അക്കിര മിയ വാക്കിയുടെ ഓർമ്മകളെയും ചിന്തകളെയും ആവിഷ്കരിക്കുന്ന Nature lab

മിയാവാക്കി വനത്തിലൂടവർ നടന്നു…ചിത്രശലഭങ്ങളെ കണ്ടു. കാടിൻ്റെ സംഗീതം കേട്ടു…കുളിർമ്മയും തണലുമവരറിഞ്ഞു…കാട്ടാക്കട മണ്ഡലത്തിലെ സ്കൂളുകളിലെ ജല ക്ലബുകളിലേയും നേച്വർ ക്ലബുകളിലേയും അൻപത് കൺവീനർമാരാണ് വിളപ്പിൽ പഞ്ചായത്തിലെ പുളിയറകോണത്തെ മിയാവാക്കി വനത്തിലെത്തി.ഹൃദയത്തിൽ തൊട്ട അനുഭവമായവർ കൂട്ടുകാരോടും വീട്ടുകാരോടും അധ്യാപകരോടും പങ്കുവച്ചു.പ്രകൃതിയെ വീണ്ടെടുക്കലിന്റെ ലോക മാതൃകകളിലൊന്ന് നമ്മുടെ കേരളത്തിലാണ്…തിരുവനന്തപുരത്താണ്…അത് കാട്ടാക്കട മണ്ഡലത്തിലെ പുളിയറ കോണത്തിനടുത്താണ്…ജപ്പാനിലെ പരിസ്ഥിതി ശാസ്ത്രജ്ഞനെങ്കിലും ലോകമാകെ തണൽ വിരിച്ച വടവൃക്ഷമാണ് അക്കിര മിയ വാക്കി.അദ്ദേഹത്തിന്റെ ഓർമ്മകളെയും ചിന്തകളെയും ആവിഷ്കരിക്കുന്ന Nature lab…മൂന്നര ഏക്കറിൽ സൃഷ്ടിച്ച സ്വാഭാവിക വനം.അതിശയകര കാഴ്ച […]

Read More »

വറ്റാത്ത ഉറവക്കായി ജലസമൃദ്ധി സ്വീകാര്യമായി തുടങ്ങിയത് ഈ കിണറ്റിൻ കരയിലാണ്…

ചരിത്രം കുറിച്ചൊരു കിണറാണിത്…ഉത്തരമായൊരു കിണറും…കുളത്തുമ്മൽ ഹയർ സെക്കണ്ടറി ഹൈ സ്കൂളിന്റെ രണ്ടാം നിലയിൽ നിന്ന് താഴേക്കുള്ള നോട്ടത്തിൽ സുന്ദരിയായ കിണർ…വറ്റാത്ത ഉറവക്കായി ജലസമൃദ്ധി സ്വീകാര്യമായി തുടങ്ങിയത് ഈ കിണറ്റിൻ കരയിലാണ്…വെള്ളം വെള്ളം എന്ന് നിലവിളിച്ചു നടക്കുന്ന എം എൽ എ എന്ന് പരിഹസിച്ചവർ തന്നെ സുസ്ഥിര വികസന മാതൃകയെന്ന് പാടി പുകഴ്ത്തി തുടങ്ങിയതുമിവിടെ വച്ചു തന്നെ…സ്കൂളിന്റെ പുരപ്പുറത്തു പെയ്യുന്ന ഏഴ് ലക്ഷം ലിറ്റർ (വാർഷിക ശരാശരി) ഒഴുകി പാഴായി പോകാതെ പാത്തി വച്ച് ഒഴുക്കി രണ്ടു കിണറുകളുണ്ടാക്കി […]

Read More »

