ആമുഖം

വരാന്‍ പോകുന്ന നാളുകളില്‍ നാം അഭിമുഖീകരിക്കുവാന്‍ പോകുന്നത് ജലക്ഷാമമെന്ന വലിയ ദുരന്തത്തെയാണ്. കാലാവസ്ഥ വ്യതിയാനം, ആഗോളതാപനം, തുടങ്ങിയ കാരണങ്ങളാല്‍ മഴയുടെ ലഭ്യതയിലും, വിതരണത്തിലും കാര്യമായ ഏറ്റക്കുറച്ചിലുകള്‍ കേരളത്തിലും സംഭവിക്കുകയാണ്. മഴയുടെ സമയം, സ്ഥലം, തീവ്രത എന്നിവയിലുണ്‍ണ്ടാകുന്ന മാറ്റമനുസരിച്ച് മഴക്കാലത്ത് വെളളപ്പൊക്കവും, തുടര്‍ന്ന് മഴമാറിയാല്‍ വരള്‍ച്ചയുമെന്നതാണ് സ്ഥിതി. വനനശീകരണം, ജലസ്ത്രോതസ്സുകളുടെ നാശം, അശാസ്ത്രീയമായ നിര്‍മ്മാണ രീതികള്‍ തുടങ്ങിയ വിവിധകാരണങ്ങളാല്‍ ജലസമൃദ്ധിയും ജലശുദ്ധിയും കുറഞ്ഞുവരികയാണ്. മഴയെ കരുതിയും, ജലം മലിനമാക്കാതെ സൂക്ഷിക്കുകയും ചെയ്തുമാത്രമേ ജലസുരക്ഷ നേടാനാകുകയുളളൂ.

മേല്‍പറഞ്ഞ വസ്തുതകള്‍ തിരിച്ചറിഞ്ഞ് കാട്ടാക്കട അസംബ്ലി നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ആറുപഞ്ചായത്തുകളിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുമായി എം.എല്‍.എ.യുടെ നേതൃത്വത്തില്‍ 05/07/2016 തീയതി മലയിന്‍കീഴ് ദ്വാരക ഓഡിറ്റോറിയത്തില്‍ ഒത്തുകൂടിയിരുന്നു. അന്നു ജലസമൃദ്ധ കാട്ടാക്കട നിയോജകമണ്ഡലം എന്ന ആശയം ചര്‍ച്ചചെയ്യുകയും, മണ്ഡലമാകെ ജലസമൃദ്ധിയും ജലശുദ്ധിയും ഉറപ്പുവരുത്തുന്നതിനുളള ഒരു പദ്ധതി വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി – കാട്ടാക്കട മണ്ഡലം തയ്യാറാക്കി നടപ്പിലാക്കുന്നതിനും തീരുമാനിച്ചര. അതിന്‍റെ അടിസ്ഥാനത്തില്‍ ബഹുമാനപ്പെട്ട തിരുവനന്തപുരം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ജലസംരക്ഷണവുമായി ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുകയും വിവിധ വകുപ്പുകള്‍ വഴി നടത്തിവരുന്ന നിലവിലുളള പദ്ധതികളുടെ സംയോജനം വഴി ടി പദ്ധതി നടപ്പിലാക്കുന്നതിനു തീരുമാനിക്കുകയും അതിനുളള രൂപരേഖ തയ്യാറാക്കുകയും ചെയ്തിട്ടുണ്ടണ്‍്.

