളെ ജലസമൃദ്ധി പദ്ധതിയുമായി സംയോജിപ്പിച്ച് എല്ലാ സാമ്പത്തിക സ്രോതസ്സു കളെയും ഒരു കുടക്കീഴില്‍ കൊണ്ട് വന്ന് ഫലപ്രദമായ വിഭവ വിനിയോഗം ഉറപ്പാക്കി മണ്ഡലത്തിലെ ജലസുരക്ഷ ഉറപ്പാക്കുക.
  • ജലവിഭവ പരിപാലനത്തില്‍ പൊതുജനപങ്കാളിത്തം ഉറപ്പാക്കി എല്ലാ വര്‍ക്കും ജലസംരക്ഷണത്തിന്‍റെ ആവശ്യകത സംബന്ധിച്ച അവബോധം സൃഷ്ടിക്കുക.
  • ജലാധിഷ്ഠിത കര്‍ഷിക ഉത്പാദക സംസ്കാരത്തിന്‍റെ മാതൃകയുണ്ടാക്കി കേരള സമൂഹത്തിന് മുമ്പാകെ അവതരിപ്പിക്കുക.

നടപടി ക്രമങ്ങള്‍:

പദ്ധതി രേഖ തയ്യാറാക്കുന്നതിനായി താഴെ പറയുന്ന നടപടി ക്രമങ്ങളാണ് അവലംബിച്ചത്.

