കാട്ടാക്കട മണ്ഡലത്തിലെ വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി വിളപ്പിൽ ഗ്രാമ പഞ്ചായത്തിലെ പേയാട് സെന്റ് സേവിയേഴ്‌സ് സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും എൻ. എസ്. എസ്. വോളന്റീയേഴ്സും ഓണം ത്രിദിന വെക്കേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ഉൽഘാടനം രാവിലെ 10 മണിക്ക് കരമനയാറിന്റെ തീരത്തുള്ള അരുവിപ്പുറം കടവിൽ ശ്രീ. ഐ. ബി. സതീഷ്. എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജല സംരക്ഷണ പ്രവർത്തനങ്ങളുടെ അംബാസ്സഡർമാരായി ജലസമൃദ്ധി പദ്ധതിയിൽ അണിചേരുവാൻ വിദ്യാർത്ഥികളോട് എം. എൽ. എ അഭ്യർത്ഥിച്ചു. ജലസമൃദ്ധമായ നാളെകളുടെ അനിവാര്യതയെക്കുറിച്ച് ലാന്റ് യൂസ് കമ്മീഷണർ ശ്രീ. എ. നിസാമുദ്ദീൻ വിദ്യാർത്ഥികളോട് സംവേദിച്ചു. വാർഡ് അംഗം പേയാട് സെന്റ് സേവ്യേഴ്സ് പ്രിൻസിപ്പൽ ശ്രീ. റോയ്, എസ്.പി.സി. കോഡിനേറ്റർമാരായ തുടർന്ന് വിദ്യാർത്ഥികൾ കടവ് ശുചീകരണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി.