കാട്ടാക്കടയുടെ ജലസമൃദ്ധി പദ്ധതി വിവരങ്ങൾ ഇനി വെബ്സൈറ്റിലും

കാട്ടാക്കട മണ്ഡലത്തിലെ വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ വെബ്സൈറ്റ് ബഹു.കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ മുഖ്യമന്ത്രിയുടെ ചേമ്പറിൽ വച്ച്‌ ഉദ്ഘാടനം ചെയ്തു. ഐ.ബി.സതീഷ് എം.എൽ.എ, ഹരിത കേരളം മിഷൻ വൈസ് ചെയർപേഴ്സൺ ഡോ. ടി.എൻ.സീമ, ലാന്റ് യൂസ് ബോർഡ് കമ്മീഷണർ എ. നിസാമുദീൻ, ജലസമൃദ്ധി കോഡിനേറ്റർ റോയ് മാത്യു, ശുചിത്വ മിഷനിലെ ഹരികൃഷ്ണൻ, ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വി. ഹരിലാൽ എന്നിവർ പങ്കെടുത്തു. കാട്ടാക്കട മണ്ഡലത്തിൽ ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി 2016 നവംബർ ഒന്നിന് സ്കൂളുകളിൽ തുടക്കമിട്ട […]

Read More »

നീർത്തട സംരക്ഷണ യാത്ര

ഭാവി തലമുറയ്ക്ക് അന്നവും ദാഹജലവും നഷ്ടപ്പെടാതിരിക്കാൻ ദീർഘവീക്ഷണത്തോട് കൂടി നടപ്പിലാക്കി വരുന്ന ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി നീർത്തട സംരക്ഷണ യാത്ര സംഘടിപ്പിച്ചു. നാളെയുടെ തലമുറയ്ക്കായ് തോടുകളും, അരുവികളും, കനാലുകളും സംരക്ഷിക്കാൻ ജില്ലാ കളക്ടർ ഡോ.കെ.വാസുകി ഐ.എ.എസ്സിന്റെ നേതൃത്വത്തിൽ ജില്ലാതല ഉദ്യേഗസ്ഥർ, ജനപ്രതിനിധികള്‍ ഉൾപ്പെടെ വലിയൊരു സംഘം കാട്ടാക്കട പഞ്ചായത്തിലെ കടുവാക്കുഴി മുതൽ മലയിൻകീഴ് പഞ്ചായത്തിലെ കല്ലുവരമ്പ് വരെ നീർത്തട സംരക്ഷണ യാത്രയിൽ അണി ചേർന്നു. രാവിലെ 8 മണിക്ക് ആരംഭിച്ച യാത്രയ്ക്ക് നിരവധി സ്ഥലങ്ങളിൽ വലിയ വരവേൽപ്പ് […]

Read More »

ഉദ്യോഗസ്ഥതല അവലോകനം

ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി ജില്ലാതല ഉദ്യോഗസ്ഥരുടെ അവലോകനയോഗം 2017 ഒക്ടോബര്‍ 4 ന്, 10 മണിക്ക് കളക്ടറുടെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ശ്രീ. ഐ. ബി. സതീഷ് എം. എല്‍. എ, ജില്ലാ കളക്ടര്‍ വാസുകി ഐ.എ.എസ്, ജില്ലാതല ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് പ്രസിഡന്‍റ്മാര്‍,എന്നിവര്‍ പങ്കെടുത്തു.         

Read More »

ജലസമൃദ്ധിയ്ക്ക് സ്റ്റുഡന്റ് പോലീസ് കേഡറ്റും

കാട്ടാക്കട മണ്ഡലത്തിലെ വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി വിളപ്പിൽ ഗ്രാമ പഞ്ചായത്തിലെ പേയാട് സെന്റ് സേവിയേഴ്‌സ് സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും എൻ. എസ്. എസ്. വോളന്റീയേഴ്സും ഓണം ത്രിദിന വെക്കേഷൻ ക്യാമ്പ്‌ സംഘടിപ്പിച്ചു. ക്യാമ്പ് ഉൽഘാടനം രാവിലെ 10 മണിക്ക് കരമനയാറിന്റെ തീരത്തുള്ള അരുവിപ്പുറം കടവിൽ ശ്രീ. ഐ. ബി. സതീഷ്‌. എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജല സംരക്ഷണ പ്രവർത്തനങ്ങളുടെ അംബാസ്സഡർമാരായി ജലസമൃദ്ധി പദ്ധതിയിൽ അണിചേരുവാൻ വിദ്യാർത്ഥികളോട് എം. എൽ. എ അഭ്യർത്ഥിച്ചു. ജലസമൃദ്ധമായ […]

