അടിസ്ഥാന വിവര ശേഖരണം, ദ്വിതീയ വിവരങ്ങള്‍, ഉപഗ്രഹ ചിത്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ എന്നിവ ക്രോഡീകരിച്ച് ജല ലഭ്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പ്രാദേശിക അഭിപ്രായങ്ങളും കൂടി പരിഗണിച്ചുള്ള പരിഹാരങ്ങളും നിര്‍ദ്ദേശിക്കുന്ന ജലവിഭവ പദ്ധതി രേഖ കേരള സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡിന്‍റെ സാങ്കേതിക മേല്‍നോട്ടത്തില്‍ തയ്യാറാക്കി. പദ്ധതി രേഖയില്‍ ഹ്രസ്വകാല കര്‍മ്മ പരിപാടികളും ദീര്‍ഘകാല പരിപാടികളും ഉള്‍പ്പെടുന്നു. കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ നിലവിലുള്ള ജലസ്രോതസ്സുകള്‍ എങ്ങനെ ഉപയോഗപ്പെടുത്താം, നിലവിലുള്ള കുളങ്ങള്‍, പൊതുക്കിണറുകള്‍ എന്നിവ എങ്ങനെ സംരക്ഷിച്ച് കൂടുതല്‍ ഉപയോഗ പ്രദമാക്കാം, പുതുതായി കുളങ്ങള്‍, തടയണകള്‍ എന്നിവ നിര്‍മ്മിച്ച് ജലസംഭരണം എങ്ങനെ സാധ്യമാക്കാം, കിണര്‍ നിറയ്ക്കല്‍ ഉള്‍പ്പെടെയുള്ള തല്‍സ്ഥല ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ അവലംബിക്കാം, ഓരോ പ്രദേശത്തിനും അവലംബിക്കാവുന്ന ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് പദ്ധതി രേഖയിലെ കര്‍മ്മ പരിപാടികളിലുള്ളത്.
projectreport2017-2018