ഓടയിലെ ജലം കെട്ടി നിര്‍ത്തി ഭൂമിയിലേക്ക്; മറ്റൊരു ജലസമൃദ്ധി മാതൃക…

കാട്ടാക്കട നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മാതൃകയായി കരിങ്ങല്‍ വാര്‍ഡ്‌. മഴകാലത്ത് റോഡിലെ ഓടയിലൂടെ ഒഴുകി പാഴാകുന്ന ജലം കെട്ടി നിര്‍ത്തി ഭൂമിയിലേക്ക് ഇറക്കി ജലസമൃദ്ധമാക്കുന്ന പുതിയ മാതൃകയ്ക്കാണ് കരിങ്ങല്‍ വാര്‍ഡിലെ പൂവന്‍വിളയില്‍ തുടക്കമായത്. ഓരോ വീടിന്‍റെ പരിസരത്തും തരിശു ഭൂമിയിലും മഴക്കുഴികള്‍ നിര്‍മ്മിച്ചു ജലം സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇതുവരെ നടന്നത്. എന്നാല്‍ റോഡിലെ ഓടയില്‍ കുഴിയെടുത്തു ജലം കെട്ടിനിര്‍ത്തുന്നതാണ് പുതിയ രീതി. കരിങ്ങല്‍ വാര്‍ഡിലെ പൂവന്‍വിളയില്‍ റോഡിലെ […]

Read More »

ജലസമൃദ്ധി കലാജാഥയ്ക്ക് ആവേശകരമായ വരവേല്‍പ്പ്

കാട്ടാക്കട നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് നടത്തുന്ന ജലസമൃദ്ധി കലാജാഥ ആറു പഞ്ചായത്തിലെയും മുപ്പത് കേന്ദ്രങ്ങളില്‍ അവതരിപ്പിച്ചു. ഓരോ കേന്ദ്രങ്ങളിലും കലാ ജാഥയെ വരവേല്‍ക്കുന്നതിനും കലാകാരന്‍മാരെ അനുമോദിക്കുന്നതിനും ജനങ്ങള്‍ വലിയ ആവേശമാണ് കാണിച്ചത്. കലാകാരന്‍മാരോടൊപ്പം ചുവടുകള്‍ വെച്ചും ആടിയും പാടിയും ആബാലവൃദ്ധം ജനങ്ങളും കലാജാഥയെ നെഞ്ചേറ്റുന്ന കാഴ്ചയാണ് ഓരോ കേന്ദ്രത്തിലും കാണപ്പെട്ടത്. ജലസംരക്ഷണത്തിന്‍റെ പ്രാധാന്യം പൊതു സമൂഹത്തിന്‍റെ മുമ്പില്‍ എത്തിച്ച് വേനല്‍ മഴയിലെയും […]

Read More »

മന്ത്രങ്ങളില്ലാതെ മനസ്സുണര്‍ത്തുന്നവര്‍ ജലസമൃദ്ധി കലാജാഥ ആദ്യാവതരണം

കാട്ടാക്കട നിയോജക മണ്ഡലത്തില്‍ നടന്നു വരുന്ന ജനകീയ ജലസംരക്ഷണ പരിപാടിയായ “വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി” പദ്ധതിയുടെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് നിയോജക മണ്ഡലത്തിലെ 6 ഗ്രാമ പഞ്ചായത്തുകളിലായി 30 കേന്ദ്രങ്ങളില്‍ “മന്ത്രങ്ങളില്ലാതെ മനസ്സുണര്‍ത്തുന്നവര്‍” എന്ന പേരില്‍ ഒരു കലാജാഥ പര്യടനം നടത്തുകയാണ്. കുടിവെള്ളം കിട്ടാക്കനിയായി മാറിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ യഥേഷ്ടം ലഭ്യമാകുന്ന മഴവെള്ളം പാഴാക്കി കളയുന്നു എന്നത് വിരോധാഭാസമാണ്. നമ്മുടെ പൂര്‍വ്വികര്‍ നിരവധി നിഷ്ഠകളോടെ സംരക്ഷിച്ച് നമുക്ക് കൈമാറിയ ജലസമൃദ്ധമായ കാടും […]

Read More »

