IoT അധിഷ്ഠിത കാട്ടാക്കട മണ്ഡലം:ഡാറ്റാ വിശകലന പഠനവും ചർച്ചയും.

453177118_1026751028819789_5518853590718886499_n

Image 1 of 9

ആദ്യ IoT അധിഷ്ഠിത പഞ്ചായത്തായി കാട്ടാക്കട ഗ്രാമ പഞ്ചായത്ത് മാറുന്നതെങ്ങനെയെന്ന് പറഞ്ഞിരുന്നല്ലോ? ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ IoT അധിഷ്ഠിത മണ്ഡലമാകാനുള്ള പരിപാടികളുമായി കാട്ടാക്കട നിയോജക മണ്ഡലം. മുന്നോട്ട്……. പദ്ധതിയുടെ ആദ്യഘട്ടമായി IoT അധിഷ്ഠിത സ്മാർട്ട് പഞ്ചായത്താക്കിയ കാട്ടാക്കട പഞ്ചായത്തിൽ സ്ഥാപിച്ച ഉപകരണങ്ങളുടെ പ്രവർത്തന വിലയിരുത്തലും ഡാറ്റാ വിശകലത്തിനും ഭാവി സാധ്യതകൾ ആരായുന്നതിനുമായി ട്ടായി ഇന്ന് റൗണ്ട് ടേബിൾ ചർച്ച സംഘടിപ്പിച്ചു. ഒരു നാട്ടിലെ വിവിധ വിഷയങ്ങൾ ശാസ്ത്രീയമായ രീതിയിലൂള്ള വിശകലനത്തിലൂടെ ജനങ്ങളുടെ ജീവിത ഗുണ നിലവാരം ഉയർത്തുകയും സുസ്ഥിര ഗ്രാമീണ വികസനം ഉറപ്പാക്കുകയും ചെയ്യാൻ ആവശ്യമായ പദ്ധതികൾ നടപ്പിലാക്കാൻ ഉദ്ദേശിച്ചിട്ടുള്ളതാണ് സ്മാർട്ട് പഞ്ചായത്ത് എന്ന ആശയം. അതിനായി, കൃഷി, ഊർജം, ആരോഗ്യം, വിദ്യാഭ്യാസം, ജലം, സുരക്ഷ, തൊഴിൽ, മൃഗസംരക്ഷണം പാരിസ്ഥിതിക പ്രശ്നങ്ങൾ, കാലാവസ്ഥ വ്യതിയാനങ്ങൾ, ആശയവിനിമയ സംവിധാനങ്ങൾ തുടങ്ങി പഞ്ചായത്ത് പരിധിക്കുള്ളിലുള്ള വിവിധ വിഷയങ്ങളും അവ നേരിടുന്ന പ്രശ്ങ്ങളും ഈ മേഖലയിലെ വിദഗ്ധരുടെയും ഗവേഷകരുടെയും സാങ്കേതിക വിദഗ്ധരുടെയും സഹായത്തോടെ ശാസ്ത്രീയ പഠനങ്ങൾ നടത്തേണ്ടതിന്റെ ആവശ്യകതയും അതിന്റെ പരിഹാര രീതികളും ബോധ്യപ്പെടുത്തുകയാണ് ഈ ചർച്ചയിലൂടെ സാധ്യമാക്കിയത്. ചർച്ചയിൽ കാട്ടാക്കട നിയോജക മണ്ഡലത്തിലെ വിവിധ മേഖലയിലെ പദ്ധതി ആസൂത്രകരും, നടത്തിപ്പ് ചുമതലയിലുള്ളവരും ഐഐടി ബോംബൈ, ഐസിഫോസ് തുടങ്ങിയവയിൽ നിന്നുള്ള വിദഗ്‌ദർ പങ്കെടുത്തു. കൃഷിയും ജലവിഭവവും, കാലാവസ്ഥയും ദുരന്ത നിവാരണവും, പരിസ്തിഥിയും പൊതുജന പങ്കാളിത്തവും എന്നിങ്ങനെ വിഷയങ്ങളെ വേർത്തിരിച്ച് 3 ഗ്രൂപ്പുകളായിട്ടാണ് ചർച്ച സംഘടിപ്പിച്ചത്. ഒരോ ഗ്രൂപ്പിലും വിഷയവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരും ആ മേഖലയിലെ വിദഗ്ധരും മണ്ഡലത്തിലെ ഗുണഭോക്താക്കളും പങ്കെടുത്തു. IoT പദ്ധതി മുഖേന ജനജീവിതം മെച്ചപ്പെടുത്താനും ജനങ്ങൾക്ക് വിവിധ മേഖലകളിൽ കൂടുതൽ ഡിജിറ്റൽ സേവനങ്ങളും വിവരങ്ങളും വളരെ വേഗത്തിൽ ലഭ്യമാക്കാനുള്ള നിരവധി ആശയങ്ങൾ ചർച്ചയിൽ ഉണ്ടായി. ഒരു പ്രാദേശിക പ്രദേശത്തെ തൽസമയ കാലാവസ്ഥയും മണ്ണിൻ്റെ സ്വഭാവവും അന്തരീക്ഷ വായുവിൻ്റെ ഗുണനിലവാരവും IoT ഉപകരണങ്ങളുടെ വിന്യാസത്തോടെ മനസ്സിലാക്കുന്നത് വഴി പദ്ധതി നിർവ്വഹണം കുറ്റമറ്റതാക്കുന്നതിന് കഴിയും. സമാനമായി ജനങ്ങളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും IoT സംവിധാനങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് വിദഗ്ധർ വിശദീകരിച്ചു. രാജ്യത്തിനാകെ അഭി മാനവും അനുകരണീയവുമായ ഈ പദ്ധതിക്ക് എല്ലാ തരത്തിലുമുള്ള സഹായവും ഉറപ്പു നൽകിയാണ് ശാസ്ത്രജ്ഞനായ പെന്നൻരംഗസ്വാമിയുടെ നേതൃത്വത്തിലുള്ള മുംബൈ ഐഐടി സംഘം മടങ്ങിയത് . iitയിലെ Mtech വിദ്യാർത്ഥി പ്രതിനിധി സംഘം കാട്ടാക്കടയിലെ 6 പഞ്ചായത്തുകളിലും പഠനം നടത്തി വിശദമായ പദ്ധതിക്ക് രൂപം നൽകും.