ജലസമൃദ്ധമായ കാട്ടാക്കട മണ്ഡലം, ജലസുരക്ഷ-ജീവസുരക്ഷ, ജലസ്രോതസ്സുകളുടെ സംരക്ഷണം, ജലഗുണനിലവാര പരിശോധന, ജനകീയ ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവ ലക്ഷ്യമാക്കിക്കൊണ്‍ുളള പ്രസ്തുത പദ്ധതി 2016 ഒക്ടോബറില്‍ ആരംഭിച്ച് 3 വര്‍ഷ കാലാവധിയില്‍ പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. പ്രചരണ അവബോധപരിപാടികള്‍, ഫീല്‍ഡ് സര്‍വ്വെ, പരിശീലനപരിപാടികള്‍, നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍, തുടര്‍പരിപാലനപരിപാടികള്‍ എന്നിവയാണ് കര്‍മ്മപരിപാടിയില്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ജനപങ്കാളിത്ത പ്രചരണ നിര്‍മ്മാണപരിപാടികളായിരിക്കും നടപ്പാക്കുക. കുളങ്ങള്‍ വൃത്തിയാക്കല്‍, തോട്, നദി, കനാല്‍, ശുചീകരണം, കിണറുകളിലെ ജലഗുണനിലവാര പരിശോധന എന്നിവയായിരിക്കും ആദ്യം നടപ്പിലാക്കുക. തുടര്‍ന്ന് രണ്ടണ്‍ാം ഘട്ടമായി ജലസ്രോതസ്സുകളുടെ സംരക്ഷണവും നവീകരണവും, കിണര്‍ റീചാര്‍ജ്ജ്, തടയണനിര്‍മ്മാണം, മണ്ണുജലസംരക്ഷണ പരിപാടികള്‍, മഴവെളളക്കൊയ്ത്ത് എന്നീ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായിരിക്കും. ഈ പ്രവര്‍ത്തനങ്ങള്‍ ഗ്രാമ വികസന വകുപ്പ്, തദ്ദേശസ്വയംഭരണവകുപ്പ്, ജലവിഭവ വകുപ്പ്, കൃഷി വകുപ്പ്, വനം വകുപ്പ്, മണ്ണുപര്യവേഷണ സംരക്ഷണ വകുപ്പ്, മറ്റുസ്ഥാപനങ്ങള്‍ എന്നിവയുടെ നിലവിലുളള പദ്ധതികളുടെ സംയോജനം, ജനകീയപ്രവര്‍ത്തനങ്ങള്‍, സ്പോണ്‍സറിങ് എന്നിവ വഴി നടത്തുന്നതായിരിക്കും. പ്രസ്തുത പദ്ധതിയില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കി പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ മാത്രമേ പ്രവര്‍ത്തനങ്ങള്‍ നടപ്പില്‍ വരുത്തുകയുള്ളൂ. തയ്യാറാക്കിയിട്ടുള്ള രൂപരേഖ അനുസരിച്ച് 2016 ഒക്ടോബര്‍ മാസത്തില്‍ വിവിധ സംഘടനാ സംവിധാനങ്ങള്‍ ഒരുക്കുന്നതിനും നവംബര്‍ മാസത്തില്‍ വിവരശേഖരണത്തിനുള്ള വോളണ്‍ന്‍റിയര്‍മാരുടെ പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനും, ഡിസംബര്‍ മാസത്തില്‍ ഫീല്‍ഡ് സര്‍വ്വെ നടത്തി നീര്‍ത്തടാധിഷ്ടിത കര്‍മ്മ പദ്ധതി തയ്യാറാക്കുന്നതിനും, 2017 ജനുവരി, ഫെബ്രുവരി മാസത്തില്‍ പ്രവര്‍ത്തന അവബോധന പരിപാടികളും, പ്രവര്‍ത്തന പരിശീലന പരിപാടികളും സംഘടിപ്പിക്കുന്നതിനും 2017 മാര്‍ച്ച് മാസം വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി – കാട്ടാക്കട മണ്ഡലം എന്ന പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിനുമാണ് ഉദ്ദേശിക്കുന്നത്.

പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് വിപുലമായ സംഘടനാ സംവിധാനം രൂപീകരിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ടണ്‍്. ജലജാഗ്രത നിയോജകമണ്ഡലം നിര്‍വാഹക സമിതി, ജലജാഗ്രത നിയോജകമണ്ഡലം ഏകോപനസമിതി, ജലജാഗ്രത സാങ്കേതിക കോര്‍ ഗ്രൂപ്പ്, ജലജാഗ്രത പഞ്ചായത്ത് സഭ, ജലജാഗ്രത വാര്‍ഡ് സഭ, ജലജാഗ്രത അയല്‍സഭ എന്നിവ തിരഞ്ഞെടുക്കുന്നതായിരിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിവിധ തലത്തില്‍ നടപ്പിലാക്കുന്നതു ബന്ധപ്പെട്ട സംഘടനാ സംവിധാനങ്ങള്‍ വഴി തീരുമാനിക്കുന്നതായിരിക്കും.

ഗവണ്‍മെന്‍റ് രൂപം കൊടുത്തിട്ടുള്ള ഹരിത കേരളം കണ്‍സോര്‍ഷ്യം മിഷന്‍ ഊന്നല്‍ നല്‍കുന്ന ജല സംരക്ഷണ മേഖലയില്‍ ഒരു മോഡല്‍ പ്രോജക്ട് ആകുമെന്നു പ്രതീക്ഷിക്കുന്ന പദ്ധതിയാണ് വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി – കാട്ടാക്കട മണ്ഡലം.