കാട്ടാക്കട മണ്ഡലത്തിൽ പത്ത് കുളങ്ങൾ നവീകരിക്കുന്നു

കാട്ടാക്കട മണ്ഡലത്തിൽ പത്ത് കുളങ്ങൾ നവീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായതായി ഐ.ബി.സതീഷ് എം.എൽ.എ അറിയിച്ചു.ജലസേചന വകുപ്പിന്റെ ഹരിത കേരളം മിഷൻ ഘടകത്തിലുൾപ്പെടുത്തിയാണ് കുളങ്ങൾ നവീകരിക്കുന്നത്. മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലായി 76.40 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭ്യമായിട്ടുള്ളത്. കാട്ടാക്കട പഞ്ചായത്തിലെ വെള്ളൂർക്കോണം കുളത്തിന് 12 ലക്ഷവും വിളവൂർക്കൽ പഞ്ചായത്തിലെ വിഴവൂർ കുളത്തിന് 12 ലക്ഷവും മലയിൻകീഴ് പഞ്ചായത്തിലെ വടവൂർക്കോണം കുളത്തിന് 15 ലക്ഷവും മാറനല്ലൂർ പഞ്ചായത്തിലെ പെരുംകുളത്തിന് 15 ലക്ഷവും വിളപ്പിൽ പഞ്ചായത്തിലെ കൂതക്കോട് കുളത്തിന് 8 ലക്ഷവും പള്ളിച്ചൽ […]

Read More »

വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി ഉത്തമ മാതൃകയെന്ന് ബഡ്ജറ്റ് പ്രസംഗത്തില്‍ ധനകാര്യ മന്ത്രി ശ്രീ. ടി.എം.തോമസ് ഐസക്

കാട്ടാക്കട നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി പദ്ധതി നിയോജകമണ്ഡലാടിസ്ഥാനത്തില്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന നീര്‍ത്തട പദ്ധതിയുടെ ഉത്തമ മാതൃകയാണെന്ന് 2018-ലെ ബഡ്ജറ്റ് പ്രസംഗത്തില്‍ ബഹു. ധനകാര്യ മന്ത്രി ശ്രീ. ടി.എം.തോമസ് ഐസക് അഭിപ്രായപ്പെട്ടു. 2016 ഡിസംബര്‍ 1 ന് മാറനല്ലൂര്‍ അരുവിക്കരയില്‍ നെയ്യാ നദിക്കുള്ളില്‍ സംഘാടക സമിതി രൂപീകരിച്ച് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച്, 2017 മാര്‍ച്ച് 22 (ലോക ജലദിനം) ന് ഉദ്ഘാടനം ചെയ്യപ്പെട്ട ജലസമൃദ്ധി പദ്ധതിയില്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിനുള്ളില്‍ തന്നെ ശ്രദ്ധേയമായ നിരവധി […]

Read More »

കാട്ടാക്കടയിൽ ജലസമൃദ്ധിയ്ക്ക് തുടർച്ചയേകാൻ പുതിയ സി.ഡി.എസ് അംഗങ്ങളുടെ കൂട്ടായ്മ.

കാട്ടാക്കടയിൽ ജലസമൃദ്ധിയ്ക്ക് തുടർച്ചയാകാൻ പുതിയ സി.ഡി.എസ് അംഗങ്ങളുടെ കൂട്ടായ്മ. കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ 122 വാർഡുകളിലെയും പുതുതായി തെരഞ്ഞെടുക്കപ്പെട്ട സി.ഡി.എസ്. അംഗങ്ങളുടെ യോഗം കാട്ടാക്കട ഗ്രാമ പഞ്ചായത്തിലെ കിള്ളി പങ്കജ കസ്തൂരി ആയുർവേദ ആശുപത്രിയ്ക്ക് മുന്നിലെ ആരണ്യകം എന്ന ഓപ്പൺ എയർ ആഡിറ്റോറിയത്തിൽ ചേർന്നു. കാട്ടാക്കട എം.എൽ.എ ഐ.ബി. സതീഷ് കൂട്ടായ്മ ഉത്ഘാടനം ചെയ്തു. ജലസമൃദ്ധിയ്ക്ക് തുടർച്ചയായി തന്നെ സ്ത്രീ സൗഹൃദ കാട്ടാക്കട മണ്ഡലം എന്ന ആശയവും […]

Read More »

ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി നവീകരിച്ച കൊല്ലോട് – കല്ലുവരമ്പ് തോട് പുനഃസമർപ്പണം

നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്ന ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി, നവീകരിച്ച കടുവാകുഴി–കൊല്ലോട്–കല്ലുവരമ്പ്–അണപാട്–മച്ചേൽ തോടിൽ, ആദ്യ ആറുകിലോമീറ്റർ തോടിന്റെ പുനഃസമർപ്പണം പ്രതിഭാഹരി എം.എൽ.എ നിർവഹിച്ചു. വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തിയാണു മൂന്നു പഞ്ചായത്തുപ്രദേശത്തിലൂടെ കടന്നുപോകുന്ന തോടിന്റെ ആദ്യഭാഗ നവീകരണം. കാട് മൂടി നീരൊഴുക്ക് നിലച്ചുകിടന്ന തോടിന്റെ ഇരുവശങ്ങളും വൃത്തിയാക്കി. അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തി 19 ജൈവതടയണകളും 29 സ്ഥലത്തു ചാക്ക് തടയണകളും ആറു സ്ഥലങ്ങളിൽ കല്ല് കൊണ്ടു തടയണകളും നിർമിച്ചു. ഇതിലൂടെ ജലം ഒഴുകിപ്പോകുന്നതു തടഞ്ഞു ഭൂമിയിലേക്കിറക്കി […]

Read More »

കാട്ടാക്കടയിൽ ജലസമൃദ്ധിയ്ക്കായ് ഒരു തോട് പുനർജനിക്കുന്നു.

