കുളത്തുമ്മല്‍ തോട് നീര്‍ത്തട പദ്ധതി തുടങ്ങി.

WhatsApp-Image-2020-01-16-at-3.34.57-PM-4

Image 1 of 3

കാട്ടാക്കട ഗ്രാമ പഞ്ചായത്തില്‍ ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന കുളത്തുമ്മല്‍ തോടിന്റെ നവീകരണത്തിനായുള്ള കുളത്തുമ്മല്‍ നീര്‍ത്തട പദ്ധതി ഇന്ന് അമ്പലത്തിന്‍കാലയില്‍ ഐ.ബി.സതീഷ്‌ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്.അജിത, മണ്ണ് സംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ അനിത, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശരത്ചന്ദ്രന്‍ നായര്‍, പഞ്ചായത്ത്‌ ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ 49 ലക്ഷം രൂപ ചിലവിട്ടാണ് കുളത്തുമ്മല്‍ നീര്‍ത്തട പദ്ധതി നടപ്പിലാക്കുന്നത്. തോടിനെ വീണ്ടെടുത്ത് ജലസമൃദ്ധമാക്കുന്നതോടൊപ്പം തോടിന്റെ കരകളിലെ കൃഷി ഭൂമികളും വീണ്ടെടുക്കാനുള്ള സമഗ്ര പ്രവര്‍ത്തനങ്ങളാണ് ഇതിലൂടെ നടപ്പിലാക്കുന്നത്.