ജലസമൃദ്ധി കണ്ടറിയാൻ മേഘാലയ മുഖ്യമന്ത്രിയുടെ സ്പെഷ്യൽ പ്രൈവറ്റ് സെക്രടറി

നവകേരള മിങ്ങനെയൊക്കെയാണ് സംഭവിക്കുന്നതെന്ന്…മേഘാലയ മുഖ്യമന്ത്രിയുടെ സ്പെഷ്യൽ പ്രൈവറ്റ് സെക്രടറി കൂടിയാണ് ഡോക്ടർ ഷക്കീൽ അഹമദ് ഐ എ എസ് ഇന്നദ്ദേഹം കാട്ടാക്കട മണ്ഡലത്തിലുണ്ടായിരുന്നു…കേട്ടറിഞ്ഞ ജല സമൃദ്ധി കണ്ടറിയാൻ…ജലസംരക്ഷണത്തിലും കാലാവസ്ഥാ വ്യതിയാനത്തിലും അക്കാദമിക് അറിവുകൾക്കൊപ്പം പ്രായോഗിക പാഠങ്ങളും നാട്ടറിവുകളും ഏറെയുള്ള സവിശേഷ വ്യക്തിത്വമാണ് ഡോക്ടർ ഷക്കീൽ.അദ്ദേഹം ചൊരിഞ്ഞ വാക്കുകൾ…അഭിമാനം… ആത്മ സംതൃപ്തി, ചാരിതാർത്ഥ്യം…നവകേരളം അഭിസംബോധന ചെയ്യേണ്ട ജല പ്രശ്നത്തിന്റെ പ്രായോഗിക മാതൃകയെന്ന് കാട്ടാക്കടയിലെ ജലസമൃദ്ധിയെ അദ്ദേഹം നിസം ശയം പറയുന്നു ചിത്രത്തിൽ പിന്നിൽ കാണുന്ന വലിയ ജലാശയം ഒരു […]

Read More »

ജലസമൃദ്ധിയെ അറിയാൻ വിവിധ സംസ്ഥാനങ്ങളിലെ ഐ എ എസ് ഉദ്യോഗസ്ഥർ.

വിവിധ സംസ്ഥാനങ്ങളിലെ ഐ എ എസ് ഉദ്യോഗസ്ഥർ കേന്ദ്ര ജലവിഭവ മന്ത്രാലയത്തിലെയും നീതി ആയോഗിന്റെയും പ്രതിനിധികൾ ഇന്ന് കാട്ടാക്കടയിലുണ്ടായിരുന്നു. കാട്ടാക്കടയിലെ ജലസമൃദ്ധി അവർ വായിച്ചറിഞ്ഞിട്ടുണ്ട്. കേട്ടും കണ്ടുമറിയാൻ എത്തിയതാണവർ. നൽകിയ അഭിനന്ദനങ്ങൾ കാട്ടാക്കട മണ്ഡലത്തിലെ സ്കൂൾ കുട്ടികൾ മുതൽ വറ്റാത്ത ഉറവക്കായി ജല സമ്യദ്ധി എന്ന ലക്ഷ്യത്തിനായി അണിനിരന്ന എല്ലാവർക്കുമായി …         

Read More »

നവകേരളത്തിനായി സ്റ്റുഡന്റ് കോൺക്ലേവ് സംഘടിപ്പിച്ച് കാട്ടാക്കട മണ്ഡലം.

കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ജലസമൃദ്ധി, ഒപ്പം, കൂട്ട്, കാർബൺ ന്യൂട്രൽ കാട്ടാക്കട, കെ.ഐ.ഡി.സി, കാട്ടാൽ എഡ്യൂകേയർ എന്നീ പദ്ധതികളുടെ ഭാഗമായി 2023 ഡിസംബർ 2 ന് മണ്ഡലത്തിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി “സ്റ്റുഡന്റ് കോൺക്ലേവ്” സംഘടിപ്പിച്ചു. നിയമസഭാ പ്രവർത്തനത്തിന്റെ മാതൃകയിൽ പൂർണ്ണമായും വിദ്യാർത്ഥികൾ മന്ത്രിമാരും എം.എൽ.എമാരുമായി സഭാ ചുമതല നിർവ്വഹിക്കുന്ന തരത്തിലാണ് കോൺക്ലേവ് സംഘടിപ്പിച്ചത്. ഭാവി കേരളം രൂപപ്പെടുത്തുന്നതിന് സഹായകരമാകുന്ന പദ്ധതികളും അതിന് ശക്തി പകരുന്ന മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന പദ്ധതികളും വിദ്യാർത്ഥി സഭാ പ്രതിനിധികൾ ചർച്ച […]