റവന്യൂരേഖകളിൽ മാത്രം ഇപ്പോഴുമവശേഷിക്കുന്ന ചെറുകോട് കുഞ്ചുകോണം തോട് ജനപ്രതിനിധികളുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും നിശ്ചയദാർദ്ധ്യത്തിന്റെയും ഫലമായി പുനർജനിക്കുന്നു. കാട്ടാക്കട മണ്ഡലത്തിലെ ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി വിളപ്പിൽ ഗ്രാമ പഞ്ചായത്തിലെ ചെറുകോട് കുഞ്ചുക്കോണം ഏലയുടെ സമീപത്തായി 30 വർഷത്തോളം മണ്ണ് മൂടികിടന്ന ഒരു തോട് പുനരുജ്ജീവിപ്പിക്കുന്നു. വിളപ്പിൽ പഞ്ചായത്തിലെ അലക്കുന്നം വാർഡിലെ കുഞ്ചുക്കോണം തോടാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പുനരുജ്ജീവിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ചു വരുന്നത്. ഏകദേശം ഒന്നേകാൽ കിലോമീറ്റർ നീളത്തിലാണ് തോട് വെട്ടിത്തെളിക്കുന്നത്. നിലവക്കാട്‌ കുളത്തിൽ നിന്നും […]

Read More »

ജലസമൃദ്ധി ക്യാമ്പുകളെ തൊട്ടറിഞ്ഞ് ടി.എൻ.സീമ.

കാട്ടാക്കട മണ്ഡലത്തിലെ വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി എൻ.എസ്.എസ് ക്യാമ്പുകൾ നാട് ഏറ്റെടുത്തു. കുട്ടികൾ ഏറ്റെടുത്ത പ്രവർത്തനങ്ങൾ നേരിൽ കാണുന്നതിനും ഹരിതകേരള മിഷൻ എക്സിക്യുട്ടീവ് വൈസ് ചെയർപേഴ്സൺ ഡോ. ടി.എൻ. സീമ, ഐ. ബി. സതീഷ് എം.എൽ.എ എന്നിവർ ഇന്ന് രാവിലെ മുതൽ വിവിധ ക്യാമ്പുകൾ സന്ദർശിച്ചു. നവീകരിച്ച കൈത്തോടുകളും കുളങ്ങളും സന്ദർശിച്ച് വിദ്യാർത്ഥികളോട് ഹരിത കേരളം കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകത കുറിച്ച് കുട്ടികളുമായി സംവദിച്ചു. ,ഡിസംബർ 23 ന് ആരംഭിച്ച ക്യാമ്പുകളുടെ ഭാഗമായി കാട്ടാക്കട മണ്ഡലത്തിൽ ഇതിനോടകം 2732 […]

Read More »

കാട്ടാക്കടയിൽ ജലസമൃദ്ധി പ്രവർത്തനങ്ങൾക്ക് എൻ.എസ്.എസ്. സപ്തദിന ക്യാമ്പുകൾ.

കാട്ടാക്കട മണ്ഡലത്തിൽ നടപ്പിലാക്കുന്ന എൻ.എസ്. എസ്. സപ്തദിന ക്യാമ്പുകളുടെ അവസാന ഘട്ട അവലോകന യോഗം ഐ. ബി. സതീഷ് MLA വിളിച്ചു ചേർത്തു. ഹയർ സെക്കന്ററി തലത്തിൽ 9 ക്യാമ്പുകളും കോളേജ് തലത്തിൽ 6 ക്യാമ്പുകളുമായി ആകെ 15 ജലസംരക്ഷണ ക്യാമ്പുകളാണ് കാട്ടാക്കട മണ്ഡലത്തിൽ നടക്കുന്നത്. ഈ വർഷത്തെ സപ്‌തദിന ക്യാമ്പ്‌ കാട്ടാക്കട മണ്ഡലത്തിൽ താഴെ പറയുന്ന പ്രകാരമാണ് ക്രമീകരിച്ചിരിക്കുന്നത്. ആദ്യ ദിവസം ക്യാമ്പ്‌ ഉൽഘാടനവും ജലസംരക്ഷണത്തിന്റെ പ്രാധാന്യം സംബന്ധിച്ചു ക്ലാസ്സുകളും ഉണ്ടായിരിക്കും. തുടർന്ന് 2, 3, […]

Read More »