കാട്ടാക്കട മണ്ഡലത്തിൽ ഓണവിപണി ലക്ഷ്യമിട്ട്‌ പൂകൃഷി.

അത്തം മുതൽ തിരുവോണം വരെ പൂക്കളമിടാൻ തമിഴ്‌നാടൻ ഗ്രാമങങളെ ആശ്രയിക്കുന്ന പതിവു രീതി തിരുത്തുകയാണ്‌ ഇത്തവണ കാട്ടാക്കട മണ്ഡലം. മണ്ഡലത്തിലെ ആറു പഞ്ചായത്തുകളിലും ഓണവിപണി ലക്ഷ്യമിട്ട്‌ പൂക്കൾ വിരിഞ്ഞു. പൂക്കളമിടാൻ സ്വയം പര്യാപ്‌തതയുടെ ഓണക്കാലമാണ്‌ ഇത്തവണ കാട്ടാക്കട ലക്ഷ്യമിടുന്നത്‌. ഇത്തവണ ഓണക്കാലത്ത്‌ കാട്ടാക്കടയിൽ നിന്നും ആരും പൂക്കൾ വാങങാനായി തമിഴ്‌നാട്ടിലെ തോവാളയിലേക്ക്‌ പോകില്ല. ഇത്തവണ കോവിഡ് പ്രതിസന്ധി ബാധിക്കാത്ത ഓണമാകട്ടെയെന്നാണ്‌ ഏവരും ആഗ്രഹിക്കുന്നത്‌. അതു കൊണ്ടു തന്നെ പഴയ രീതിയിൽ ഓണാഘോഷവും പൊടിപൊടിക്കും. അതിനായി മാസങങൾക്കു മുമ്പേ […]

Read More »