വിളവൂർക്കൽ പഞ്ചായത്തിൽ മലയം ശിവക്ഷേത്രത്തിന് മുൻവശത്തായി ജലസേചന വകുപ്പ് നിർമ്മിക്കുന്ന തടയണ അവസാനഘട്ടത്തിൽ.

FB_IMG_1564983572554

Image 1 of 1

കാട്ടാക്കട നിയോജക മണ്ഡലത്തിലെ വിളവൂർക്കൽ പഞ്ചായത്തിൽ മലയം ശിവക്ഷേത്രത്തിന് മുൻവശത്തായി ജലസേചന വകുപ്പ് നിർമ്മിക്കുന്ന തടയണ അവസാന ഘട്ടത്തിൽ. നിയോജക മണ്ഡലത്തിലെ ഏറ്റവും കൂടുതൽ വിസ്തൃതിയുള്ള ഉപനീർത്തടമായ 2K27 ലെ പ്രധാന തോടിലാണ് ഈ തടയണ. മണ്ഡലത്തിലെ 6 പഞ്ചായത്തുകളിലും നിന്നും ഈ തോടിലേക്കു ജലം ഒഴുകിവരുന്നു എന്ന പ്രത്യേകതയും ഈ തോടിനുണ്ട്. മണ്ഡലത്തിന്റെ ആകെ ഭൂവിസ്തൃതിയുടെ 35 ശതമാനം പ്രദേശവും ഈ ഉപനീർത്തടത്തിലാണ് ഉൾപ്പെടുന്നത്. കാട്ടാക്കട പഞ്ചായത്തിലെ കടുവക്കുഴിയിൽ വെച്ച് നിയോജക മണ്ഡലത്തിൽ പ്രവേശിക്കുന്ന ഈ തോട് കാട്ടാക്കട, മലയിൻകീഴ്, മാറനല്ലൂർ, വിളവൂർക്കൽ പഞ്ചായത്തിലൂടെ 14 കിലോമീറ്റർ സഞ്ചരിച്ചു ചൂഴാറ്റുകോട്ടക്കു സമീപം കരമനയാറ്റിൽ പതിക്കുന്നു. ഈ തോടിന്റെ മണ്ഡലത്തിലെ ആദ്യ 6 കിലോമീറ്ററിൽ 5 ചെറുതടയണകൾ ഇതിനോടകം പൂർത്തിയാക്കി. ചൂഴാറ്റുകോട്ടക്കു സമീപം വലിയൊരു തടയണക്കും ലിഫ്റ്റ് ഇറിഗേഷൻ സ്‌കീമിനുമുള്ള പദ്ധതി രേഖ തയ്യാറായി വരുന്നു. ഒപ്പം അന്തിയൂർക്കോണം മുതൽ മലയം വരെ ചെറു തടയണകളും. ഇവയെല്ലാം പൂർത്തിയാകുന്നതോടെ ഈ തോടിന്റെ ജലസംഭരണ ശേഷി വർധിക്കുന്നതോടൊപ്പം ഭൂഗർഭ ജലലഭ്യതയും മെച്ചപ്പെടുന്നതാണ്.