പരിസ്ഥിതി ദിനത്തില്‍ 100 സൂക്ഷ്മ വനങ്ങളുമായി കാട്ടാക്കട.

IMG-20210605-WA0046

Image 6 of 7

കോവിഡ് കാലത്തെ പരിസ്ഥിതി ദിനത്തിൽ വരും തലമുറകൾക്ക് തണലും പച്ചപ്പുമൊരുക്കാനായി കാട്ടാക്കട മണ്ഡലത്തിൽ 100 മിയാവാക്കി വനങ്ങൾ രൂപീകരിക്കുന്ന പദ്ധതിക്ക് തുടക്കമായി. മണ്ഡലത്തിലെ ആറ് പഞ്ചായത്തിലുമായി അഞ്ച് വർഷങ്ങൾക്കിടെയാണ് സൂക്ഷ്മ വനങ്ങൾ നിർമ്മിക്കുക. മാറനല്ലൂർ പഞ്ചായത്തിലെ അരുവിക്കരയിൽ 3 സെന്റിൽ പ്ലാവ്, റമ്പൂട്ടാൻ, താന്നി, കുരങ്ങൻ മൈലാഞ്ചി, അശോകം എന്നിവയുടെ തൈകൾ നട്ടു കൊണ്ട് ഐ.ബി.സതീഷ് എം.എൽ.എ പദ്ധതിക്ക് തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്കുമാർ, മാറനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് കുമാർ, ഭൂവിനിയോഗ ബോർഡ് കമ്മിഷ്ണർ എ.നിസാമുദ്ദീൻ, ഹരിലാൽ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ഷിബു, ബാബു സജയൻ എന്നിവർ പങ്കെടുത്തു. ജലസമൃദ്ധി പദ്ധതിയുടെ തുടർച്ചയായി മണ്ഡലത്തെ പരിസ്ഥിതി സൗഹൃദ മണ്ഡലമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾക്കാണ്‌ ഈ വർഷം തുടക്കമിടുന്നത്‌. ജപ്പാനിലെ യോക്കോഹോമ സർവ്വകലാശാലയിലെ പ്രൊഫസറായ ഡോ: അകിര മിയാവാക്കി എന്ന സസ്യശാസ്ത്രജ്ഞൻ വികസിപ്പിച്ചെടുത്ത കൃത്രിമ വനവത്കരണ പദ്ധതിയാണ് മിയാവാക്കി വനങ്ങൾ എന്ന പേരിലറിയപ്പെടുന്നത്.