മംഗലയ്‌ക്കൽ ഏലായിൽ കൊയ്‌ത്തുൽസവം. കാട്ടാൽ കുത്തരിയ്ക്കായുള്ള ആദ്യ സംഭരണം.

IMG_20200926_093546-scaled

Image 1 of 3

കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ മംഗലയ്‌ക്കൽ കൊറ്റംമ്പള്ളി ഏലായിൽ ജൈവ നെൽകൃഷിയുടെ വിളവെടുപ്പ് ഐ.ബി.സതീഷ്‌ എം.എൽ.എ ഉദ്‌ഘാടനം ചെയ്‌തു. കാട്ടാക്കട പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്.അജിത, വെള്ളനാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം കെ.അനിൽകുമാർ, ഗ്രാമ പഞ്ചായത്തംഗങ്ങളായ സുനിത, സനൽബോസ്, കൃഷി ഓഫീസർ ബീന, അഭിലാഷ് ആൽബർട്ട്, കാർഷിക കർമ്മ സേന പ്രസിഡന്റ് ജയകുമാർ, കർഷകൻ മോഹനൻ എന്നിവർ സംബന്ധിച്ചു. കാട്ടാക്കട ഗ്രാമ പഞ്ചായത്തിലെ കാർഷിക കർമ്മസേനയുടെ നേതൃത്വത്തിലാണ്‌ ജൈവ നെൽകൃഷി‌. ജൈവകൃഷി വഴി വിളവെടുക്കുന്ന നെല്ല് കുത്തി അരിയാക്കി കാട്ടാൽ കുത്തരി എന്ന പേരിൽ വിപണിയിലെത്തിക്കുമെന്ന്‌ ഐ.ബി.സതീഷ്‌ എം.എൽ.എ അറിയിച്ചു. അതിനുള്ള പ്രാരംഭ നടപടികൾക്കു തുടക്കം കുറിച്ചതായും എം.എൽ.എ അറിയിച്ചു. പഞ്ചായത്തിലെ ഏറ്റവും വലിയ നെല്ലുൽപാദനമാണ് ഈ വർഷം ഉണ്ടായത്‌. 7.5 ഏക്കറിലധികം ഏലായിൽ വിത്തിട്ടു. കൊറ്റംമ്പള്ളി ഏലായിൽ 90 സെന്റ്‌ സ്ഥലത്ത്‌ നാലുമാസം മുമ്പാണ്‌ വിത്തിറക്കിയത്‌. അത്യുൽപാദന ശേഷിയുള്ള ഉമ ഇനം നെൽവിത്താണ്‌ കൃഷിക്ക്‌ ഉപയോഗിച്ചത്‌. സുഭിഷ കേരളം പദ്ധതിയുടെ ഭാഗമായി സമ്പൂർണ ഭക്ഷ്യസുരക്ഷ എന്ന ലക്ഷ്യവുമായാണ്‌ നെൽകൃഷിയും മറ്റ് ജൈവകൃഷിയുമെല്ലാം സജീവമാക്കിയത്‌.