ജലക്ലബ്ബുകളുടെ ഉദ്ഘാടനം

മണ്ഡലത്തിലെ 57 സ്കുകളിൽ ജലക്ലബിൻ്റെയും കാർബൺ ന്യൂട്രൽ കാട്ടാക്കട ക്ലബിൻ്റെയും ഉത്ഘാടനം നടന്നു. മണ്ഡലതല ഉത്ഘാടനം നേമം ഗവ.യുപിഎസിൽ ഐ.ബി.സതീഷ് എം.എൽ.എ നിർവഹിച്ചു. ജനീവയിൽ നടന്ന ഐക്യരാഷ്ട്ര സഭയുടെ പുനർനിർമ്മാണ സെഷനിൽ ഡച്ച് ഡിസാസ്റ്റർ ഡിഡക്ഷൻ ടീം ലീഡർ ഡോ.പോൾ വാൻ മീൽ അവതരിപ്പിച പ്രബന്ധത്തിൽ പറഞ്ഞതിങ്ങനെയാണ്. “ലോകത്തെ മികച്ച ജലസംരക്ഷണ മാതൃക ഇന്ത്യയിലാണ് കണ്ടത്. ഇന്ത്യയിൽ അത് കേരളത്തിലാണ്, കേരളത്തിൽ തലസ്ഥാന നഗരത്തോട് ചേർന്നു കിടക്കുന്ന കാട്ടാക്കടയിലാണ്” വറ്റാത്ത ഉറവക്കായി ജലസമൃദ്ധി പദ്ധതിയെയാണ് അദ്ദേഹം പരാമർശിച്ചത്. […]

Read More »

ജലസമൃദ്ധി യോഗം

കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ജലസമൃദ്ധി പദ്ധതിയുടെ 2024-2025 വർഷത്തെ പ്രവർത്തനങ്ങൾ ആലോചിക്കുന്നതിനായി യോഗം ചേർന്നു. ജലസമൃദ്ധി പദ്ധതിയുടെ നിർവ്വഹണ ചുമതലയുള്ള വിവിധ വകുപ്പുകളെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പങ്കെടുത്തു. പദ്ധതിയുടെ നാളിതുവരെയുള്ള പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും അടുത്ത ഒരു വർഷ കാലത്തിൽ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ തീരുമാനിക്കുകയും ചെയ്തു.         

Read More »