Read More »

ജലസമൃദ്ധിയ്ക്ക് മലയാള മനോരമ നല്ലപാഠം പ്രവർത്തകരും

ജലാശയത്തെ നവീകരിച്ചുകൊണ്ട് കാട്ടാക്കടയിലെ സ്വാതന്ത്ര ദിനാഘോഷം. കാട്ടാക്കട നിയോജക മണ്ഡലത്തിലെ വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധിയുടെ ഭാഗമായി വിളപ്പിൽ ഗ്രാമ പഞ്ചായത്തിലെ അംബൻകോട് കുളം നവീകരിച്ചുകൊണ്ടാണ് സ്വാതന്ത്രദിനത്തെ വരവേറ്റത്. തിരുവനന്തപുരം കവടിയാർ ക്രൈസ്റ്റ് നഗർ ഹയർ സെന്ററി സ്കൂളിലെ മലയാള മനോരമ നല്ലപാഠം പ്രവർത്തകരാണ് കാട്ടാക്കടയിലെ ജലസമൃദ്ധി പദ്ധതിയുടെ ഭാഗമാകാൻ എത്തിച്ചേർനത്. രാവിലെ 8.30 ന് സ്കൂളിൽ നിന്നും ജലസംരക്ഷണ പ്രവർത്തനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന പ്ലക്കാർഡുകൾ പിടിപ്പിച്ച സൈക്കിളുകളിൽ റാലിയായാണ് അറുപതോളം വിദ്യാത്ഥികൾ സ്കൂൾ പ്രിൻസിപ്പൽ റവ. ഫാദർ […]

Read More »

ജപ്പാന്‍ പഠനസംഘം

കാട്ടാക്കടയിലെ ജലസമൃദ്ധി പഠിക്കുവാൻ ജപ്പാനിൽ നിന്ന് പത്തംഗ സംഘം. കാട്ടാക്കട നിയോജക മണ്ഡലത്തിൽ വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായുള്ള മണ്ണ്, ജലസംരക്ഷണ പ്രവർത്തനങ്ങൾ നേരിൽ മനസ്സിലാക്കാൻ ജപ്പാൻ നിഹോൺ – ഫുക്കുഷി യൂണിവേഴ്സിറ്റിയിൽ നിന്ന് എത്തിയ പത്തംഗ സംഘത്തിന് നേമം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വച്ച് കാട്ടാക്കട എം.എൽ.എ. ഐ.ബി.സതീഷ് സ്വീകരണം നൽകി. ഇൻഡ്യയും ജപ്പാനും തമ്മിലുള്ള വൈകാരിക ബന്ധത്തിന്റെ കാതൽ ബുദ്ധമത ദർശനത്തിന്റെ ആഴങ്ങളിൽ നിന്നാണെന്നത് അനുസ്മരിക്കുവാനും സംഘത്തലവൻ പ്രൊഫ. സെയ്റ്റോ ചിഹിരോ മറന്നില്ല. […]

Read More »

ജലമിത്ര സംഗമം

മണ്ഡലത്തിലെ വാര്‍ഡില്‍ നിന്നും തിരഞ്ഞെടുത്ത ജലമിത്രങ്ങളുടെ ആദ്യ സംഗമം 2017 ജൂലൈ 8ന് മലയിന്‍കീഴ് ജി.എച്ച്.എസ്സ് ല്‍ ചേര്‍ന്നു. ജലമിത്ര സംഗമത്തിന്‍റെ ശില്‍പശാല ഹരിത കേരള മിഷന്‍ വൈസ് ചെയര്‍പേഴ്സണ്‍ ടി.എന്‍.സീമ ഉദ്ഘാടനം ചെയ്തു. സമാപനയോഗം ബഹുമാനപ്പെട്ട മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഐ.ബി.സതീഷ് എം.എല്‍.എ അധ്യക്ഷനായി. ഭൂവിനിയോഗ കമ്മീഷണര്‍ നിസാമുദീന്‍.എ, പ്രവീണ്‍ പരമേശ്വരന്‍, ശുചിത്വമിഷനംഗം ജ്യോതിഷ്ചന്ദ്രന്‍ തുടങ്ങിയവര്‍ ക്ലാസുകള്‍ എടുത്തു. സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ബിജു, മലയിന്‍കീഴ് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. […]

Read More »