“ജലസമൃദ്ധി” യുടെ മറ്റൊരു അദ്ധ്യായത്തിന് തുടക്കമാകുന്നു…

440971393_973197657508460_4855154820452274629_n

Image 2 of 2

കൊറ്റംപള്ളി…
ഇവിടെ നിന്നാണ് എല്ലാ യാത്രകളും തുടങ്ങിയത്…
ഇവിടെ “ജലസമൃദ്ധി” യുടെ മറ്റൊരു അദ്ധ്യായത്തിന് തുടക്കമാകുന്നു…
ആകെ വീടുകൾ 480. അതിൽ കിണറുള്ള വീടുകൾ 292.
കിണറുള്ള എല്ലാ വീടുകളും റീചാർജ് ചെയ്യുക എന്ന ലക്ഷ്യത്തിലേക്ക്…
(പുരപ്പുറത്ത് പെയ്യുന്ന മഴവെള്ളത്തെ പൈപ്പ് വച്ചും പാത്തി വച്ചും ഒഴുക്കി കിണറിനരുകിലെ കുഞ്ഞു കിണറിൽ എത്തിക്കുക ക്രമേണ മഴവെള്ളം ഭൂമിയിലേക്ക് ആഴ്ന്നിറങ്ങി ഭൂഗർഭ അറകളിൽ ശേഖരിക്കപ്പെടുക എന്നതാണ് Recharging)
ഇതോടൊപ്പം ആയിരം മഴക്കുഴികൾ…
(1 മീറ്റർ നീളം 1 മീറ്റർ താഴ്ചയുള്ള കുഴിയിൽ960 ലിറ്റർ വെള്ളം സംഭരിക്കപ്പെടുകയും മണ്ണിലേക്ക് ഊഴ്ന്നിറങ്ങുകയും ചെയ്യും)
അന്തരീക്ഷ ഊക്ഷ്മാവ് അനിയന്ത്രിതമായി ഉയരുന്നു. കുളങ്ങൾ കിണറുകൾ മാത്രമല്ല അണക്കെട്ടുകൾ പോലും വരണ്ടു തുടങ്ങി. സൂര്യാഘാത മരണങ്ങളുടെ കണക്കുകൾ പ്രസിദ്ധീകരിക്കപ്പെട്ട് തുടങ്ങി. ഇനി വരും തലമുറകളുടെ ചുട്ടുപൊള്ളുന്ന തീ ഭാവികാലം ആശങ്ക ജനിപ്പിക്കുന്നതാണ്. ഇനിയും വരുന്ന ഉഷ്ണവ്യാപന കാലത്തേക്ക് കരുതലോടെ കടന്നുപോകാൻ തയ്യാറാകുക എന്നത് മനുഷ്യരാശിക്കായുള്ള പ്രവർത്തനമാണ്. ദേശീയ ശരാശരിയെക്കാൾ കൂടുതൽ മഴ ലഭിക്കുന്ന ഈ കൊച്ചു കേരളത്തിൽ പെയ്യുന്ന മഴ ഒഴുകി പാഴായി കടലിലൊടുങ്ങാതെ മണ്ണിലാഴ്ത്തുക എന്നത് അനിവാര്യമായ ഒരു പ്രവർത്തിയാണ്. ഈ വേനൽ കാലത്തെ ഒരുക്കങ്ങൾ വരാൻ പോകുന്ന മഴക്കാലത്തെ ലക്ഷ്യം വച്ചാകും. അതിന് പിന്നാലെ ഇനിയും വരുന്ന ഉഷ്ണവ്യാപന കാലത്തെ പ്രതിരോധിക്കാനത് വഴി കഴിഞ്ഞേക്കും. കൊറ്റം പള്ളി ഒരു സന്ദേശമായേക്കും.