അപ്രതീക്ഷിത അതിഥികളായി തലശ്ശേരി സർക്കാർ എഞ്ചിനീയറിങ് കോളേജിലെ സിവിൽ എൻജിനീയറിങ് വിദ്യാർത്ഥികൾ കാട്ടാക്കട ജലസമൃദ്ധി പദ്ധതി അടുത്തറിയാൻ ഇന്ന് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. ജലസമൃദ്ധിയെ കുറിച്ച് കേട്ടറിഞ്ഞ്… അറിഞ്ഞത് അതിശയോക്തിയാണോ എന്ന സംശയവുമായെത്തിയതാണ്… ആഹ്ലാദഭരിതരായിരുന്നവർ… അവരെ നയിച്ച ബിജു സാറിന്റെ വാക്കുകളിൽ വിലപ്പെട്ട പാഠങ്ങൾ പുസ്തകങ്ങൾക്കപ്പുറം നാട്ടിൻ പുറങ്ങളിൽ നിന്നറിയാനായിയെന്ന അനുഭവ സാക്ഷ്യവുമുണ്ടായി. ഏറ്റവും ലളിതവും ചെലവു കുറഞ്ഞതും, എന്നാൽ ഏറെ ഫലപ്രദവുമായ മണ്ണ് – ജല സംരക്ഷണ പദ്ധതികളെ പരിചയപ്പെടാനുള്ള അവസരം ലഭിച്ചതിലുള്ള സംതൃപ്തിയും പങ്ക് വച്ചാണവർ മടങ്ങിയത്.