വെള്ളായണി കാർഷിക കോളേജ് വിദ്യാർത്ഥികളും ജലസമൃദ്ധിക്കൊപ്പം…

khotuyiu6o

Image 9 of 18


വെള്ളായണി കാർഷിക കോളേജ് വിദ്യാർത്ഥികളും ജലസമൃദ്ധിക്കൊപ്പം…

വെള്ളായണി കാർഷിക കോളേജ് വിദ്യാർത്ഥികൾ RAWE പ്രോഗ്രാമിന്റെ ഭാഗമായി സംസ്ഥാന ഭൂവിനിയോഗ ബോർഡിന്റെ മേൽനോട്ടത്തിൽ പള്ളിച്ചൽ പഞ്ചായത്തിൽ നീർത്തട സർവേ നടത്തുന്നു. പ്രോഗ്രാമിന്റെ ഭാഗമായി ട്രിനിറ്റി കോളേജിൽ നടന്ന ശില്പശാലയിൽ കാട്ടാക്കട മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ജലസമൃദ്ധി പദ്ധതിയുടെ നാൾ വഴികളും ലക്ഷ്യങ്ങളും ഐ.ബി.സതീഷ്‌ എം.എല്‍.എ പങ്കുവച്ചു. സെമിനാറിന്റെ ഭാഗമായി ഭൂവിനിയോഗ കമ്മിഷണര്‍ എ.നിസാമുദ്ദീന്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. പള്ളിച്ചല്‍ പഞ്ചായത്തിലെ കണ്ണങ്കോട് – കുലങ്ങരക്കോണം വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന 2k27b നീര്‍ത്തടത്തെ കുറിച്ച് പഠനം നടത്തി. വിദ്യാര്‍ഥികള്‍ തയ്യാറാക്കി നൽകുന്ന റിപ്പോർട്ടിലെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ സംയോജിത കൃഷിയുടെ പുതിയ മാതൃക ജലസമൃദ്ധിയുടെ ഭാഗമായി നടപ്പിലാക്കാനാണ് ശ്രമമെന്ന് ഐ.ബി.സതീഷ്‌ എം.എല്‍.എ അറിയിച്ചു.