സ്കൂള്‍തല ജലക്ലബ്ബുകളുടെ അവലോകനയോഗം യോഗം 2017 ജൂണ്‍ 5, ഉച്ചയ്ക്ക് 2 മണിക്ക് മലയിന്‍കീഴ് സ്കൂളില്‍ നടന്നു. ശ്രീ. ഐ. ബി. സതീഷ് എം. എല്‍. എ, ഭൂവിനിയോഗ കമ്മീഷണര്‍ ശ്രീ. നിസ്സാമുദീന്. എ, ജില്ലാ കൃഷി ഓഫീസര്‍, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍, മണ്ണ് സംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ റോയി മാത്യു, ശാസ്ത്ര സാഹിത്യ പരിഷത്തിലെ വേണു തോട്ടുംങ്കര തുടങ്ങിയവര്‍ പങ്കെടുത്തു.
Read More »കാട്ടാക്കട നിയോജകമണ്ഡലത്തിലെ ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി കടുവാക്കുഴി – കൊല്ലോട് – അണപ്പാട് – മച്ചേല്‍ തോടിന്റെ ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കുന്നതിനു വേണ്ടി കടുവാക്കുഴി മുതല്‍ വരെ ഭൂവിനിയോഗ ബോര്‍ഡ് കമ്മീഷണര്‍ ശ്രീ. നിസ്സാമുദ്ദീനും, ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീ. അരുണ്‍ കുമാറും 2017 മെയ് 10 ല്‍ ഫീല്‍ഡ്തല സന്ദര്‍ശനം നടത്തി. 0
Read More »സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ കൈ കഴുകികളയുന്ന വെള്ളം റീസൈക്കിള്‍ ചെയ്ത് ഉപയോഗിക്കുന്നതിനു വേണ്ടി വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിലേക്കായി സെന്റര്‍ ഫോര്‍ എന്‍വിയോര്‍ണമെന്റ് ആന്റ് ഡവലപ്മെന്റ് – ലെ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. ഭൂവിനിയോഗ കമ്മീഷണര്‍ നിസ്സാമുദ്ദീന്‍ എ., മണ്ണ് സംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീ. റോയി മാത്യു, വേണു തോട്ടുംങ്കര എന്നിവര്‍ സന്നിഹിതരായിരുന്നു.
Read More »ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി ജില്ലാ തല ഉദ്യോഗസ്ഥരുടെ അവലോകനയോഗം 2017 ജൂണ്‍ 13, 2 മണിക്ക് കളക്ടറുടെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ശ്രീ. ഐ. ബി. സതീഷ് എം. എല്‍. എ, ജില്ലാ കളക്ടര്‍ ശ്രീ. വെങ്കിടേസപതി ഐ.എ.എസ്, ജില്ലാ തല ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് പ്രസിഡന്റ്മാര്‍,എന്നിവര്‍ പങ്കെടുത്തു.
Read More »ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി ഉദ്യോഗസ്ഥരുടെ അവലോകനയോഗം 2017 ജൂണ്‍ 5, 2 മണിക്ക് നേമം ബ്ലോക്ക് ഓഫീസില്‍ വച്ചു കൂടി. ശ്രീ. ഐ. ബി. സതീഷ് എം. എല്‍. എ, ഭൂവിനിയോഗ കമ്മീഷണര്‍ ശ്രീ. നിസ്സാമുദ്ദീന്‍ എ., മണ്ണ് സംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീ. റോയി മാത്യു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ശകുന്തളകുമാരി. എല്‍, വൈസ് പ്രസിഡന്റ് ശ്രീ. വിളപ്പില്‍ രാധാകൃഷ്ണന്, ജോയിന്റ് ബി.ഡി.ഒ ശ്രീ. സുരേഷ് എന്നിവര്‍ പങ്കെടുത്തു. ഓഫീസര്‍മാര്‍ക്ക് ജലസമൃദ്ധി പദ്ധതിയുടെ […]
Read More »ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി വി.ഇ.ഒ. മാര്‍, കൃഷി അസിസ്റ്റന്റുമാര്‍ എന്നിവരുടെ അവലോകനയോഗം 2017 മെയ് 10, 2 മണിക്ക് നേമം ബ്ലോക്ക് ഓഫീസില്‍ വച്ചു കൂടി. ഭൂവിനിയോഗ കമ്മീഷണര്‍ ശ്രീ. നിസ്സാമുദ്ദീന്‍ എ., മണ്ണ് സംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീ. റോയി മാത്യു, ജോയിന്റ് ബി.ഡി.ഒ ശ്രീ. സുരേഷ് എന്നിവര്‍ പങ്കെടുത്തു. ഓഫീസര്‍മാര്‍ക്ക് ജലസമൃദ്ധി പദ്ധതിയുടെ വാര്‍ഡ് തല നടത്തിപ്പിന്റെ മേല്‍നോട്ട ചുമതല നല്കി.
Read More »നെഹ്റു യുവകേന്ദ്രയുടെ വിവിധ ജില്ലകളിലുള്ള 130 യുവ വോളന്റിയര്‍മാര്‍ 2017 മെയ് 19 ന് മാറനെല്ലൂര്‍ പഞ്ചായത്തിലെ കണ്ടല വാര്‍ഡിലെ ഇറയന്‍കോട് ക്ഷേത്രക്കുളവും, കണ്ടല പുത്തന്‍കുളവും വൃത്തിയാക്കിയത്തിന് ശേഷം പരിസരപ്രദേശങ്ങളിലെ വീട്ടുവളപ്പില്‍ 100 ഓളം മഴക്കുഴികള്‍ നിര്‍മ്മിച്ചു. വൈകുന്നേരം 5 മണിക്ക് ഐ. ബി. സതീഷ് എം.എല്‍.എ. യുടെ അദ്ധ്യക്ഷതയില്‍ തൂങ്ങാംപാറ ജംഗ്ഷനില്‍ വച്ച് സമാപന യോഗം കൂടി.
Read More »