കാട്ടാക്കടയുടെ കാർഷികസമൃദ്ധിക്ക്‌ 16 കോടി നബാർഡി(NABARD)ൽ നിന്ന്.

380926206_851068289721398_1810948988046764693_n

Image 2 of 2

കാട്ടാക്കട മണ്ഡലത്തിലെ വിവിധ ഏലാകളിൽ ജലസേചന സൗകര്യം വർധിപ്പിക്കുന്നതിനായി നബാർഡ്‌ വഴിയുള്ള 16 കോടി രൂപയുടെ പദ്ധതികൾക്ക്‌ ഭരണാനുമതി ലഭിച്ചു. ജലസ്രോതസുകൾ സംരക്ഷിച്ച്‌ അവയുടെ സംഭരണ ശേഷി വർധിപ്പിക്കുകയാണ്‌ പദ്ധതി ലക്ഷ്യം. 14 പദ്ധതികൾക്കായി 16.90 കോടിയാണ്‌ വകയിരുത്തിയത്‌. കൃഷി ആവശ്യത്തിനുള്ള വെള്ളം ലഭ്യമാകുന്നത്‌ കാർഷിക മേഖലക്ക്‌ പുത്തനുണർവ്‌ നൽകും. ജലസമൃദ്ധി, കാർഷിക സമൃദ്ധി പദ്ധതികൾ വേഗത്തിൽ യാഥാർത്ഥ്യമാകുന്നതിന് ഈ സഹായം ഇടയാക്കും കാട്ടാക്കട പഞ്ചായത്തിൽ വാഴൂർ–-ഈരാറ്റുനട ഏലാകളിൽ നെയ്യാർ പദ്ധതി കനാലിൽ നിന്നുള്ള വെള്ളം ലീഡിങ്‌ ചാനൽ വഴി എത്തിക്കും. തോടിൻെറ സംരക്ഷണം, അമ്പലത്തിൻകാല,കൊമ്പാടിക്കൽ ഏലാകളിലേക്ക്‌ വെള്ളം എത്തിക്കുന്നതിന്‌ കുളത്തുമ്മൽ കളവിയോട്‌ തോടിൽ സ്‌റ്റോറേജ്‌ വിയറും ലീഡിങങ്‌ ചാനലും നിർമിക്കും. ചന്ദ്രമംഗലം ഏലായിൽ വെള്ളമെത്തിക്കാൻ വേലഞ്ചിറ കുളം പുനരുദ്ധാരണവും ലീഡിങ്‌ ചാനലും നിർമിക്കും. മലയിൻകീഴിൽ നെപ്പക്കോണം, പെരുമന, വലിയറത്തല ഏലാകളിൽ വെള്ളം എത്തിക്കാൻ നെപ്പക്കോണം കുളം പുനരുദ്ധാരണം, ലീഡിങ്‌ ചാനൽ നിർമാണം, മലയം തോടിൽ വിസിബി നിർമാണം, മണപ്പുറം, വലിയത്തറത്തല, മാടൻപാറ,പൂവന്നൂർ, മുതുകളം കൊംണ്ടാടി ഏലാകളിൽ വെള്ളക്കെട്ട്‌ നിയന്ത്രണം, ട്രാക്‌ടർ ബ്രിഡ്‌ജ്‌ നിർമാണം, മേപ്പൂക്കട കുളം പുരുദ്ധാരണം മാറനല്ലൂരിൽ പെരിയകോട്‌, മടവിളാകം, കിഴക്കതിൽ കോണം കുളം പുനരുദ്ധാരണം, ലീഡിങ്‌ ചാനൽ നിർമാണം എന്നിവയാണ്‌. വിളവൂർക്കലിൽ മായിക്കോണം ലീഡിങങ്‌ ചാനൽ നിർമാണം, കോണത്ത്‌ കുളം പുനരുദ്ധാധരണവും ലീഡിങ്‌ ചാനൽ നിർമാണവും കോണത്ത്‌ കുളം–-പ്ലാവറക്കോണം കുളം–-കട്ടച്ചൽകോണം കുളം പുനരുദ്ധാരണം, കോമ്പേറ്റിതോട്‌ വിസിബി നിർമാണം എന്നിവയാണ്‌ 14 പദ്ധതികൾ. ഈ പദ്ധതി പൂർത്തിയാകുന്നതോടെ 450 ഹെക്‌ടർ സ്ഥലത്ത്‌ കാർഷിക സമൃദ്ധിക്ക്‌ തുടക്കം കുറിക്കാനാകും ജലസമൃദ്ധി വഴി കൈവരിച്ച ഭൂഗർഭജല നിരപ്പ് നിലനിർത്തുകയും മെച്ചപ്പെടുത്താനും കഴിയുന്ന നിർണായക പദ്ധതിക്കാണ് തുടക്കമാകുന്നത്.