Read More »

സ്റ്റുഡന്റ് കോൺക്ലേവ് : ഡിസംബർ 2 ന്

നവകേരള സൃഷ്ടിക്കായി കാട്ടാക്കടയിൽ വിദ്യാർത്ഥികളുടെ നിയമസഭ ചേരുന്നു. കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ജലസമൃദ്ധി, ഒപ്പം, കൂട്ട്, കാർബൺ ന്യൂട്രൽ കാട്ടാക്കട, കെ.ഐ.ഡി.സി, കാട്ടാൽ എഡ്യൂകേയർ എന്നീ പദ്ധതികളുടെ ഭാഗമായി 2023 ഡിസംബർ 2 ന് മണ്ഡലത്തിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി “സ്റ്റുഡന്റ് കോൺക്ലേവ്” സംഘടിപ്പിക്കുന്നു. നിയമസഭാ പ്രവർത്തനത്തിന്റെ മാതൃകയിൽ പൂർണ്ണമായും വിദ്യാർത്ഥികൾ മന്ത്രിമാരും എം.എൽ.എമാരുമായി സഭാ ചുമതല നിർവ്വഹിക്കുന്ന തരത്തിലാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. ഭാവി കേരളം രൂപപ്പെടുത്തുന്നതിന് സഹായകരമാകുന്ന പദ്ധതികളും അതിന് ശക്തി പകരുന്ന മണ്ഡലത്തിൽ […]

Read More »

നട്ടുനനച്ച്… പച്ചക്കറിയ്ക്കൊപ്പം കാട്ടാക്കട…

കാട്ടാക്കട മണ്ഡലത്തിൽ ഇനി പച്ചക്കറിക്കാലം. ഓണക്കാലത്ത് നമ്മുടെ ഓണം, നമ്മുടെ പൂക്കൾ എന്ന ആശയം നടപ്പിലാക്കിയതിലൂടെ ശ്രദ്ദേയമായ പൂകൃഷിക്ക് ശേഷം “നട്ടുനനച്ച് പച്ചക്കറിയ്ക്കൊപ്പം കാട്ടാക്കട” എന്ന പേരിൽ സമഗ്ര പച്ചക്കറി കൃഷിക്ക് തുടക്കമാകുന്നു. പള്ളിച്ചൽ പഞ്ചായത്തിലെ കൊറണ്ടിവിളയിൽ സംഘടിപ്പിച്ച മണ്ഡലംതല പച്ചക്കറി നടീൽ ഉത്സവം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. കാട്ടാക്കട മണ്ഡലത്തിൽ തുടക്കം കുറിക്കുന്ന ഈ പദ്ധതിയും പൂകൃഷി പോലെ കാർഷിക മേഖലയിലെ ശ്രദ്ധേയമായ മറ്റൊരു മാതൃകയാക്കി മാറ്റണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. […]

Read More »

കാട്ടാക്കടയുടെ കാർഷികസമൃദ്ധിക്ക്‌ 16 കോടി നബാർഡി(NABARD)ൽ നിന്ന്.

കാട്ടാക്കട മണ്ഡലത്തിലെ വിവിധ ഏലാകളിൽ ജലസേചന സൗകര്യം വർധിപ്പിക്കുന്നതിനായി നബാർഡ്‌ വഴിയുള്ള 16 കോടി രൂപയുടെ പദ്ധതികൾക്ക്‌ ഭരണാനുമതി ലഭിച്ചു. ജലസ്രോതസുകൾ സംരക്ഷിച്ച്‌ അവയുടെ സംഭരണ ശേഷി വർധിപ്പിക്കുകയാണ്‌ പദ്ധതി ലക്ഷ്യം. 14 പദ്ധതികൾക്കായി 16.90 കോടിയാണ്‌ വകയിരുത്തിയത്‌. കൃഷി ആവശ്യത്തിനുള്ള വെള്ളം ലഭ്യമാകുന്നത്‌ കാർഷിക മേഖലക്ക്‌ പുത്തനുണർവ്‌ നൽകും. ജലസമൃദ്ധി, കാർഷിക സമൃദ്ധി പദ്ധതികൾ വേഗത്തിൽ യാഥാർത്ഥ്യമാകുന്നതിന് ഈ സഹായം ഇടയാക്കും കാട്ടാക്കട പഞ്ചായത്തിൽ വാഴൂർ–-ഈരാറ്റുനട ഏലാകളിൽ നെയ്യാർ പദ്ധതി കനാലിൽ നിന്നുള്ള വെള്ളം ലീഡിങ്‌ […]

