മാറനല്ലൂർ കിളിക്കോട്ടുകോണത്തെ‌ കുടിവെള്ള ക്ഷാമത്തിനു പരിഹാരം.

IMG_20200926_105536-scaled

Image 1 of 4

മാറനല്ലൂർ പഞ്ചായത്തിലെ കിളിക്കോട്ടുകോണം നിവാസികൾക്ക്‌ ഇനി കുടിവെള്ളം തേടി അലയേണ്ട. കാട്ടാക്കട മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി മാറനല്ലൂർ പഞ്ചായത്തിൽ കിളിക്കോട്ടുകോണത്ത്‌ പൂർത്തിയാക്കിയ മിനി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാ‌ടനം ഐ.ബി.സതീഷ്‌ എം.എൽ.എ നിർവ്വഹിച്ചു. വാട്ടർ അതോറിട്ടിയുടെ കുടിവെള്ള പൈപ്പുകൾ എത്താത്ത 14 സ്ഥലങ്ങളിലാണ്‌ കാട്ടാക്കട മണ്ഡലത്തിൽ ഭൂഗർഭ ജലവകുപ്പ്‌ കുടിവെള്ള പദ്ധതിക്ക്‌ അനുമതി നൽകിയിട്ടുള്ളത്‌. ഇതിൽ ആറാമത്തെ പദ്ധതിയാണ്‌ കിളിക്കോട്ടുകോണം മിനി വാട്ടർ പ്രൊജക്‌ട്‌. ഈ പദ്ധതി വഴി 40 കുടുംബങ്ങൾക്ക്‌ കുടിവെള്ളമെത്തും. ഈ പദ്ധതി പ്രകാരമുള്ള മറ്റു പദ്ധതികൾ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്ന്‌ ഐ.ബി.സതീഷ്‌ എം.എൽ.എ അറിയിച്ചു. കുടിവെള്ളമെത്താത്ത മുഴുവൻ മേഖലയിലും ശുദ്ധജലമെത്തിക്കാനുള്ള പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണെന്നും എം.എൽ.എ അറിയിച്ചു. മാറനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.രമ അധ്യക്ഷയായ ഉദ്ഘാടന യോഗത്തിൽ എരുത്താവൂർ വാർഡ് മെമ്പർ ഷിബു, കിളിക്കോട്ടുകോണം മുൻ വാർഡ് മെമ്പർ ബിജു, ഭൂജല വകുപ്പ് മുൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ ശ്രീജേഷ്, അസിസ്റ്റന്റ് എഞ്ചിനിയർ ധർമ്മപ്രകാശ്, കോൺട്രാക്ടർ ഷെെജു എന്നിവർ പങ്കെടുത്തു.