  • പ്രദേശവാസികളുടെ വിശ്വാസ്യത നേടിയെടുക്കല്‍ - പദ്ധതി നിര്‍വ്വഹണ ഏജന്‍സികളായ ബ്ലോക്ക് പഞ്ചായത്തുകളും ഗ്രാമ പഞ്ചായത്തുകളും സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡും ഇതിനായി പദ്ധതി പ്രദേശത്തെ വിവിധ തലത്തിലുള്ള ജനങ്ങളുമായി നിരവധി തവണ സംവദിക്കുക യുണ്ടായി. എല്ലാ പ്രവര്‍ത്തനങ്ങളിലും ജനപ്രതിനിധികളെയും തദ്ദേശവാസി കളെയും ഉള്‍പ്പെടുത്തുക വഴി ജനങ്ങളുടെ വിശ്വാസ്യത നേടിയെടു ക്കുന്നതിനും അതിലൂടെ സമയബന്ധിതമായി വിവരശേഖരണം നടത്തുന്ന തിനും പദ്ധതി രേഖ പൂര്‍ത്തീകരണത്തിനും സാധിച്ചു.
  • ഗ്രാമതല കമ്മറ്റികള്‍ - പദ്ധതി രേഖ തയ്യാറാക്കുന്നതിന്‍റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ഗ്രാമതലത്തില്‍ വിളിച്ച് കൂട്ടി കാര്യങ്ങള്‍ വിശദീകരിച്ച തിനാലും യോഗങ്ങളില്‍ ബ്ലോക്ക് പഞ്ചായത്തുകളുടെയും ഗ്രാമ പഞ്ചായ ത്തുകളുടെയും ഭൂവിനിയോഗ ബോര്‍ഡിന്‍റെയും ഉദ്യോഗസ്ഥര്‍ പങ്കെടുത്ത തിലൂടെയും തദ്ദേശവാസികളില്‍ പ്രചോദനം ഉണ്ടാക്കുവാനും വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നതിനും സാധിച്ചു.
  • അടിസ്ഥാന വിവര ശേഖരണം - ഭൂവിനിയോഗ ബോര്‍ഡിന്‍റെ സാങ്കേതിക മേല്‍നോട്ടത്തില്‍ പദ്ധതി പ്രദേശത്തെ വീടുകളെയും ഭൂമിയേയും പ്രകൃതി വിഭവങ്ങളെയും സംബന്ധിക്കുന്ന വിവര ശേഖരണം നടത്തി.
  • പങ്കാളിത്ത വികസന മാതൃക - നീര്‍ത്തടങ്ങളുടെ അതിരുകള്‍ തിരിച്ചറിയല്‍, വിഭവഭൂപടങ്ങള്‍ തയ്യാറാക്കല്‍, പ്രശ്നങ്ങളും സാധ്യതകളും കണ്ടെത്തല്‍, മുന്‍ഗണനാക്രമം നിശ്ചയിക്കല്‍ എന്നിവ ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കിയതുവഴി പദ്ധതിയെക്കുറിച്ച് ജനങ്ങളില്‍ താല്‍പര്യം ജനിപ്പിക്കുന്നതിനും വിശ്വാസ്യത ഉറപ്പാക്കുന്നതിനും കഴിഞ്ഞു. അതിലൂടെ തങ്ങളാണ് യഥാര്‍ത്ഥ അവകാശികള്‍ എന്ന് തിരിച്ചറിഞ്ഞ് പദ്ധതി ഏറ്റെടുക്കുവാന്‍ തദ്ദേശവാസികള്‍ക്ക് സാധിച്ചു.
  • പ്രമേയ ഭൂപടങ്ങള്‍ തയ്യാറാക്കല്‍ - ഉപഗ്രഹ ചിത്രങ്ങളുടെ സഹായ ത്തോടെ വിവിധ പ്രമേയ ഭൂപടങ്ങള്‍ തയ്യാറാക്കുകയും അവയെല്ലാം ഭൂവിവര വ്യവസ്ഥയുടെ സഹായത്തോടെ സംയോജിപ്പിച്ചിരിക്കുന്നു. ഇതിലൂടെ പദ്ധതി പ്രദേശത്തെക്കുറിച്ച് ശാസ്ത്രീയമായി മനസ്സിലാക്കു ന്നതിനും അപഗ്രഥനം നടത്തുന്നതിനും സാധിച്ചു. ഇത് സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ തുടര്‍ അദ്ധ്യായങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
  • വിവര അപഗ്രഥനം - പദ്ധതി രേഖ തയ്യാറാക്കുന്നതിന്‍റെ ഭാഗമായി ഇന്‍റര്‍നെറ്റില്‍ ഉള്‍പ്പെടെ ലഭ്യമായിട്ടുള്ള വിവരങ്ങളെ ചിട്ടയായ ഒരു ഗവേഷണ പ്രക്രിയയിലൂടെ അവലോകനം നടത്തുകയുണ്ടായി. വിവിധ വകുപ്പുകളില്‍ ലഭ്യമായിട്ടുള്ള വിവരങ്ങള്‍, റിപ്പോര്‍ട്ടുകള്‍, അവലോക നങ്ങള്‍ എന്നിവയും ഇതിന്‍റെ ഭാഗമായി പരിശോധനകള്‍ക്ക് വിധേയമാക്കിയിട്ടുണ്ട്.
  • അവലോകനം - ശേഖരിച്ച അടിസ്ഥാന വിവരങ്ങളും ദ്വിതീയ വിവരങ്ങളും പ്രമേയ ഭൂപടങ്ങളും പരിശോധനകള്‍ക്കും അവലോകനങ്ങള്‍ക്കും വിധേയമാക്കി. അതിലൂടെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ മനസ്സിലാക്കുകയും സാധ്യതകള്‍ കണ്ടെത്തുകയും ചെയ്ത് പദ്ധതി രേഖയില്‍ ഉള്‍പ്പെടുത്തേണ്ട വിശദാംശങ്ങള്‍ തീര്‍പ്പാക്കുകയും ചെയ്തു. മാത്രവുമല്ല അവ ഓരോന്നും എങ്ങനെ എപ്പോള്‍ നടപ്പിലാക്കുവാന്‍ കഴിയും തുടങ്ങിയ വിശദാംശങ്ങ ളോടു കൂടി പദ്ധതി രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
  • പദ്ധതി രേഖ - സംഘാടകസമിതി നല്‍കിയിട്ടുള്ള ചട്ടക്കൂട്ടില്‍ നിന്നു കൊണ്ട് മേല്‍ വിവരിച്ച രീതിയില്‍ തയ്യാറാക്കിയ വിവരങ്ങള്‍ ക്രോഡീകരിച്ച് പദ്ധതി രേഖ തയ്യാറാക്കി.
  • മണ്ഡലതല അവതരണം - വിശദമായ പദ്ധതി രേഖയിലെ വിവരങ്ങള്‍ മണ്ഡലതല സഭയില്‍ അവതരിപ്പിച്ച് അംഗീകാരം നേടിയെടുത്തു.
  • അനുമതി നേടല്‍ - മണ്ഡലതലസഭയുടെ അംഗീകാരം ലഭിച്ച മുറയ്ക്ക് വിശദാംശങ്ങള്‍ ജില്ലാ തലത്തില്‍ അവതരിപ്പിക്കുകയും അംഗീകാരം നേടുകയും ചെയ്തിട്ടുണ്ട്.

വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ നിര്‍വ്വഹണം പ്രധാനമായും മൂന്ന് ഘട്ടങ്ങളിലായിട്ടാണ് നടപ്പിലാക്കുന്നത്.

  • ആസൂത്രണ ഘട്ടം.
  • നിര്‍വ്വഹണ ഘട്ടം.
  • തുടര്‍ പ്രവര്‍ത്തന ഘട്ടം.

3 മുതല്‍ 4 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഓരോ ഘട്ട പ്രവര്‍ത്തനങ്ങളും ചുവടെ ചേര്‍ക്കും പ്രകാരം ക്രമീകരിച്ചിരിക്കുന്നു.

ആസൂത്രണ ഘട്ടം: പദ്ധതി പ്രവര്‍ത്തനം ആരംഭിച്ച് 6 മാസത്തിനുള്ളില്‍ പ്രാരംഭ ഘട്ടം (ജഹമിിശിഴ ജവമലെ) പൂര്‍ത്തീകരിക്കണം. പ്രധാനമായും ആസൂത്രണ പ്രവര്‍ത്തനങ്ങളാണ് ഈ ഘട്ടത്തില്‍ നടത്തുന്നത്. ചുവടെ ചേര്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഈ ഘട്ടത്തില്‍ പ്രധാനമായും നടത്തേണ്ടത്.

  • പ്രാദേശിക സംവിധാനങ്ങളായ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍, ങഏചഞഋഏട ലേബര്‍ ടീമുകള്‍, വിദഗ്ദ്ധ ഗ്രൂപ്പുകള്‍ എന്നിവയുമായി ധാരണയിലെത്തുക.
  • ബോധവല്‍ക്കരണ പരിപാടികള്‍, പരിശീലനങ്ങള്‍ എന്നിവ നടത്തുക.
  • പദ്ധതിരേഖ തയ്യാറാക്കുന്നതിനാവശ്യമായ ആമലെഹശില ടൗൃ്ല്യ, ജഞഅ, ഭൂപടങ്ങള്‍ ശേഖരിക്കല്‍, മാപ്പിംഗ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തുക.
  • പ്രശ്നങ്ങള്‍, സാദ്ധ്യതകള്‍, പരിഹാര നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവ കണ്ടെത്തുക.
  • പദ്ധതിരേഖ തയ്യാറാക്കി ബന്ധപ്പെട്ട തലങ്ങളില്‍ പരിശോധിച്ച് അംഗീകാരം ലഭ്യമാക്കുക.
  • വാര്‍ഷികപദ്ധതി തയ്യാറാക്കുക.

നിര്‍വ്വഹണ ഘട്ടം: 3 വര്‍ഷമാണ് പദ്ധതിരേഖയിലെ പ്രവര്‍ത്തികള്‍ നടപ്പാക്കുന്ന ഘട്ടം. നിയോജക മണ്ഡലത്തില്‍ നടപ്പാക്കാന്‍ വേണ്ടി പദ്ധതിരേഖയില്‍ ചേര്‍ത്ത് അംഗീകരിച്ചിട്ടുള്ള പ്രവൃത്തികള്‍ എല്ലാം തന്നെ ഈ ഘട്ടത്തിലാണ് നിര്‍വ്വഹിക്കേണ്ടത്.