Read More »

ജലസമൃദ്ധിയെ അറിയാൻ ഫിലാഡൽഫിയയിലെ ഡ്രെക്‌സൽ യൂണിവേഴ്‌സിറ്റിയിലെ പരിസ്ഥിതി വിഭാഗം.

ഫിലാഡൽഫിയയിലെ ഡ്രെക്‌സൽ യൂണിവേഴ്‌സിറ്റിയിലെ പരിസ്ഥിതി വിഭാഗം മേധാവി പ്രൊഫ.പാട്രിക് ഗുറിയന്റെ നേതൃത്വത്തിലുള്ള ഒരു സംഘം വിദഗ്ധർ ഇന്ന് കാട്ടാക്കട മണ്ഡലത്തിലെത്തി. ഐഐടി ഡൽഹിയിലെ സിവിൽ എഞ്ചിനീയറിംഗ് വിഭാഗം പ്രൊഫ. ബാബു ജെ ആലപ്പാട്ട്, ഹൈദ്രബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ദ്രുവാൻഷ് സി.ഇ.ഒ ശ്രീമതി. മധുലികാ ചൗദരി, ടിപിഎൽസി, ജിഇസി ബാർട്ടൺ ഹില്ലിലെ അസോസിയേറ്റ് പ്രൊഫസറും കോർഡിനേറ്ററുമായ ഡോ. സുജ നായർ, എം.ജി.എൻ.ആർ.ഇ.ജി.എസ് മിഷൻ ഡയറക്ടർ നിസാമുദ്ദീൻ സർ എന്നിവരുൾപ്പെടുന്ന സംഘം കാട്ടാക്കട മണ്ഡലത്തിലെ ജലസമൃദ്ധി പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ചു. […]

Read More »

അറിയാം കാട്ടാക്കട Play Storeൽ.

യഥാർത്ഥ കാട്ടാക്കടയെ അറിയാൻ . ആറ് പഞ്ചായത്തുകൾ, 122 വാർഡുകൾ. ആറ് വില്ലേജ് പരിധി പ്രദേശങ്ങൾ. എന്തറിയണോ അതൊക്കെ. ത്രിതല പഞ്ചായത്ത് അതിർത്തികൾ, ജനപ്രതിനിധികളുടെ വിവരങ്ങൾ, ഭൂരേഖ വിവരങ്ങൾ, സ്ഥാപന വിവരങ്ങ, ഭൂമിശാസ്ത്രപരമായ സമ്പൂർണ്ണ വിവരങ്ങൾ, പ്രാദേശിക കാലാവസ്ഥാ വിവരങ്ങൾ, ജലസമൃദ്ധി പദ്ധതി പ്രവർത്തന വിവരങ്ങൾ, നെൽകൃഷി വിവരങ്ങൾ, ഇങ്ങനെ കാട്ടാക്കട നിയോജക മണ്ഡലത്തിന്റെ സമഗ്രമായ ഡിജിറ്റൽ പ്രതിച്ഛായയാണ് “അറിയാം കാട്ടാക്കട”. ഇത് തുടർച്ചയായ പ്രവർത്തനമാണ്. മൂന്ന് ഘട്ടങ്ങളിലൂടെ. ആദ്യ ഘട്ടത്തിൽ അടിസ്ഥാന വിവരങ്ങൾ ഉൾപ്പെടുത്തിയായിരുന്നു അറിയാം […]

Read More »