“പൂവിളി 2024” പുഷ്പ കൃഷി റിപ്പോര്‍ട്ട്
സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് തയാറാക്കിയ “പൂവിളി 2024” പുഷ്പ കൃഷി റിപ്പോര്‍ട്ട് – തിരുവനന്തപുരം ജില്ല.
മുൻമന്ത്രി ശ്രീ.ആൻ്റണി രാജു പ്രകാശനം ചെയ്ത റിപ്പോർട്ട് ഏറ്റുവാങ്ങി…
റിപ്പോര്‍ട്ട് പ്രകാരം ജില്ലയില്‍ ഏറ്റവും കൂടുതലായി പുഷ്പകൃഷി ചെയ്യുന്ന കാട്ടാക്കട നിയോജക മണ്ഡലത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച് 24 ഏക്കറിലധികം വര്‍ധനവ് കൊണ്ട് വരാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ വര്‍ഷം കൃഷി 93 ഏക്കറിന് പുറത്താണ്. പുഷ്പ കൃഷി പൊതുവില്‍ ലഭാകരമാണെങ്കിലും 30 വയസ്സിനു താഴെ പുഷ്പ കൃഷിയില്‍ ഏര്‍പ്പെടുന്ന കര്‍ഷകറുടെ കുറവും, തണ്ട് വാടല്‍ രോഗം, കീട ശല്യം, കാലാവസ്ഥ വ്യതിയാനം എന്നിവ കൂടുതലായി കൃഷിയെ ബാധിക്കുന്നതും ആശങ്ക ഉളവാക്കുന്നു. മണ്ഡലത്തില്‍ നടപ്പാക്കിയ നമ്മുടെ ഓണം നമ്മുടെ പൂക്കൾ പദ്ധതി പുഷ്പകൃഷിയിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നതിനു കാരണമായി എന്നത് സന്തോഷം ഉളവാക്കുന്നു. പുഷ്പ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങളെ സംബന്ധിച്ചും, വിപണനം, ടൂറിസം സാധ്യതകളെ സംബന്ധിച്ചുമുള്ള തീരുമാനങ്ങള്‍ എടുക്കുന്നതിനുതകും വിധത്തില്‍ റിപ്പോര്‍ട്ട് തയാറാക്കിയ സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിനും, പുഷ്പകൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവര്‍ക്കും അഭിനന്ദനങ്ങൾ…