കാട്ടാക്കട നിയോജക മണ്ഡലത്തില്‍ ജല ഗുണനിലവാര പരിശോധന ലാബുകള്‍ സജ്ജമാകുന്നു…

കാട്ടാക്കട നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി സി.സി.ഡി.യുമായി ചേര്‍ന്ന് നിയോജക മണ്ഡലത്തിലെ ആറ് സ്കൂളുകളില്‍ ജല ഗുണനിലവാര പരിശോധന ലാബുകള്‍ ആരംഭിക്കുന്നു. 6 പഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുത്ത കുളത്തുമ്മല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ (കാട്ടാക്കട), മലയിന്‍കീഴ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ (മലയിന്‍കീഴ്), വിളവൂര്‍ക്കല്‍ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ (വിളവൂര്‍ക്കല്‍), ഡി.വി.എന്‍.എം ഹൈസ്കൂള്‍ (മാറനല്ലൂര്‍), പേയാട് സെന്‍റ് സേവിയേഴ്സ് (വിളപ്പില്‍), നേമം വിക്ടറി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ (പള്ളിച്ചല്‍) എന്നിവിടങ്ങളിലാണ് ജല […]

Read More »

ജല ക്ലബ്ബ് അംഗങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍

ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി കാട്ടാക്കട മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലുമായി നടത്തിയിരുന്ന ജലശുദ്ധി പരിശോധനയ്ക്ക് മേൽനോട്ടം വഹിച്ചു പരിശോധന നിർവ്വഹിച്ച മണ്ഡലത്തിലെ വിവിധ വിദ്യാലയങ്ങളിലെ ജല ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് ജില്ലാ പഞ്ചായത്ത് അംഗം അൻസജിതാ റസ്സൽ വിതരണം ചെയ്തപ്പോൾ.         

Read More »

ജലശുദ്ധി പരിശോധനയുടെ റിപ്പോർട്ട് പ്രകാശനം

ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി കാട്ടാക്കട മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലുമായി നടത്തിയിരുന്ന ജലശുദ്ധി പരിശോധനയുടെ റിപ്പോർട്ട് കാട്ടാക്കട കുളത്തുമ്മൽ ഗവ.എച്ച്.എസ്.എസിൽ ബഹു.ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. മാത്യു ടി തോമസ് പ്രകാശനം ചെയ്തപ്പോൾ… [റിപ്പോര്‍ട്ട് കാണുക]         

Read More »

ചരിത്രം രചിച്ച ഉദ്യമം

ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായുള്ള കർമ്മ പദ്ധതികളിൽ ഒന്നായി നിയോജക മണ്ഡലത്തിലെ 30000 ത്തോളം കിണറുകളിൽ ജലശുദ്ധി പരിശോധന പൂർത്തിയാക്കി.         

Read More »

ജലശുദ്ധി പരിശോധന

കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ ആറായിരത്തിലധികം കിണറുകളിലെ ജലശുദ്ധി പരിശോധന പൂർത്തിയാകുന്നു. വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായാണ് കുടിവെള്ളത്തിന്റെ ശുദ്ധി പരിശോധിക്കപ്പെടുന്നത്. കാട്ടാക്കട ഗ്രാമ പഞ്ചായത്തിലെ 21 വാർഡുകളിലും ജൂലൈ 15 രാവിലെ 9.30 മുതൽ ജലപരിശോധനാ കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചു. കാട്ടാക്കട മണ്ഡലത്തിലെ ജലമിത്രങ്ങൾ, പി.ആർ. വില്യം ഹയർ സെക്കന്ററി സ്കൂൾ, കുളത്തുമ്മൽ ഹയർ സെക്കന്ററി സ്കൂൾ എന്നിവിടങ്ങളിൽ നിന്നും പരിശീലനം സിദ്ധിച്ച എൻ.എസ്.എസ് വോളന്റിയർമാർ, ആശാ വർക്കർമാർ, സാക്ഷരതാ പ്രേരക്മാർ, അംഗൻവാടി പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, […]

Read More »

ജലശുദ്ധി പരിശോധന – കാട്ടാക്കട പഞ്ചായത്ത്

കാട്ടാക്കട പഞ്ചായത്തില്‍ ജലശുദ്ധി പരിശോധന, 2017 ജൂലൈ 15 ന് 21 വാര്‍ഡുകളിലെ ജലപരിശോധന കേന്ദ്രങ്ങളില്‍ തുടക്കം കുറിച്ചു. കാട്ടാക്കട മണ്ഡലത്തിലെ പരിശീലനം ലഭിച്ച ജലമിത്രങ്ങള്‍, പി.ആര്‍.വില്ലൃം എച്ച്.എസ്സ്. എസ്സ്, കുളത്തുമ്മല്‍ എച്ച്.എസ്സ്. എസ്സ് ലെ എന്‍.എസ്സ്.എസ്സ് വോളന്‍റ്റിയര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ ജലപരിശോധനക്ക് നേതൃത്വം നല്‍കി. ശ്രീ. ഐ. ബി. സതീഷ് എം. എല്‍. എ, ജലശുദ്ധി പരിശോധന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. ഭൂവിനിയോഗ കമ്മീഷണര്‍ ശ്രീ. നിസ്സാമുദ്ദീന്‍ എ., ശാസ്ത്ര സാഹിത്യ […]

Read More »

ജലശുദ്ധി പരിശോധന

കാട്ടാക്കട പഞ്ചായത്തിലെ ജലശുദ്ധി പരിശോധന ആരംഭിക്കുന്നതിനു മുന്നോടിയായി തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ അധ്യാപക പ്രതിനിധികളുടെ യോഗം, ഭൂവിനിയോഗ കമ്മീഷണര്‍ ശ്രീ. നിസാമുദ്ദീന്‍ എ യുടെ അദ്ധ്യക്ഷതയില്‍ 2017 ജൂലൈ 12ന്, 2 മണിക്ക് കൂടി.         

Read More »

ജലശുദ്ധി പരിശോധന

വിളവൂര്‍ക്കല്‍ പഞ്ചായത്തിലെ ജലശുദ്ധി പരിശോധനയുടെ അവലോകനയോഗം പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. വി. അനില്‍കുമാരിന്‍റെ അദ്ധ്യക്ഷതയില്‍ 2017 ജൂണ്‍ 12ന്, 10 മണിക്ക് പതമ്നാഭ ഹാളില്‍ വച്ചു കൂടി. ശ്രീ. ഐ. ബി. സതീഷ് എം. എല്‍. എ, ഭൂവിനിയോഗ കമ്മീഷണര്‍ ശ്രീ. നിസ്സാമുദ്ദീന്‍ എ., മണ്ണ് സംരക്ഷണ വകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടര്‍ ശ്രീ. റോയി മാത്യു, ശാസ്ത്ര സാഹിത്യ പരിഷത്തിലെ ഹരിലാല്‍ എന്നിവര്‍ പങ്കെടുത്തു.         

Read More »