ജലസമൃദ്ധിയെ അറിയാൻ ഫിലാഡൽഫിയയിലെ ഡ്രെക്‌സൽ യൂണിവേഴ്‌സിറ്റിയിലെ പരിസ്ഥിതി വിഭാഗം.

377880303_846314233530137_102750747020672410_n

Image 2 of 3

ഫിലാഡൽഫിയയിലെ ഡ്രെക്‌സൽ യൂണിവേഴ്‌സിറ്റിയിലെ പരിസ്ഥിതി വിഭാഗം മേധാവി പ്രൊഫ.പാട്രിക് ഗുറിയന്റെ നേതൃത്വത്തിലുള്ള ഒരു സംഘം വിദഗ്ധർ ഇന്ന് കാട്ടാക്കട മണ്ഡലത്തിലെത്തി. ഐഐടി ഡൽഹിയിലെ സിവിൽ എഞ്ചിനീയറിംഗ് വിഭാഗം പ്രൊഫ. ബാബു ജെ ആലപ്പാട്ട്, ഹൈദ്രബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ദ്രുവാൻഷ് സി.ഇ.ഒ ശ്രീമതി. മധുലികാ ചൗദരി, ടിപിഎൽസി, ജിഇസി ബാർട്ടൺ ഹില്ലിലെ അസോസിയേറ്റ് പ്രൊഫസറും കോർഡിനേറ്ററുമായ ഡോ. സുജ നായർ, എം.ജി.എൻ.ആർ.ഇ.ജി.എസ് മിഷൻ ഡയറക്ടർ നിസാമുദ്ദീൻ സർ എന്നിവരുൾപ്പെടുന്ന സംഘം കാട്ടാക്കട മണ്ഡലത്തിലെ ജലസമൃദ്ധി പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ചു. സന്ദർശനത്തിന്റെ ഭാഗമായി വിളപ്പിൽ പഞ്ചായത്തിലെ ഇരട്ടക്കുളത്തിലെ ജലശുദ്ധീകരണത്തിനായി നിർമ്മിത തണ്ണീർത്തടങ്ങൾ വികസിപ്പിക്കുന്നതിനുള്ള സാധ്യതകൾ വിലയിരുത്തിയാണ് മടങ്ങിയത്.