കാട്ടാക്കടയുടെ വികസന സാധ്യതകൾക്ക് ഊർജ്ജം പകർന്ന് ‘വിഷൻ കാട്ടാക്കട’

‘വിഷൻ കാട്ടാക്കട’ കേരളത്തിനാകെ മാതൃകയാകണമെന്ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.ബി രാജേഷ്. കാട്ടാക്കട നിയോജകമണ്ഡലത്തിൽ നടപ്പാക്കി വരുന്ന വിവിധ ജനകീയ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനും, സമയബന്ധിതമായി പൂർത്തികരിക്കുന്നതിനും, ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനുമായി സംഘടിപ്പിച്ച ‘വിഷൻ കാട്ടാക്കട’ ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിലെ ത്രിതല പഞ്ചായത്ത് പ്രതിനിധികളും വിവിധ വകുപ്പുകളിലെ നിർവഹണ ഉദ്യോഗസ്ഥരുമാണ് കില സംഘടിപ്പിച്ച ശില്പശാലയിൽ പങ്കെടുത്തത്. വിഷൻ കാട്ടാക്കടയുടെ പ്രത്യേകത, പദ്ധതിയുടെ സമഗ്രതയാണെന്ന് മന്ത്രി പറഞ്ഞു. നാടിന്റെ വികസനം ലക്ഷ്യമിട്ട് എല്ലാ […]

Read More »

ഓണം കളറാക്കാനൊരുങ്ങി കാട്ടാക്കട: നമ്മുടെ ഓണം നമ്മുടെ പൂക്കൾ പദ്ധതി ആരംഭിച്ചു.

അത്തപ്പൂക്കളത്തിന് നിറച്ചാർത്തേകാൻ ഇത്തവണയും കാട്ടാക്കട മണ്ഡലത്തിൽ നിന്ന് പൂക്കളെത്തും. ഓണത്തിന് മുന്നോടിയായി കാട്ടാക്കട മണ്ഡലത്തിൽ നമ്മുടെ ഓണം നമ്മുടെ പൂക്കൾ പദ്ധതി ആരംഭിച്ചു. തുടക്കമെന്ന നിലയിൽ പള്ളിച്ചൽ പഞ്ചായത്തിലെ നാലര ഏക്കറിൽ ആരംഭിച്ച പുഷ്പ കൃഷി ഐ.ബി.സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഓണക്കാലത്ത് മണ്ഡലത്തിൽ ആരംഭിച്ച നമ്മുടെ ഓണം നമ്മുടെ പൂക്കൾ പദ്ധതി വിജയകരമായിരുന്നു. കാട്ടാക്കട മണ്ഡലത്തിൽ വിളയിച്ച പൂക്കൾക്ക് തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആവശ്യക്കാരുണ്ടായിരുന്നു. കർഷകർക്കും മികച്ച വരുമാനമാണ് ഇതിൽ നിന്നും […]

Read More »

കാട്ടാക്കടയിൽ ‘നാടാകെ പ്ലാവ്’ പദ്ധതിക്ക് തുടക്കമായി.

കാട്ടാക്കട മണ്ഡലത്തിൽ നടപ്പിലാക്കുന്ന ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി ദിനത്തിൽ ഒരു ലക്ഷം പ്ലാവിൻ തൈകൾ നട്ടു തുടങ്ങുന്ന പ്രവർത്തനത്തിന് തുടക്കമായി. നാടാകെ പ്ലാവ് എന്ന് പേരിട്ട പദ്ധതി മാറനല്ലൂർ കൊറ്റംപള്ളിയിൽ പ്ലാവിൻ തൈ നട്ടു കൊണ്ട് ഐ.ബി.സതീഷ് എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്തു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ 110000 പ്ലാവിൻ തൈകൾ ഇതിനായി മണ്ഡലത്തിലെ 6 പഞ്ചായത്തുകളിലേക്കായി എത്തിച്ചിട്ടുണ്ട്. മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി മണ്ഡലത്തിലെ പൊതു സ്ഥാപനങ്ങളിലും പൊതു […]

Read More »

ലോക പരിസ്ഥിതി ദിനം

ജൂൺ 5: ലോക പരിസ്ഥിതി ദിനം. ഇത്തവണത്തെ പരിസ്ഥിതി ദിനത്തിന്റെ സന്ദേശം ആവാസവ്യവസ്ഥ പുന:സ്ഥാപിക്കുക എന്നതാണ്. ജലസമൃദ്ധി പദ്ധതിയുടെ തുടർച്ചയായി കാട്ടാക്കട മണ്ഡലത്തെ പരിസ്ഥിതി സൗഹൃദ മണ്ഡലമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾക്കാണ്‌ പരിസ്ഥിതി ദിനത്തിൽ തുടക്കമിട്ടത് . രണ്ടു വ്യത്യസ്‍തവും സന്തോഷവുമുള്ള പ്രവർത്തനങ്ങളിൽ എനിക്കും പങ്കാളിയാകാനായി. മണ്ഡലത്തിൽ 100 മിയാവാക്കി വനങ്ങൾ ഒരുക്കുന്ന പദ്ധതിക്ക് രാവിലെ മാറനല്ലൂർ പഞ്ചായത്തിലെ അരുവിക്കരയിൽ 3 സെന്റിൽ പ്ലാവ്, റമ്പൂട്ടാൻ, താന്നി, കുരങ്ങൻ മൈലാഞ്ചി, അശോകം എന്നിവയുടെ തൈകൾ നട്ടു കൊണ്ട് […]

Read More »