ജലസമൃദ്ധിയിൽ നിന്ന് ജൈവസമൃദ്ധിയിലേക്ക്…

451431872_1019473006214258_1831964032739471610_n

Image 3 of 3

മറ്റൊരു യാത്രക്ക് ഒരുങ്ങുകയാണ് കാട്ടാക്കട മണ്ഡലം…
ജലസമൃദ്ധിയിൽ നിന്നും ജൈവസമൃദ്ധിയിലേക്ക്…
ഇന്ന് ആദ്യ കൂടിയിരിക്കൽ…
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാർ,ഭൂവിനിയോഗ കമ്മീഷണർ, തഹസിൽദാർ, ബിഡിഒ, കൃഷി ഓഫീസർമാർ, വില്ലേജ് ഓഫീസർമാർ, MKSP പ്രതിനിധികൾ തുടങ്ങിയവരായിരുന്നു ഒരുമിച്ചുണ്ടായിരുന്നവർ…
കാട്ടാക്കട മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലെ 122 വാർഡുകളിലുമായി കൃഷി യോഗ്യമായ ഭൂമി കണ്ടെത്തി കാർഷികോത്പാദനം വർദ്ധിപ്പിച്ച് സുരക്ഷിത കാർഷിക വിളകൾ, മൂല്യ വർദ്ധിത ഉത്പന്നങ്ങൾ, അവയുടെ വിപണനം… ഇവയെ സംബന്ധിച്ചായിരുന്നു ഇന്നത്തെ ആലോചന…
കാട്ടാക്കട നിയോജകമണ്ഡലത്തിലെ മുഴുവൻ തരിശു ഭൂമിയും കൃഷിക്ക് അനുയോജ്യമായതും ആയ സ്ഥലങ്ങൾ (സർക്കാർ, സ്വകാര്യ) റവന്യൂ, കൃഷി എന്നീ വകുപ്പുകളുടെ നേതൃത്വത്തിൽ കണ്ടെത്തുകയും 22 ഓളം സർക്കാർ വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെയും വിവിധ പദ്ധതികളായ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ്, PMKSY, MKSP എന്നിവയുടെ സഹായത്തോടെ കണ്ടെത്തിയ സ്ഥലങ്ങളിൽ കൃഷിയും അതിനോടനുബന്ധിച്ച് പൊതുജനങ്ങൾക്ക് തൊഴിൽ, വരുമാനം എന്നിവ ലക്ഷ്യം വച്ചുള്ള മറ്റു കാർഷികേതര സംരംഭങ്ങൾ തുടങ്ങുക എന്നതാണ് പദ്ധതി ലക്ഷ്യം.
കൃഷി, റവന്യൂ എന്നീ വകുപ്പുകൾ സംയുക്തമായി നിലവിലെ തരിശു ഭൂമിയുടെ ആഡിറ്റ് റിപ്പോർട്ട് ജൂലൈ 25 ന് ലഭ്യമാക്കും…
കാട്ടാക്കട ഗ്രാമ പഞ്ചായത്ത് ഇതിനകം നാൽപത്തിയഞ്ച് ഏക്കർ ഭൂമി കണ്ടെത്തി കഴിഞ്ഞിട്ടുണ്ട്…
മണ്ഡലത്തിൽ സ്വന്തമായി ഭൂമിയുള്ളവർ പക്ഷെ നാട്ടിൽ താമസമില്ലാത്തതിനാൽ കൃഷി ചെയ്യാത്ത ഭൂമിയുള്ളവർ അവരുടെ പങ്കാളിത്തം എങ്ങനെ ഉറപ്പുവരുത്താം? വിവിധ കാലയളവുകളിലേക്ക് ലഭ്യമാകുന്ന ഭൂമിയിൽ കാലഘടന അനുസരിച്ച് ഏതൊക്കെ വിളകൾ കൃഷി ചെയ്യാം?
കൃഷിയിൽ നിക്ഷേപം നടത്താൻ താൽപര്യമുള്ളവരുടെ പങ്കാളിത്തം എങ്ങനെ സാധ്യമാക്കാം? GAP (Good Agricultural Practise) നിലവാരമുള്ള കൃഷിയിടങ്ങളാക്കി മണ്ഡലത്തെ മാറ്റിയെടുക്കാനാവുമോ?
ഈ ആശയം സാക്ഷാത്കരിക്കാൻ എല്ലാവരുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഞങ്ങളാഗ്രഹിക്കുന്നു…