നമ്മുടെ ഓണം, നമ്മുടെ പൂക്കൾ
2022 ജൂൺ 9
നേമം block ഓഫീസിൽ വെച്ച് അന്നത്തെ ഭൂവിനിയോഗ കമ്മീഷണർ ശ്രീ നിസാമുദീൻ സാറുമൊത്ത് മണ്ഡലത്തിലെ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരുടെയും കൃഷി ഓഫീസർമാരുടെയും യോഗം :
അന്നാണ് ഓണക്കാലത്തെ അത്തപൂക്കളത്തിനുള്ള പൂകൃഷി എന്ന ആശയം അവതരിപ്പിച്ചത്.
അപ്പോൾ മനസിൽ തെളിഞ്ഞിരുന്ന ചിത്രം അത്തം മുതൽ അർദ്ധരാത്രിയിൽ പൂ തേടി തോവാളയിലേക്ക് ആഘോഷപൂർവം പായുന്ന ചെറുപ്പക്കാരുടെതായിരുന്നു എത്ര ടൺ പൂക്കളാണെന്നോ നമ്മുടെ നാട്ടിൻപുറങ്ങളിലേക്ക് വന്ന് നിറഞ്ഞത്.
ആദ്യ പ്രതികരണങ്ങൾ ആശാവഹമായിരുന്നില്ല……
തോവാളയല്ല കാട്ടാക്കാട’
മണ്ണ് പൂ കൃഷിക്കുതകുന്നതല്ല. ”
കൃഷി ക്കുള്ള വെള്ളം കിട്ടുമോ …….
മുന്നോട്ട് വച്ച ആശയം പ്രായോഗികമാകാതിരിക്കാനുള്ള എല്ലാ കാരണങ്ങളും നിരത്തപ്പെട്ടു.
ഒടുവിൽ നമുക്ക് നോക്കാം
ഒരു പരീക്ഷണം……..
പഞ്ചായത്ത് പ്രസിഡൻ്റ്മാരും കൃഷി ഓഫീസർമാരും തൊഴിലുറപ്പ് ഉദ്യോഗസ്ഥരും കുടുംബശ്രീ ഭാരവാഹികളും ഒക്കെ ചേർന്ന് വിത്ത്, തൈ ഒക്കെ സംഘടിപ്പിച്ചു.
മണ്ഡലത്തിൽ 10 ഏക്കറിൽ ……
അടുത്ത വർഷം 50 ഏക്കറിൽ …..
ഇപ്പോളിതാ 105 ഏക്കറിൽ ചെണ്ട് മല്ലികൾ പൂത്തുലഞ്ഞ് നിറങ്ങളുടെ വസന്തം തീർത്ത് ……..
കണ്ണിനും മനസിനും ആനന്ദം നൽകുന്നുവെന്നതല്ല …….
ഞങ്ങൾ ഉറപ്പിച്ചത് ഓണക്കാലത്തിന് ശേഷം പൂപ്പാടങ്ങളെ നമ്മൾ പച്ചക്കറിപ്പാടങ്ങളാക്കുമെന്നതാണ് :
ജലസമൃദ്ധിയുടെ നാട്ടിൽ ജല ദാരിദൃമില്ലെന്നാണ് …….
കൃഷി ചെയ്യാതെ തരിശിട്ടിരിക്കുന്ന 150 ഹെക്ടർ ഭൂമി കൂടി മണ്ഡലത്തിൽ കണ്ടെത്തിയിട്ടുണ്ട്
അവിടെയും കൂടി കൃഷി……
വിവിധ വിളകൾ ………
വിവിധ കാലയളവുകളിലേക്ക് ……..
നമ്മുടെ ഓണം നമ്മുടെ പൂക്കൾ എന്ന യാഥാർത്ഥ്യത്തിൽ നിന്ന് പുതിയ ലക്ഷ്യങ്ങളിലേക്ക്