വിദ്യാർത്ഥി ജലപാർലമെന്റ് 2019 ആഗസ്റ്റ്‌ 28 ന്

Notice-Inner-2-3-Pages

Image 1 of 2

കാട്ടാക്കട നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന ജനകീയ ജലസംരക്ഷണ പദ്ധതിയായ വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിക്ക് ഇന്ന് കാണുന്ന നേട്ടങ്ങള്‍ കൈവരിക്കുന്നതില്‍ മുഖ്യ പങ്ക് വഹി ച്ചത് അധ്യാപകരും വിദ്യാര്‍ത്ഥികളും, ജലക്ലബ്ബുകളും, എന്‍.എസ്.എസ്, എസ്.പി.സി വോളന്റി യര്‍മാരും ആണ്. പദ്ധതിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് വിദ്യാര്‍ത്ഥി സമൂഹത്തിന്റെ പൂര്‍ണ പിന്‍തുണ ഉറപ്പാക്കേണ്ടതുണ്ട്. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി ഹരിത കേരളം മിഷനും മണ്ണ് സംരക്ഷണ വകുപ്പിന്റെ കീഴിൽ ചടയമംഗലത്ത് പ്രവർത്തിക്കുന്നInstitute for Watershed Development and Managementയുമായി ചേർന്ന് ത്രിതല പഞ്ചായത്തുകൾ, വിവിധ സർക്കാർ വകുപ്പുകൾ, ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങൾ, ശുചിത്വ മിഷൻ,സാക്ഷരതാ മിഷൻ, പാർലമെ ന്ററി കാര്യ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ സഹകരണത്തോടെ 2019ആഗസ്റ്റ് 28ന് കാട്ടാക്കട കിള്ളി രാജശ്രീ ആഡിറ്റോറിയത്തില്‍ വച്ച് രാവിലെ 9മണി മുതല്‍ വിദ്യാർത്ഥി ജലപാർല മെന്റ് സംഘടിപ്പിക്കുന്നു. രാജ്യത്തെ പരമോന്നത നിയമ നിർമ്മാണസഭയെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ വിദ്യാർത്ഥികൾ നേതൃത്വം നൽകുന്ന വിവിധ സെഷനുകളായിട്ടാണ് പാർലമെന്റ് ക്രമീകരിച്ചിരിക്കുന്നത്. ബഹു.മുഖ്യമന്ത്രി പിണറായി വിജയന്റെ നയപ്രസംഗത്തോടെ ആരംഭിക്കുന്ന ജലപാര്‍ലമെന്റില്‍ ബഹു.വിദ്യാഭ്യാസ മന്ത്രിയും ബഹു.കളക്ടറും വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്നു. ജലസംരക്ഷണം, ജലസംഭര ണം,ജലവിനിയോഗം, ഭൂവിനിയോഗം എന്നിവയ്ക്ക് തുല്യ പ്രാധാന്യം നൽകുന്ന ജലസമൃദ്ധി പദ്ധതിയുടെ ജലസാക്ഷരതാ പ്രവർത്തനങ്ങൾക്ക് സഹായകരമാകുന്നതിന് കൂടിയാണ് ഇത്തര മൊരു പരിപാടി സംഘടിപ്പിക്കുന്നത്. ഇതോടൊപ്പം വിദ്യാത്ഥികളിൽ അവബോധം സൃഷ്ടിക്കു ന്നതിനായി അന്നേ ദിവസം ചിത്രരചന, ക്വിസ്, ഉപന്യാസ മത്സരങ്ങളും സംഘടിപ്പിക്കുന്നു. കൂടാതെ ജല സംരക്ഷണ രംഗത്ത് പ്രവർത്തിക്കുന്ന വകുപ്പുകളുടെയും സ്ഥാപങ്ങളുടെയും എക്സി ബിഷനും ഒരുക്കുന്നതാണ്. ജലപാർലമെന്റിനെ തുടർന്നുള്ള പ്രവർത്തനങ്ങൾ പഞ്ചായത്ത് തലത്തിലേക്കും വാർഡ് തലത്തിലേക്കും വ്യാപിപ്പിക്കുന്നതിന് പഞ്ചായത്ത്തലത്തിൽ ജല അസ്സംബ്ലിയും തുടർന്ന് സ്‌കൂൾ തലത്തിൽ സ്‌കൂൾ ജല അസ്സംബ്ലിയും സംഘടിപ്പിക്കും.