നെഹ്റു യുവകേന്ദ്ര – കുളം ശുചീകരണം

നെഹ്റു യുവകേന്ദ്രയുടെ വിവിധ ജില്ലകളിലുള്ള 130 യുവ വോളന്‍റിയര്‍മാര്‍ 2017 മെയ് 19 ന് ജലസമൃദ്ധി പദ്ധതിയുടെ പങ്കാളികളായി. മാറനെല്ലൂര്‍ പഞ്ചായത്തിലെ കണ്ടല വാര്‍ഡിലെ ഇറയന്‍കോട് ക്ഷേത്രക്കുളവും, കണ്ടല പുത്തന്‍കുളവും വൃത്തിയാക്കി.         

Read More »

നെഹ്റു യുവകേന്ദ്ര – യോഗം

നെഹ്റു യുവകേന്ദ്ര വോളന്‍റിയര്‍മാരുടെയും യൂത്ത് ക്ലബ്ബുകളുടെയും യോഗം 2017 മെയ് 5, വൈകുന്നേരം 4 മണിക്ക് മലയിന്‍കീഴ് സ്കൂളില്‍ ശ്രീ. ഐ. ബി. സതീഷ് എം. എല്‍. എ, ഭൂവിനിയോഗ കമ്മീഷണര്‍ ശ്രീ. നിസ്സാമുദീന്‍. എ, നെഹ്റു യുവകേന്ദ്ര ജില്ലാ കോഡിനേറ്റര്‍ അലി സാബ്രിന്‍, മണ്ണ് സംരക്ഷണ വകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടര്‍ റോയി മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.         

Read More »

ശാസ്ത്ര സാഹിത്യ പരിഷത്ത് യോഗം

ജലസംരക്ഷണവൂമായി ബന്ധപ്പെട്ട് വാര്‍ഡു തലത്തില്‍ നടപ്പാക്കേണ്ട ബോധവല്‍ക്കരണ ക്ലാസ്സുകള്‍ എടുക്കുന്നതിനു വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായി 2017 മെയ് 3 വൈകുന്നേരം 6 മണിക്ക് ശാസ്ത്ര സാഹിത്യ പരിഷത്ത് അംഗങ്ങളുടെ യോഗം പരിഷത്ത് ഭവനില്‍ നടന്നു.         

Read More »

ജലസമൃദ്ധി ഉദ്ഘാടനം

ബഹുമാനപ്പെട്ട ധനകാര്യ മന്ത്രി ശ്രീ. തോമസ് ഐസക് കുണ്ടമണ്‍കടവില്‍ കരമനയാറിന്‍റെ തീരത്ത് 2017 മാര്‍ച്ച് 22 ന് ഉദ്ഘാടനം ചെയ്തു. എം.എല്‍.എ. ഐ. ബി. സതീഷ് അദ്ധ്യക്ഷനായി. കൃഷിവകുപ്പ് മന്ത്രി വി. എസ്. സുനില്‍കുമാര്‍ മുഖ്യാതിഥിയായി. പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാര്‍ വി.കെ. രാമചന്ദ്രന്‍, ഹരിത കേരള മിഷന്‍ വൈസ് ചെയര്‍പേഴ്സണ്‍ ടി.എന്‍. സീമ, ജില്ലാ കളക്ടര്‍ വെങ്കിടേസപതി ഐ.എ.എസ്., ഭൂവിനിയോഗ കമ്മീഷണര്‍ നിസ്സാമുദ്ദീന്‍ എ, കവി മുരുകന്‍ കാട്ടാക്കട, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി […]

Read More »

ജലസമൃദ്ധി ലോഗോ പ്രകാശനം

ഹരിത കേരള മിഷന്‍ വൈസ് ചെയര്‍പേഴ്സണ്‍ ടി.എന്‍. സീമ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. വി. കെ. മധുവിനു നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. ഐ. ബി. സതീഷ് എം.എല്‍.എ., ജില്ലാ കളക്ടര്‍ വെങ്കിടേസപതി ഐ.എ.എസ്., ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ശ്രീ. ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.         

