ലോക പരിസ്ഥിതി ദിനം

196003104_3564069057027977_1860641853963926437_n

Image 1 of 5

ജൂൺ 5: ലോക പരിസ്ഥിതി ദിനം. ഇത്തവണത്തെ പരിസ്ഥിതി ദിനത്തിന്റെ സന്ദേശം ആവാസവ്യവസ്ഥ പുന:സ്ഥാപിക്കുക എന്നതാണ്. ജലസമൃദ്ധി പദ്ധതിയുടെ തുടർച്ചയായി കാട്ടാക്കട മണ്ഡലത്തെ പരിസ്ഥിതി സൗഹൃദ മണ്ഡലമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾക്കാണ്‌ പരിസ്ഥിതി ദിനത്തിൽ തുടക്കമിട്ടത് . രണ്ടു വ്യത്യസ്‍തവും സന്തോഷവുമുള്ള പ്രവർത്തനങ്ങളിൽ എനിക്കും പങ്കാളിയാകാനായി. മണ്ഡലത്തിൽ 100 മിയാവാക്കി വനങ്ങൾ ഒരുക്കുന്ന പദ്ധതിക്ക് രാവിലെ മാറനല്ലൂർ പഞ്ചായത്തിലെ അരുവിക്കരയിൽ 3 സെന്റിൽ പ്ലാവ്, റമ്പൂട്ടാൻ, താന്നി, കുരങ്ങൻ മൈലാഞ്ചി, അശോകം എന്നിവയുടെ തൈകൾ നട്ടു കൊണ്ട് ശ്രീ. ഐ.ബി.സതീഷ് എം.എൽ.എ തുടക്കം കുറിച്ചു. സംസ്ഥാന എനർജി മാനേജെന്റ് സെന്റർ തയ്യാറാക്കിയ മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലെ മുഴുവൻ സ്കൂളുകളുടെയും ഊർജ്ജ ഓഡിറ്റ് . റിപ്പോർട്ടുകളുടെ പ്രകാശനം ബഹു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി.ശിവൻകുട്ടി നിർവഹിച്ചു.