നീര്‍ത്തടത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശത്തെ മണ്ണൊലിപ്പ് തടഞ്ഞതിനുശേഷം മാത്രമേ ചില പ്രവൃത്തികള്‍ താഴെയുള്ള പ്രദേശങ്ങളില്‍ ചെയ്യാന്‍ സാധിക്കൂ. ഉദാഹരണമായി മണ്ണൊലിപ്പുള്ള ഒരു പ്രദേശത്തിന്‍റെ താഴെ ഭാഗത്ത് കുളം, ലിഫ്റ്റ് ഇറിഗേഷന്‍ എന്നിവ നിര്‍മ്മിച്ചാല്‍ മണ്ണ് അടിഞ്ഞ് ഇവ നികന്നുപോകും. അതിനാല്‍ മുകള്‍പ്രദേശത്തെ മണ്ണൊലിപ്പ് നിര്‍ത്താനും വെള്ളം മണ്ണില്‍ ആഴ്ന്നിറങ്ങാനുമുള്ള നടപടികള്‍ ആദ്യം തന്നെ സ്വീകരിക്കണം.

മറ്റു ചില പ്രവൃത്തികളാവട്ടെ എല്ലാ സ്ഥലത്തും ഉയരവ്യത്യാസം നോക്കാതെ ചെയ്യാന്‍ സാധിക്കും. ഉദാ. തെങ്ങിന്‍ തടം, ഭൂമി തട്ട് തിരിക്കല്‍, ഡ്രിപ്പ് ഇറിഗേഷന്‍ മുതലായവ.

ഇങ്ങനെ രണ്ടുതരത്തിലുള്ള സമീപനങ്ങളും ഉയരം കൂടിയ സ്ഥലത്ത് ചെയ്തശേഷം മാത്രം താഴെ ചെയ്യാവുന്ന പ്രവൃത്തികളും, എല്ലായിടത്തും ഒരുമിച്ച് ചെയ്യാവുന്ന പ്രവൃത്തികളും, പദ്ധതിയുടെ ഭാഗമായിരിക്കും. എല്ലാ ഭാഗത്തും ആദ്യം മുതല്‍ അവസാനം വരെ ചെയ്യാവുന്ന പ്രവൃത്തികളുടെ ലിസ്റ്റ് തയ്യാറാക്കി, അവയെ വിവിധ വാര്‍ഷിക പദ്ധതികളാക്കി തിരിക്കേണ്ടതാണ്.

തുടര്‍ പ്രവര്‍ത്തന ഘട്ടം:

നിര്‍വ്വഹണഘട്ടം കഴിഞ്ഞ് തുടര്‍ന്നുള്ള 6 മുതല്‍ 12 മാസക്കാലമാണ് ഈ ഘട്ടം. ഈ ഘട്ടത്തില്‍

  • ഏറ്റെടുത്ത എല്ലാ പ്രവര്‍ത്തികളും പൂര്‍ത്തിയാക്കുക.
  • പ്രോജക്ട് അവസാനിച്ചശേഷം നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ക്രമപ്പെടുത്തുക.
  • ജനകീയ സംവിധാനങ്ങള്‍ സ്ഥാപനവല്‍ക്കരിക്കുക.
  • വിജയകരമായ ജല സംരക്ഷണ കര്‍മ്മപദ്ധതികളും കാര്‍ഷിക രീതികളും കാര്‍ഷികേതിര പ്രവര്‍ത്തനങ്ങളും കൂടുതല്‍ ഉയര്‍ന്ന നിലവാരത്തിലേയ്ക്ക് എത്തിക്കുക.
  • ഓരോ ഇടപെടലിന്‍റെയും ഗുണദോഷങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടും പൂര്‍ത്തീകരണ റിപ്പോര്‍ട്ടും തയ്യാറാക്കുക.
  • ഡോക്യുമെന്‍റേഷന്‍.
  • പദ്ധതികള്‍ വിപുലീകരിക്കുന്നതിനുള്ള സാങ്കേതിക സഹായം ലഭ്യമാക്കുക.
  • ലക്ഷ്യങ്ങളും നേട്ടങ്ങളും വിലയിരുത്തുക.