Read More »

പദ്ധതി രൂപീകരണ ശില്പശാല

കാട്ടാക്കട മണ്ഡലം വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായുള്ള ഏകദിന പദ്ധതി രൂപീകരണ ശില്പശാല മാര്‍ച്ച് 6ന് വെള്ളയമ്പലം പഞ്ചായത്ത്‌ അസോസിയേഷന്‍ ഹാളില്‍ വച്ച് ബഹു ജലസേചന വകുപ്പ് മന്ത്രി ശ്രീ. മാത്യൂ ടി തോമസ്‌ രാവിലെ 10 മണിക്ക് ഉത്ഘാടനം ചെയ്തു. മണ്ഡലത്തിലെ 122 വാര്‍ഡുകളിലും ജലസ്രോതസ്സുകളെ സംബന്ധിച്ച സര്‍വ്വെ ജനപങ്കാളിത്തത്തോടെ പൂര്‍ത്തിയാക്കി ലഭ്യമായ വിവരങ്ങള്‍ ക്രോഡീകരിച്ചു കഴിഞ്ഞിട്ടുണ്ട്. പ്രസ്തുത വിവരങ്ങളെ അടിസ്ഥാനമാക്കി മണ്ഡലത്തിലെ എല്ലാ ജനപ്രതിനിധികളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും വിവിധ സര്‍ക്കാര്‍ വകുപ്പ്തല ഉദ്യോഗസ്ഥരുടെയും […]

Read More »

സംഘാടക സമിതി രൂപീകരണം – മണ്ഡലംതല ഉദ്ഘാടനം

ജലസമൃദ്ധി പദ്ധതിയുടെ സംഘാടക സമിതി രൂപീകരണത്തിന്‍റെ മണ്ഡലംതല ഉദ്ഘാടനം ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.ശ്രീ.സി.രവീന്ദ്രനാഥ് മാറനല്ലൂര്‍ അരുവിക്കര ആറിന്‍ തീരത്ത് നിര്‍വഹിച്ചു.         

Read More »

ജലക്ളബുകളുടെ ഉത്ഘാടനം

കാട്ടാക്കട നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കുന്ന “വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി” എന്ന പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ എല്ലാ സ്കൂളുകളിളുമായി രൂപീകരിക്കപ്പെട്ട ജലക്ലബ്ബുകളുടെ അൗപചാരിക ഉത്ഘാടനത്തിനൊപ്പം ജലപ്രതിജ്ഞ കേരളപ്പിറവി ദിനമായ നവംബര്‍ 1 ന് വിദ്ധ്യാര്‍ഥികള്‍ ഏറ്റുചൊല്ലും. പേയാട് സെന്‍റ് സേവിയേഴ്സില്‍ ഐ.ബി.സതീഷ് എം.എല്‍.എയും, മലയിന്‍കീഴ് ഹൈസ്കൂളില്‍ പ്രശസ്ത കവി മുരുകന്‍ കാട്ടാക്കടയും, മാറനല്ലൂര്‍ ഹൈസ്കൂളില്‍ പ്രശസ്ത ചലച്ചിത്രതാരം മധുപാലും ഉദ്ഘാടനം നിര്‍വഹിച്ചു. ജനപ്രധിനിധികളും സാംസ്കാരിക പ്രവര്‍ത്തകരും ഉദ്യോഗസ്ഥ പ്രമുഖരും വിവിധ സ്കൂളുകളിലെ ഉദ്ഘാടനം നിര്‍വഹിച്ചു. മഴയെ കരുതിവയ്ക്കുകയും ജലം മലിനമാകാതെ […]

Read More »

മഴക്കുഴി ഉദ്ഘാടനം – വിളപ്പില്‍ പഞ്ചായത്ത്

വിളപ്പില്‍ പഞ്ചായത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. എല്‍. വിജയരാജ് 2017 മെയ് ഒന്ന് രാവിലെ 7 മണിക്ക് ഓഫീസ് വാര്‍ഡില്‍ മഴക്കുഴി എടുത്തുകൊണ്ട് തുടക്കം കുറിച്ചു.         

Read More »